ഞാൻ ബൈക്ക് എടുത്ത് മുറ്റത്തു നിർത്തി. ഒന്ന് തുടച്ചു വൃത്തിയാക്കി. അപ്പോഴേക്കും മാമി വന്നു.
അച്ഛനെ നോക്കി ചിരിച്ചു. എന്നെ നോക്കി ഒരു മടിയുണ്ട് അത് മറച്ചു വെച്ചു ചിരിക്കാൻ ശ്രമിച്ചു.
“എന്താ മോളെ സുഖമാണോ ”
“ആ സുഖമായിരിക്കുന്നു ഏട്ടാ ”
മാമി സാരി ആണ് ഉടുത്തിരിക്കുന്നത്. വീട്ടിൽ പോവുന്നത് കൊണ്ടായിരിക്കാം. അച്ഛനുള്ളത് കൊണ്ട് വല്ലാതെ നോക്കാൻ പോയില്ല. മാമിയുടെ ശബ്ദം കെട്ടിട്ടാവണം രാജിയും അമ്മയും പുറത്തേക്കു വന്നു.
“ചേച്ചി ഞാൻ ഇവനേം കൊണ്ട് വീട് വരെയൊന്നു പോവാണ്. ചേച്ചി വീട്ടിലേക്കു ചെന്ന് അച്ഛനെ നോക്കണേ ”
“ആയിക്കോട്ടെ മോളെ. ശ്രദ്ധിച്ചു പോകണേ. ഇവന് സ്പീഡ് കുറച്ചു കൂടുതലാണ് ”
മാമി ചിരിക്കുന്നു.
“ഞാൻ പതുക്കെ പോയിക്കൊള്ളാം ” അമ്മയെ നോക്കി ഞാൻ പറഞ്ഞു.
എല്ലാവരോടും പറഞ്ഞു ഞങ്ങൾ വണ്ടി തിരിച്ചു. മാമി ഒരു സൈഡിലേക്ക് ആണ് ഇരിക്കുന്നത്. വളരെ അകലത്തിലും.
“മാമി എന്താ ഇത്ര വീട്ടിരിക്കുന്നെ. ഇങ്ങു നീങ്ങിയിരിക്ക്. ബാലൻസ് തെറ്റും ”
ഉം ഒന്ന് മൂളിക്കൊണ്ട് മാമി അടുത്തിരുന്നു.
“കോളേജിൽ അഡ്മിഷൻ റെഡി ആയോ ”
“ഇല്ല. പെട്ടെന്ന് ആവും ”
“നല്ലോണം നോക്കിക്കോ. ഇനിയാണ് നിന്റെ കരിയറിലേക്കുള്ള വഴിതിരിവ്”
ഇന്നലെ ചാറ്റ് ചെയ്ത ഒരു കാര്യവും ഓർമ്മ ഇല്ലാത്തതു പോലെയാണ് സംസാരം. ഇവളെന്താ ഇങ്ങനെ. ഞാൻ മനസിലാർത്തു.
“അറിയാം. നോക്കട്ടെ എന്റെ മാക്സിമം ഞാൻ നോക്കും. റാഗിംഗ് ആലോചിക്കുമ്പോൾ ഒരു പേടിയുണ്ട് അത്രേയുള്ളൂ ”
“അതൊക്കെ ഫസ്റ്റ് year മാത്രമേ ഉണ്ടാവു. പിന്നീട് എല്ലാം ശരിയാവും”
ഇങ്ങനെ പോയാൽ ശരിയാവില്ല. ഒന്ന് മുട്ടിനോക്കണം. അല്ലെങ്കിൽ പിടിച്ചതും കിട്ടില്ല.
“മാമി ഇന്നലെത്തെ മെസ്സേജോക്കെ ഡിലീറ്റ് ആക്കിയോ ”
പിന്നെ ഒരു മൗനം മാത്രം. മറുപടി കിട്ടാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു
“മാമി. എന്താ മിണ്ടാതിരിക്കുന്നെ ”
“എല്ലാം ഡിലീറ്റ് ആക്കി. നീയും ചെയ്യണം ”
“ഞാൻ എല്ലാം ഡിലീറ്റ് ആക്കി.”
“പിന്നെ നമ്മൾ അങ്ങനെ സംസാരിച്ച കാര്യം ആരും അറിയരുത്. ഇന്നലെ ആ അവസ്ഥയിൽ നമ്മൾ എന്തൊക്കെയോ സംസാരിച്ചു. പക്ഷെ നീ അതൊന്നും മനസ്സിൽ കൊണ്ട് നടക്കരുത്. എല്ലാം മറന്നേക്കണം. നീ എനിക്കൊരു അനിയനെ പോലെ ആണ് ”
അത് കേട്ടതും എന്റെ ശരീരം ഐസ് പോലെയായി. കാറ്റ് പോയ ബലൂൺ പോലെ ഞാൻ മൗനം പാലിച്ചു നിന്നു.
“രാജു നീ വല്ലതും കേൾക്കുന്നുണ്ടോ ”
ഞാൻ തലയാട്ടി. ഒന്നും മിണ്ടിയില്ല.
“നീയെന്താടാ മിണ്ടാതിരിക്കുന്നെ ”
ഞാൻ ഒന്നും മിണ്ടിയില്ല.
“രാജു എന്തെങ്കിലും പറ ”
“ഒന്നുമില്ല മാമി ” എനിക്ക് നല്ല സങ്കടം വന്നിരുന്നു. ആ ഒരു സ്വരത്തോടെ തന്നെ ഞാൻ സംസാരിച്ചു. ഉത്സവ പറമ്പിൽ എത്തിയ അവസ്ഥയായിരുന്നു ഇന്നലെ. അതെല്ലാം ഒരു സുനാമി വന്നു കൊണ്ടുപോയത് പോലെ.
“രാജു pleas നീ ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ എനിക്ക് സങ്കടമാവും. ഞാൻ ആണ് തെറ്റുകാരി. നിന്നോട് അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലായിരുന്നു ഇന്നലെ ”
“മാമിയല്ല ഞാൻ ആണ് തെറ്റുകാരൻ. ഞാൻ ആരാണെന്ന് പോലും ചിന്തിക്കാതെ….”
ഞാൻ കരഞ്ഞു. എന്റെ കണ്ണീർ മാമിയുടെ മുഖത്തു ചെന്ന് വീണു. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ സങ്കടം കണ്ടു അവൾക്ക് സങ്കടമായെന്നു തോന്നുന്നു.
“രാജൂ. സോറി. ഇനി ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല. നീയെനിക്കു എന്നും നല്ലൊരു കൂട്ടുകാരൻ ആയാൽ മതി.”
ഞാൻ ഒന്നും മിണ്ടിയില്ല. മാമി കുറെ വിളിച്ചു ഞാൻ മിണ്ടാതിരുന്നു. വീടെത്തുന്നതിനു മുൻപ് റോഡരികിൽ നിന്നും കുറച്ചു fruits വാങ്ങിച്ചു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. മുന്നോട്ടു മാത്രം നോക്കിയിരുന്നു. യാന്ദ്രികമായി വാഹനം മുന്നോട്ടു പോയികൊണ്ടിരുന്നു. അതിൽ രണ്ടു യാത്രക്കാരും.
