ഗിരി ചിരിച്ചു… ….
മല്ലിക ഒന്ന് ചിരിച്ചെന്ന് വരുത്തി…
“” അമ്പൂട്ടനെന്തിയേ… ….?””
“” സ്കൂളിൽ പോയി…….’
മല്ലിക പറഞ്ഞു……
ഗിരി ബാഗ് തുറന്ന് ഒരു തോർത്ത് എടുത്തു..
ശിരസ്സും മുഖവും തുടച്ച് അഴയിലേക്കിട്ടതും പിന്നിൽ നിന്ന് മല്ലികയുടെ ചോദ്യം വന്നു…
“” ആരാ സോമനെ തല്ലിയത്……? “
ഗിരിയുടെ പുറം ഒന്ന് നടുങ്ങിയത് മല്ലിക ശ്രദ്ധിച്ചു……
“” ആര് തല്ലി……..?””
ഗിരി തിരിഞ്ഞു…..
“”നുണ പറയണ്ട………. “
മല്ലിക അവനെ ഒന്നിരുത്തി നോക്കി…
ഗിരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
“ കുളിക്കടവിൽ കയറിപ്പിടിക്കാൻ വന്ന ഏതെങ്കിലും പെണ്ണിന്റെ വീട്ടിലെ ആണുങ്ങളായിരിക്കും………. “
ഗിരി അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു…
മല്ലികയ്ക്ക് ആ നിമിഷം സത്യം മനസ്സിലായി..
“” ചേച്ചിയല്ലേ പറഞ്ഞത് ഇവിടെ അഞ്ചാറു വീടുകൾ ഉണ്ടെന്ന്… …. അവരാരെങ്കിലുമായിരിക്കും…… “
“” പോടാ………..””
അവൾ ചിരിച്ചു…
ആ നിമിഷം അവൾക്ക് അങ്ങനെയാണ് പറയാൻ തോന്നിയതും…
പറഞ്ഞ അബദ്ധം തിരിച്ചറിഞ്ഞ്, അവന് മുഖം കൊടുക്കാതെ അവൾ തിണ്ണയിലേക്ക് കയറി…
“ രണ്ടെണ്ണം കൊടുത്തിട്ട് പോകാമെന്ന് തന്നെയാ കരുതിയത്……. അപ്പോഴവന് തിമിര്………. “
ഗിരി അരഭിത്തിക്ക് അടുക്കലേക്ക് വന്നു.
“” ഞാൻ വരത്തൻ… …. മാത്രമല്ല അവന്റെ പറമ്പിൽ നിന്ന് അവന് എന്നാ വേണമെങ്കിലും ആവാമെന്ന്… ….രണ്ടെണ്ണം കൂടി കൊടുത്ത് നിർത്താമെന്ന് കരുതി…… അവൻ സമ്മതിക്കണ്ടേ………. “
മല്ലിക നനുത്ത ചിരിയോടെ തിരിഞ്ഞു നിന്നു…
“” പിന്നെ ഭീഷണി…… നീയങ്ങു പോകും. അവരവിടെ തന്നെ കാണുമെന്ന്… പിന്നെ ഒന്നും നോക്കിയില്ല… “
മല്ലിക അവനഭിമുഖമായി ഭിത്തിയിലേക്ക് ചാരി നിന്നു…
ഗിരി അരഭിത്തിയിലേക്ക് കയറി, ചുമരിൽ പുറം ചാരി ഇരുന്നു…
“” അയാളുടെ മൊതലാളി വല്യ കാശുകാരനാ… “
മല്ലിക പറഞ്ഞു…
“” മുതലാളിയോ……….?””
