എന്റെ ജീവിതം ഒരു കടംകഥ – 1 4

അച്ഛൻ : “എന്താ അങനെ ചോദിക്കാൻ ?”

ഞാൻ : “അതല്ല കൊറോണ അല്ലെ, വീട്ടിൽ ചെന്നു കുളി ഒക്കെ കഴിഞ്ഞു പോയാൽ പോരെ”

അച്ഛൻ : “അത് സാരമില്ല ഡാ, വല്യച്ഛന്റെ മോള് നമ്മുടെ വീട്ടിലോട്ടു പോരുന്നുണ്ട് എന്ന് പറഞ്ഞു”

അനിയത്തിക്ക് വലിയ ഹാപ്പി ആയി, അവര് വലിയ കൂട്ടാണ്. എനിക്ക് അത് അത്ര ഇഷ്ടമായില്ല. പുള്ളിക്കാരി എന്റെ കോളേജിലെ വിസിറ്റിംഗ് പ്രൊഫെസ്സർ ആണ്‌, വീട്ടിൽ എത്തിയാൽ എന്നോട് പഠനം എന്ന ടോപിക് മാത്രമേ സംസാരിക്കു.

ഞാൻ : എന്തിനാ എപ്പോ വരുന്നത്

അച്ഛൻ അമ്മയെ ഒന്ന് നോക്കി, ‘അമ്മ അച്ഛനെ കണ്ണടച്ച് ഇല്ല എന്ന് ആംഗ്യം കാണിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും അച്ഛൻ പറഞ്ഞതല്ലേ അതികം ഒന്നും ചോദിക്കാതെ. വണ്ടി നേരെ വല്യച്ഛന്റെ വീട്ടിലോട്ടു വണ്ടി വിട്ടു. അവിടെ എത്താറായപ്പോൾ ‘അമ്മ അനിയത്തിയോട് പറഞ്ഞു “മോളെ നീ സോനയെ ഒന്ന് വിളിച്ചേ, നമ്മൾ എത്താറായി എന്ന് പറ”

അനിയത്തി അത് കേൾക്കാൻ കാത്തിരുന്ന പോലെ അപ്പോളെ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു “ചേച്ചി ഞങൾ എത്താറായി ഇറങ്ങി നിൽക്കാമോ?”

ഒരു 5. മിനിറ്റുകൊണ്ട് ഞങൾ അവിടെ എത്തി, അപ്പോൾ സോനാ ചേച്ചി വലിയ ഒരു ബാഗ് ഒക്കെ ആയി അതാ നിൽക്കുന്നു. ഞാൻ ഇറങ്ങി ബാഗ് ഡിക്കിയിൽ വച്ചു, അനിയത്തി ഇറങ്ങി പുറകിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കയറി, ചേച്ചി മുമ്പിൽ കയറുന്നതു ഞാൻ കണ്ടു. നജ്ൻ ഉള്ളിൽ ശപിച്ചുകൊണ്ട് കാര് സ്റ്റാർട്ട് ചെയ്തു. വലിയച്ഛനും ഭാര്യയും വീടിന്റെ മുമ്പിൽ നിൽപ്പുണ്ട്, അച്ഛൻ ഫോൺ എടുത്തു വലിയച്ഛനെ വിളിച്ചു “ചേട്ടാ കൊറോണ ആയതുകൊണ്ട ഞാൻ ഇറങ്ങാഞ്ഞതു. ഒന്നും തോന്നരുത്”

ചേച്ചി: “അത് സാരമില്ല ചെറിയച്ച എല്ലാവര്ക്കും അറിയാമല്ലോ”

ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ടാണോ ഞങളുടെ കൂടെ കാറിൽ കയറി പോരുന്നത്. അമ്മചോദിച്ചു “മോൾക്ക് ബുദ്ധിമുട്ടായില്ലല്ലോ”

ചേച്ചി : “ഇല്ല ചെറിയമ്മേ, ഇതാകുമ്പോ എനിക്ക് കുറച്ചുകൂടെ എളുപ്പം ആകുമല്ലോ?”

വഴിക്കു നല്ല മഴ ആയിരുന്നത്കൊണ്ട് കുറച്ചു ലേറ്റ് ആയി ഞങൾ വീട്ടിൽ എത്തിയപ്പോൾ. ഞാൻ അച്ഛന്റെ ബാഗ് മേടിച്ചു ലാപ് ടോപ് കയ്യിലാക്കി, മുറിയിലേക്ക് പോയി. ചേച്ചിയെയും കൂട്ടി അനിയത്തി ഗസ്റ്റ് റൂമിൽ കയറി. ‘അമ്മ വിളിച്ചു പറഞ്ഞു “മനു ചേച്ചിയുടെ ബാഗ് എടുത്തു ചേച്ചിയുടെ റൂമിൽ വച്ചേ”

ഞാൻ താഴെച്ചെന്നു ബാഗ് എടുത്തു റൂമിൽ വച്ചു കൊടുത്തു,

ചേച്ചി :” എങനെ ഉണ്ടെടാ നിന്റെ ഓൺലൈൻ പഠനം?”

ഞാൻ : “എന്റെ ചേച്ചി ഞാൻ നന്നായി തന്നെ പഠിക്കുന്നുണ്ട്”

അനിയത്തി : “ചേച്ചി കുളിക്കുന്നില്ലേ?”

ചേച്ചി : “ഇല്ലാതെ പിന്നെ ഇവന്റെ ഒക്കെ കൂടെ അല്ലെ വന്നത് വല്ല കോറോണയും പിടിച്ചാലോ”

ഞാൻ : “ഞാൻ വേണം കയറി കുളിക്കാൻ” ഞാനും വിട്ടുകൊടുക്കാൻ തയാറായില്ല. ചേച്ചി എട്ടു ഓര്ത്തോര്ത്തും മാറാൻ ഉള്ള ഡ്രെസ്സും ആയി കുളിമുറിയിൽ കയറി. ഞാൻ അനിയത്തിയോട് ചോദിച്ചു “എടി ചേച്ചി എന്ത് പറ്റി, എങ്ങോട്ടു പോന്നത്?”

അനിയത്തി : “അറിയില്ല ഇനി ഇവിടെ ആണെന്ന പറഞ്ഞെ, കോളേജിൽ പോകാൻ ഇനി ഹോസ്റ്റലിൽ നിൽക്കണ്ടല്ലോ എന്ന്.”

ഞാൻ ഒന്നും മിണ്ടാതെ റൂമിലോട്ടു പോയി ലാപ് ടോപ് ഓൺ ആക്കി, Lenovo i7 ആണ്‌ നല്ല സ്പീഡ് ഉണ്ട്. ഞാൻ എന്റെ ഹാർഡ് ഡിസ്ക് എടുത്തു കുത്തി ആവശ്യം ആയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. വീഡിയോ ആൻഡ് ഓഡിയോ ചെക്ക് ചെയ്യാൻ ഒരു സിനിമ പ്ലേയ് ചെയ്തു – ലൂസിഫർ. അത് കണ്ടു ഇരുന്നു ടൈം പോയതറിഞ്ഞില്ല. അച്ഛൻ ആണ്‌ എന്നെ വിളിക്കാൻ വന്നത്‌.

അച്ഛൻ : “എങനെ ഉണ്ടെടാ ലാപ് ?”

ഞാൻ :”കൊല്ലം സൂപ്പർ അല്ലെ”

അച്ഛൻ : എടാ ഞാൻ നാളെ തിരികെ പോകും, അമ്മയും പോരും എന്റെ കൂടെ. അല്ലാതെ എന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല, കമ്പനി പുതിയ ഒരു ബ്രാഞ്ച് കൂടെ ഓപ്പൺ ആക്കി. എനിക്കാണ് അതിന്റെ ചാർജ്. സമയം ഒട്ടും ഇല്ല.

ഞാൻ : അത് അച്ഛൻ പറഞ്ഞല്ലോ, ‘അമ്മ പോരുന്നത് പറഞ്ഞില്ല.

അച്ഛൻ : ഞാൻ വന്നിട്ട് പറഞ്ഞ മതി എന്ന് അവൾ പറഞ്ഞു. അതാ നിങ്ങളോടു ഒന്നും പറയാഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *