എന്റെ അനുമോൾ – 4 9

 

“നീയെന്താടാ മിണ്ടാതിരിക്കുന്നെ ”

 

ഞാൻ ഒന്നും മിണ്ടിയില്ല.

 

“രാജു എന്തെങ്കിലും പറ ”

 

“ഒന്നുമില്ല മാമി ” എനിക്ക് നല്ല സങ്കടം വന്നിരുന്നു. ആ ഒരു സ്വരത്തോടെ തന്നെ ഞാൻ സംസാരിച്ചു. ഉത്സവ പറമ്പിൽ എത്തിയ അവസ്ഥയായിരുന്നു ഇന്നലെ. അതെല്ലാം ഒരു സുനാമി വന്നു കൊണ്ടുപോയത് പോലെ.

 

“രാജു pleas നീ ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ എനിക്ക് സങ്കടമാവും. ഞാൻ ആണ് തെറ്റുകാരി. നിന്നോട് അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലായിരുന്നു ഇന്നലെ ”

 

“മാമിയല്ല ഞാൻ ആണ് തെറ്റുകാരൻ. ഞാൻ ആരാണെന്ന് പോലും ചിന്തിക്കാതെ….”

 

ഞാൻ കരഞ്ഞു. എന്റെ കണ്ണീർ മാമിയുടെ മുഖത്തു ചെന്ന് വീണു. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ സങ്കടം കണ്ടു അവൾക്ക് സങ്കടമായെന്നു തോന്നുന്നു.

 

“രാജൂ. സോറി. ഇനി ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല. നീയെനിക്കു എന്നും നല്ലൊരു കൂട്ടുകാരൻ ആയാൽ മതി.”

 

ഞാൻ ഒന്നും മിണ്ടിയില്ല. മാമി കുറെ വിളിച്ചു ഞാൻ മിണ്ടാതിരുന്നു. വീടെത്തുന്നതിനു മുൻപ് റോഡരികിൽ നിന്നും കുറച്ചു fruits വാങ്ങിച്ചു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. മുന്നോട്ടു മാത്രം നോക്കിയിരുന്നു. യാന്ദ്രികമായി വാഹനം മുന്നോട്ടു പോയികൊണ്ടിരുന്നു. അതിൽ രണ്ടു യാത്രക്കാരും.

 

വീട് എത്തിയപ്പോഴാണ് പിന്നെ ഞാൻ വാഹനം നിർത്തിയത്. വാഹനത്തിന്റെ ശബ്ദം കേട്ടിട്ടാവണം ഒരു മാക്സി ധരിച്ചു കൊണ്ട് മാമിയുടെ അമ്മ വന്നത്. ഇവരുടെ സൗന്ദര്യമാണ് മാമിക്ക് കിട്ടിയതെന്നു എനിക്ക് തോന്നി. അവർ എന്നോട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. അപ്പോൾ മാമി എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. ഉമ്മറത്തെ ഒരു പഴയ കസേരയിൽ ഞാൻ ഇരുപ്പുറപ്പിച്ചു. അവർ അകത്തേക്ക് പോയി.

 

അമ്മ ഒരുഗ്ലാസ് വെള്ളവുമായി വന്നു. എന്നോട് അകത്തിരിക്കാൻ പറഞ്ഞു. പക്ഷെ അവർ നിർബന്ധിച്ചപ്പോൾ ഞാൻ അകത്തെ സോഫയിൽ ഇരുന്നു. വെള്ളം കുടിച്ചു.

 

“മോനിപ്പോൾ എന്താ ചെയ്യുന്നേ ” ചിരിച്ചു കൊണ്ടുള്ള അവരുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉയർത്തി.

 

“ഞാൻ ഇനി ഡിഗ്രി എടുക്കാൻ നിക്കുന്നു ” വളരെ ചുരുക്കി ഞാൻ പറഞ്ഞു.

 

“എന്ന മോൻ ഇരിക്ക്. ഞാൻ ഭക്ഷണം അടുപ്പത്താണ് അത് നോക്കട്ടെ ”

 

ഞാൻ ചിരിച്ചു തലയാട്ടി. അവർ അടുക്കളയിലേക്ക് പോയി. മാമിയും അമ്മയും തമ്മിലുള്ള സംസാരം അങ്ങനെ കേൾക്കാം. ഞാൻ മൊബൈലെടുത്തു റീൽസ് കണ്ടിരുന്നു. പക്ഷെ മനസ്സിനൊരു സുഖം കിട്ടുന്നില്ല. പതിയെ എണീറ്റ് ഉമ്മറത്ത് പോയിരുന്നു.

