അമ്മ… ഓ വന്നോ എന്റെ പുന്നാര മോൻ
പിന്നെ ഇന്നലെ മല ചുമന്നിട്ട് വന്നതല്ലേ..
നല്ല തലവേദന കാണും..
ഉം നല്ലത് പോലെ പുരട്ടി കൊടുക്ക് എന്നിട്ട് ഇന്നലെത്തെ പോലെ ഇന്നും നാല് കാലിൽ കേറി വരാൻ പറ..
ഒന്ന് ചുമ്മാ ഇരി അമ്മേ..
ഞാൻ പറഞ്ഞു..
അയ്യോ ഞാൻ ഒന്നും പറയുന്നില്ലേ..
ഉം ചെല്ല് ചെല്ല്…
അമ്മ.. എടി അച്ഛൻ ഇന്നലെ നിന്റെ കൈയിൽ കൊണ്ട് തന്ന ആ ഉറുമ്പ് പൊടി നീ എവിടെ കൊണ്ട് വച്ചു..
അത് ഞാൻ ഇപ്പൊ എടുത്തു തരാം അമ്മേ..
ഞാൻ പോയി അത് എടുത്തു കൊണ്ട് കൊടുത്തു..
അമ്മ… ഉം ഞാൻ പോണ്..
നിന്റെ പുന്നാര ചേട്ടന് വിശപ്പ് കാണും..
ചോറ് ഇട്ട് കൊടുക്ക്..
എന്ന് പറഞ്ഞുകൊണ്ട് അമ്മ വീണ്ടും അച്ഛന്റെ അടുത്തേക്ക് പോയി…
വീണ്ടും ഞാൻ ചേട്ടന്റെ റൂമിലേക്ക് ചെന്നു…
തുടരും……
