ഇരുട്ടിലെ ആത്മാവ് – 8

തുണ്ട് കഥകള്‍  – ഇരുട്ടിലെ ആത്മാവ് – 8

ആ ഒരു സംഭവം കഴിഞ്ഞതിൽ പിന്നെ രണ്ടു മൂന്ന് ദിവസം ഞാനും ഏട്ടനും തമ്മിൽ കണ്ടില്ല,

പക്ഷെ എന്റെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോകുന്നതിന്റെ തലേനാൾ ഞാൻ പുള്ളിയെ കണ്ടു….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നോട് വളരെ സ്നേഹമായിട്ടു തന്നെ പെരുമാറി.

പിന്നീട് ഇടയ്ക്കിടെ എന്നെ കാണാൻ കോളേജിൽ വരുമായിരുന്നു.

എനിക്ക് കാശ് തരുമായിരുന്നു. ഏട്ടനിൽ എന്തൊക്കെയോ നല്ല ഗുണങ്ങൾ വന്നു തുടങ്ങിയതായിരുന്നു….

പക്ഷെ ഒരു ദിവസം എല്ലാം അസ്തമിച്ചു….

ഒരു നിസ്സാര അപകടം.

ഒരു ഞൊടിയിടയിൽ എന്നപോലെ എല്ലാം കഴിഞ്ഞു….

ഒരിക്കലും തിരിച്ചു വരാത്ത യാത്ര…..

ഞാൻ എന്റെ കാട് കയറിയ, ദിവാസ്വപ്നങ്ങളിൽ നിന്ന് പെട്ടെന്ന്, സ്വാഭാവികതയിലേക്ക് തിരികെ വന്നു….

ഞാൻ നിമ്മിയുടെ കല്യാണ ചടങ്ങിലാണ് എന്നുള്ളത് പോലും ഞാൻ കുറെ നേരത്തേക്ക് മറന്നുപോയി…..

കല്യാണചടങ്ങുകൾ കഴിഞ്ഞു…
ഭക്ഷണ പരിപാടിയും കഴിഞ്ഞ ശേഷം,
ഇനി അടുത്ത ഘട്ടം പെണ്ണിനെ ഇറക്കി കൊണ്ട് പോകൽ.

കൈപിടിച്ചേല്പിച്ചു കൊടുക്കുമ്പോൾ, നിമ്മി തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി,

ആ അമ്മയുടെ കരച്ചിൽ കണ്ട് എനിക്ക് അതിലേറെ വിഷമം തോന്നി…

പടികളിറങ്ങി യാത്രയാക്കാൻ ഞാനും ആ ബെൻസ് കാറിനടുത്തു വരെ അവളെ അനുഗമിച്ചു…

പോകുന്നതിനിടെ വഴിക്ക് വച്ച് ഞാൻ അവളുടെ കൈ ഗ്രഹിച്ചു കൊണ്ട് ആശ്വസിപ്പിച്ചു….

അച്ഛനുമമ്മയെയു മോർത്ത് സങ്കടപ്പെടേണ്ട. ഞങ്ങളൊക്കെ ഉണ്ടല്ലോ,…

ഇടക്കൊക്കെ ഞാനും ഇങ്ങോട്ട് വരാം. ഞാൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി പറഞ്ഞു……

ആർക്കു സങ്കടം…..
മ് മ് മ്…….. പിന്നെ….. എടീ മണ്ടൂസേ….

നിനക്കെന്നാ… വട്ടായോ…
എടീ ഇതൊക്കെ ഒരു ചടങ്ങല്ലേ….?

ഫോർമാലിറ്റീസ് ഒന്നും കുറഞ്ഞു പോകരുത് ….
ഇതൊന്നും ഇല്ലങ്കിൽ കണ്ടോണ്ടിരിക്കുന്ന നാട്ടാരെന്ത് പറയും… ?

അവർക്കൊക്കെ ഞാൻ കരയുന്നത് കാണുമ്പം ഒരു സന്തോഷമൊക്കെ വേണ്ടേ… ?

അല്ലാതെ എനിക്ക് സങ്കടം ആണെന്ന് നീ കരുതിയോ….. ?

ഹോ… ഇവിടെന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് ഞാൻ എത്രനാളായി ആഗ്രഹിക്കുന്നു ന്നറിയാമോ…… ???

