ഇങ്ങനെയും ഒരു പ്രണയം – 2

അങ്ങനെ സംഭവ ബഹുലമായ ഒന്നാമത്തെ സെമിസ്റ്റർ കഴിഞ്ഞു. ഇന്നാണെകിൽ റിസൾട്ട്‌ വരുന്ന ദിവസവും. ക്ലസ്സുൽ ഇരുന്ന് തന്നെ എല്ലാരും റിസൾട്ട്‌ നോക്കി ഞാൻ വിചാരിച്ച പോലെ തന്നെ എനിക്ക് രണ്ട് വിഷയം പോയി.

ചെറിയ വിഷമം വന്നു എങ്കിലും ബാക്കി ഒള്ളവരുടെ റിസൾട്ട്‌ അറിഞ്ഞപ്പോ അതങ്ങ് മാറി കിട്ടി. അതൊക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ എത്രയോ ബേധം.

ആ റിസൾട്ടിനു ശേഷം ഞങ്ങൾ കൊറച്ചു പേര് നല്ല ഫ്രെണ്ട്സ് ആയി. കൊറച്പേര് എന്ന് പറഞ്ഞ ഞങ്ങൾ 6 പേര്

ഇനി അവരെ ചെറുതായി ഒന്ന് പരിചയപെടുത്താം.

അമൽ:

പെൺ വിഷയം ഒഴിച് ബാക്കി എല്ലാത്തിലും മിടുക്കൻ വലി കുടി എല്ലാത്തിനും മുന്നിൽ കാണും.

അഖിൽ:

ഇവൻ കുട്ടത്തിലെ പണചാക്ക്‌ പിന്നെ ചെറിയ കോഴി.

അഫ്സൽ:

എല്ലാ കുട്ടത്തിലും ഉള്ളപോലെ ഒരു മണ്ടൻ വാ തുറന്ന മണ്ടത്തരം മാത്രം
പറയുന്നവൻ.

ജെറിൻ:

ഇവനെ കുറിച്ച് പറഞ്ഞ തല്ലുകൊള്ളി എവടെ പ്രശനം ഒണ്ടോ അവിടെ ഇവൻ കാണും.

നിതിൻ:

ചൂടൻ കൂടാതെ ജിമ്മൻ ഞങ്ങളെക്കാട്ടിലും 3 വയസ് മുത്തവൻ. വേറെ ഏതോ കോഴ്സ് പഠിക്കാൻ പോയി അവിടുന്ന് പുറത്താക്കിയപ്പോ വീട്ടുകാരുടെ പിടിപാട് കൊണ്ട് ഇവടെ അഡ്മിഷൻ എടുത്ത് വന്നവൻ.

ഇവരുടെ ഒക്കെ കൂടെ പാവം ഞാനും. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ ആഘോഷിക്കുക ആയിരുന്നു.

അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് പ്രേമിക്കണം എന്ന് ചിന്ത വരുന്നത് പക്ഷെ ഞാൻ അത് ആരോടും പറഞ്ഞില്ല.

സമയം ആരെയും കാത്ത് നില്കാതെ മുൻപോട്ട് തന്നെ പോയി അങ്ങനെ ഞങ്ങൾ സെക്കന്റ്‌ സെമിസ്റ്റർ കഴിഞ്ഞു എനിക്ക് വീണ്ടും ഒരു വിഷയം പോയി. ആ പോട്ടെ പുല്ല് എന്ന് ഞാനും.

അങ്ങനെ ഇരിക്കെ ഫ്രഷേഴ്‌സ് വരുന്ന ദിവസം ആയി ഞങ്ങൾ പതിവിലും നേരത്തെ കോളേജിൽ പ്രേസേന്റ് ആയി റാഗിംഗ് ഒന്നും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കൊറച്ചു വായ്‌നോക്കാം എന്ന ഉദ്ദേശത്തോടെ പോകുന്നതും വരുന്നതുമായ എല്ലാ കുട്ടികളെയും നോക്കിക്കൊണ്ടിരുന്നു.

അതിനിടയിൽ ഞാനും കണ്ടു ഒരു പെൺ കുട്ടിയെ വട്ട മുഖവും കുഞ്ഞി കണ്ണുകളും നൊണക്കുഴിയും എല്ലം ഒള്ള ഒരു സുന്ദരീ കുട്ടി.

അവളെ കണ്ടപ്പോ തന്നെ എന്റെ ഉള്ളിൽ ആരോ പറയുന്നേ പോലെ ഇവൾ നിനക്കുള്ളതാ എന്ന്. പക്ഷെ ഞാൻ അതൊന്നും അവന്മാരോട് പറയാൻ പോയില്ല. അവൻമാർ അറിഞ്ഞ പിന്നെ തീർന്നു എന്നെ കൊണ്ട് അവളെ പ്രെപോസ് ചെയ്യിപ്പിച്ചേ പിന്നെ അളിയന്മാർ വിശ്രമിക്കു. ഞാൻ ഉള്ളിലെ മോഹം ഒരു കൂട്ടിൽ ഇട്ട് തല്കാലത്തേക്ക് അടച്ചു വെച്ചു.

വീണ്ടും മാസങ്ങൾ കഴിഞ്ഞു ഇപ്പൊ ഞങ്ങൾക്ക് വന്ന മാറ്റം എന്തെന്നാൽ അഖിലിനും അഫ്സലിനും ലൈൻ സെറ്റായി അഫ്സലിന് കോളേജിൽ തന്നെ ഒള്ള ഒരു കൊച്ചും അഖിലിന് അവന്റെ നാട്ടിൽ ഒള്ള വേറെ ഒരു കൊച്ചും. അതുംകൂടെ ആയപ്പോ എനിക്ക് പ്രേമിക്കാൻ ഒള്ള തോര കൂടി കൂടി വന്നു.
ഞാൻ അത് കൂട്ടത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അമലിനോട് പറയുകയും ചെയ്തു അവൻ ആണെ കട്ട സപ്പോർട്ടും പിന്നെ ഒന്നും നോക്കില്ല അവളെ പ്രെപോസ് ചെയ്യാൻ തീരുമാനിച്ചു. അടുത്ത ദിവസം ചെയ്യാം എന്ന് അമലിനോട് പറയുകയും ചെയ്തു.

അന്ന് രാത്രി ഞാൻ വീട്ടിൽ വന്നു ശേഷം കിടക്കുമ്പോ ചിന്ദിച്ചത് മുഴുവൻ എങ്ങനെ പ്രൊപോസ ചെയ്യാം എന്നതിനെ കുറിച്ചാണ്.

ഒരു പ്രേമം ഉണ്ടായാൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അഖിലിനെയും അഫ്സലിനെയും ഉദാഹരണം വച്ച് ഞാൻ ചിന്തിച് നോക്കി. അതിൽ നിന്നും എനിക്ക് ചില പോയിന്റുകൾ കിട്ടി.

പ്രേമം തുടങ്ങിയ ശേഷം അവന്മാർ ഞങ്ങളുടെ കൂടെ അധികസമയം നിൽക്കാറില്ല മൊത്തം ഫോണിൽ ആയിരിക്കും.

പിന്നെ എന്ത് സ്‌പെഷ്യൽ ഡേയ്ക്കും അവളുമാർക്ക് ഗിഫ്റ്റ് കൊടുക്കണം. എന്നേം കുറ്റിപ്പോയി ഇടക്ക് അവർ ഗിഫ്റ്റ് വാങ്ങാറുണ്ട്.

പിന്നെ അവളുമാർക്ക് മാസമാസം റീചാർജ് ചെയ്തുകൊടുക്കണം.

ഇടക്ക് കൂൾബാറിൽ കൊണ്ടുപോകണം.

കോളേജിൽ എന്തേലും ഫങ്ഷൻ നടക്കുകയെന്നെങ്കിൽ അവർക്ക് കൂട്ടുകാരുടെ കൂടെ കൂടാൻ പറ്റില്ല ഫുൾ ടൈം അവളുടെ കൂടെ വേണം.

ഇതിലെ ചിലകാര്യങ്ങൾ എനിക്ക് ഒക്കെ ആയിരിന്നു പക്ഷെ പൈസ വച്ചുള്ള കളി.

ഒരിക്കെ വളെന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തില്ല എന്ന് പറഞ്ഞ് അഫ്സലിന്റെ പെണ്ണ് അവനോട് മിണ്ടാതെ ഇരുന്നു പിന്നെ കൊറച്ചു പയ്സേടെ ഗിഫിറ്റ് കിട്ടിയപ്പോ അവളുടെ പിണക്കോം മാറി.

അപ്പം എങ്ങനെ പോയാലും മാസം 2000 രൂപ എങ്കിലും പ്രേമിക്കുന്ന പെണ്ണിനുവേണ്ടി ചിലവാക്കണം. അത് എന്നെകൊണ്ട് താങ്ങാൻ പറ്റുന്ന ചിലവ് അല്ലാരുന്നു കാരണം ഇടക്ക് അവധി ദിവസങ്ങളിൽ ഓണിക്ക് പോകുമെങ്കിലും അതൊന്നും ഒന്നിനും തെകയില്ലാരുന്നു.

അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്ക് പ്രേമിക്കണ്ട. കാരണം എന്റെ ചിന്തയിൽ എല്ലാ പെൺകുട്ടികളും പ്രേമിക്കുന്നത് പൈസ ഉള്ളവനെ മാത്രം
ആയിരുന്നു.

പിന്നീടും ഒന്ന് രണ്ട് പെൺകുട്ടികളോട് ഇഷ്ടം തോന്നി എങ്കിലും എന്റെ ചിന്താഗതികൾ എന്നെ അതിൽനിന്നും എല്ലാം മാറ്റി നിർത്തി.

അങ്ങനെ ഇരിക്കെ ചേച്ചിയുടെ കല്യാണം ആയി ഞാൻ ആകെ അവർ 5 പേരെയേ വിളിച്ചോളാരുന്നു അവരുടെ കൂടെ കൂടിയും മാറ്റ് പണികൾ എടുത്തും ഞാൻ സമയം കളഞ്ഞു പക്ഷെ ചേച്ചി വീട്ടിൽ നിന്നും പോകുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് നല്ല വിഷമവും ഒണ്ടാരുന്നു.

കല്യാണ ശേഷം ചേച്ചി യാത്ര ചോദിച്ചപ്പോ ഞാൻ അറിയാതെ കരഞ്ഞുപോയി പിന്നെ അവക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഞങ്ങൾ കെട്ടിപിടിച്ചുനിന്ന് കൊറേ കരഞ്ഞു.

പിന്നീടുള്ള കൊറച്ചു ദിവസം എനിക്ക് അതോർത്തു നല്ല വിഷമം ഒണ്ടാരുന്നു പോകെ പോകെ അതൊക്കെ മാറി ഞാൻ സാധാരണ രീതിയിലേക്ക് മാറി. കോളേജ് ജീവിതം അശ്വതിച്ചുതന്നെ മുൻപോട്ട് പോയി. ഞാൻ പ്രേതീക്ഷിച്ചതും സിനിമയിലൂടെയും മറ്റും അറിഞ്ഞതുമായ കോളേജ് ജീവിതത്തിൽ നിന്നും എന്റെ അനുഭവത്തിന് ഒരുപാട് മാറ്റങ്ങൾ ഒണ്ടാരുന്നു.

കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പൊയ്‌കൊണ്ടിരുന്നു. അവസാനം കോളേജ് ജീവിതം കഴിഞ്ഞു ഞങ്ങൾ ആറുപേരും ഒന്നിച്ചു തന്നെ നിൽക്കും എന്നും പറഞ്ഞാരുന്നു അവസാന പരീക്ഷ കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞത്.

കോളേജ് ജീവിതവും കൂട്ടുകെട്ടും കൊണ്ട് എനിക്ക് കൊറേ മാറ്റങ്ങൾ വന്നു. പ്രേതന്മായി ഞാൻ എല്ലാരോടും അടുത്ത് ഇടപ്പഴുകാൻ തുടങ്ങി പിന്നെ എന്റെ ഡ്രസിങ് പോലും മാറ്റം വന്നു സാധാരണ ഞാൻ എന്തെങ്കിലും ഇടും എന്നല്ലാതെ കളറോ മോഡലോ നോക്കാറില്ലാരുന്നു ഇപ്പൊ അതൊക്കെ ചെറുതായി നോക്കി തുടങ്ങി. ഇതൊക്കെയാണ് എനിക്ക് കോളേജ് ലൈഫ് കൊണ്ടുണ്ടായ നല്ല കാര്യങ്ങൾ.

പക്ഷെ ആറാമത്തെ സെമെസ്റ്റർ റിസൾട്ട്‌ വന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി
എനിക്ക് വീണ്ടും 4 വിഷയങ്ങൾ പോയി. കൂടെ ഒണ്ടാരുന്നവർ ഒക്കെ പാസ്സ് ആകുകയും ചെയ്തു. ആത്യം നല്ല വിഷമം തോന്നി എങ്കിലും പിന്നെ ഞാൻ അതുമായി പൊരുത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *