എനിക്കായ് – 5 Like

“എന്തായിരുന്നു ഡോർ അടച്ചു പരിപാടി രണ്ടുംകൂടി.”

അറിയാമെങ്കിലും അവരെ ആക്കാൻ ഞാൻ ചോദിച്ചു.

ആര്യ :ഇതിലും ഭേദം അത് തന്നെ ആയിരുന്നു. എന്നെ പച്ചക്ക് റേപ് ചെയ്യാൻ വിടായിരുന്നില്ലേ. ഉപദേശിച്ചു കൊന്നു.

ഞാൻ :ഹ ഹ. അതെനിക്ക് ഇഷ്ടപ്പെട്ടു…

സജി :നീ ചിരിക്കേണ്ട ഡാഷ് മോനെ. നീ എങ്കിലും പറഞ്ഞു മനസ്സിലാക്കു. അവൾ സമ്മതിക്കുന്നില്ല. ഞാൻ പോയി വാങ്ങിക്കൊണ്ടു വരാം. ഒരു ഗുളിക കഴിക്കേണ്ട പ്രശ്നമേ ഒള്ളു. അല്ലേൽ എത്ര സീരിയസ് പ്രശ്നം ആവും ഭാവിയിൽ എന്നാലോചിച്ചോ?

ആര്യ :ആര് പറഞ്ഞാലും ഞാൻ കേൾക്കാൻ പോകുന്നില്ല. ഇതിൽ ഗർഭിണി ആയാൽ എന്റെ ഭാഗ്യം എന്നെ കരുതൂ ഞാൻ. ഇനി സംസാരം വേണ്ട. എന്തായി അഭിച്ചേട്ടാ നിനക്കും വാണിങ് ഉണ്ടോ.

ഞാൻ :ഉണ്ട് പെണ്ണെ. അവരൊക്കെ ചാൻസ് കാത്തു നിൽക്കായിരുന്നു.

സജി :എന്താ മോനെ ഇനി ബാക്കി പരിപാടി?

ഞാൻ: ആരുടേയും കാലു പിടിക്കാൻ എനിക്ക് പറ്റില്ല. പണി പോകണേൽ പോട്ടെ. നാല് വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ആകും യോഗം.

ആര്യ:അപ്പോൾ ചേട്ടൻ നാല് വർഷമായി നാട്ടിൽ പോകാറില്ലേ?

സജി : അതൊരു നീണ്ട കഥ ആണ് മോളെ ചെക്കൻ പിന്നെ പറഞ്ഞു തരും.

അപ്പോളേയ്ക്കും ഞാൻ നാട്ടിൽ അഡ്വക്കേറ്റിനെ വിളിച്ചു. ആദ്യം കുറെ തെറികേട്ടെങ്കിലും കുറച്ചു കഴിഞ്ഞു അയാൾ വിളിച്ചു നാട്ടിൽ പോകാൻ ഒരു പ്രശ്നവുമില്ല എന്നും പക്ഷെ പിന്നേ തിരിച്ചു പോക്ക് പ്രശ്നമാകാൻ ചാൻസുണ്ടെന്നും അറിയിച്ചു.

“സോ ആ പ്രോബ്ലം സോൾവ്ഡ്. എനിക്ക് നാട്ടിൽ പോകാം തിരിച്ചു വരാനാകില്ലെന്ന് ഒള്ളു. അല്ലേലും ഇനി ആര് തിരിച്ചു വരാൻ?”

“എങ്കിൽ ഇനി?”

“ഇപ്പോ ഒന്നും ആലോചിച്ചു കൂട്ടാൻ വയ്യ. വേണേൽ ബീച്ചിൽ പോയി കുളിച്ചു വരാം നാളെ തിരിച്ചു പോണ്ടേ.”

ബീച്ചിൽ കുളിയൊക്കെ കഴിഞ്ഞു രാത്രി കിടക്കാൻ നേരം അവൾ വീണ്ടും ചോദിച്ചു.

“എന്താ നാട്ടിൽ പോകാൻ പ്രശ്നം എന്റെ കണ്ണന്?”

“അതൊരു നീണ്ട കഥ ആണ് പെണ്ണെ.”

“പറയെടാ…”

ഞാൻ പതിയെ എന്റെ പഴയ ഓർമകളിലേക്ക് ഊളിയിട്ടു…

Leave a Reply

Your email address will not be published. Required fields are marked *