ഇത് ഗിരിപർവ്വം – 4 Likeഅടിപൊളി  

“” ഇനി പുറത്തു കിടക്കണ്ട… “

“” അതൊന്നും ശരിയാകില്ല ചേച്ചീ… അതിങ്ങോട്ട് എടുത്തിട്ടേരേ… ഞാൻ ഉറങ്ങാൻ കുറച്ചു കഴിയും……””

മല്ലിക എന്നിട്ടും കുറച്ചു നേരം അനങ്ങാതെ നിന്നു…

“”ഗിരി വൈകുന്നേരം പോയിക്കഴിഞ്ഞ്, ഞാനീ മുറി വൃത്തിയാക്കിയതാ… അകത്ത് കുറ്റിയും കൊളുത്തുമൊന്നുമില്ല…… “

തിണ്ണയിലെ മുറിയുടെ നേരെ നോക്കി , മല്ലിക പറഞ്ഞു…

“” കട്ടിൽ അവിടേക്കിട്ടാൽ മതി………. രാവിലെ എന്നെ കണി കാണണ്ടല്ലോ… “

ഗിരി ചിരിയോടെ പറഞ്ഞു……

മല്ലിക അകത്തു പോയി കട്ടിൽ എടുത്തു കൊണ്ട് വന്ന് പുറത്തെ മുറിയിലിട്ടു…..

പിന്നാലെ ഒരു ബെഡ്ഷീറ്റും തലയിണയും പുതപ്പും അവൾ കട്ടിലിൽ കൊണ്ടുപോയി വെച്ചു..

“” ചേച്ചീ…………….”

അവൾ അകത്തെ മുറിയിലേക്ക് കയറാനൊരുങ്ങിയതും അവൻ വിളിച്ചു…

മല്ലിക തിരിഞ്ഞു നിന്നു…

“” ചേട്ടന്റെ ഫോട്ടോ വല്ലതും ഇവിടുണ്ടോ… ?””

“ ഉണ്ട്… ഉമയുടെ പെട്ടിയിലാ… രാവിലെ പോരേ………..?””

“ മതി………..””

ഗിരി പറഞ്ഞിട്ട് പതിയെ എഴുന്നേറ്റു…

 

രാവിലെ ബഹളം തുടങ്ങിയിരുന്നു…

ഉമ തറ കുലുക്കി ഓടിപ്പായുന്നതും അടിയുടെ ശബ്ദവും അമ്പൂട്ടന്റെ ചിണുങ്ങിക്കരച്ചിലും കേട്ടു…

കടുകു പൊട്ടിയ ഗന്ധമടിച്ച് ഗിരി പതിയെ മിഴികൾ തുറന്നു… ….

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച ഗിരി, കട്ടിലിലേക്ക് തന്നെ ഒന്നു തെന്നി…

ശരീരമാസകലം വല്ലാത്ത വേദന……….!

പുറത്തെ സ്റ്റിച്ച് വലിയുന്നത് ഗിരി അറിഞ്ഞു…….

കൈകൾക്കും വേദനയുണ്ട്……

ഇടതുകൈയ്ക്കാണ് വേദന കൂടുതൽ…

ഒരു വശം മാത്രം ചെരിഞ്ഞു കിടന്നതിനാൽ മറുവശത്തും വേദന… ….

“” എഴുന്നേറ്റോ…….?”

വാതിൽക്കൽ മല്ലികയുടെ സ്വരം കേട്ടതും ഗിരി എഴുന്നേൽക്കാൻ ശ്രമിച്ചു……

കയ്യിലിരുന്ന ചായ ഗ്ലാസ്സ് അകത്തിരുന്ന സ്റ്റൂളിലേക്ക് വെച്ച് മല്ലിക ഗിരിയെ എഴുന്നേൽക്കാൻ സഹായിച്ചു……

“” വിളിച്ചാൽ പോരായിരുന്നോ… ?”

അവൻ എഴുന്നേറ്റിരുന്നതും അവൾ ചായ ഗ്ലാസ്സ് എടുത്തു നീട്ടി……

“” ഞാനിപ്പോൾ ഉണർന്നതേയുള്ളൂ… “

“” ഉം… …. ഞാൻ നേരത്തെ വന്ന് നോക്കിയിരുന്നു…””

ഗിരി ചായ കുടിച്ചു തുടങ്ങിയതും അവൾ മുറിവിട്ടു…

“” വേദനയുണ്ടോ ചേട്ടായിയേ……….?”

ഒരു കയ്യിൽ ചായ ഗ്ലാസ്സും മറുകയ്യിൽ ഒരു കേക്കും കടിച്ചു കൊണ്ട് അമ്പൂട്ടൻ അകത്തേക്ക് വന്നു……

അവൻ മുഖം കഴുകിയത് ശരിയായിരുന്നില്ല..

നെറ്റിയും ചെവിളോട് ചേർന്നുള്ള കവിളുകളും നനഞ്ഞിരുന്നില്ല… ….

“ വേദനയുണ്ട്…”

ഗിരി ചിരിച്ചു……

ഉമ കടയിലേക്ക് പോകുമ്പോൾ മുറിയിലേക്ക് ഒന്ന് പാളി നോക്കി പോയത് ഗിരി ശ്രദ്ധിച്ചു…

അരമണിക്കൂറിനകം അമ്പൂട്ടനും സ്കൂളിലേക്ക് പോയി…

അവനോട് “ പോയി വരാട്ടോ…”” എന്നു പറഞ്ഞിട്ടാണ് അമ്പൂട്ടൻ ഇറങ്ങിയത്…

ഗിരി പുറത്തിറങ്ങി പ്രഭാതകൃത്യങ്ങളൊക്കെ നടത്തിയിരുന്നു……

ജാക്കി അവന്റെ പുറകെ മുറ്റത്തു കൂടി ഒന്ന് കറങ്ങിയ ശേഷം വീണ്ടും ചണച്ചാക്കിലേക്ക് കയറി…

“” ചായയെടുത്തു വെച്ചിട്ടുണ്ട്……”

മല്ലിക വാതിൽക്കൽ വന്ന് പറഞ്ഞു.

താനും ആ വീട്ടിലെ ഒരംഗത്തേപ്പോലെയായതായി ഗിരിക്ക് തോന്നി…

ചായ കഴിച്ച് ഗിരി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു…

“” ഇത് എന്ത് ചെയ്യാനാ പ്ലാൻ…?”

മുറ്റത്തു കിടക്കുന്ന വാഴക്കന്നുകളിലേക്ക് നോക്കി മല്ലിക ചോദിച്ചു…

“” കുഴിച്ചു വെക്കണം…….”

ഗിരി ശബ്ദമില്ലാതെ പറഞ്ഞു……

മരുന്നു കഴിച്ച ശേഷം ഗിരി വീണ്ടും കിടന്നു…

മല്ലിക അപ്പോഴേക്കും ഫ്രയിം ചെയ്ത ഒരു ഫോട്ടോയുമായി മുറിയിലേക്ക് വന്നു…

അവൾ ഫോട്ടോ അവനു നേരെ നീട്ടി…

“” ഇതാ ചോദിച്ചത്… …. “

ഗിരി പതിയെ എഴുന്നേറ്റു…

സുധാകരന്റെ ഫോട്ടോ അവൻ കൈ നീട്ടി വാങ്ങി… ….

ഒരു മാറ്റവുമില്ല…….!

ആൾ അതു തന്നെ…….!

തന്റെ സംശയങ്ങളൊക്കെ അസ്ഥാനത്താണ്…

“”ഉമയുടെ ഫോണിലെടുത്ത ഫോട്ടോയാ… “”

ഗിരി തല കുലുക്കി……….

അവൻ ആലോചനയോടെ ഫോട്ടോ തിരികെ കൊടുത്തു…

ഫോട്ടോ വാങ്ങിയ ശേഷവും അവൾ തിരിച്ചു പോകാത്തതു കണ്ട് ഗിരി മുഖമുയർത്തി…

“” എന്താ… ….?””

ഗിരി ചോദിച്ചു…

ഒന്നുമില്ലെന്ന് ചുമൽ കൂച്ചി മല്ലിക തിരിഞ്ഞു……