ഇടനാഴിയിലെ കാലൊച്ചകൾ
Edanazhiyile Kalochakal | Author : White Bear
ജീവിതം ഇടുങ്ങിയ, എവിടെ അവസാനിക്കുമെന്ന് അറിയാത്ത ഒരു ഇട നാഴിയാണ്… ഇരുളും ഇടക്കിടക്ക് നേരിയ വെളിച്ചവും പരന്ന പ്രകാശവും വന്നു പോകുന്ന അറ്റമറിയാത്ത നീണ്ട വരാന്ത പോലെ.. അതിലൂടെ നടന്നു പോകുമ്പോൾ ഇരുട്ടിൽ മുഖമറിയാത്ത പലരും, വെളിച്ചത്തിൽ നമ്മളെ നോക്കി ചിരിച്ച പലരും കടന്നു പോകുന്നു..
ജീവിതത്തിന്റെ ഇടനാഴിയിലെ ഇത്രെയും കാലത്തെ നടത്തതിനിടക്ക് ഞാൻ കണ്ടു മുട്ടിയ ഇന്നും മറക്കാതെ സൂക്ഷിച്ച ചില മുഖങ്ങൾ… ഓർമ്മയുടെ പുസ്തക താളുകളിൽ അവരും ഞാനും ചേർന്നു രക്തവും രേതസ്സും കൊണ്ട് വരച്ചിട്ട ഇന്നും മഷിയുണങ്ങാത്ത ജീവനുള്ള ഇന്നും ജീവിക്കുന്ന ഞങ്ങളുടെ ഉള്ളിൽ മാത്രം സംസാരിക്കുന്ന പച്ചയായ യാഥാർഥ്യങ്ങളുടെ ചില ഏടുകൾ ഞാനിവിടെ നിങ്ങളുടെ മുൻപിൽ തുറന്നു വെക്കുന്നു…
…. “ഹൂഫ് എന്ത് ചൂടാ….” ഷോപ്പിൽ നിന്നും വന്നു കുളി കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു ഫോൺ എടുത്ത് ഞാൻ ബെഡിലേക്ക് ചാഞ്ഞു….
ഫേസ്ബുക് എടുത്തു ചുമ്മാ താഴേക്ക് സ്ക്രോൾ ചെയ്തു…
ഞാൻ റാഫി….. നാട്ടിൽ ഒറ്റപ്പാലത്തിനടുത്ത് ആണ് സൗദിയിൽ റിയാദിൽ സ്വന്തമായി ഷോപ്പ് നടത്തുന്നു.. അപ്പനായിട്ട് തുടങ്ങിയ ഷോപ്പ് ആണ് .. ഞാൻ വന്നു അത് ഡെവലപ്പ് ആക്കി..ഇപ്പൊ എനിക്ക് വയസ്സ് 36…ഇത് റിയൽ സ്റ്റോറി ആയത് കൊണ്ട് പേരുകൾ ഞാൻ മാറ്റുന്നു…
അപ്പൊ സംഭവത്തിലേക്ക് വരാം…
വർഷം 2017.. സമയം രാത്രി 7 മണി നാട്ടിലെ 9.30.. അങ്ങനെ ഫേസ്ബുക്കിൽ നോക്കി ഇരിക്കുമ്പോ ആണ് ഫ്രണ്ട്‌റിക്വസ്റ്റ് ശ്രദ്ധയിൽ പെട്ടത്.. കുറച്ചെണ്ണം വന്നു കിടക്കുന്നുണ്ട്.. ഓരോന്നായി എടുത്തു നോക്കി… അപ്പോഴാണ് ആ പേര് ന്റെ ശ്രദ്ധയിൽ പെട്ടത്
രശ്മി (അമ്മു ) ഞാൻ പ്രൊഫൈൽ എടുത്തു നോക്കി… അതെ അമ്മു ചേച്ചി തന്നെ……
ഞാൻ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു മെസ്സന്ജറിൽ ഒരു hi അയച്ചു…. ഇല്ല ആള് ഓൺലൈനിൽ ഇല്ലാ.. ഞാൻ ബാക്ക് അടിച്ചു ഓർമ്മകളിലേക്ക് പോയി…
2009 ഒറ്റപ്പാലത്തെ പ്രശസ്ത കോളേജിൽ സെക്കന്റ് ഇയറിൽ അടിച്ചു പൊളിക്കുന്ന കാലം…മാത്‍സ് ആണ് എന്റെ സബ്ജെക്ട്. ഫുട്ബോൾ ടീമിലും ക്രിക്കറ്റ് ടീമിലും പാർട്ടി പ്രവർത്തനവും ഒക്കെയായി തകർക്കുന്ന സമയം..
പ്രണയത്തിനേക്കാൾ സൗഹ്രദത്തിന് വില കൊടുത്തു പൂണ്ടു വിളയാടുന്ന സമയം… ഞങ്ങൾ പത്തു പതിനാല് പേര് ഉണ്ടായിരുന്നു ഗാങ്. എന്തിനും ഏതിനും ഒപ്പം. കോളേജ് നു ഉള്ളിലെ കാട്ടിൽ വെള്ളമടിയും കളിയും തമാശയും ഒക്കെയായി തകർക്കുന്ന കാലം. ബെറ്റ് വെച്ച് കോളേജ് ടൈമിൽ വരാന്തയിലൂടെ സിഗരറ്റു വലിച്ചു ഞങ്ങൾ മൂന്ന് പേര് നടന്നത് ഇന്നലെ എന്ന പോലെ ഓർക്കുന്നു…
കോളേജ് വിട്ടാലും ഞങ്ങൾ പിരിയുമ്പോ അഞ്ചര ആറു കഴിയും…കാവ്യാ മാധവൻ തടിച്ചു ഗുണ്ടു ആയി വരുന്ന കാലം… ഇത് എന്താ എന്നല്ലേ വഴിയേ പറയാം..
അങ്ങനെ ഒരു ദിവസം രാവിലെ നേരത്തെ വന്നു വരാന്തയിൽ വർത്താനം പറഞ്ഞു ഇരിക്കുമ്പോ ആണ് ലേഡീസ് ഹോസ്റ്റലിന്റെ സൈഡിലുള്ള വഴിയിലൂടെ ഒരു പെൺകുട്ടി നടന്നു വരുന്നത് ശ്രദ്ധയിൽ പെട്ടത്… ശരിക്കും ആക്കാലത്തെ കാവ്യാ മാധവൻ ലുക്ക്.. നേരെ വരാന്തയിൽ കേറി ഞങ്ങളുടെ പിന്നിലൂടെ നടന്നു പോയി.. ഞാൻ അറിയാതെ ശ്രദ്ധിച്ചു പോകുന്നത് ഫിസിക്സ് ഡിപ്പാർട്മെന്റ് ലേക്കാണ്.. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ ശ്രദ്ധിച്ചു…
പിന്നീടുള്ള ദിവസങ്ങളിൽ ഇത് പതിവായി.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം.. പിന്നെ പിന്നെ രാവിലെ മാത്രമല്ല ഉച്ചക്കും ക്ലാസ്സ് വിട്ട് വൈകുനേരവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.. കാണുമ്പോൾ മനസ്സിൽ കുളിരു കോരും.. ഹോസ്റ്റലിൽ ആണ് എന്നും ഇടക്ക് മനസ്സിയിലാക്കിയിരുന്നു…
ആയിടക്കാണ് ഒരു വ്യാഴാഴ്ച അപ്രതീക്ഷിതമായി കോളേജിൽ സമരം വന്നത്… വെള്ളിയാഴ്ചകോളേജ് പൊതു അവധി ആണ്.. ഇന്ന് വിട്ടാൽ പിന്നെ തിങ്കളാഴ്ച ഒള്ളൂ ക്ലാസ്.. നാല് ദിവസം അടുപ്പിച്ചു അവധി… അതെ ദിവസം തന്നെ ഒറ്റപ്പാലത്തു ബസ്കാരും ചുമട്ടു തൊഴിലാളികളും തമ്മിൽ അടി നടന്നു ഒറ്റപ്പാലത്തു ബസ് സ്ട്രൈക്കും… ജീപ്പ് ഓടുന്നും ഉണ്ട്..
