എന്റെ അനുമോൾ – 4 9

 

അങ്ങനെ കുറച്ചു സമയത്തിന് ശേഷം തറവാട്ടിൽ എത്തി. അമ്മ അവിടെ അച്ഛനെയും കൂട്ടി വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടതും അമ്മ എഴുനേറ്റ് വന്നു. മാമി ഉള്ളത് കൊണ്ടാവും മഴ നനഞ്ഞതിനു എന്നെ ചീത്ത പറഞ്ഞില്ല. മാമി അമ്മയോട് വർത്തമാനം പറഞ്ഞു അകത്തേക്ക് പോയ്‌. അമ്മ വന്നു എന്റെ തല തോർത്തി തന്നു.

 

“നിനക്ക് മഴ കണ്ടൂടെ. എവിടെങ്കിലും കയറി നിന്നാൽ പോരായിരുന്നോ ”

 

ശബ്ദം കുറച്ചു അമ്മ പറഞ്ഞു. അങ്ങനെ ബൈക്ക് അവിടെ വച്ചു. ഞാനും അമ്മയും കുടയെടുത്തു വീട്ടിലേക്കു പോയി. വെറ്റില ചവച്ചിരിക്കുന്ന അമ്മച്ചൻ ഞങ്ങളെ നോക്കിയിരുന്നു.

 

വീട്ടിൽ ചെന്നപ്പോൾ മൊബൈൽ എല്ലാം നനഞ്ഞിട്ടുണ്ട്. ഞാൻ ഫോൺ വേഗം ഓഫ്‌ ചെയ്തു തുണികൊണ്ട് തുടച്ചു. എന്നിട്ട് ഒരു ഭാഗത്തു വച്ചു. പിന്നെ കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

 

“നിനക്ക് കണ്ണ് കണ്ടൂടെ. ഇതെനിക്ക് വായിക്കാനാണ്. ആ ഉമ്മറത്തു കൊണ്ടിട്ടു എന്ന് വിചാരിച്ചു നിനക്ക് നഷ്ടമൊന്നും വരില്ലല്ലോ”

 

അച്ഛന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ജനൽ തുറന്നു മുറ്റത്തേക്ക് നോക്കി. മഴ പെയ്തു തോർന്ന മുറ്റത്തെ ചെളിയിലേക്ക് പത്രം എറിഞ്ഞ പത്രക്കാരനെ നോക്കി കയർത്തു നിൽക്കുന്ന അച്ഛൻ. അവനാണെങ്കിൽ പേടിച്ചു നിൽക്കുന്നു. ഞാൻ നോക്കിഇരുന്നു. കുറെ sorry പറഞ്ഞു അവൻ പോയി. ഞാൻ വീണ്ടും കിടന്നു. പെട്ടെന്ന് ഫോൺ ഓർമ വന്നപ്പോൾ ഞാൻ എണീറ്റ് ഫോൺ എടുത്തു. ഓൺ ചെയ്യുന്നതിന് മുൻപ് അടുക്കളയിൽ പോയി കല്ല് അടുപ്പിന്റെ ചെറിയ ചൂടുള്ള ഭാഗത്തു ഫോൺ കുറച്ചു നേരം വച്ചു. ആ സമയം അച്ഛൻ നനഞ്ഞ പേപ്പറും കൊണ്ട് വരുന്നു. എന്നിട്ട് അടുപ്പിന്റെ ഒരു ഭാഗത്തു വച്ചു. എന്റെ ഫോൺ നോക്കിയ ശേഷം.

 

“അതും കേടു വരുത്തിയോ. ”

 

“ഇല്ല അച്ഛാ. ഞാൻ കേടുവരാതിരിക്കാൻ വേണ്ടി വെച്ചതാണ് ”

 

ഉം ഒന്ന് മൂളി.

 

“അച്ഛന് ഈ പത്രം ഒന്ന് ഇസ്തിരിയിട്ടാൽ പോരെ. പെട്ടെന്ന് ഉണങ്ങുമല്ലോ”

 

ഞാൻ അത് പറഞ്ഞത് കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അച്ഛൻ അകത്തേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം ഞാൻ ഫോൺ എടുത്തു റൂമിൽ പോയി. ഫോൺ ഓൺ ആക്കി ഭാഗ്യം ഒന്നും പറ്റിയില്ല. പുല്ല് വല്ലാത്ത മേല് വേദന. മഴകൊണ്ടത്തിന്റെ ആവും. ഒരു മഴ കൂടി പെയ്താൽ മുന്നിലെ പാടത്തു മീൻ പിടിക്കാൻ ആളുകൾ നിറയും ഞാൻ ഓർത്തു. ഫോൺ സെറ്റ് ആയപ്പോൾ വാട്സ്ആപ്പ് നോക്കി. രേഷ്മയുടെ മെസ്സേജ് വന്നു നിറഞ്ഞിരിക്കുന്നു. വേറെ ആരും മെസ്സേജ് ചെയ്തിട്ടില്ല. ഞാൻ ഓപ്പൺ ചെയ്തു. ഹലോ കൂയ് എവിടെ പിന്നെ കുറെ അക്ഷരങ്ങളും ഡോട്ടുകളും. സത്യത്തിൽ ഇന്നലെ ഫോൺ നോക്കിയിട്ടേയില്ല. വിജാരിച്ച പോലെ അവൾ ഇങ്ങോട്ട് മെസ്സേജ് ചെയ്തിട്ടുണ്ട്. പാവം റിപ്ലൈ കിട്ടാത്തോണ്ട് ടെൻഷൻ ആയിരിക്കും. അപ്പോൾ തന്നെ റിപ്ലൈ കൊടുത്തു.

 

Hi

 

ഭാഗ്യം അവൾ അപ്പോൾ തന്നെ നോക്കി. എന്റെ മെസ്സേജ് പ്രതീക്ഷിച്ചിരിക്കുന്നത് കൊണ്ടാവാം.

 

“”എടാ…പട്ടി ചെറ്റേ എവിടെയായിരുന്നെടാ തെണ്ടി “”

 

ഹോ രാവിലെ തന്നെ പുളിച്ച തെറി കേട്ടപ്പോൾ നല്ല സന്തോഷം. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു.

 

“”എന്താടീ രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ ”

 

“”നിന്റെ…. എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ. എവിടെയായിരുന്നോ ആവോ “”

 

“”എടീ ഞാൻ മെസ്സേജ് ഇപ്പോഴാ കാണുന്നെ. ഞാൻ ഇന്നലെ മാമിയുടെ വീട്ടിൽ പോയതായിരുന്നു. മഴ കൊണ്ട് ഫോൺ കേടാകാതിരിക്കാൻ ഓഫ്‌ ചെയ്തു വച്ചതാ “”

 

“”ഹും. ഞാൻ എത്ര പേടിച്ചൂന്നറിയോ നിനക്ക് ”

 

“പേടിക്കണ്ട ഉണ്ണിയേട്ടനൊന്നുമില്ല”

 

“”ഉം “”

 

“അല്ലെങ്കിലും നീയെന്തിനാ പേടിക്കുന്നെ.”

 

“”ഒന്നുമില്ല. ഇന്നലെ അങ്ങനെ ഒക്കെ സംസാരിച്ചു വച്ചതല്ലേ. പിന്നെ നിന്റെ വിളിയും കണ്ടില്ല. ഞാൻ വിചാരിച്ചു നിനക്കെന്നോട് ദേഷ്യമാണെന്ന് “”

 

“എടീ കൊരങ്ങത്തീ ഞാൻ അല്ലെ നിന്നോട് അങ്ങനെ സംസാരിച്ചേ. പിന്നെ ഞാൻ തന്നെ പിണങ്ങേണ്ട കാര്യമുണ്ടോ.. മണ്ടൂസേ ”

 

“”ശരിയാ എന്നാലും…””

 

“അത് പോട്ടെ നീയിപ്പോൾ എവിടെ ”

 

“”വീട്ടിൽ “”

 

“എന്താ പരിപാടി. ഉറക്കം തന്നെ ആണോ “”

 

“”ആടാ മഴയല്ലേ. നല്ല ഉറക്കമായിരുന്നു. അമ്മയാണെങ്കിൽ രാവിലെ പോയി. പിന്നെ വേറെ പണി ഒന്നുമില്ലല്ലോ ”

 

“ഞാനും ഇപ്പോൾ എണീറ്റെ ഉള്ളു. പിന്നെ മാമി എനിക്ക് കുറച്ചു ബുക്ക്‌ തന്നിട്ടുണ്ട്. നിനക്ക് വേണോ. വെറുതെ ഇരിക്കല്ലേ ഒന്ന് കണ്ണടിച്ചു നോക്ക് ”

 

“”എടാ എനിക്കെന്തായാലും വേണം “”

 

“നീ വീട്ടിലോട്ടു വാ. ഞാൻ തരാം. എന്റെ കയ്യിൽ ബൈക്ക് ഇല്ല ”

 

“”പിന്നെ എന്റെ കയ്യിൽ ബൈക്ക് ഉണ്ടല്ലോ. നീ കൊണ്ട് വരുമോ എങ്ങനെയെങ്കിലും. നിന്നെ കണ്ടിട്ട് എത്ര ദിവസായി ”

 

“ഉം. വെയിറ്റ് കുറച്ചു കഴിഞ്ഞു വരാം. ഒന്ന് കുളിക്കട്ടെ ”

 

“”ശരി എന്നാൽ നീ വാ ഞാനും കുളിക്കട്ടെ ”

 

മെസ്സേജ് നിർത്തി ഞാൻ അവളോട്‌ മിനിഞ്ഞാന്ന് ചാറ്റ് ചെയ്തതൊക്കെ ആലോചിച്. എന്തിനാ ഞാൻ അവളെ ഇഷ്ടപ്പെടുന്നത്. എന്തായാലും ജീവിതത്തിൽ ഒരു പെണ്ണ് വേണം. അവളാണെങ്കിൽ സുന്ദരിയാണ്. പഠിക്കാനും മിടുക്കിയാണ്. മാമിയോട് പ്രണയം ഉണ്ട് പക്ഷെ എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. രേഷ്മക്ക് എന്നോടും ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ പറയാതെ പറഞ്ഞ ഇഷ്ടം. അതിനൊരു പവർ ഉണ്ട്. മനസ്സിൽ തോന്നിയതാണ്. എന്നാലും ഇത്രെയും കാലം ഒരു ക്ലാസ്സിൽ ഇരുന്നിട്ടും അന്നിത് തോന്നിയില്ലല്ലോ. ശേ ആ ദിവസങ്ങൾ അടിച്ചു പൊളിക്കമായിരുന്നു. സാരമില്ല വൈകി വരുന്നതെല്ലാം നല്ലതിനല്ലേ.. അങ്ങനെ ആലോചിച്ചു ഇരുന്നു സമയം പോയി. വേഗം പോയി കുളിച്ചു കാപികുടിച്ചു. ഒരു ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ട് അവൾക്കു കൊടുക്കാൻ മൂന്ന് ബുക്കുകളും എടുത്തു ഞാൻ അവളുടെ വീട്ടിലേക്കു നടന്നു. 1കിലോമീറ്റർ അപ്പുറം ആണ്. വഴിയിലാരുടെയെങ്കിലും ബൈക്കിൽ കയറാമെന്നു വിചാരിച്ചു. ഒരു പട്ടിയും വന്നില്ല. ചെളിയിൽ ചവിട്ടാതെ ഒരു വിധം ഞാൻ നടന്നു നീങ്ങി.

 

“എങ്ങോട്ടാ രാവിലെ തന്നെ ”

 

ഞാൻ ചുറ്റും നോക്കി കണ്ടില്ല. അപ്പോഴുണ്ട് പറമ്പിൽ തെങ്ങിൽ നിന്നും ഊർന്നിറങ്ങുന്ന ഷാജിയേട്ടൻ. ഞങ്ങളുടെ വീട്ടിൽ അയാളാണ് തേങ്ങയിടുന്നത്.

 

” ഈ മഴയത്തു കയറിയാൽ പ്രശ്നമാവില്ലേ ഷാജിയേട്ടാ ”

 

“അതൊക്കെ നോക്കിയിരുന്നാൽ കഞ്ഞി കുടിക്കില്ല ”

 

പൌരുഷം നിറഞ്ഞ ശരീരത്തിൽ നിന്നും ഒരു നിഷ്കളങ്കമായ ചിരിയോടെ അയാൾ പറഞ്ഞു.

 

“എവിടെക്കാ രാവിലെ തന്നെ ”

 

ഞാൻ അമ്മിണി ചേച്ചിയുടെ വീട്ടിലേക്ക്. ഈ ബുക്ക്‌ കൊടുക്കണം ”

Leave a Reply

Your email address will not be published. Required fields are marked *