എന്റെ അനുമോൾ – 3 13

 

അപ്പോഴാണ് മാമിയുടെ മെസ്സേജ്. താങ്ക്സ് രാജീവ്. ഞാൻ വെൽക്കം പറഞ്ഞു. നിന്നെ എല്ലാവരും വീട്ടിൽ രാജീവ്‌ എന്നാണോ വിളിക്കുന്നത്‌.

ഞാൻ : അതെ, എന്താ മാമി

 

മാമി : എപ്പോഴും അങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമില്ല.

 

ഞാൻ : ഞാൻ 😄 സ്മൈലി ഇട്ടു കൊടുത്തു. ഇനിയിപ്പോൾ പേര് മാറ്റാൻ പറ്റില്ലല്ലോ.

 

മാമി : ഞാൻ ഇനി മുതൽ നിന്നെ രാജു എന്നെ വിളിക്കു.

 

ഞാൻ : കൊള്ളാം, മാമി മാത്രം അങ്ങനെ വിളിച്ചാൽ മതി. ഞാൻ ഒന്ന് എറിഞ്ഞു നോക്കി.

 

മാമി : ok അപ്പോൾ രാജു ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. Bye

 

ഞാൻ : ok മാമി.

 

എനിക്ക് ഒരുപാട് സന്തോഷമായി. മാമി നല്ല കമ്പനി ആകുന്നത് പോലെ തോന്നുന്നുണ്ട്. അല്ലെങ്കിൽ രാജു എന്നൊന്നും വിളിക്കണ്ട ആവശ്യമില്ലല്ലോ. എനിക്കും ഇഷ്ടപ്പെട്ടു രാജു നല്ല പേര്. അപ്പോൾ അമ്മ എണീറ്റ് വന്നു. ഡ്രസ്സ്‌ എടുത്തോ. എടുത്തമ്മേ ഞാൻ അമ്മയുടെ ചോദ്യത്തിന് മറുപടി നൽകി. ആ അമ്മേ അമ്മച്ഛൻ അമ്മയോട് ഒന്ന് ചെല്ലാൻ പറഞ്ഞിരുന്നു. പാവം അമ്മയെ കാണാഞ്ഞിട്ട് നല്ല വിഷമം ഉണ്ട്. അമ്മയുടെ മുഖത്തു ഒരു സങ്കടം കണ്ടു അത് പറഞ്ഞപ്പോൾ. ആ ഇന്ന് തന്നെ പോകണം. ഞാൻ കുറെയായി പോയിട്ട് അമ്മ പറഞ്ഞു. അമ്മ അടുക്കളയിലേക്ക് പോയി ഞാൻ എന്റെ ബുക്കെടുത്തു എക്സാം അല്ലെ എന്തെങ്കിലും പഠിക്കാമെന്ന് വിചാരിച്ചു. രണ്ടു പേജ് വായിച്ചപ്പോൾ തന്നെ മടുത്തു. ബുക്ക്‌ അതേപോലെ മടക്കി വച്ചു. മൊബൈൽ എടുത്തു ചായ കുടിക്കാൻ പോയി.

 

 

ഫെബ്രുവരി 19 വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്കു ഞാൻ ധൃതിയിൽ നടന്നു. മാമൻ ഇന്ന് പോകുകയാണ്. രേഷ്മയോട് ഞാൻ മുന്നേ പറഞ്ഞിരുന്നു. അതിനാൽ ഞാൻ വേഗം പോകുന്നത് കണ്ടു അവൾ പിന്നെ ഒന്നും പറഞ്ഞില്ല. 4 മണിക്ക് മാമൻ ഇറങ്ങും. പാവം ഇനി എന്നാണാവോ തിരിച്ചു വരിക. മനസ്സിൽ എത്ര സങ്കടം ഉണ്ടാവും. ബസ് ഇറങ്ങിയ ഞാൻ വേഗം മേലെ വീട്ടിലേക്കു ചെന്ന് നോക്കി. മാമിയുടെ വീട്ടുകാരും മാമന്റെ കൂട്ടുകാരും അമ്മയും അച്ഛനും എല്ലാം ഉണ്ട്. രാജി വന്നിട്ടില്ല. അവൾക്ക് ക്ലാസ്സ്‌ ടെസ്റ്റ്‌ ആയിരുന്നു. മാമന് പോകാനായി ചുവന്ന മാരുതി സ്വിഫ്റ്റിൽ പെട്ടികളെല്ലാം കയറ്റി വെക്കുന്നുണ്ട്. അകത്തു മാമനെ കെട്ടിപിടിച്ചു കരയുകയാണ് മാമി. എല്ലാവരുടെയും മുഖത്തു ഒരു സങ്കടം. എല്ലാവരോടും യാത്ര പറഞ്ഞു മാമൻ ഇറങ്ങി. എന്നെ വന്നു കെട്ടിപിടിച്ചു. മാമൻ കരയാതെ പിടിച്ചു നിൽക്കുകയാണ് എന്ന് മനസിലായി. ആ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാം. മാമന്റെ കണ്ഠം ഇടറുന്നുണ്ട് അത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഞാൻ കരഞ്ഞു. അമ്മയും അതെ പോലെ തന്നെയായിരുന്നു. കാറിൽ കയറി മാമൻ പോയി. അത് നോക്കി നിന്നു മാമി ഭയങ്കര കരച്ചിൽ. മാമിയുടെ അമ്മയോടൊപ്പം എന്റെ അമ്മയും മാമിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി. പാവം അവളുടെ മുഖമൊക്കെ ചുവന്നിട്ടുണ്ട്. കരഞ്ഞു കരഞ്ഞു ഇല്ലാണ്ടായിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോയി. ഞാൻ നോക്കുമ്പോൾ മുറ്റത്തെ തിണ്ണയിൽ ഇരുന്നു തേങ്ങുകയാണ് അമ്മച്ചൻ. എനിക്ക് കണ്ടിട്ട് സഹിച്ചില്ല. ഇത്രെയും കാലം ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ മോൻ നോക്കിയിരുന്നു. ഇനി അവൻ വരുമ്പോഴേക്കും താൻ ഉണ്ടാവുമോ. എന്നൊക്കെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും. എന്തായാലും അമ്മച്ചന്റെ ഇളയ മോൻ അല്ലെ. അമ്മച്ചന് കൂട്ടായി മാമൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഇനി മാമി നോക്കണം എല്ലാം. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു ഈശ്വരാ.. ഞാൻ അമ്മച്ചനെ പുറത്തു തഴുകി സമാധാനിപ്പിച്ചു. കരയുകയാണ് പാവം.. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഞാൻ എണീറ്റ് പോയി. എന്തിനാണെന്ന് അറിയില്ല റൂമിൽ നിന്നും ഒരുപാട് കരഞ്ഞു. ചിലപ്പോൾ അമ്മച്ചനെ ആലോചിട്ട് ആവാം അല്ലെങ്കിൽ മാമനെ… ചിന്തകൾ എന്റെ സമയം കവർന്നു.

 

രാത്രി രേഷ്മ മെസ്സേജ് അയച്ചു. മാമൻ പോയതിനെ കുറിച്ച് ചോദിച്ചാണ്.. ഞാൻ പിന്നെ വരാമെന്നു പറഞ്ഞു. ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ വയലിലേക്ക് ജനാലകൾക്കിടയിലൂടെ നോക്കി കിടന്നു. തണുത്ത കാറ്റ് മുഖത്തു വന്നു പതിഞ്ഞു. അറിയാതെ ഉറക്കത്തിലേക്കു….

 

രാവിലെ വൈകി ആണ് എണീറ്റത്. ഞായർ ആയതിനാൽ ക്ലാസ്സില്ല. അതുകൊണ്ട് അമ്മയും വിളിച്ചില്ല. ഏട്ടന് ചായ വേണോ ഞാൻ ഉണർന്നത് കണ്ടു രാജി ചോദിച്ചു. അമ്മയെവിടെ പാതി തുറന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി ചോദിച്ചു. അവർ അമ്പലത്തിൽ പോയി. എന്നാൽ ഒരു ഗ്ലാസ്‌ എടുത്തോ. അവൾ അടുക്കളയിലേക്ക് പോയി. നല്ല സ്നേഹമുള്ള പെങ്ങൾ അതിനും വേണം ഒരു ഭാഗ്യം. ഞാൻ എണീക്കാൻ വൈകിയത് കൊണ്ടാവാം ഇന്ന് അച്ഛന്റെ കൂടെ പോയത്. അമ്മക്ക് നല്ല സങ്കടമുണ്ട്. ഞാൻ എണീറ്റ് ബാത്റൂമിൽ പോയി വന്നു. അപ്പോഴേക്കും ചായ വന്നു. ആ ചൂടിൽ തന്നെ ഒരു മുറുക്ക് കുടിച്ചു. നല്ല ടേസ്റ്റ്. അമ്മയുടെ കൈപുണ്യം അവൾക്കും കുട്ടിയുണ്ട്. നല്ല ചായ ഞാൻ അവളെ നോക്കി പറഞ്ഞു. സന്തോഷത്തോടെ അവൾ ഹാളിൽ പോയി ഇരുന്നു. ഞാൻ മൊബൈൽ എടുത്തു. ഞായർ ആയതു കൊണ്ട് മെസ്സേജുകൾ ഒന്നും ഇല്ല. മാമിക്കു മെസ്സേജ് ചെയ്താലോ. പാവം വിഷമിച്ചു ഇരിക്കുകയാവും. മാമി എല്ലാം ok അല്ലെ. ഞാൻ മെസ്സേജ് ചെയ്തു. ഡബിൾ ടിക്ക് ഉണ്ട്. ഓൺലൈനിൽ ഇല്ല. പിന്നെ രേഷ്മയെ ഫോൺ ചെയ്തു ഇന്നലത്തെ അവസ്ഥ പറഞ്ഞു കാൾ കട്ട്‌ ചെയ്തു. രേഷ്മക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാവും. അതാണ്‌ അവളുടെ പ്ലസ് പോയിന്റ്. ക്ലാസ്സിലാണെങ്കിലും എന്തെങ്കിലും ഡൌട്ട് വന്നാൽ എന്നോടോ അല്ലെങ്കിൽ ടീച്ചറിനോടോ ചോദിച്ചു അത് ക്ലിയർ ചെയ്യും. മിടുക്കിയാണ്. പക്ഷെ ഞങ്ങളുടെ കൂട്ടുകെട്ട് പലർക്കും ഇഷ്ടമല്ല. പ്രത്യേകിച്ച് ആതിരക്കും അവളുടെ ഫ്രണ്ട്സിനും. ഞാൻ അത് മൈന്റ് ചെയ്യാറില്ല.

റൂമിൽ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല. ഞാൻ നാട്ടിലെ ചിലകൂട്ടുകാരെ വിളിച്ചു വല്ല സിനിമക്കും പോകാമെന്നു വിചാരിച്ചു. എല്ലാവരും പറഞ്ഞു മഞ്ജുമ്മൽ ബോയ്സ് നല്ല പടമാണെന്ന്. ഞാൻ അവരെ വിളിച്ചു. പക്ഷെ അവരെല്ലാം ഇന്ന് ഞായർ ആയതു കൊണ്ടുതന്നെ രാവിലെ തന്നെ മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഞാനും ഉണ്ട്. എനിക്കും ഭയങ്കര ഇഷ്ടമാണ് മീൻ പിടിക്കുന്നത്. ഞാൻ കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയിൽ നിന്നും 20 രൂപ എടുത്തു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് അച്ഛൻ കൊണ്ട് പോയിരിക്കുന്നു. ഞാൻ കൂട്ടുകാരനെ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നാളും വന്നു. ഞാൻ രാജിയോട് കാര്യം പറഞ്ഞു അവരുടെ കൂടെ പോയി. അമ്മയോട് പറയാനും പറഞ്ഞു.

നേരെ അപ്പച്ചായി ചേട്ടന്റെ കടയിൽ ചെന്ന് കുറച്ചു ഈർപ്പയും കൊളുത്തും വാങ്ങി. മീൻ പിടിക്കാനുള്ള ഇരയെല്ലാം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. അപച്ചായി ചേട്ടന്റെ കടയിൽ എപ്പോഴും വയസായ രണ്ടു മൂന്നു പേരുണ്ടാവും. ദീപിക പത്രം ആണ് അവിടെ വരുത്തുന്നത്. അതും വായിച്ചു കുറച്ചു രാഷ്ട്രീയ കാര്യങ്ങളും പറഞ്ഞു അവർ അവിടെ വൈകുന്നേരം വരെ ഇരിക്കും. ഞങ്ങൾ പോകാൻ കാത്തു നിൽക്കുകയാണ് ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *