ഇങ്ങനെയും ഒരു പ്രണയം – 2

ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്ന് അച്ഛൻ നിർബന്ധം പറഞ്ഞതോടെ ഞാൻ ചെറിയ പണിക്കൊക്കെ പോയി തുടങ്ങി. പെയിന്റിംഗ് ആയിരുന്നു മെയിൻ എന്റെ ചിലവുകൾ കഴിഞ്ഞ് കൊറച്ചു പൈസ ഞാൻ ബാങ്കിൽ ഇടുമായിരുന്നു. ഇടക്ക് കൊറച്ചു പൈസ എടുത്ത് ഞാൻ ഒരു ബൈക്ക് വാങ്ങി പഴയ ഒരു സ്പ്ലണ്ടർ അച്ഛന്റെ കൂട്ടുകാരന്റെ ആയിരുന്നതുകൊണ്ട് ചെറിയ പൈസക്ക് കിട്ടി. പിന്നെ അതിലായി എന്റെ യാത്ര. കുട്ടുകാർ ആണെങ്കിൽ sap കോഴ്സ് ചെയ്യാൻ എറണാകുളം പോയി. ഇടക്ക് വിളിക്കും അല്ലാതെ വേറെ കണക്ഷൻ ഒന്നും ഇല്ല അവർ നാട്ടിൽ വരുമ്പോ ഞാൻ എന്തെങ്കിലും തിരക്കിൽ ആയിരിക്കും.

എനിക്ക് ടീച്ചർ ആകണം എന്ന് ആഗ്രഹം ഒണ്ടാരുന്നു അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞാൽ b.ed എടുക്കണം എന്ന് എനിക്ക് ഒണ്ടാരുന്നു. ഡിഗ്രി പാസ്സ് ആകാത്തതുകൊണ്ട് ഞാൻ ttc പഠിക്കാൻ തീരുമാനിച്ചു അതാകുമ്പോ പടുത്തതിന്റെ ഇടക്ക് ഡിഗ്രി പൂർത്തിയാക്കുകയും ചെയ്യാമല്ലോ. അങ്ങനെ ഞാൻ ttc ക്ക് അപ്ലിക്കേഷൻ കൊടുത്തു എങ്കിലും പ്ലസ്ടു വിന് മാർക്ക് കൊറവായതുകൊണ്ട് എവിടെയും അഡ്മിഷൻ കിട്ടിയില്ല. പിന്നീടാണ് മാനേജ്മെന്റ് സീറ്റിനെ കുറിച്ച് അറിയുന്നത് അതിൽ ശ്രെമിച്ചുഎങ്കിലും സമയം കഴിഞ്ഞിരുന്നു അതുകൊണ്ട് തന്നെ അടുത്ത കൊല്ലം നോക്കാം എന്നായി തീരുമാനം. അടുത്ത ഒരുവർഷം ഞാൻ പാഭിക്കുപോയും ഇടക്ക് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്തും തള്ളി നീക്കി.

അങ്ങനെ മാനേജ്മെന്റ് സീടിനുവേണ്ടിയുള്ള ശ്രെമങ്ങൾ ഞാൻ തുടങ്ങി അടുത്തുള്ള കോളേജുക്കളിൽ ചോദിച്ചപ്പോ ചിലടതൊക്കെ സീറ്റ് നേരത്തെ ബുക്ക്‌ആയി അല്ലാത്തിടത്തണേ ഒടുക്കത്തെ ഡോനേഷനും. പിന്നെ എന്റെ ജില്ല വിട്ട് മറ്റേതെന്കികും ജില്ലയിൽ നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തി അങ്ങനെ പല കോളേജുകളിലും വിളിച്ചുനോക്കി എങ്കിലും അവസാനം എല്ലാംകൊണ്ടും ഒത്തുവന്നത് തൃശൂർ ഒള്ള ഒരു കോളേജിൽ ആണ് അവസാനം അവിടെത്തന്നെ അഡ്മിഷൻ എടുക്കാം എന്ന് തീരുമാനം ആയി.

അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം മുറക്ക് നടന്നു അവസാനം എനിക്ക് പോകേണ്ട ഡേറ്റും വന്നു. അത്യമായി ആണ് ഹോസ്റ്റലിൽ ഒക്കെ പോയി നില്കുന്നത്. അതിന്റെ ഒരു പേടി എനിക്ക് ഒണ്ടാരുന്നു. പിന്നെ വീട്ടിൽ നിന്ന് പോകുന്നതിന്റെ ഒരു വിഷമവും അമ്മയും നല്ല വിഷമത്തിൽ ആയിരിന്നു. അങ്ങനെ ഞാൻ ഹിസ്റ്റലിലേക്ക് പുറപ്പെട്ടു.

ഇനി ബാക്കി തൃശൂർ….,….

കഥ ഇനിയാണ് തുടങ്ങാൻ പോകുന്നത് ഇതുവരെ ഒരു ഇൻട്രോ പോലെഒള്ള ഭാഗം ആണ് ഇനി കഥയിലേക്ക് കടക്കും. എല്ലാർക്കും ഇഷ്ടമാകും എന്ന് വിചാരിക്കുന്നു.

ഇഷ്ടമായാൽ ഒരു കമന്റും ഒരു ❤ തരണേ.

Leave a Reply

Your email address will not be published. Required fields are marked *