ആ മിഴിയിൽ 5New 

ആ മിഴിയിൽ

Aa Mizhiyil | Author : Kamukan


ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ് നിങ്ങളുടെ അഭിപ്രായം കമന്റിൽ അറിയിക്കണം. 🤩

ഇത് ഒരു തുടക്കം മാത്രം ആണ്

Story by : MACQUD


 

എന്റെ പേര് ആദിൽ ജോൺ. എന്തിനോ വേണ്ടി വീട്ടുകാരുടെ സന്ദോഷത്തിന് പത്തു വരെ നല്ലോണം പഠിച്ചു.ജീവിതത്തിൽ എന്താകണം എന്നുപോലും അറിയില്ല. പത്തിൽ ഏട്ട് A+ ഓട് കൂടി പഠനം പുറത്തിയാക്കി.പ്ലസ് വണ്ണിൽ അഡ്മിഷാന് ഏത് വിഷയം സെലക്കട്ട് ചെയ്യണം എന്ന് പോലും എനിക്ക് അറിയില്ല.

എന്തേലും ആകട്ടെ എന്നുകരുതി കമ്പ്യൂട്ടർ സയൻസ് അങ്ങ് വെച്ചു അടുത്തുള്ള സ്ക്കൂളിൽ എനിക്ക് അങ്ങ് കിട്ടി.കമ്പ്യൂട്ടർ സയൻസ് എടുത്തതിന് രണ്ട് കാരണം ഉണ്ടായിരുന്നു ഒന്നമത്തെ കാരണം കമ്പ്യൂട്ടർ സയൻസ് ആയതു കൊണ്ടുതന്നെ പെണ്ണുങ്ങൾ കുറവായിരിക്കും പിന്നെ രണ്ട് ഇംഗ്ലീഷ് മൂവീസിൽ കാണുന്നത് പോലെ വലിയ ഹാക്കർ ആവാം 🤪.

ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ആണ് ഞാൻ അറിയുന്നത് പേര് കമ്പ്യൂട്ടർ സയൻസ് എന്നും പഠിപ്പിക്കുന്നത് മുഴുവൻ ഫിസിക്സും കണക്കും കേമസ്ട്രിയും.ഇനി വരുന്നിടത്തു വെച്ചു കാണാം എന്നു ഞാൻ കരുതി.അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രേകാരം എന്നെ സ്‌കൂളിനോട് അടുത്തുള്ള ട്യൂഷൻ സെന്ററിൽ ആക്കി.

 

അങ്ങനെ ഞാൻ ക്ലാസിൽ പോകാൻ തുടങ്ങി. എന്റെ കൂടെ ക്ലാസ്സിൽ പഠിക്കുന്ന പലരും ട്യൂഷനിലും ഉണ്ടായിരുന്നു.എനിക്ക് അറിയാവുന്ന കുറച്ചു പേരെ ആ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളു പക്ഷെ സ്കുളിൽ ഭൂരിഭാകം പേരെയും എനിക്ക് അറിയാം. രാവിലെ 7മണിക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന ഞാൻ തിരിച്ചു 6മണിക്ക് ആയിരുന്നു വരുന്നത്.

രാവിലെയും വൈകിട്ടും 2 hr ട്യൂഷൻ 🥴.പതിയെ ഞാൻ ആ സത്യം മനസിലാക്കി എന്നെ കൊണ്ട് ഇതൊന്നും പഠിച്ചു തീർക്കാൻ കഴിയില്ല.എന്നാലും ഡെയിലി ക്ലാസ്സിൽ പോകാൻ തുടങ്ങി ഒരേ ഒരു ലക്ഷ്യം വായിനോട്ടം.

ട്യൂഷനിൽ bio science പഠിപ്പിക്കുന്നത് കൊണ്ട് തന്നെ മറ്റു സ്‌കൂളുകളിൽ നിന്നും ശെരിക്കും കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിൽ ഒരാൾ സ്‌കൂളു മാറി വന്നു.പേര് അൻസിൽ അവൻ ഞങ്ങളുടെ മാനേജ് മെന്റിന്റ തന്നെ അപ്പുറത്തുള്ള സ്കുളിൽ ആയിരുന്നു 10 വരെ പഠിച്ചത്.

