ഉമ്മ എന്നെ വിളിച്ചിരുന്നോ..?

“അത് ഞാൻ സമ്മതിച്ചു..
അത് ചിലപ്പോൾ ഞാനായിരിക്കും… ഇന്നാലു കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ സ്വന്തം കുട്ടിനെ അവന്റെ കെട്യോളെ മുന്നിലിട്ട് വടികൊണ്ട് അടിച്ച ഉമ്മ ഇങ്ങളായിരിക്കും.. അത് ഇങ്ങളും സമ്മയ്‌ച്ചേരണം ..”

പോടാ പോയി കുളിചൊരുങ്ങാൻ നോക്ക് ഓരിപ്പം ഇങ്ങെട്ടെത്തും ..
ഇയും ചെല്ല് മോളെ..”

പിന്നെ ഉമ്മെയ് ഒരു നൂറുരൂപ ഇങ്ങോട്ട് ഉണ്ടാവും..
ഇന്നലത്തെ ബെറ്റ് മറക്കണ്ട.”

റൂമിലേക്ക് പോകും വഴി ഞാൻ വിളിച്ചു പറഞ്ഞു.

ഞങ്ങൾ കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും പെണ്ണുവീട്ടുകാർ എത്തി..
ഉമ്മയും ഇക്കയും അവർക്ക് ഹൃദ്യമായ സ്വീകരണം നൽകി.. എല്ലാവരുടെയും മുഖത് തെളിച്ചമാണെങ്കിൽ എന്റെയും ഷാഹിനന്റെയും കണ്ണിൽ ഒരു രാത്രിയുടെ ഉറക്കം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ അവളുടെ ബാപ്പ അത് കൃത്യമായി കണ്ടുപിടിച്ചു..

“എന്താ മോളെ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്.. ഇന്നലെ ഉറക്കം ശരിയായില്ലേ..”

“അത് ഉപ്പ.. “

അവൾ തപ്പിത്തടഞ്ഞപ്പോൾ ഞാൻ ഇടയിൽ കയറി,..

“അല്ലേലും ആദ്യരാത്രി ആരേലും ഒറങ്വോ പ്പാ??”

ഒരു കോരി ചോറൂടെ ഉപ്പാടെ പ്ലൈറ്റിലേക്ക് ഇട്ടുകൊടുത്തോണ്ട് ഞാൻ ചോദിച്ചു.

സംഗതി ഏറ്റു മൂപ്പർ നിശബ്ദനായി. കേട്ടവരെല്ലാരും വാ പൊത്തി ചിരിക്കുന്നുണ്ട്.
അതിനിടയിലൂടെ അമ്മായിമ്മ മൂപ്പരെ ഒന്ന് നുള്ളുകയും ചെയ്തു..

വിരുന്ന് കഴിഞ്ഞു അവർ പോയതിനു തൊട്ടുപിന്നാലെ ഞമ്മളെ ടീമംഗങ്ങൾ ഒന്നടങ്കം കപ്പുമായി വീട്ടിലേക്ക് വന്നത്.

“മൂത്തമ്മെയ്. ഞങ്ങളെത്തി ട്ടോ.. ചോറ് വളമ്പിക്കോളി..”

അൻവർ വിളിച്ചു പറഞു.

“അനക്കൊന്നും പച്ചവെള്ളം തരൂല.
ന്റെ കുട്ടിനെ കല്യാണ ദിവസ്സം തന്നെ കളിക്കാൻ കൊണ്ടൊയോരല്ലെടാ ഇങ്ങള്..
ഓനോ വിവരല്ല. എന്നാ നിങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കാ.. അതൂല്ല.. തലതെറിച്ച കുറെ പിരാന്തമാർ..”
“ഇങ്ങള് ഷെമി മൂത്തമ്മ.. പിന്നെ ഒരു സന്തോഷ വർത്തകൂടെ ഉണ്ട്..
ഇന്ന് മുതൽ ക്ലബ് ഷാനുക്കക്ക് ഒരു നാല് വർഷത്തെ നീണ്ട ലീവ് കൊടുത്തീക്ക്.. ഇനി അടുത്ത നാല് വർഷം ഷാനുക്കണേ ഞങ്ങൾ ഫ്രീയാക്കി തന്നു പോരെ…”

“ഹ അതുമതി…
ഡാ ഇവർക്കുള്ള ഭക്ഷണം എടുത്ത് വെക്ക്..
ഏടെ നിങ്ങൾക്ക് കിട്ടിയ കപ്പ് നോക്കട്ടെ..”$

ഉമ്മ കപ്പിന്റെ അടുത്തേക്ക് പോയി..

“ഹൌ ഇത് വെല്യതാണല്ലോ.. ഇന്റത്രേം ണ്ടല്ലോ.. ഇതെങ്ങനാ ഇങ്ങള് ഏറ്റി പിടിച്ചു കൊണ്ടോന്നത്..”

“അല്ലടാ അൻവറേ.. ഷാനു ഗോൾ ഒക്കെ അടിച്ചീന്യോ..”

പിന്നെ… ഇക്കയല്ലേ ഞങ്ങളെ മെസ്സി… ഫൈനലിൽ രണ്ടുഗോളും അടിച്ചത് ഇക്കയാ .”

അവരുടെ സംസാരം കേട്ട് പിന്നിൽ ഞാനും ഷാഹിനയും നിൽക്കുന്നുണ്ട്.
ഞാൻ അവളോട് പറഞ്ഞു..

“ഇത്രേയുള്ളൂ ഉമ്മ.. എപ്പം ഞാൻ കളിക്കാൻ പോയാലും പ്രാകീട്ടെ വിടത്തോള്ളൂ. പക്ഷെ ഞാൻ ജയിക്കണം എന്നുതന്നെയിരിക്കും ഉമ്മേടെ ഉള്ളിലെ പ്രാർത്ഥന..”

“അല്ല.. അപ്പൊ ഇനി നാലുവർഷം കളിക്കാൻ പോവൂലാന്ന് പറഞ്ഞത് സത്യാ. ??
ശരിക്കും പോവൂലെ..?”

ഷാഹിന എന്നെ നോക്കി അതിശയത്തോടെ ചോദിച്ചു..

“അതൊക്കെ ഉമ്മാനെ കുപ്പീലാക്കാൻ പറയുന്നതല്ലേ. കളിയില്ലേൽ പിന്നെ ഈ ഞാനുണ്ടോ..
അല്ല ആദ്യരാത്രി ഏതായാലും പോയി.. നമുക്ക് ആദ്യ പകൽ ആക്കിയാലോ..”

അവളുടെ ഉള്ളംകൈയിൽ ചൊറിഞ്ഞോട് ഞാനത് പറയുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു…”

കടപ്പാട് :ഈ കഥയുടെ ✍സൃഷ്ട്ടാവിനു,

Leave a Reply

Your email address will not be published. Required fields are marked *