 

അല്പനേരത്തിനു ശേഷം മാമി വന്നു.

 

“രാജു നീയെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ പുറത്തിറങ്ങിയിരിക്കുന്നെ. വാ അകത്തു വന്നിരിക്ക് ”

 

ഞാൻ മിണ്ടിയില്ല.

 

“രാജു നിന്നോടാ പറഞ്ഞെ. ദേ അമ്മ അപ്പുറത്തുണ്ട്ട്ടോ. എന്തെങ്കിലും വിചാരിക്കും. വന്നകാതിരിക്ക് ”

 

അത് ശരിയാണെന്ന് എനിക്കും തോന്നി. ഇങ്ങനെ ഇരുന്നാൽ അമ്മയെന്തെങ്കിലും കരുതും. പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല. മെല്ലെ മാമിയുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മാമിയുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. പതിയെ എന്റെ അടുത്തേക്ക് വന്നു.

 

“ടാ ഞാൻ നിന്റെ മാമിയല്ലേ നീയൊന്നു കേൾക്കു. നീയിങ്ങനെ മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും. നമുക്കിതിനെ കുറിച്ച് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം. ഇപ്പോൾ അകത്തേക്ക് വാ ”

 

മാമി എന്റെ കൈ പിടിച്ചു. എനിക്ക് മിണ്ടാതിരിക്കാൻ തോന്നിയില്ല. അവൾ പറയുന്നതിലും കാര്യമുണ്ട്. അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ വാശിപിടിക്കുന്നെ. ഞാൻ അമ്മ വരുന്നുണ്ടോന്നു നോക്കി പതിയെ മാമിയുടെ അടുത്തേക്ക് വന്നു.

 

” എനിക്ക് മാമിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അതൊരു മറ്റേ കണ്ണിൽ അല്ല. അല്ലെങ്കിലും ഇഷ്ടമാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാവുമോ ”

 

അത് കേട്ടത്തോടെ മാമിക്കു ഭയങ്കര സന്തോഷമായി. ആ മുഖങ്ങളിൽ നിന്നും അത് വ്യക്തം. മാമി എന്റെ കൈപിടിച്ച് മാമിയുടെ കൈകളിൽ വച്ചു. ഭയങ്കര സോഫ്റ്റ്‌ ആയിട്ട് തോന്നി എനിക്ക്.

 

“അതെന്താ നീയെങ്ങനെ പറഞ്ഞെ. ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാവും. നിന്റെ ഫ്രണ്ട് ആയിട്ട്. ഇപ്പോൾ നീ അകത്തേക്ക് വാ. ഞാൻ എന്റെ മുറിയൊക്ക കാണിക്കാം”

 

ഞാൻ ചെറിയ ചിരിയോടെ മാമിയുടെ കൂടെ അകത്തേക്ക് പോയി. മാമിയുടെ മുറി കാണിച്ചു തന്നു. അവിടെ ഇപ്പോൾ ആരും കിടക്കാറില്ല. കുറെ ബുക്കുകൾ ഉണ്ട്. എല്ലാം അടുക്കി വൃത്തിയായി വച്ചിട്ടുണ്ട്. അമ്മ അപ്പുറത്ത് അടുക്കളയിൽ ഉണ്ട്. ശബ്ദം കേൾക്കാം.

 

“ഇതാണ് എന്റെ റൂം. എന്റെ കുട്ടിക്കാലം തൊട്ടേ ഞാൻ ഇതിലാണ് കിടക്കുന്നതു. ഇപ്പോൾ ഇവിടെ ആരും ഇല്ല ”

 

ഞാൻ ചിരിച്ചു. മാമി അതുകണ്ടു.

 

“ആഹാ ചിരിയൊക്കെ വന്നോ. എന്റെ കുട്ടാ നിന്റെ വാടിയ മുഖം കണ്ടപ്പോൾ ഒരുപാട് വിഷമമായി. ഇപ്പോഴാണ് സമാധാനമായത് ”

 

ഞാൻ മാമിയെ നോക്കി പുഞ്ചിരിച്ചു. എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.

 

“കണ്ടോ എന്തൊരു ചിരിയാണ് ചെക്കന്. എന്നിട്ട് അതും മറച്ചു വെച്ചു മുഖം കറുപ്പിച്ചിരിക്കുന്നു ”

 

പതിയെ എന്റെ അടുത്തുവന്നു എന്റെ രണ്ടുകവിളിലും നുള്ളിക്കൊണ്ട്..

 

“ഇനി ഈ മുഖം കറുക്കരുത്. എന്നും ചിരിച്ചു കാണണം. ഈ പുഞ്ചിരി എന്നും ഉണ്ടാവണം. എന്താണെന്നറിയില്ല നീ കുറച്ചുനേരം മിണ്ടാതിരുന്നപ്പോൾ എനിക്ക് ആകെ വല്ലാതായി. കുറച്ചു മാസങ്ങൾ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. ഒരു നല്ല കൂട്ടുകാരൻ ആണ് എനിക്ക് നീ. ഒരു പക്ഷെ അതിലും മേലെ”

 

മാമിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ അടുത്താണ് മാമി നിൽക്കുന്നത്. മാമി എന്റെ കവിളിൽ നിന്നും കൈകൾ എടുത്തു കണ്ണ് തുടച്ചു.

 

“അയ്യേ എന്തിനാ കരയുന്നെ. സത്യം പറഞ്ഞാൽ മാമി വിചാരിക്കുന്നതിലപ്പുറം എനിക്ക് മാമിയെ ഇഷ്ടമാണ്. എനിക്ക് ഒരിക്കലും മാമിയെ പിരിയാൻ കഴിയില്ല. അതിപ്പോൾ ഞാൻ നല്ലോണം മനസ്സിലാകുന്നുണ്ട്. ഞാൻ തന്നെ മിണ്ടാതിരുന്നെങ്കിലും എന്റെ മനസ്സ് ഒരുപാട് വേദനിച്ചു”

 

മാമി നിറക്കണ്ണുകളോടെ എന്നെ നോക്കികൊണ്ടിരുന്നു. ഞാൻ പതിയെ അടുത്ത് ചെന്ന്. മാമിയുടെ കണ്ണുകൾ തുടച്ചു. ആ കണ്ണുനീരിനു നല്ല ചൂടുള്ളതുപോലെ തോന്നി. മാമി തല താഴ്ത്തി നിന്നു. പതിയെ മാമിയുടെ താടിയിൽ പിടിച്ചു മുഖമുയർത്തി. കരഞ്ഞു കലങ്ങിയ മുഖവുമായി അവൾ എന്നെ നോക്കി. ഞാൻ സ്നേഹത്തിൽ കലർന്ന മിഴികളോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു. ഒരു പക്ഷെ ആ ചുംബനത്തിൽ കാമത്തിന്റെ വികാരങ്ങൾ ഒട്ടും തന്നെ ഇല്ലായിരുന്നു. മറിച്ചു സ്നേഹം മാത്രം. അല്ലെങ്കിൽ കിട്ടാതെ പോയ ഒരു പ്രണയത്തിന്റെ നൊമ്പരം. ഒരു ചെറിയ ഞെട്ടലോടെ അവൾ എന്നെ നോക്കി. എന്റെ കണ്ണിലെ സ്നേഹം കണ്ടിട്ടാവണം അവൾ പതിയെ എന്നെ ചുറ്റിവരിഞ്ഞു ഞാൻ അവളെയും. ഒരുപാട് നാൾ ഞാൻ ആഗ്രഹിച്ച എന്റെ സ്വപനം പൂവണിഞ്ഞ നിമിഷം. പക്ഷെ അന്നാഗ്രഹിച്ച കാമത്തിനേക്കാളും പ്രണയം ഞങ്ങളിലളിഞ്ഞിരുന്നു. കുറച്ചു നേരം അങ്ങനെ നിന്നപ്പോഴാണ് ഞങ്ങൾക്ക് പരിസര ബോധം വന്നത്. അവളുടെ ചെവിയിൽ എന്റെ ചുണ്ട് ചേർത്ത് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *