ഒരിക്കൽ സനുവും ഞാനും സ്കൂളിൽ നിന്നും തിരികെ വീട്ടിൽ വരുമ്പോ വഴിയിൽ വച്ചു രണ്ടു ചേട്ടന്മാർ സൈക്കിളിൽ ഞങ്ങൾക്ക് മുന്നില് വട്ടം വച്ചു നിന്നു. അവരുടെ മുഖഭാവം കണ്ടിട്ട് എന്തോ പന്തികേട് ഞങ്ങൾക്ക് തോന്നി…
അഭി…… ഡെൻഡ്ര നമ്മൾ ഉച്ചക്ക് മാങ്ങ പറിച്ച വീട്ടിലെ ചേട്ടന്മാരാണെന്ന് തോനുന്നു, തല്ലു വേണ്ടെങ്കി ഓടികൊടാ….””
സനു എന്നെ നോക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു, ഉസൈൻ ബോൾട്ടിനെ കടത്തി വെട്ടുന്ന ഓട്ടം… അൽപം ശങ്കിച്ചെങ്കിലും കാലിലെ ചെരുപ്പും കയ്യിൽ പിടിച്ച് ഞാനും അവൻ്റെ പിരികെയോടി….
ഡാ നിക്കടാ ഞാനും വരുന്നു..””
അവനുണ്ടോ നോക്കുന്നു, ഏതാ ഓട്ടം… എൻ്റെ ജീവിതത്തിൽ അതിന് ശേഷം അങനെ ഓടേണ്ടി വന്നിട്ടില്ല… വീട്ടിൽ ഫുഡഡി സെല്പം ഓവറയത് കൊണ്ട് ഞാനോരല്പം തടിച്ച പ്രകൃതമാണ്, അച്ഛൻ ഞാനറാഴ്ച്ചയല്ലാതെ എന്നെ കളിക്കാൻ വിടാറില്ല അതും ഒരു കാരണമാണ്.
എൻ്റെ ഓട്ടം വളരെ പരിതാപകരമായതിനാൽ അവർക്ക് ഞാനൊരു പൂച്ചക്കുട്ടി പിടിക്കുന്ന മാതിരിയെന്നെ പെട്ടെന്ന് പിടിച്ചു…. സനൂട്ടനെ ഞാൻ തൊള്ള കീറി വിളിച്ചിട്ടും അവൻ നിന്നില്ല തെണ്ടി, അന്നാദ്യമായി ചതിയുടെ രുചി ഞാനറിഞ്ഞു അതും സനൂട്ടണിലൂടെ….
കുറെ കുതറിയിട്ടും അവരുടെ കയ്യിൽ നിന്നും മോചനം നേടാൻ എനിക്കായില്ല, എൻ്റെ തടി എന്നെ അതിനു അനുവതിച്ചില്ല, തടി കാരണം എനിക്ക് എന്നോട് തന്നെ ആദ്യമായി ദേഷ്യം വരാനുള്ള ഒന്നാമത്തെ കാരണം.
ഇനിയും രക്ഷയില്ലെന്ന് ഭോദ്യമായതും കീത്തുവെച്ചീടെ മുന്നിൽ മാത്രം കാണിച്ച എൻ്റെ തനി സ്വഭാവം ഞാൻ പുറത്തെടുത്തു….
അയ്യോ ചേട്ടന്മാരെ എന്നെ തല്ലല്ലേ, ഞാനിനി ഒരിക്കലും മാങ്ങ കഴിക്കില്ല, അച്ഛൻ വാങ്ങി തന്നാൽ പോലും കഴിക്കില്ല… എന്നെ ഒന്നും ചെയ്യരുത്…”” യെസ് അത് തന്നെ കരഞ്ഞു കാലിൽ വീണു..
ടാ നീ കീർത്തനയുടെ അനിയനല്ലേ…””” അതിൽ ഒരു ചേട്ടൻ എന്നോട് ചോദിച്ചു…
ആ ചേട്ടന് ചേച്ചിയെ അറിയാമെന്ന് മനസ്സിലായപ്പോ ഞാൻ ശരിക്കും പേടിച്ചു…. അഭിനയം മാറ്റി ഞാൻ ഒർജിനലായി കരഞ്ഞു.
ചേച്ചിയോട് മാങ്ങ പറിച്ചത് പറഞ്ഞു കൊടുക്കല്ലെ ചേട്ടാ.. ചേച്ചി എന്നെ തല്ലും പ്ലീസ് ചേട്ടാ…. നിങ്ങൾക്ക് നാളെ എന്തായാലും മാങ്ങയുടെ പൈസ കൊണ്ടു തരാം, ദയവ് ചെയ്തു ചേച്ചിയേട് മാത്രം പറയല്ലേ ചേട്ടാ””
ആ രണ്ടുപേരുമായി ഞാൻ കെഞ്ചി നോക്കി….
നീ ഏത് മാങ്ങയുടെ കാര്യമാണ് പറയുന്നത്….”””.
ചേട്ടൻ്റെ വീട്ടിലെ മാങ്ങ പറിച്ചതിനല്ലെ നിങ്ങള് എന്നെ തേടി തല്ലാൻ വന്നത്…””
അല്ല…. ഞങൾ വേറെരാവിശത്തിന് വന്നതാ””
ഏ ഇതെന്ത് കൂത്ത് “”…ഞാൻ കണ്ണിലെ വെള്ളമെല്ലാം തുടച്ച് കളഞ്ഞു, സംഗതി ഔട്ട് ഓഫ് സിലബസ് ആണെന്ന് മനസ്സിലായല്ലോ ഫേസ് എക്സ്പ്രഷന് കമ്പ്ലീറ്റ് മാറ്റി പിടിച്ചു സ്വല്പം ഗമയേടെ എന്തെന്ന ആവിശ്യത്തിൽ അവരെ നോക്കി….
അതേ കുട്ടാ, നീയിത് നിൻറെ ചേച്ചിയുടെ കയ്യിൽ കൊടുക്കണം കേട്ടോ എന്നിട്ട് അജീഷ് ഏട്ടൻ തന്നതാന്നെണ് പറയണം,””
അതിലൊരു ചേട്ടൻ ആളുടെ പോക്കറ്റിൽ നിന്നും ഒരു കിറ്റ്‌കാറ്റിൻ്റെ വലിയ ചോക്കളേറ്റും ഒരു മണ്ടക്കിയ കടലാസും തന്നു….
എന്നാ ചേട്ടന് നേരിൽ കാണുമ്പോ കീതുവെച്ചിക്ക് കൊടുത്താ പോരെ, ഞാനെന്തിനാ കൊടുകുന്നെ….””
കുട്ടാ ഇത് കൊടുത്താൽ ഇതുപോലുള്ള കുറെ ചോക്കളേറ്റ് ഞങൾ നിനക്കും കൂടെ കൂടെ തരും…”” അതും പറഞ്ഞു അയാള് അയാളുടെ പോക്കറ്റിൽ നിന്നും 2 മഞ്ച് എനിക്ക് നീട്ടി…
കൈ മടക്ക് കിട്ടിയ സന്തോഷത്തിൽ ഞാനപിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല, കിട്ടിയതും കൊണ്ടു വീട് പിടിച്ചു, പോകുന്ന വഴിയിൽ തോടിൻ്റെ സൈഡിൽ എത്തിയപ്പോ സനൂട്ടൻ അവൻ്റെ വീട്ടിൽ നിന്നും ഓടി വന്നു എന്നെ മുന്നിൽ നിന്നു…..
ഡാ അവര് നിന്നെ തല്ലിയോ…”” കിതപ്പ് അടക്കികൊണ്ടവൻ എന്നോട് ചോദിച്ചു
മാറി നിക്കഡ ചതിയാ, എനിക്കിനി നിന്നെ കാണണ്ട…”” അവനെ തള്ളി ഞാൻ മുൻപോട്ട് നീങ്ങി
എന്താടാ നിൻ്റെ പോക്കറ്റിൽ….,””
പന്നി കണ്ടു, മുട്ടായി മണത്ത് പിടിക്കാൻ പട്ടിയെക്കാൾ മിടുക്കനാണിവൻ… ഏത് ജന്മത്തെ പുണ്യമാണോ ആവോ..
