എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് – 4

BSW ബാച്ച് ഭരത് കം ടു പ്രിൻസിപ്പൽ ഓഫീസ്.

എന്ത് പറിക്ക് ആണാവോ ഇപ്പൊ വിളിക്കുന്നെ..ഞാൻ മനസിലാമനസോടെ പോയി.. അവിടെ റൂമിൽ തന്നെ ഉണ്ട് സജിനി.. ഞാൻ ഷൂ അഴിച് ഉള്ളിൽ കയറി.

ഭരത് ആ വാതിൽ അടയ്ക്ക്..

എന്തിന്..

പറയുന്ന കേട്ടാമതി.. ഞാൻ വാതിൽ അടച്ചു സീറ്റിൽ ഇരുന്നു..

പറയു എന്തിനാണാവോ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്..

ഭരത്.. എന്താ നിന്റെ പ്രശ്നം.. എന്തിനാ എന്റെ ക്ലാസ്സ്‌ മാത്രം കട്ട്‌ ചെയ്യുന്നേ.. എന്നെ കാണുമ്പോൾ ഒക്കെ അവോയ്ഡ് ചെയുന്നു..

ഓഹ്… എങ്ങനെ… ഒന്നുകൂടെ പറഞ്ഞെ..

എന്നെ എന്തിനാ അവോയ്ഡ് ചെയ്യുന്നേ എന്ന്..

ആഐവ.. അടിപൊളി… എന്താ അവോയ്ഡ് ആകുന്നെ എന്ന് അല്ലെ..

അതെ… ഞാൻ എന്ത് ചെയ്തിട്ടാ..

ഒന്നും ചെയ്തില്ലേ… ഒന്നും?..

ഭരത്.. നമ്മുടെ നല്ലതിന് വേണ്ടി അല്ലെ..

ആർക്കാ നന്നായെ?.. എനിക്കോ അതോ നിനക്കോ?..

ഭരത്…

ഓഹ് സോറി എനിക്കോ അതോ മാഡത്തിനോ..?

ഭരത്.. നിനക്ക് ഒരു ജീവിതം ഉണ്ട്.. അത് ഞാൻ കാരണം നശിപ്പിക്കാൻ എനിക്ക് ആഗ്രഹം ഇല്ല അതുകൊണ്ടാ ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്..

എന്റെ ജീവിതം… അല്ലെ.. അതിനു എനിക്ക് ലൈഫ് ഉണ്ടോ.. ഞാൻ എങ്ങനെ ആണ് ജീവിക്കുന്നെ എന്ന വല്ലബോധവും നിങ്ങൾക് ഉണ്ടോ?

ഭരത്..

സജിനി… ഐ സൊ അ ലൈഫ് വിത്ത് യു. എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ല.. എല്ലാവരും ഉണ്ട്.. പക്ഷെ എപ്പോഴും ഞാൻ ഒറ്റക്ക് ആയിരുന്നു.. ചെറുപ്പം മുതൽ.. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന് പലപ്പോഴും ഞാൻ ആലോചിച്ചു നിൽക്കാർ ഉണ്ട്..

ഭരത്.. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും.. പക്ഷെ അത് ആലോചിച്ച നിന്നാൽ ഒന്നും നടക്കില്ല.. എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് പോവണ്ടേ.. അപ്പൊ…

പ്ലീസ്.. ഇനി ആ ഡയലോഗ് പറയരുത്.. കാരണം.. ഈ മുന്നോട്ട് ഉള്ള പോക് ഞാൻ നിങ്ങളുടെ കൂടെ ആഗ്രഹിച്ച പോയതായിരുന്നു.. വല്ലാതെ.. എപ്പോഴും എനിക്ക് കൂട്ടായി.. സന്തോഷത്തോടെ.. ഒരു ജീവിതപങ്കാളി എന്ന രീതിയിൽ ഒക്കെ.. പക്ഷെ.. എനിക്ക് അത് നടക്കില്ല..

ഭരത്..

ഞാൻ നിന്നെ അവോയ്ഡ് ചെയ്തതല്ല.. കൂടുതൽ ഞാൻ നിന്നെ കാണുന്നതും കൂടുതൽ ഞാൻ നിന്നിൽ അടുക്കുന്നത് പോലെ എനിക്ക് തോന്നി.. അന്ന് നമ്മൾ പിരിഞ്ഞതിനു ശേഷം നിന്നെ ഓർക്കാത്ത ഒരു ദിവസം ഇല്ല.. എനിക്ക് ഇപ്പോഴും ഇഷ്ടമാണ് നിന്നെ.. എന്റെ ഉള്ളിൽന്റെ ഉള്ളിൽ.. ഞാൻ തന്നെ സ്വയം പറയുന്നുണ്ട്.. അവളെ മറക്കണം മറക്കണം.. എന്ന്.. പക്ഷെ ആവുന്നില്ല.. മെല്ലെ എല്ലാം നടക്കുമായിരിക്കും.. ഇവിടെ തന്നെ ഒരുപാട് പേരുണ്ട്.. എനിക്ക് വിചാരിച്ചാൽ അവരെ എന്റെ മനസ്സിൽ ഒരു ഇടം കൊടുക്കാൻ പറ്റുമായിരിക്കും.. പക്ഷെ അവർ ആരും നിനക്ക് പകരമായി വരില്ല.. അത് ഞാൻ മനസിലാക്കി..

ഭരത്.. എനിക്ക്.. എനിക്ക് എന്താ പറയണ്ടേ എന്ന് അറി.. യില്ല… (അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ കരയാൻ തുടങ്ങി.. )

എനിക്ക് നീ കരയുന്നത് കണ്ട് നില്കാൻ ആവില്ല.. ഞാൻ പോവുന്നു.. ബൈ.. ഐ മിസ്സ്‌ യു.. ഐ മിസ് അസ്.. ബൈ..

ഞാൻ അവിടെ നിന്നും ഇറങ്ങി.. എനിക്കും കരച്ചിൽ ചെറുതായി വന്നു.. പക്ഷെ.. ആണായി ജനിച്ചുപോയില്ലേ.. കരയാൻ പാടില്ലല്ലോ.. ഞാൻ നേരെ ക്ലാസ്സിൽ കയറിൽ. അനഘയുടെ അടുത്തിരുന്നു..

എന്താ മിസ്സ്‌ വിളിച്ചേ..

ഓഹ്.. അതോ.. ഒന്നുമില്ല ചുമ്മാ വിളിച്ചത്..

ആഹാ..

എടി.. ഇന്ന് വൈകുനേരം നമ്മുക്ക് ഒന്ന് വൈറ്റില വരെ പോയാലോ..

എന്നിട്ട്..

അല്ലെ എന്റെ വീട്ടിൽ പോവാം..

എന്നിട്ട്..

എന്നിട്ട്……

മാസ്റ്ററെ…

ഹിഹിഹി…

സോറി ഡാ ഇന്ന് നടക്കില്ല.. കൊറേ ദിവസം ആയി ആ മൈരനെ അവോയ്ഡ് ചെയ്യുന്നു പോലും അതുകൊണ്ട് ഇന്ന് അവനു കാണണം പോലും.. സൊ ഞാനും കരുതി ഒന്ന് കണ്ട് കളയാം.. ന്ന്

ഒക്കെ ഒക്കെ.. നാളെ ആകാം എന്നാൽ..

നാളെ വൈകുന്നേരം സെറ്റ്.. ഒക്കെ

ഒക്കെടാ..

ക്ലാസ്സ്‌ കഴിഞ്ഞു.. ഞാൻ നേരെ വീട്ടിൽ പോയി.. വൈകുന്നേരം ഒരു ചായ കുടിച് 6 മണി ആയപ്പോൾ നേരെ ജിമ്മിലേക് വിട്ടു.. അവിടെ പോയി ഒന്ന് വർക്ഔട് ചെയ്തതിനു ശേഷം നേരെ വീട്ടിലേക് വിട്ടു.. പാർക്കിംഗ് ലോട്ടിൽ വണ്ടി പാർക്ക്‌ ചെയ്ത ശേഷം ഞാൻ നേരെ എന്റെ ഫ്ലാറ്റിലേക്ക് നടന്നു ലിഫ്റ്റ് വർക്ക്‌ ചെയ്യുന്നില്ല. അതുകൊണ്ട് സ്റ്റൈർ യൂസ് ചെയ്തു.. എന്റെ ഫ്ലോറിൽ എത്തിയപ്പോൾ അവിടെ സ്റ്റൈറിൽ ഒരാൾ ഇരിക്കുന്നു.. തല മടിയിൽ വെച്ചുകൊണ്ട്.. ആദ്യം എനിക്ക് മനസിലായില്ല.. പക്ഷെ ആ മുടി.. അത് അത് എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ആണ്.. ഞാൻ മെല്ലെ അയാളുടെ അടുത്ത് പോയി..മെല്ലെ വിളിച്ചു..

സജിനി..

അവൾ പെട്ടന് എണീറ്റു.. ആ മുഖം.. മുഴുവൻ കരഞ്ഞു ഒരു വഴിയായ ഒരാളെ പോലെ ഉണ്ടായിരുന്നു.. കണ്മഷി ഒക്കെ കലങ്ങി.. ആ കണ്ണുകൾ ആകെ പടർന്നിരുന്നു.. ആകെ ചുവന്നു പോയി മുഖം.. ഞാൻ മെല്ലെ കൈ പിടിച്ചു എഴുനേൽപ്പിച്ചു..

സജിനി.. എന്താ ഇത്..

ഭ.. ഭ.. ഭരത്……. അവൾ എന്റെ മേൽ വീണു കരയാൻ തുടങ്ങി..

ഹെയ.. സജിനി.. സജു.. നോ.. കരയല്ലേ..

ഐ ആം സോറി.. ഭരത്… ഐ ആം റിയലി സൊ.. റി…..

അയ്യേ.. വന്നേ നീ… ഇവിടെ ഇങ്ങനെ കരഞ്ഞു നിക്കല്ലേ.. ആരേലും കാണും.. വാ.. ഞാൻ അവളേം കൂട്ടി നേരെ ഫ്ലാറ്റിൽ കയറി.. വാതിൽ അടപാടെ.. അവൾ എന്നെ കെട്ടിപിടിച് കരയാൻ തുടങ്ങി..

ഭരത്.. എനിക്ക്.. എനിക്ക് നിന്നെ മനസിലായില്ല.. ഐ ആം… സോറി.. ഞാൻ നിന്നെ ഹെർട്ട് ചെയ്തു… ഐ ആം സോറി..

വാ നമ്മുക്ക് ഉള്ളിൽ ഇരുന്ന് സംസാരിക്കാം.. ഞാൻ അവളെ സോഫയിൽ ഇരുത്തി.. എന്നിട്ട് കിച്ചണിൽ പോയി.. അല്പം വെള്ളം എടുത്തു..

ദാ കുടിക്ക്.. അവൾ അത് മുഴുവൻ കുടിച്ചു.. നല്ലപോലെ കരഞ്ഞിട്ട് ഉണ്ട്.. അത് എനിക്ക് മനസിലായി..

ഭരത്.. എന്റെ അവസ്ഥാ നിന്നെപോലെതന്നെയാണ് .. എന്നെ ചെറുപ്പം മുതൽ എന്റെ വീട്ടുകാർ വളരെ നല്ലപോലെ ആണ് വളർത്തിയത്.. എന്ത് കാര്യം പറഞ്ഞാലും എനിക്ക് അത് ചെയ്തു തരും.. അതുകൊണ്ട് തന്നെ.. കോളേജ് കഴിഞ്ഞ് ഇഷ്ടപെട്ട ഒരാളെ വിവാഹം കഴിപ്പിച്ച തരുമോ എന്ന ചോദ്യം അത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നു.. പക്ഷെ അവൻ എന്നെ ഇട്ടേച്ചുപോയി വേറെ ഒന്നും അല്ല കാരണം… അവനു എന്റെ പണം ആയിരുന്നു വേണ്ടത് നല്ലപോലെ അവനു അത് കിട്ടിയിട്ടുണ്ട്. അത്കൊണ്ട് കല്യാണം കഴിഞ്ഞു ഒരുദിവസം അവൻ നാടുവിട്ടു. അന്നുമുതൽ എന്റെ വീട്ടുകാർ എന്നെ ഒന്നുമല്ലാത്ത പോലെ കാണാൻ തുടങ്ങി. എന്നും കുറ്റപെടുത്തും. ആൾക്കാരുടെ മുന്നിൽ അപമാനിക്കും.. ആ അപമാനം ഒഴിവാക്കാൻ അവർ എനിക്ക് മുന്നിൽ കാണിച്ചു തന്ന വഴി ആണ് മറ്റൊരു കല്യാണം അതും അവർ പറയുന്ന ആൾ. എല്ലാം റെഡ്‌ഡി ആവും ഒരു മാറ്റം വരും എന്ന് ഞാൻ കരുതി.. പക്ഷെ അയാൾ എന്നെ വെറും ഒരു ഉപകരണം ആയി മാത്രം ആണ് കരുതിയത്. എന്നും ഉപദ്രവിക്കും. അടിക്കും.. ഇപ്പോൾ തന്നെ കുട്ടി ഉണ്ടാവില്ല എന്ന പ്രശ്‌നം അയാൾക് ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ ആണ് കാരണം എന്ന് പറഞ്ഞു എന്നെ തല്ലും.. ഒടുവിൽ അയാൾ ജോലിക്ക് വേണ്ടി ദുബൈയിൽ പോയപ്പോൾ ആണ് എനിക്ക് ഒരു ജോലി വേണം എന്ന ബോധം വന്നത്.. അങ്ങനെ പഠിച്ച ഉണ്ടാക്കിയെടുത്ത ജോലി ആണ് ഇത്.. അതിനിടെ അയാൾ അവിടെ വേറെ ഒരു സ്ത്രീയും ആയി ബന്ധം ഉണ്ട് എന്ന് ഞാൻ അറിഞ്ഞു.. അറിഞ്ഞത് ഉള്ളത് ആണോ എന്ന് അറിയാൻ വേണ്ടി ഞാൻ പോയി.. അത് സത്യം ആയിരുന്നു.. അവിടെ അവളുടെ മുന്നിൽവെച്ച അയാൾ എന്നെ തല്ലി.. അന്നുമുതൽ ഞാൻ ഒറ്റക് ആണ്.. എത്ര വർഷം ആയി എന്ന് എനിക്ക് തന്നെ അറിയില്ല.. ഒന്ന് മനസ് നിറഞ്ഞ ഒന്ന് ചിരിച്ചിട്ട് തന്നെ കാലം കുറെ ആയി..

Leave a Reply

Your email address will not be published. Required fields are marked *