ആ മിഴിയിൽ 5New 

 

“ഗോപിക”

 

ഞാൻ അങ്ങനെ അവർ എല്ലാരും ആയി കമ്പിനി ആയി. അത് വരെ പെണ്ണുങ്ങളോട് സംസാരിച്ചാൽ മുട്ട് ഇടിക്കുന്ന എന്നെ അൻസിൽ മാറ്റി എടുത്തു ഞാൻ അൻസിലിന്റെയും ഗോപികയുടെയും കൂട്ടുകാരികളുമായി കമ്പിനി ആയി.

 

മാസങ്ങൾ കടന്നു പോയി ഒരു ശനി രാവിലെ ട്യൂഷൻ ഉണ്ടായിരുന്നു അന്ന് എക്സാം ആയിരുന്നു പോയില്ല എങ്കിൽ ചെല്ലുന്ന ദിവസം എഴുതി കാണിക്കണം.ഞാൻ പോകാൻ തീരുമാനിച്ചു ആണുങ്ങളേയു പെണ്ണുങ്ങളെയും രണ്ടായി ആയിരുന്നു ടെസ്റ്റ്‌ നടന്നത്.ചോത്യപ്പേപ്പർ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ തന്നെ മനസിലായി എനിക്ക് ഒന്നും അറിയില്ല എന്.

ഞാൻ എല്ലാരേയും നോക്കി ഭൂരിഭാഗം പേരും എന്റെ അവസ്ഥ.ഞാൻ ഒന്നും നോക്കിയില്ല ചോത്യപേപ്പർ അത്പോലെ തന്നെ എഴുതി കുറച്ചു എക്സ്ട്രാ എന്തൊക്കെയോ കൈന്നും ഇട്ടു ഞാൻ. ഞാൻ അൻസിലിനോടും മിഥുനോടും ഞാൻ വെളിയിൽ കാണും എന്ന് കാട്ടി പേപ്പർ കൊടുത്തുകൊണ്ട് ഇറങ്ങി.സമയം ഉച്ചയോട് അടുത്തിട്ടുണ്ട്.

ഞാൻ അവിടെ ഉള്ള ഒരു തെങ്ങിന്റെ തണലിലേക്ക് മാറി നിന്നു. അവിടെ നിന്നു നോക്കിയാൽ പെണ്ണുങ്ങൾ എക്സാം എഴുതുന്നത് കാണാം ഞാൻ വെറുതെ അകത്തോട്ടു നോക്കി പരാതി.

 

പെട്ടന്ന് എന്റെ കണ്ണുകൾ മറ്റൊരു കരി എഴുതിയ കണ്ണിൽ ഉടക്കി ഞാൻ പലതവണ ആ കണ്ണുകളിൽ നോക്കാതിരിക്കൻ ശ്രെമിച്ചു കഴിയുനില്ല. നല്ല വെളുത്ത മുഖം അതിൽ ഒന്ന് രസത്തിനു പോലും മേക്കപ്പ് തൊട്ടിട്ടില്ല.

ചുവന്ന ചുണ്ടുകൾ അതിനു മുകളിൽ കരി എഴുതിയ കണ്ണുകൾ എനിക്ക് എന്തോ ആ കണ്ണുകളെ സ്വന്തം ആകണം എന്ന് തോന്നി.ഏതൊരാണും സ്വന്ധം ആകാൻ കൊതിക്കുന്ന കണ്ണുകൾ.

 

തുടരും —

അഭിപ്രായം അറിയിക്കു

Leave a Reply

Your email address will not be published. Required fields are marked *