നാളെ പോന്നോട്ടെ അങ്ങട്…. ന്താ… ?
ഗിരിജമ്മായി പറഞ്ഞു.
ന്നാ….. ശരി ഇനി ഇത്ര വൈകിയ സ്ഥിതിക്ക് അവള് നാളെ പോന്നോട്ടെ……!
ഓ… മതി… നാളെ ഉച്ചയ്ക്കുള്ള വണ്ടിക്കു കയറ്റി വിട്ടോളാം… പോരെ… ?
അങ്ങിനെ അന്ന് അവിടെ തങ്ങിയെങ്കിലും, ഞാൻ അൽപ്പം പോലും ഹാപ്പി ആയിരുന്നില്ല,.
കാരണം റെജിയേട്ടന്റെ നിഴല് പോലും അവിടെ എങ്ങും കണ്ടില്ല….
അതിന് കാരണവുമുണ്ട്…. പന്തലിന്റെതും പാത്രങ്ങളുടേതും എന്നല്ല “എ റ്റു സെഡ്” കാര്യങ്ങളും പുള്ളീടെ ചുമലിലാണ്…. പിന്നെന്തു ചെയ്യും…..
അതിന്റെ കണക്കും ഫിനാൻസ് ഒക്കെ കഴിഞ്ഞ് ഇവിടെ വന്ന് കണക്കു ബോധിപ്പിക്കുന്നത് വരെയും പുള്ളിക്കാരൻ വെറുതെ ഇരിക്കില്ല…
അതാ പുള്ളീടെ ഒരു രീതി…..
ഒന്നും ഒരു പ്രതിഫലേച്ഛ ഇല്ലാതെ ഇത്രയും പ്രാപ്തിയോടെ എല്ലാ കാര്യങ്ങളും പൂർണതയിൽ എത്തിക്കാൻ വേണ്ടി എത്ര സാഹസവും എന്തു ത്യാഗവും, സഹിക്കുന്ന ആരെയെങ്കിലും കാണുമോ ഈ കാലത്ത്……..
സ്വന്തം ജ്യേഷ്ടൻ ഇല്ലങ്കിലും ഒരു ജ്യേഷ്ടന്റെ സ്ഥാനത്തു നിന്നു കൊണ്ട് കാര്യങ്ങൾ നടത്താൻ പ്രാപ്‌തനായ ഒരാളുണ്ടായിരുന്നത് അവളുടെ കാരണവന്മാർ ചെയ്ത സുകൃതം ആവാം…..
സ്വന്തം ജ്യേഷ്ടനു പോലും അവളുടെ കാര്യത്തിൽ ഇത്രയും ശുഷ്ക്കാന്തി ഉണ്ടായിരുന്നോ എന്നാണു എന്റെ സംശയം……
ഹ്മ്മ്…… അപ്പൊ എനിക്കാണ്… ഇന്ന് കാലി പ്രൈസ് അടിച്ചത്…..
ഇന്നത്തെ രാത്രി ഇവിടെ തങ്ങീട്ടും വല്യ പ്രയോജനമൊന്നും കിട്ടില്യ….
ഒരിത്തിരി നേരം കിന്നാരം പറയാൻ…….
ഇനി നാളെ റെജിയേട്ടനെ കാണുമെന്ന പ്രതീക്ഷയൊന്നുമില്ല….
കണ്ടാൽ പറയാം… കണ്ടു എന്ന്… അത്രതന്നെ…. എന്റെ മനസ്സ് മന്ത്രിച്ചു….
ഇന്ന് കാലത്ത് മുതൽക്കുള്ള അലച്ചിൽ….
വെയിലേറ്റതിന്റെ ക്ഷീണം വെറുതെ ഇരുന്നങ്ങനെ ഉറക്കം തുങ്ങി പോയി….
കിടക്കാനുള്ള വട്ടംകൂട്ടലുകളിൽ വീണ്ടും മുറി അന്വേഷിച്ചു നടത്തമായി ഞാൻ.
അവസാനം മുകളിലെ നിലയിൽ നിന്നും താഴേക്ക് തന്നെ ഞാൻ തിരിച്ചെത്തി. എല്ലായിടവും ഇന്നലെത്തെ പോലെ തന്നെ ഹൌസ് ഫുൾ ആണല്ലോ…. അമ്മായി…
ഞാനെവിടെ കിടക്കും.. ? അത് ചോദിക്കാനുണ്ടോ മോളെ… നിനക്ക് നിമ്മീടെ മുറീ കിടന്നൂടെ…. ??
അയ്യോ… അമ്മായി അതിലൊക്കെ നിറയെ വിരുന്നുകാരാണ്….!!
ആണോ മോളെ….. ഓ… ഇനി ഇപ്പം സജീടെ മുറിയേള്ളൂ…
എന്നാപ്പിന്നെ.. നീ ആ മുറീ കിടന്നോ…. അടച്ചിട്ടിരിക്കയാ… ! ആരും ഉപയോഗിക്കാറില്ല…..
പോയി മാമനോട് താക്കോല് വാങ്ങിക്കോളു… ! മേലെത്തെ നിലയിൽ തെക്കേ അറ്റത്തുള്ളതാണ് അവന്റെ മുറി…..
കിടക്കവിരി യൊന്ന് തട്ടികുടഞ്ഞു വിരിച്ചാ മതി… കേട്ടോ,… നേരം ഒത്തിരിയായി… ന്റെ മോള് പോയി ഉറങ്ങിക്കോളൂ……..
മുറി തുറന്ന് കിടക്കയൊന്ന് തട്ടി വിരിച്ചു…. മുറിയുടെ കതക് അടച്ച് സാക്ഷ ഇട്ടു….
ലൈറ്റും അണച്ചു, കട്ടിലിൽ കയറി കിടക്കാൻ ഭാവിച്ചപ്പോഴാണ്, ആരോ മുറിയുടെ കതകിന് തട്ടിയത്, ലൈറ്റിട്ടു കതക് തുറന്നപ്പോഴാണ് കണ്ടത്.
ങ്ങ… ഇതാര് വസന്തേച്ചിയോ…. ? എന്തെ ഇത് വരെ ഉറങ്ങീലയോ… ?
ഇല്ല്യ മോളെ… ഇവിടുത്തെ മുറികളൊക്ക ഫുള്ളാ..ടി മോളെ…..
കിടക്കാനൊരു ഇടം തപ്പി കുറെ നേരായി നടക്കുണു….. !
അതിനെന്താ… ഇവിടെ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ…. ഞാൻ ഒറ്റയ്ക്കാണ് താനും….. ഇവിടെ തന്നെ കിടന്നോളു….
മോൾക്ക് ബുദ്ധിമുട്ടൊന്നുല്ലാല്ലോ… ?
ഹേയ്…. എനിക്കെന്ത് ബുദ്ധിമുട്ട് ചേച്ചി… ? ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നതിലും ഭേദമല്ലേ ഇത്…. ?
ഇതാരാ… വസന്തേച്ചി…. ?
കൂടെയുള്ള പയ്യനെ കാണിച്ചു ഞാൻ ചോദിച്ചു.
അതെന്റെ മോനാ…. ! ലാസ്റ്റ്… നീ ഇവനെ ഇതുവരെ കണ്ടുകാണില്ല…. ല്ലേ.
മമ്…… ഇല്ല…. !!!
ഞങ്ങളും ഇങ്ങോട്ട് വരവ് കുറവാ….
സജി മരിച്ചപ്പോ വന്നതാ ഞങ്ങൾ…… പിന്നെ നിങ്ങൾ ഇപ്പൊ ആരും ഇങ്ങോട്ടും വരവ് കുറവല്ലേ……. ? വസന്തേച്ചി പറഞ്ഞു.
ഞങ്ങളുടെ കൂട്ട് കുടുംബത്തിലെ മൂത്ത സന്താനമാണ് ഈ വസന്തേച്ചി….. !!!
വർഷങ്ങളായിട്ട് മൈസൂരിൽ തന്നെ…..
മോന്റെ പേരെന്താ… ? നല്ല സുമുഖനായ ആ മോനോട് ഞാൻ ചോദിച്ചു….. ?
