“”…പിന്നൊരു കാര്യം..!!”””_ എന്തോ ഓർത്തിട്ടെന്നപോലെ അവൾവീണ്ടും ആശേച്ചിയെ നോക്കി… പിന്നെപറഞ്ഞു;
“”…എന്റെ ചെക്കനൊരമ്പീഷനുണ്ട്… വെറുതേയോരോന്നുപറഞ്ഞ് അതിനെ ഡീമോട്ടിവേറ്റ്ചെയ്യാൻ ശ്രെമിച്ചാൽ മീനാക്ഷിയുടെ യഥാർത്ഥമുഖം നിങ്ങളുകാണും… അതോണ്ടെന്നെ വെറുതെയൊരിയ്ക്കൽ കൂടി ഇങ്ങനെവരുത്തി സംസാരിപ്പിയ്ക്കരുത്… കേട്ടല്ലോ..!!”””_ അവളൊന്നുകൂടി ഓർമ്മിപ്പിയ്ക്കുന്നതുപോലെ പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ, ആശേച്ചിയ്ക്കു തല്ലുകിട്ടാത്തതിനേക്കാൾ സന്തോഷം അവളുടെ വാക്കുകളിൽനിന്നുമെനിയ്ക്കു കിട്ടിയിരുന്നു…
“”…ഓ.! ഒരമ്പീഷൻ.! ക്രിക്കറ്റ് കളിക്കാരനാവണോന്ന്… വെറുതെ വീട്ടിലിരിയ്ക്കുമ്പോൾ എടുത്തോണ്ടുവന്ന് കയ്യിൽ കൊടുക്കോലോ… സമയം കളയാന്നല്ലാതെ ഒരു ഗുണോമില്ലന്നേ..!!”””_ മീനാക്ഷി കേൾക്കാനെന്നോണം ആശേച്ചി അടുത്തഫ്ലാറ്റിലെ ചേച്ചിയോടു പറയുന്നത്കേട്ടു…
…ഇത്രയും നാളെന്നോട് വലിയ സ്നേഹമൊക്കെക്കാണിച്ച ആശേച്ചിയുടെ വായിൽനിന്നും വീണവാക്കുകൾ എനിയ്ക്കു തെല്ലൊന്നുകൊണ്ടു…
അവരുടെ മനസ്സിലിരുപ്പ് അറിഞ്ഞപ്പോളുണ്ടായ സങ്കടത്തെക്കാളുപരി എന്നെ പിടിച്ചുകുലുക്കിയത് അവരുപറഞ്ഞത് എന്റൊപ്പം നിൽക്കുന്ന സാധനം കേട്ടോന്നായ്രുന്നു…
“”…എന്താടീ പറഞ്ഞേ..??”””_ ഭയംവിട്ടുമാറാതെ നോക്കിയ ഞാൻകണ്ടത് ചീറിവിളിച്ചുകൊണ്ട് ആശേച്ചിയ്ക്കു നേരേപാഞ്ഞ മീനാക്ഷിയെയാണ്…
ഒന്നുഞെട്ടിയെങ്കിലും പെട്ടെന്നു തലച്ചോറ് പ്രവർത്തിച്ചതുകൊണ്ട്.. അതുകൊണ്ടുമാത്രം അവളാഞ്ഞുവീശിയ കൈ ആശേച്ചിയുടെ മുഖത്തുകൊള്ളാതെ എനിയ്ക്കു സംരക്ഷിയ്ക്കാനായി…
ഞാൻ രണ്ടുകൈകൊണ്ടും അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു…
എന്റെ കൈ വിടുവിയ്ക്കാനെന്നോണം അവൾ ശക്തിയായൊന്നു കുതറിയെങ്കിലും എന്റെ കൈക്കരുത്തിനെ വെല്ലാനുള്ളശക്തി അവളുടെ വീര്യത്തിനില്ലാതെ പോയത് ആശേച്ചിയുടെ ആയുസ്സ് നീട്ടി…
അപ്പോഴുമെന്റെ കയ്യിൽക്കിടന്നു പിടിവിടീയ്ക്കാനുള്ള പിടിച്ചിൽത്തുടർന്ന മീനാക്ഷിയെ ഞാൻ വലിച്ചുയർത്തി തോളിലേയ്ക്കിട്ടു…
“”…നിന്നെ ഞാൻ കാണിച്ചുതരാടീ… ഇത്രേന്നാളെന്റെ കൊച്ചിനെക്കൊണ്ട് ഓരോന്നൊക്കെ ചെയ്യിച്ചിട്ട് ഇതാരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? കാണിച്ചു തരാഞ്ഞാൻ… നെനക്കറിയൂല മീനാക്ഷിയെ..!!”””
ചുമലിൽക്കിടന്ന് ചീറ്റപ്പുലിയെപോലെ ചീറികൊണ്ടു കുതറിയ പെണ്ണിനെ എത്രയുംപെട്ടെന്ന് ഫ്ലാറ്റിലേയ്‌ക്കെടുക്കുക എന്നതുമാത്രമായിരുന്നു അപ്പോളെന്റെ ഏകഉദ്ദേശം…
സിറ്റീഹോസ്പിറ്റലിലെ വൺ ഓഫ് ദ മെയിൻ ഗൈനക്കോജിസ്‌റ്റ് ഡോക്ടർ മീനാക്ഷി സിദ്ധാർഥ്, പൈപ്പിൻചുവട്ടിൽ കുടവുമായിനിന്ന് തല്ലുകൂടന്ന പെണ്ണുങ്ങളെപ്പോലെ പ്രതികരിയ്ക്കുന്നതു കണ്ടിട്ടാവണം ആളുകളെല്ലാം ആ കാഴ്ചകണ്ട് വായപൊത്തി ചിരിയടക്കുന്നുണ്ടായിരുന്നു…
അവൾക്കിതൊന്നും ഒരു വിഷയമേ അല്ലായിരുന്നെങ്കിലും എനിയ്ക്കതു കണ്ടപ്പോൾ ചങ്ക്പൊള്ളി…
ഞാൻകാരണം എന്റെപെണ്ണ് മറ്റുള്ളവരുടെമുന്നിൽ നാണംകെടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിയ്ക്കാനേ സാധിയ്ക്കുമായിരുന്നില്ല…
“”…വിടടാ എന്നെ..!!”””_ ബെഡ്റൂമിലെത്തിയപ്പോഴും അവളുടെ ചീറൽ കഴിഞ്ഞിരുന്നില്ല…
“”…മിണ്ടാതെ അടങ്ങിയിവിടെ കിടന്നോണം… ഇനീമിറങ്ങിപ്പോയാലുണ്ടല്ലോ..!!”””_ ഞാനൊന്നു സ്വരം കടുപ്പിച്ചതും അവളെന്റെ മുഖത്തേയ്ക്കു തുറിച്ചുനോക്കി;
“”…പോയാലെന്തോ ചെയ്യും..?? തല്ലോ എന്നെ..??”””_ ഒന്നാലോചിച്ചിട്ട് അവളതേടോണിൽ തിരിച്ചടിച്ചു….!
“”…ഇല്ല..!!”””
“”…പിന്നെ..??”””_ അതുചോദിയ്ക്കുമ്പോൾ കുഞ്ഞൊരാകാംഷ ആ മുഖത്തുണ്ടായിരുന്നു…
“”…ഞാൻ… ഞാൻ കെട്ടിപ്പിടിച്ചൊരുമ്മയങ്ങോട്ടു തരും..!!”””_ പെട്ടെന്നുകേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ മുഖത്തൊരു ചിരിപൊട്ടിയെങ്കിലും പെട്ടെന്നതവൾ മറച്ചുപിടിച്ചു…
ഉദ്ദേശം പൂർണമായെങ്കിലും ഞാനൊന്നുകൂടി പറഞ്ഞു;
“”…ഇനി കുറച്ചുകഴിയുമ്പോ ഇതുംപറഞ്ഞ് പിന്നേം വഴക്കുകൂടാനെങ്ങാനും പോയാൽ… പിന്നെയെന്നോട് മിണ്ടാമ്മരണ്ട… കേട്ടല്ലോ… ആ അത്രതന്നെ..!!”””_ ഈ കാന്താരിയെ എന്നോളം മനസ്സിലാക്കിയവരില്ലാത്തോണ്ട് തന്നെ അവളുറപ്പായുമടങ്ങും എന്ന് വ്യക്തമായിരുന്നു….