വളരെ സ്വരം താഴ്ത്തി, എന്റെ കൈ പിടിച്ച് ഞെരിച്ചിട്ട്‌,.. ഗൂഢമായി ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

സത്യത്തിൽ ഞാൻ ഇത് കേട്ട് അന്തം വിട്ടു പോയി…… !
ഉം…. പഷ്ട്ട്.. മക്കളായാൽ ഇങ്ങനൊക്കെ വേണം… കുടുംബത്തോടുള്ള സ്നേഹം, അപാരം.

അങ്ങനെ അവൾ പോയതോടുകൂടി കല്യാണ ചടങ്ങുകൾ ഒക്കെ ഓരോന്നോരോന്നായി കഴിഞ്ഞു.

ബന്ധുക്കളും, മിത്രങ്ങളും കുറെ പേരൊക്കെ ഒഴിഞ്ഞു…

അതോടെ ഞാനും പതുക്കെ പോകാനുള്ള പുറപ്പാടിലായിരുന്നു.

കൊണ്ടുവന്ന ബാഗുമെടുത്തു, യാത്ര പറയാൻ അമ്മായിയുടെ മുറിയിൽ പോയപ്പോൾ അവർ ഒരുപാട് ദുഃഖിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്.

ഏതൊരമ്മക്കും തന്റെ മകളെ വീട്ടിൽ നിന്ന് ഒരുത്തന്റെ കൈപിടിച്ചിറക്കി വിടുമ്പോൾ സങ്കടമില്ലാതിരിക്കില്ല എന്നത് സത്യം തന്നെ.

അവരുടെ കൈപിടിച്ച് ഞാനും യാത്ര പറഞ്ഞു….

നീയും എന്നെ വിട്ട് പോക്വാണോ മോളെ…. ?
എന്ന് പറഞ്ഞു എന്നെ അണച്ചു പിടിച്ച്. അമ്മായി പൊട്ടിക്കരഞ്ഞു….

രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാപ്പോരേ നിനക്ക്… ?

വേണ്ട അമ്മായി… അച്ഛൻ അവിടെ വല്ലാതെ ടെന്ഷനടിക്കും….

ഇല്ല മോളെ… ! ഇത് നീ ഇതുവരെ വരാത്തതും തങ്ങാത്ത വീടൊന്നുവല്ലല്ലോ… ?

മോള്‌….ഓരഞ്ച് മിനിറ്റ് നിലക്ക്,.. അമ്മായി വിളിച്ചു പറയാം നിന്റെ അച്ഛനോട്…. !

അവർ ആ ലാൻഡ് ഫോൺ സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് നടന്നു. ഫോണിനെ കറക്കി കുത്തി.

ഹലോ….. ഇത് ഗിരിജയാ…. അതെന്താ ശ്രീധരേട്ടാ… ശാലു ഇവിടെ രണ്ടു ദിവസം നിന്നാല്…. അവളും എന്റെ മോളെ പോലല്ലേ…. ?
…ഓ.. അതൊന്നുമല്ല പെങ്ങളെ… ഈയിടെ എനിക്ക് നല്ല സുഖം പോരാ ….
വീട്ടില് സഹായത്തിനു അവളല്ലാതെ വേറാരാ ഉള്ളത് ….??
രേവതിടേയും കാര്യം മറിച്ചല്ല എന്നറിയാല്ലോ….. ?
പ്രദീപനും ഇവിടില്ല്യ രണ്ടീസായി പോയിട്ട്……

നാളെ പോന്നോട്ടെ അങ്ങട്…. ന്താ… ?
ഗിരിജമ്മായി പറഞ്ഞു.

ന്നാ….. ശരി ഇനി ഇത്ര വൈകിയ സ്ഥിതിക്ക് അവള് നാളെ പോന്നോട്ടെ……!

ഓ… മതി… നാളെ ഉച്ചയ്ക്കുള്ള വണ്ടിക്കു കയറ്റി വിട്ടോളാം… പോരെ… ?

അങ്ങിനെ അന്ന് അവിടെ തങ്ങിയെങ്കിലും, ഞാൻ അൽപ്പം പോലും ഹാപ്പി ആയിരുന്നില്ല,.

കാരണം റെജിയേട്ടന്റെ നിഴല് പോലും അവിടെ എങ്ങും കണ്ടില്ല….

അതിന് കാരണവുമുണ്ട്…. പന്തലിന്റെതും പാത്രങ്ങളുടേതും എന്നല്ല “എ റ്റു സെഡ്” കാര്യങ്ങളും പുള്ളീടെ ചുമലിലാണ്…. പിന്നെന്തു ചെയ്യും…..

അതിന്റെ കണക്കും ഫിനാൻസ് ഒക്കെ കഴിഞ്ഞ് ഇവിടെ വന്ന് കണക്കു ബോധിപ്പിക്കുന്നത് വരെയും പുള്ളിക്കാരൻ വെറുതെ ഇരിക്കില്ല…

അതാ പുള്ളീടെ ഒരു രീതി…..

ഒന്നും ഒരു പ്രതിഫലേച്ഛ ഇല്ലാതെ ഇത്രയും പ്രാപ്തിയോടെ എല്ലാ കാര്യങ്ങളും പൂർണതയിൽ എത്തിക്കാൻ വേണ്ടി എത്ര സാഹസവും എന്തു ത്യാഗവും, സഹിക്കുന്ന ആരെയെങ്കിലും കാണുമോ ഈ കാലത്ത്……..

സ്വന്തം ജ്യേഷ്ടൻ ഇല്ലങ്കിലും ഒരു ജ്യേഷ്ടന്റെ സ്ഥാനത്തു നിന്നു കൊണ്ട് കാര്യങ്ങൾ നടത്താൻ പ്രാപ്‌തനായ ഒരാളുണ്ടായിരുന്നത് അവളുടെ കാരണവന്മാർ ചെയ്ത സുകൃതം ആവാം…..

സ്വന്തം ജ്യേഷ്ടനു പോലും അവളുടെ കാര്യത്തിൽ ഇത്രയും ശുഷ്ക്കാന്തി ഉണ്ടായിരുന്നോ എന്നാണു എന്റെ സംശയം……

ഹ്മ്മ്…… അപ്പൊ എനിക്കാണ്… ഇന്ന് കാലി പ്രൈസ് അടിച്ചത്…..

ഇന്നത്തെ രാത്രി ഇവിടെ തങ്ങീട്ടും വല്യ പ്രയോജനമൊന്നും കിട്ടില്യ….

ഒരിത്തിരി നേരം കിന്നാരം പറയാൻ…….

ഇനി നാളെ റെജിയേട്ടനെ കാണുമെന്ന പ്രതീക്ഷയൊന്നുമില്ല….

കണ്ടാൽ പറയാം… കണ്ടു എന്ന്… അത്രതന്നെ…. എന്റെ മനസ്സ് മന്ത്രിച്ചു….
ഇന്ന് കാലത്ത് മുതൽക്കുള്ള അലച്ചിൽ….

വെയിലേറ്റതിന്റെ ക്ഷീണം വെറുതെ ഇരുന്നങ്ങനെ ഉറക്കം തുങ്ങി പോയി….

കിടക്കാനുള്ള വട്ടംകൂട്ടലുകളിൽ വീണ്ടും മുറി അന്വേഷിച്ചു നടത്തമായി ഞാൻ.

അവസാനം മുകളിലെ നിലയിൽ നിന്നും താഴേക്ക്‌ തന്നെ ഞാൻ തിരിച്ചെത്തി. എല്ലായിടവും ഇന്നലെത്തെ പോലെ തന്നെ ഹൌസ് ഫുൾ ആണല്ലോ…. അമ്മായി…

ഞാനെവിടെ കിടക്കും.. ? അത് ചോദിക്കാനുണ്ടോ മോളെ… നിനക്ക് നിമ്മീടെ മുറീ കിടന്നൂടെ…. ??

അയ്യോ… അമ്മായി അതിലൊക്കെ നിറയെ വിരുന്നുകാരാണ്….!!

ആണോ മോളെ….. ഓ… ഇനി ഇപ്പം സജീടെ മുറിയേള്ളൂ…

എന്നാപ്പിന്നെ.. നീ ആ മുറീ കിടന്നോ…. അടച്ചിട്ടിരിക്കയാ… ! ആരും ഉപയോഗിക്കാറില്ല…..

പോയി മാമനോട് താക്കോല് വാങ്ങിക്കോളു… ! മേലെത്തെ നിലയിൽ തെക്കേ അറ്റത്തുള്ളതാണ് അവന്റെ മുറി…..

കിടക്കവിരി യൊന്ന് തട്ടികുടഞ്ഞു വിരിച്ചാ മതി… കേട്ടോ,… നേരം ഒത്തിരിയായി… ന്റെ മോള് പോയി ഉറങ്ങിക്കോളൂ……..

Leave a Reply

Your email address will not be published. Required fields are marked *