പത്മം കടുത്ത മുഖത്തോടെ പറഞ്ഞതും ഇരുവരും ഉള്ളിലേക്ക് പോയി..
ഒരു പെണ്ണിന്റെ പേരിൽ എന്റെ രണ്ടു മക്കളും അടിപ്പിച്ചു പിരിയുമോ ദൈവമേ… അങ്ങനെ ഒന്നും ഉണ്ടാകാതെ കാത്തോളണേ
മനസ്സിൽ വിഷമത്തോടെ അവർ ഓർത്തു
സൂരജ് മുറിയിലേക്ക് ചെല്ലുമ്പോൾ കരഞ്ഞു തളർന്നിരിക്കുകയായിരുന്നു ലച്ചു….
അവൻ അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കൈവച്ചു…
“തൊട്ടുപോകരുതെന്നെ…..” ലച്ചു അവന്റെ കൈ തട്ടിമാറ്റികൊണ്ട് ചീറി…..
“എന്തിനു വേണ്ടിയാ ഇപ്പൊ ഇതൊക്കെ?” അവൾ ചോദിച്ചു…..
“പിന്നെ ഞാൻ എന്തു വേണം, എന്റെ ഭാര്യയെ ഇങ്ങനെ ഒക്കെ ചെയ്താ…..”
“ഓഹോ… മാസങ്ങൾക്ക് മുമ്പ് ചേട്ടന്റെ മുറിയിലേക്ക് കൂടെകിടക്കാൻ പറഞ്ഞുവിട്ടപ്പോ എവിടെയായിരുന്നു നിങ്ങൾ……”
അവൾ പുച്ഛത്തോടെ അവനോട് ചോദിച്ചു…
“ഒന്നുമില്ലെങ്കിലും അസുഖം ഉള്ള ആളല്ലെ.. അതെങ്കിലും ഓർത്തൂടെ… “പറഞ്ഞു നിർത്തിയതും അവൾ കരഞ്ഞുപോയിരുന്നു….
“ഒന്ന് നിർത്തുന്നുണ്ടോ ലച്ചു….. ഒരു അസുഖം… ഏട്ടന് ഒരു അസുഖവും ഇല്ല…..”
സൂരജ് പറഞ്ഞു നിർത്തിയതും ലച്ചു ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കിനിന്നു…
“അസുഖം എനിക്കായിരുന്നു… ഞാൻ ആണ് മരിക്കാൻ പോയത്….”
“ഏട്ടാ….” ലച്ചു ഞെട്ടികൊണ്ട് വിളിലിച്ചു..
അതെ ലച്ചു… അന്ന് ഓർമ്മയില്ലെ ഞാൻ പെട്ടെന്നൊരു ദിവസം വന്നത് അത് എനിക്ക് അസുഖം ഉണ്ടെന്ന് അറിഞ്ഞായിരുന്നു….
ആ കാര്യം ഫോണിൽ അവിടെഉള്ളവരോട് സംസാരിക്കുമ്പോഴാണ് അമ്മ ഇതെല്ലാം കേട്ടുവന്നത്…. ചേട്ടൻ കവലയിൽ തലകറങ്ങി വീണ് ആശുപത്രിയിൽ നിന്നും വന്നിട്ട് രണ്ടുദിവസം ആയിട്ടല്ലെ ഉണ്ടാർന്നൊള്ളു… അമ്മ തെറ്റിദ്ധരിച്ചതാ ഏട്ടനെക്കുറിച്ചാ ഞാൻ സംസാരിച്ചത് എന്നോർത്ത്….
പിന്നീട് നീ വന്ന് അമ്മ പറഞ്ഞ കാര്യം പറഞ്ഞപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും… ഞാൻ ഇല്ലാതായാൽ നിനക്കും കൊച്ചിനും ചേട്ടൻ ഉണ്ടാകുമല്ലോ എന്നുകരുതി… ഒപ്പം ചേട്ടന് ഒരു ജീവിതവും….
പക്ഷെ എല്ലാം തെറ്റിപ്പോയി ലച്ചു… ആ റിപ്പോർട്ട് തെറ്റായിരുന്നു.. എനിക്ക് ഒരു കുഴപ്പവും ഇല്ല… പക്ഷെ സന്തോഷത്തോടെ ഓടിവന്നപ്പോൾ എല്ലാം കൈവിട്ടുപോയല്ലെ ലച്ചു….?”
അവൻ ചോദ്യഭാവനെ പറഞ്ഞു നിർത്തി..
അവൾ കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ കുറച്ചു നിമിഷം തറഞ്ഞു നിന്നു പോയി….
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു…
“എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലെ ഏട്ടൻ… എന്നോട് ഒരു വാക്കു പറഞ്ഞൂടാർന്നോ…”
അവൾ ഒന്ന് ഏങ്ങി….
“ലച്ചു ഞാൻ….”
ഒന്നും പറയണ്ട…. എല്ലാം ഇവിടെ വരെ എത്തിച്ചിട്ട്…..
“എന്നോട് ഷമിക്ക് ലച്ചു… എല്ലാം എന്റെ തെറ്റാ…നിന്നോടും ഏട്ടനോടും ഇങ്ങനെ ഒന്നും ചെയ്യരുതായിരുന്നു… “സൂരജ് തൊഴുകയ്യോടെ പറഞ്ഞതും ലച്ചു അവന്റെ മാറിൽ വീണു കരഞ്ഞു…
കലചക്രം പിന്നെയും നീങ്ങി……
“ലച്ചുവിന്റെ ഭർത്താവ്….. ” ഹോസ്‌പിറ്റലിലെ നഴ്‌സ് പുറത്തേക്കു വന്നുകൊണ്ട് ചോദിച്ചു..
സൂരജ് വിളികേട്ടിടത്തേക്ക് നോക്കി.. വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കൊച്ചുകുഞ്ഞും അവരുടെ കയ്യിൽ ഉണ്ടായിരുന്നു…..
എല്ലാവരും കുഞ്ഞിനെ കാണാനായി അടുത്തേക്കു വന്നു….
ആൺ കുട്ടിയാണ്…. നഴ്‌സ് പറഞ്ഞു….
സൂരജ് സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി…..
എന്നാൽ ഒരു നിമിഷം അവൻ നിന്നതിനു ശേഷം മനോജിനെ അടുത്തേക്ക് വിളിച്ചു…
ഏട്ടൻ വാങ്ങു കുഞ്ഞിനെ…..
സൂരജിന്റെ വാക്കുകൾ കേട്ടതും മനോജിന്റെ കണ്ണുകൾ നിറഞ്ഞു വന്നു….
അവൻ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങി…..
ഇതെല്ലാം കണ്ടു നിന്ന പത്മം കണ്ണുകൾ തുടച്ചു….
……………………………………………………….
അടഞ്ഞു കിടന്ന മുറിയിലെ ജനൽ കമ്പിയിൽ ഇരു കൈകളും പിടിച്ചു പുറത്തെ കാഴ്ച്ചകൾ നോക്കി നിൽക്കുകയായിരുന്നു ലക്ഷ്മി…
