അതിനാൽതന്നെ അവർ പെട്ടെന്നെന്റെ പേരുവിളിച്ചപ്പോൾ ചെറിയൊരൽഭുതം തോന്നാതെയുമിരുന്നില്ല…
“”…ചേച്ചിയ്ക്ക്… ചേച്ചിയ്‌ക്കെങ്ങനെയെന്റെ പേരറിയാം..??””” _ കോളിങ്ബെല്ലിൽനിന്നും കയ്യെടുത്ത്, സംശയവുമായി ഞാനവരുടെ അടുത്തേയ്ക്കുചെന്നു…
“”…അതേ… ഈ വെളിച്ചപ്പാടിന് ആരെയുമറിയില്ലായ്രിയ്ക്കും… എന്നാ വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം..!!”””_ കൂടെനിന്ന ചേച്ചി എന്നെനോക്കി ചിരിയമർത്തിക്കൊണ്ട് പറയുമ്പോൾ അവരുടെകണ്ണുകൾ ഓളംവെട്ടുന്നത് ഞാൻകണ്ടു…
…വെളിച്ചപ്പാട് നിന്റെ തന്ത..!!_ അവൾടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് മനസ്സിലതുപറഞ്ഞ ഞാൻ, സ്റ്റെയർകേസിന്റെ ഇരുമ്പുഹാൻഡിലിൽ ചാരിനിന്നു…
“”…അപ്പോളേ നമുക്കീ ഓണവും അടിച്ചു പൊളിയ്ക്കണ്ടേ സിദ്ധൂ..?? പിന്നെ ഇപ്രാവശ്യം കഴിഞ്ഞതിനെക്കാളും സൂപ്പറാക്കണം..!!”””
“”…ഓ.! ഇപ്രാവശ്യം ഞാങ്കാണില്ലാശേച്ചീ… ഞങ്ങള് നാട്ടിപ്പോവുവാ..!!”””
“”…അയ്യോ.! ഇപ്രാവശ്യം സിദ്ധുവില്ലേ..?? കഷ്ടമായിപ്പോയി..!!”””_ രണ്ടാമത്തെചേച്ചി കഷ്ടം വെച്ചപ്പോഴാണ് ഞാനുമിത്ര സെറ്റ്അപ്പാന്ന് തിരിച്ചറിയുന്നേ…
“”…അതിനെന്താ നമുക്കു തിരിച്ചുവന്നിട്ട് സെപ്പറേറ്റൊരു ഫങ്ഷനങ്ങുവെയ്ക്കാം… എന്തേയ്..??”””_ ഞാൻ ആശേച്ചിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്തോ മറുപടി പറയാൻവന്നെങ്കിലും അവരുപെട്ടെന്ന് നിശബ്ദയായി… ശേഷം,
“”…ഡോക്ടറ്..!!”””_ കണ്ണുകളെന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ നട്ടുകൊണ്ട് അവർ പതിയെ ഉരുവിട്ടു…
…ഈശ്വരാ.! സെക്യൂരിറ്റിയുടെ അടുത്തു നിന്നോടിയത് എത്രയുംപെട്ടെന്ന് അവൾക്കടുത്തെത്താനല്ലാർന്നോ..??
എന്നിട്ടു കാണിച്ചതോ..??
…നാശമ്പിടിയ്ക്കാൻ ഏതുനേരത്താണോ ഇവള്മാർക്കൊപ്പം കത്തിവെയ്ക്കാൻ തോന്നിയത്..??
ഞാൻ മനസ്സിലൊന്നു പിറുപിറുത്തുകൊണ്ട് മുഖമുയർത്തിയതും മുന്നിൽനിൽപ്പുണ്ട്, സംഹാരരുദ്രയുടെ പരിവേഷമണിഞ്ഞ് മീനാക്ഷി.!
അവളെനോക്കി ചുമ്മാതൊന്നു വിറയ്ക്കുമ്പോഴും മീനാക്ഷിയെന്നെ രൂക്ഷമായി നോക്കിനിൽക്കുവാണ്…
കൈ എന്റെനേരേ ചൂണ്ടി എന്തോപറയാൻ തുടങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അടുത്തുനിന്ന ചേച്ചിമാരെ കടക്കണ്ണിൽനോക്കി…
“”…വാ..!!”””_ എന്റെ കയ്യിലൊന്നമർത്തി പിടിച്ച് നേരേഫ്ലാറ്റിലേയ്ക്കു ചവിട്ടിക്കുലുക്കിക്കൊണ്ടൊരു നടത്തയായിരുന്നു അടുത്തപടി…
“”…ഡോക്ടറേ..!!”””_ പിന്നിൽനിന്നും ആശേച്ചിയുടെ വിളിവന്നപ്പോൾ അവളൊന്നുനിന്നു… കൂടെ ഞാനും…
“”…ഡോക്ടറേ… സിദ്ധൂനെ വഴക്ക് പറയല്ലേട്ടോ… ഞങ്ങള് വിളിച്ചിട്ടാ സിദ്ധു നിന്നേ..!!”””_ ആശേച്ചിയൊരു കൈത്താങ്ങുമായി നമ്മുടെ അടുത്തേയ്ക്കുവന്നതും അവളെന്നെ രൂക്ഷമായൊന്നുനോക്കി….
അപ്പോൾ തലകുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനുംപറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ…
“”…നിന്നോടുഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ സിദ്ധൂ… ഇവരോടധികം കൂട്ടൊന്നും വേണ്ടാന്ന്… പിന്നുമെന്തിനാ പോണേ..??”””_
ആശേച്ചിയുടെ കൂടെത്തന്നെ അവളങ്ങനെ ചോദിച്ചതും ഞാൻ ചത്തപോലെയായി…
“”…ഡോക്ടറേ… അതിനുഞങ്ങള്… ഞങ്ങള് സിദ്ധൂനെയൊന്നും ചെയ്തില്ലല്ലോ… പിന്നെന്തിനാ ഡോക്ടറങ്ങനെ പറഞ്ഞേ..??”””_ അവളു പറഞ്ഞതുകേട്ട് ആശേച്ചിയും വല്ലാതെയായി, എങ്കിലുമവർ ഒരുവിധത്തിൽ ചോദിച്ചു…
“”…ഒന്നും ചെയ്തില്ലേ..?? സ്ഥിരം നിങ്ങളിവനെ കടയിൽപ്പറഞ്ഞു വിടാറില്ലേ..?? നിങ്ങടെ കറന്റ്ബില്ലും വെള്ളത്തിന്റെബില്ലുമൊക്കെ കൊണ്ടോയി അടയ്ക്കുന്നതാരാ..?? ഇവനല്ലേ..?? എന്നിട്ട് നിങ്ങളിവനെന്തു ചെയ്തെന്നോ..??നിങ്ങൾക്കെന്തേലും മേടിയ്ക്കാനുണ്ടേൽ നിങ്ങളുപോണം… അല്ലെങ്കിലാരേങ്കിലും കൊണ്ട് മേടിപ്പിയ്ക്കണം… അല്ലാതെന്തിനുമേതിനും കടയിലും ഓരോ ആവശ്യത്തിനും പറഞ്ഞുവിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റോ..?? അതോണ്ട് പറയുവാ, ഇനിയൊരിയ്ക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലിചെയ്യിച്ചെന്ന് ഞാനറിഞ്ഞാ… അറിയാലോ മീനാക്ഷിയെ..?? ഹ്മ്മ്മ്..??”””_ ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചുകൊണ്ട് നടന്നപ്പോൾ ആശേച്ചിയറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി…
