എന്റെ അനുമോൾ – 6 28

 

 

 

എടുത്ത ഷീറ്റ് തിരിച്ചു അവിടെ തന്നെ വച്ചിട്ട് അച്ഛൻ മാമന് നേരെ തിരിഞ്ഞു..

 

“”നീയെന്താ വിജാരിച്ചേ.. എനിക്കവൾ മോളെ പോലെ തന്നെയാണ്.. ഒരു വേലക്കാരിയായിട്ടാണോ ഞാൻ അവളെ ഇവിടെ കയറ്റേണ്ടത്……… ഏത് സമയത്തും അല്ലെങ്കിൽ കാലാ കാലം അവൾക്ക് ഇവിടെ നിൽക്കാം. സ്വന്തം വീട് പോലെ ‘”

 

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ മാമൻ ആ വാക്കുകൾക്കു മുന്നിൽ തകർന്നു. കണ്ണുകൾ തുടച്ചു കൊണ്ടു മാമൻ അച്ഛനോട് തലയാട്ടി. നല്ലൊരു സ്നേഹബന്ധം ഞാൻ അവിടെ കണ്ടു.

അപ്പോഴേക്കും രാജി ഞങ്ങൾക്ക് എല്ലാവർക്കും ചായ കൊണ്ടുതന്നു.. അമ്മയുടെ കൈപ്പുണ്യം തന്നെ അവൾക്കു..നല്ല രുചിയാണ് എന്തുണ്ടാക്കിയാലും. കോളേജ് പഠനം കഴിഞ്ഞാൽ അവളെയും ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണം..

 

ഒരാഴ്ച പെട്ടെന്ന് മാഞ്ഞു പോയി. മാമൻ ദുബായിലേക്ക് പോകുന്ന ദിവസം. എല്ലാവർക്കും സങ്കടമുണ്ടെങ്കിലും എന്റെ മനസ്സിൽ സങ്കടവും അതിന്റെ കൂടെ ഒരു കുഞ്ഞു പൂത്തിരി കത്തുന്നുണ്ടായിരുന്നു. എന്റെ മാമി ഇനി എന്റെ വീട്ടിൽ ഞങ്ങളുടെ കൂടെ!!!! എന്റെ വീട്ടിൽ. എന്റെ എല്ലാ വേദനകളും ഞാൻ മറന്നു.

 

മാമൻ പോയി കഴിഞ്ഞു മാമി ഭയങ്കര കരച്ചിലായിരുന്നു. രാജി മാമിയെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞു ഞങ്ങൾ മാമിയെ കൂട്ടി കൊണ്ടുവന്നു. രാജിയുടെ കൂടെയാണ് മാമി കിടക്കാൻ പ്ലാനിട്ടത്.

 

പിന്നെ ഞാൻ കൂട്ടുകാരുടെ കൂടെ ഒരു കറക്കമൊക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ആണ് മാമിയെ കണ്ടത്. ഇടയ്ക്ക് അമ്മയെ കാണാൻ വന്ന മാമിയെ ഞാൻ കണ്ടിരുന്നു. അന്ന് പാർവതി ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് സംസാരിക്കാൻ പറ്റിയില്ല. പിന്നെ തറവാട്ടിൽ പോകുമ്പോഴും മാമൻ എപ്പോഴും കൂടെ ഉണ്ടാവും.. അതൊക്കെ കഴിഞ്ഞു ഇപ്പോഴാണ് ഒന്നു ഫ്രീ ആയി കാണുന്നത്. പതിയെ ഹാളിൽ ചെന്ന എന്നെ കണ്ടതും മാമി കസേരയിൽ നിന്നും എണീറ്റ് വന്നു.

 

“”മാമി “”

 

സ്നേഹത്തോടെ ഞാൻ വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ മാമി എന്നെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. എനിക്കും കരച്ചിൽ വന്നു. അച്ഛനും അമ്മയും മരിച്ചു. സ്വന്തം ഭർത്താവും അടുത്ത് ഇല്ല. ഇപ്പോൾ സ്വന്തമെന്നു പറയാൻ മാമിയുടെ അടുത്ത് ഞാൻ മാത്രം. എല്ലാം കൊണ്ടും ആകെ തകർന്നിരിക്കുന്നു. കരഞ്ഞോട്ടെ സങ്കടങ്ങൾ മാറട്ടെ ഞാൻ മനസ്സിൽ പറഞ്ഞു. മാമിയുടെ കണ്ണീർ എന്റെ തോളത്തുകൂടി ഒഴുകി… ഞാനും കരഞ്ഞു.. എന്റെ വികാരം ഒറ്റപെട്ടു പോയ ഒരു പെണ്ണിനോട് ഉള്ള വാത്സല്യം മാത്രമായി.. കുറച്ചു നേരം ഞങ്ങൾ അങ്ങനെ നിന്നു.

 

“”നീ കുളിച്ചു വാ ചായ തരാം “”

 

കരഞ്ഞു കലങ്ങിയ മുഖം തുടച്ചു അവൾ പറഞ്ഞു.

 

“”മാമി… എല്ലാം മാറിയോ കുഴപ്പൊന്നുല്ലല്ലോ “”

 

“”എനിക്ക് ഒരു കുഴപ്പവുമില്ല. അമ്മയും അച്ഛനും പോയതോടെ എന്തോ പേടിയായിരുന്നു. ഏട്ടൻ എനിക്ക് വേണ്ടി ഒരുപാട് സഹിച്ചു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ ok ആയതിനു ശേഷമാണ് ഏട്ടൻ ഗൾഫിനെ പറ്റി ചിന്തിക്കുന്നത് തന്നെ.”””

 

“”സാരമില്ല മാമി. കരയല്ലേ എനിക്കും കരച്ചിൽ വരും. ഞാൻ മാമിയെ കാണാഞ്ഞിട്ട് എത്രയോ വിഷമിച്ചൂന്നറിയോ. ആ ശബ്ദമെങ്കിലും കെട്ടിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു. മാമൻ ഒരു കുഴപ്പവുമില്ല എന്ന് പറയുമെങ്കിലും മാമിയുടെ ശബ്ദം കേട്ടാൽ എനിക്ക് സമാധാനം ആയിരുന്നു “”

 

 

 

“”എന്റെ അവസ്ഥയും അത് തന്നെയായിരുന്നു. സാരമില്ല പോയി കുളിച്ചു വാ ””

 

പിന്നെ ഞങ്ങൾ രണ്ടു പെരും ചിരിച്ചു പിരിഞ്ഞു. മാമിയുടെ പുതിയ നമ്പർ ഞാൻ സേവ് ചെയ്തു..മാമി രാത്രി രാജിയുടെ കൂടെ കിടക്കും. മാസങ്ങൾ കഴിഞ്ഞു മാമി ഒരുപാട് ഫ്രീ ആയി ഇപ്പോൾ. രാജി ഇപ്പോൾ കോളേജിലോക്കെ പോയി തുടങ്ങി. മാമി ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി. അമ്മക്ക് ബെഡിൽ നിന്നും എണീക്കാൻ കഴിയാത്തത് മാത്രമാണ് ഒരു പ്രശ്നമായുള്ളത്. എനിക്ക് മാമിയോട് ഓപ്പൺ ആയി സംസാരിക്കാൻ തോന്നിയെങ്കിലും ഒരു പേടി പോലെ. ആദ്യത്തെ പോലെ അല്ല ഇപ്പോൾ എന്നോട് ഒരു മകനെ പോലെയാണ് പെരുമാറ്റം. എനിക്കാണെങ്കിൽ ഇനി എന്തെങ്കിലും ജോലിക്ക് പോയി തുടങ്ങണം. അതിന് മുൻപ് എന്തെങ്കിലും ചെയ്തു മാമിയോട് കൂടുതൽ അടുക്കാൻ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *