ഈയാം പാറ്റകള്‍ – 4 2

മൂന്നാലു പേര് മാത്തുക്കുട്ടിയേം രണ്ടു മൂന്നു പേര് ജോണിയേം പിടിച്ചു നിര്‍ത്തിയിട്ടുണ്ട് .

‘ എന്താടാ നാറി ..നീ നിന്റമ്മക്ക് ആളെ ഒപ്പിക്കാന്‍ ഇറങ്ങിയെക്കുവാണോ ? അവന്‍ വന്നേക്കുന്നു ” തമ്പിയെ കണ്ടതും ജോണി ഒന്ന് പരുങ്ങി . തമ്പി ചെന്ന പാടെ ജോനിക്കിട്ടു ഒന്ന് പൊട്ടിച്ചു . ആളുകളുടെ പിടി വിട്ടു കമിഴന്നടിച്ചു വീണ ജോണിയെ തമ്പി എഴുന്നെപ്പിച്ചു രണ്ടു പൊട്റെരും കൂടി കൊടുത്തു

; ആദ്യം പോയി നിന്റെ പെമ്പരോന്നൊരു ഗ്രെസീടെ മുറീല്‍ അരെല്ലും ഉണ്ടോന്നു നോക്കടാ ……മുള്ളന്‍ മാത്രം കൊള്ളുന്ന സാധനമയിട്ടു വന്നേക്കുന്നു ………………..തമ്പി അന്നമ്മയെ കെട്ടിയതാ …അതിനാര്‍ക്കേലും പരത്തി ഉണ്ടേല്‍ കൊണ്ടോയി കേസ് കൊടുക്ക്‌ …എനിക്ക് മക്കളില്ല ….ഇതാ എന്റെ ചെറുക്കന്‍ ….നീയെല്ലാം നിന്റെ വീട്ടി പോയി ഒളിഞ്ഞു നോക്കടാ നാറികളെ’ തമ്പിയുടെ സ്വരം ഉയര്‍ന്നതും കൂടി നിന്നവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു . തമ്പി മാത്തുക്കുട്ടിയെ കയ്യില്‍ പിടിച്ചു കാറില്‍ കയറ്റി

” എടി അന്നമ്മേ ……..അന്നമ്മോ ….ഇതാ നിന്റെ മകന്‍ “

മകന്‍ വന്ന്രിക്കുന്നെന്നു കേട്ടതും അന്നമ്മ ഓടി ഇറങ്ങി വന്നു അവനെ കെട്ടി പിടിച്ചു കരയാന്‍ തുടങ്ങി

‘ ദാണ്ടേ …തുടങ്ങി അമ്മേം മോനും കൂടി ……എന്നാ കരയ്…ഞാനിപ്പോ വരാം” തമ്പി പോയതൊന്നും അമ്മയും മകനും അറിഞ്ഞില്ല

ഒരു മണിക്കൂറിനു ശേഷം തമ്പി വന്നപ്പോഴാണ് അവര്‍ അറിയുന്നത് തന്നെ .അപ്പഴേക്കും രണ്ടു പേരും സങ്കടങ്ങളും മറ്റും പറഞ്ഞും കരഞ്ഞും തീര്‍ത്തിരുന്നു

‘ ആഹാ !1 ഇത് വരെ കഴിഞ്ഞില്ലേ കരച്ചിലും പിഴിച്ചിലും”
അന്നമ്മ പെട്ടന്ന് റൂമില്‍ നിന്നിറങ്ങി വന്നു .

‘എടിയെ ഇത് ബിരിയാണിയാ …ഓഒനിന്ടെ സമയമൊക്കെ കഴിഞ്ഞു പോയില്ലേ ……..പിന്നെ ഇത് നിങ്ങക്കുള്ള കുറച്ചു ഡ്രെസ്സാ ” തമ്പി രണ്ടു വലിയ കവർ വീതം മാത്തുക്കുട്ടിക്കും അന്നമ്മക്കും കൊടുത്തു . അന്നമ്മ അത് തുറക്കാൻ നോക്കിയപ്പോ തമ്പി പറഞ്ഞു

‘ എന്റെ പെമ്പറന്നോരെ ..അതൊക്കെ പിന്നെ നോക്കാം ,നീയാദ്യം ആഹാരം വിളമ്പു …വിശന്നു കണ്ണ് കാണാതെയിരിക്കുവാ “

അന്നമ്മ പെട്ടന്ന് തന്നെ ബിരിയാണി വിളമ്പി . കഴിച്ചു കൊണ്ടിരിക്കുമ്പോ ഒരു ചിക്കൻ പീസ് തമ്പി അന്നമ്മയുടെ പ്ളേറ്റിലേക്കിട്ടു . മാത്തുക്കുട്ടി അത് കണ്ടെന്നു മനസിലാക്കിയ അന്നമ്മ തമ്പിയെ നുള്ളി കൊണ്ട് ആംഗ്യം കാണിച്ചു …ചെറുക്കൻരിക്കുന്നു എന്ന്

‘ ഓ ! ഞാൻ എന്റെ പെണ്ണുമ്പുള്ളക്കു ഒരു ചിക്കന്റെ കാലു കൊടുത്തെന്നു വെച്ച് അവനു എന്ന തോന്നാനാ …നീ അങ്ങോട്ട് കഴി ….ഇച്ചിരി നന്നാകട്ടെ ‘ തമ്പിയുടെ നാവിനു എല്ലില്ല എന്നറിയാവുന്ന അന്നമ്മ പിന്നെ ഒന്നും മിണ്ടിയില്ല

ആഹാരം കഴിഞ്ഞു അന്നമ്മയും മാത്തുക്കുട്ടിയും ഹാളിലേക്ക് തമ്പിയുടെ അടുത്തേക്ക് വന്നു

” അതേയ് !! തമ്പി സാറെ ..മാത്തുക്കുട്ടിക്ക് ടൗണിൽ ഒരു കൂട്ടുകാരൻ ഒരു ജോലി ശെരിയാക്കിയിട്ടുണ്ടെന്നു ..അവനിന്നു തന്നെ പോണോന്ന് “

” ഓ!! എന്നാത്തിനാടാ മാത്തുക്കുട്ടി പോകുന്നെ ? നിനക്ക് ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നിന്ന പോരെ ?

‘ അതല്ല തമ്പി സാറെ ..ഞാൻ വരാന് പറഞ്ഞു പോയി …”

” ഈ സാറെ എന്നുള്ള വിളി ഇനി വേണ്ട …..അപ്പാ എന്ന് വിളിക്കാൻ പറ്റില്ലേ അച്ചായാ എന്നോ അച്ചാച്ചാ എന്നോ വിളിച്ചോ …പിന്നെ ഒരു ജോലി ഒക്കെ ഉള്ളത് നല്ലതാ ,,,ഇച്ചിരി കാര്യാ പ്രാപ്തി വരും …ഈ ജോലി നിനക്ക് ഇഷ്ടപ്പെട്ടില്ലേ നീ ഇങ്ങു പോരെ …പിന്നെ വണ്ടിയോ മറ്റോ വേണേൽ എന്റെ വീട്ടിൽ പോയി എടുത്തോ ,,,ഞാൻ വിളിച്ചു പറഞ്ഞേക്കാം …………………നിന്റെ അന്നമ്മേ ടേം കാര്യം ഞാൻ എലമ്മേടെ അടുത്ത് പറഞ്ഞാരുന്നു …..അവള് എതിരിന്നും പറഞ്ഞില്ല ..പറയത്തും ഇല്ല …നിന്നെ ഒന്ന് കാണണൊന്നു പറഞ്ഞിട്ടുണ്ട് “
തമ്പി എഴുന്നേറ്റു അല്പം കാശ് അവന്റെ കയ്യിൽ കൊടുത്തു ..കൂടുതൽ വേണേൽ പറഞ്ഞ മതി

മാത്തുക്കുട്ടീടെ കണ്ണ് നിറഞ്ഞു .അന്നമ്മേടേം

മാത്തുക്കുട്ടി പോയതും ഒരു കരച്ചിലോടെ അന്നമ്മ തമ്പിയുടെ ദേഹത്തേക്ക് വീണു

Leave a Reply

Your email address will not be published. Required fields are marked *