“”ങും… അത് സോമൻ നോക്കി നടത്തുന്ന സ്ഥലമാ… ഈ സ്ഥലവും അവർ വിലക്കു ചോദിച്ചതാ… ഉമ സമ്മതിക്കാഞ്ഞിട്ടാ… …””
ഒരു മിന്നൽ ഗിരിയുടെ ഹൃദയത്തിലുണ്ടായി…
“ അയാളെന്നാ ഇവിടെ വന്നത്… ….? “
“” എന്നാന്നൊന്നും ഓർമ്മയില്ല… ചേട്ടൻ മരിച്ച ശേഷമാ സ്ഥലം അയാളുടെ മുതലാളി വാങ്ങിയത്…… “
ഗിരി നിശബ്ദനായി പുറത്തേക്ക് നോക്കിയിരുന്നു…
“” അയാളിനി തിരിച്ചു തല്ലില്ലേ……….?””
ഒരു നിമിഷം കഴിഞ്ഞ് മല്ലിക ചോദിച്ചു…
“” തല്ലല്ലേ ചേച്ചീ… കൊടുത്താൽ മാത്രം ശരിയാവോ… ? ഇടയ്ക്ക് രണ്ടെണ്ണം നമുക്കും കിട്ടുന്നത് നല്ലതാ… “
ഗിരി ചിരിച്ചു …
“” തല്ലൊക്കെ സ്ഥിരമായിരുന്നോ… ? അടി ഉണ്ടാക്കിയിട്ടാണോ ജയിലിൽ പോയത്… ….?””
മല്ലിക ചോദിച്ചു…
“ തല്ലൊക്കെ കുറച്ച് പഠിച്ചതാ… ജീവിക്കണ്ടേ……., ജയിലിൽ പോയത് മോഷണം…… “
ഗിരി പതിയെ പറഞ്ഞു…
“ ഈശ്വരാ………! കക്കാൻ പോയോ… ?””
ഗിരി പറഞ്ഞത് വിശ്വസിക്കാനാവാതെ മല്ലിക താടിക്ക് കൈ കൊടുത്തു……
“” ഞാൻ കട്ടിട്ടൊന്നുമില്ല…… “”
ഗിരി ഒന്ന് ഇളകിയിരുന്നു..
“” കൂട്ടുകാരൊക്കെ കൂടി കട്ടു … അവർ മോഷ്ടിച്ചതാന്ന് എനിക്കറിയാമായിരുന്നു… എനിക്കൊരു വണ്ടി ഉണ്ടായിരുന്നു… അതും പോയിക്കിട്ടി……. “
“” അറിഞ്ഞോണ്ടെന്തിനാ പോയേ……….?””
അപരിചിതത്വവും സംശയവും വഴി മാറിത്തുടങ്ങി… ….
ചിരപരിചിതരേപ്പോലെ മല്ലിക അവനോട് സംസാരിച്ചു തുടങ്ങി…
“” ഒന്നാമത് ഫ്രണ്ട്ഷിപ്പ്… …. രണ്ടാമത് മദ്യം………. “
ഗിരി പറഞ്ഞു…
“” കള്ളും കുടിക്കുവോ……….?””
മല്ലികയ്ക്ക് സംശയം…
“ കള്ളു കുടിക്കും ചേച്ചീ………. “
ദീർഘനിശ്വാസത്തോടെ ഗിരി പറഞ്ഞു…
“” കണ്ടാൽ പറയില്ല… നിർത്തിക്കൂടേ… ?””
“” നിർത്താൻ മാത്രം വലിയ കുടിയനല്ല ഞാൻ……….”
“” എന്നാൽ കുഴപ്പമില്ല… …. “
മല്ലിക അവിടെ നിൽക്കുന്നതിനാൽ ഗിരിക്ക് വസ്ത്രം മാറ്റി ധരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു…
“” ഇതൊക്കെ അകത്തേക്ക് എടുത്തു വെച്ചാലോ… ….? “
ഗിരി എഴുന്നേറ്റു…
“ ഒന്നും വാങ്ങണ്ടാന്ന് ഇന്നലെ പറഞ്ഞതല്ലേ… ഉമയ്ക്ക് ഇഷ്ടപ്പെടില്ല… പുഴയിൽ വെച്ച് സോമന് താക്കീത് കൊടുത്ത കാര്യം പറഞ്ഞതു കൊണ്ടാ അവളിന്നലെ ഒന്നും മിണ്ടാതിരുന്നത്… അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞേനേ……………”