പ്ലസ് വണ്ണിൽ അഡ്മിഷൻ കിട്ടിയത് മറ്റൊരിടത് ആയിപോയി അവൻ അങ്ങനെ അവിടുന്ന് ടിസി വാങ്ങി വന്നതായിരുന്നു. ഞാൻ അവനുമായി നന്നേ അടുത്തു അവനും എന്റെ അതെ ട്യൂഷനിൽ ജോയിൻ ചെയ്തു.

 

ഓ ഞാൻ എന്നെ പറ്റി വിശദമായി പറഞ്ഞില്ല ശരീരത്തിന് ഒത്ത നീളം.നന്നേ വെളുത്തിട്ടില്ല എന്നൽ കറുത്തിട്ടും അല്ല. വീട്ടിൽ അമ്മ സുനിത പാപ്പാ ജോൺ ഡേവിസ് പിന്നെ പെങ്ങൾ ദിയ ജോൺ ഞാനും അവളും തമ്മിൽ ആറു വയസിന്റെ വെത്യാസം ഒണ്ട്.

അമ്മയുടെയും പപ്പയുടെയും ഒരു love മാരേഗ് ആയിരുന്നു വീട്ടുകാരുടെ എതിർപ്പുകളെ മറികടന്നുള്ള വിവാഗം.പക്ഷെ ഞാൻ ജനിച്ചതോടു കൂടെ അവർ എല്ലാരും ഓക്കേ ആയി.പപ്പയുടെയോ അമ്മയുടെയോ വീട്ടുകാരുടെ ഒരു എതിർപ്പും കൂടാതെ ഞങ്ങൾ ക്രിസ്ത്യൻസ് ആയി ജീവിക്കുന്നു.

 

എന്റെ ക്ലാസുകൾ സാധരണ പോലെ പോയി പരീക്ഷകളും മൊട്ട വാങ്ങലും എല്ലാം ആയി.അങ്ങനെ ഇരിക്കെ ഞാൻ അൻസിലിനെ ശ്രെദ്ധിക്കാൻ തുടങ്ങി അവൻ ബയോ സയൻസ് സീ ബാച്ചിലെ ഒരു പെണ്ണുമായി നല്ല സംസാരം. ഞാൻ എന്റെ കൂടെ ഉള്ള മറ്റൊരു സുഹൃത്തിനോടു കാര്യം തിരക്കി.

 

“ടാ മിഥുനെ നീ അൻസിലിനെ ശ്രെദ്ധിച്ചോ അവൻ വന്ന അന്ന് മുതൽ ബയോലെ പെണ്ണുമായി നല്ല സംസാരം “ഞാൻ വനോട് പറഞ്ഞു.

 

മിഥുൻ “ഇത്രയും നാൾ കൂടെ നടന്നിട്ടും നീ അറിഞ്ഞില്ല. അവർ അഞ്ചിൽ തുടങ്ങിയ പ്രണയം ആ. നീ ഇത് ആരോടും പറയാൻ നിൽകണ്ട”

 

“ഞാൻ എന്തിനാ ട ഇതും പറഞ്ഞു നടക്കുന്ന ”

 

“അത് അല്ല അവൻ ഒരു മുസ്ലിം അല്ലേ അവൾ ആന്നെ ഒരു ഹിന്ദുവും. പിന്നെ അവക്ക് ആണേ ഒരു സഹോദരൻ ഒണ്ട് അവനും ഇവിടെ ആ പഠിക്കുന്ന അവൻ അറിഞ്ഞ പ്രശ്നം ആ. നിനക്ക് അവനെ അറിയാം ഗോപു ”

 

“ഓ ഗോപു ബയോ സയൻസ് ബി ബാച്ചിൽ പഠിക്കുന്ന അല്ലെ. അവളെ പേര് എന്താടാ.”

Leave a Reply

Your email address will not be published. Required fields are marked *