എന്റെ ഡോക്ടറൂട്ടി – 11 3അടിപൊളി 

ദോശയുണ്ടാക്കിക്കൊണ്ടമ്മയും പച്ചക്കറിയരിഞ്ഞുംകൊണ്ട് ചെറിയമ്മയുമൊക്കെയുണ്ട് അടുക്കളയിൽ…

കോപ്പ്.! ഇന്നെന്നെ കൊന്നതുതന്നെ… എങ്കിലും രണ്ടും കല്പ്പിച്ചു ഞാനമ്മയുടടുത്തേയ്ക്കു ചെന്നു…

തലയ്ക്കുംദിവസം മീനാക്ഷിയുടെ വെല്ലുവിളികൂടികേട്ടതോടെ ലേശംപരുങ്ങലിലായ എനിയ്ക്ക് അമ്മയെ ചാക്കിട്ടിതിൽനിന്നും രക്ഷപ്പെടണമെന്നൊരു ചിന്തയൊക്കെയുണ്ടായ്രുന്നു…

എന്നാലടുത്തുചെന്നിട്ടും അമ്മയെന്നെയൊന്നു നോക്കുകകൂടി ചെയ്യാണ്ടിരുന്നപ്പോൾ പിന്നെന്തോപറയാൻ..??!!

“”…ഡീ… പറെ..!!”””_ ആരും നമ്മളെ മൈന്റുചെയ്യുന്നില്ലെന്നു ബോധ്യപ്പെട്ട് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് അമ്മ ചെറിയമ്മയോടുപറഞ്ഞു…

സംഗതിയെന്നോടു പറയാനുള്ളെന്തോ കാര്യം ചെറിയമ്മയെകൊണ്ട് പറയിപ്പിയ്ക്കാനൊരുങ്ങുവാണ് പുള്ളിക്കാരി…

“”…ആഹ്.! ഡാ… ഒരൊമ്പതര- പത്തു മണിയാകുമ്പോൾ റെഡിയായി നിയ്ക്കണം… ഒരു സ്ഥലമ്മരെ പോവേണ്ടതാ..!!”””_ ചെറിയമ്മയും സാധാരണയിൽനിന്നും വ്യത്യസ്തമായി ശബ്ദംകടുപ്പിച്ച് ഉത്തരവിടുന്നമട്ടിൽ പറഞ്ഞപ്പോൾ വിഷയംസീര്യസാണെന്ന് മനസ്സിലായി…

…ഇനിയെല്ലാംകൂടി എന്നെവിടേലും കൊണ്ടോയി കളയാമ്പോവുവാണോ ആവോ..??

“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാ..?? ഞാമ്പറഞ്ഞ കേട്ടില്ലേ..??”””

“”…അതൊക്കെ കേട്ടു… എവിടാപോണേ…??”””

“”…എവിടായാ നെനക്കെന്താ..?? എന്തായാലും കണ്ടവൾമാരുടെ ഹോസ്റ്റലിലേയ്ക്കല്ല..!!”””_ വന്ന പഞ്ച് ഡയലോഗുകേട്ടു തിരിഞ്ഞുനോക്കിയ ഞാങ്കണ്ടത് സ്റ്റോർറൂമിന്റെ മൂലയിലിട്ടിരുന്ന കസേരയിലിരുന്ന് ചായകുടിയ്ക്കുന്ന കീത്തുവിനെ…

…അടിപൊളി.! ഈ സാധനമിവിടുണ്ടായ്രുന്നോ..??

“”…കീത്തൂ… മതി.! അവനൊരബദ്ധം പറ്റിപ്പോയി… ഇനിയിപ്പോ പറഞ്ഞിട്ടെന്താ..?? കഴിഞ്ഞതുകഴിഞ്ഞു..!!”””_ കീത്തുവിന്റെ ഡയലോഗ്കേട്ടു മുഖം കുനിഞ്ഞുപോയ എന്നെനോക്കി ചെറിയമ്മ സപ്പോർട്ടുചെയ്തപ്പോൾ വെറുതെയെങ്കിലും ചെറിയൊരാശ്വാസം…

“”…ഓഹ്.! ഞാനൊന്നുമ്പറയാമ്മരുന്നില്ല… നിങ്ങളു രണ്ടുങ്കൂടെടുത്തു ചെക്കനെ തലേവെച്ചിട്ടാ നാട്ടുകാരുടെ മുഖത്തുനോക്കാമ്പറ്റാത്ത വിധം ചെക്കനോരോന്നു കാട്ടിക്കൊണ്ടുവരുന്നേ… ഇനി അനുഭവിച്ചോ..!!”””_ അതും പറഞ്ഞവളെഴുന്നേറ്റ് ചവിട്ടിക്കുലുക്കിക്കൊണ്ട് പുറത്തേയ്ക്കു പോയി…

“”…ഓ.! അവൾടെ വർത്താനങ്കേട്ടാത്തോന്നും നമ്മളുമാത്രമാണെടുത്തു തലേവെച്ചിരുന്നേന്ന്… അവള് മോശമായ്രുന്നല്ലോ..??”””_ കീത്തുപോയികഴിഞ്ഞതും ചെറിയമ്മ സ്വയം പിറുപിറുത്തുകൊണ്ടെന്നെ നോക്കി…

…ഞാനിതിനൊക്കെ എന്തോപറയാൻ..?? ഇങ്ങനൊരു സാഹചര്യമല്ലായ്രുന്നേൽ എന്റെവായീന്നു നല്ലതുകേട്ടേനെ…

“”…നീയതുമിതും പറഞ്ഞു നിയ്ക്കാതവനോട് കുളിച്ചേച്ചു വരാമ്പറ… കഴിയ്ക്കാനെടുക്കാം..!!”””_ അമ്മ ചെറിയമ്മയോടായി പറഞ്ഞതും അത് എക്കോയടിയ്ക്കുംമുന്നേ ഞാൻ തിരിച്ചു മുറിയിലേയ്ക്കുനടന്നു…

പിന്നെ കുളിച്ചു ഫ്രഷായ ശേഷമാണിറങ്ങിയത്…

എവിടെയോ ആകട്ടേന്നുകരുതി പുറത്തുപോകാൻ തക്കതായ ഡ്രെസ്സുമിട്ടിരുന്നു…

താഴെയെടുത്തുവെച്ചിരുന്ന ഫുഡുംകഴിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രീ ഷർട്ടിന്റെ സ്ലീവൊക്കെ മടക്കിക്കൊണ്ടോടിപ്പിടഞ്ഞു വരുന്നു…

“”…അല്ല… നീ രാവിലെയിതെങ്ങോട്ടാ..?? ആർക്കേലും പുതിയ ഐഡ്യ സപ്ലേ ചെയ്യാനുണ്ടോ..??”””_ അവനെക്കണ്ടതും ഉള്ളിലെക്കലിപ്പിൽ തന്നെയാണങ്ങനെ ചോദിച്ചത്…

“”…എങ്ങോട്ടേയ്ക്കോ പോണോന്നമ്മപറഞ്ഞു, ഞാനിങ്ങ് പോന്നു… അതിരിയ്ക്കട്ടേ, നീയീ വെളുപ്പിനേ ഏതു ഹോസ്റ്റലിലേയ്ക്കാ..??”””

“”…എടാ പറിയാ… മറ്റേ വർത്താനമ്പറഞ്ഞാലുണ്ടല്ലും… നീയൊറ്റൊരുത്തങ്കാരണാ ഞാനെങ്ങടോമില്ലാണ്ട് മൂഞ്ചിത്തെറ്റി നടക്കുന്നേ..!!””‘

“”…ഓ.! ഈ ഞാനില്ലായ്രുന്നേ കാണായ്രുന്നു… കൊലക്കേസിനുളേള കെടക്കുന്നെ..!!”””_ അവളെ ആസിഡോ പെട്രോൾബോംബോ എറിയണമെന്നെന്റെ ഐഡിയയെ നൈസിനു തളിച്ചുകൊണ്ടവൻ പറഞ്ഞു…

“”…സൈനെയ്ഡെടുത്ത് തൊണ്ടേലുമ്മെച്ചോണ്ട് നടക്കുന്നേക്കാളും നല്ലത് ജയിലായ്രുന്നു..!!”””_ ഞാൻ പറഞ്ഞുനിർത്തി അടുത്തമറുപടി പ്രതീക്ഷിച്ചെങ്കിലും അവിടം മൂകമായപ്പോൾ ഞാനവന്റെ മുഖത്തേയ്ക്കുനോക്കി…

അവനപ്പോൾ അകത്തേയ്ക്കുതന്നെ കണ്ണുംനട്ടു നിൽക്കുവാണ്…

അവന്റെകണ്ണുകളെ പിൻതുടർന്ന ഞാൻകണ്ടത് പുറത്തേയ്ക്കിറങ്ങിവരുന്ന അച്ഛനെയും അമ്മയെയും ചെറിയമ്മയെയും…

ഒന്നുകൂടി തപ്പിനോക്കുമ്പോൾ ഏറ്റവും പിന്നിലായി കീത്തുവുമുണ്ട്…

എല്ലാംകൂടിറങ്ങിവന്ന് വാതിൽക്കൽനിന്ന ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാണ്ട് കാറിനടുത്തേയ്ക്കു നീങ്ങിയപ്പോൾ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി;

“”…എടാ… ഇന്നിനിയെന്റെ കല്യാണമെങ്ങാനുമാണെന്ന് നിന്നോടെ പറഞ്ഞായ്രുന്നോ..??”””

“”…നീയൊന്നു മിണ്ടാണ്ട് വാ മൈരേ… കല്യാണോക്കെ ചെക്കനറിഞ്ഞേ നടത്തൂ..!!”””

“”…പിന്നേ കോപ്പാണ്.! അതൊക്കെ വേറേതേലും വീട്ടിലായ്രിയ്ക്കണം..!!”””_ ഞാനവന്റോടെ പറഞ്ഞശേഷം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഇനോവയുടെ നടുക്കുള്ളസീറ്റിൽ അച്ഛനുംഅമ്മയും പിന്നിലെ സീറ്റിൽ കീത്തുവും ചെറിയമ്മയുമിരുപ്പുറപ്പിച്ചിരുന്നു…

സാധാരണ വിട്ടുകൊടുക്കാത്ത ഡ്രൈവിങ്സീറ്റ് അന്നു ഞാനവന് ധാനംചെയ്തു…

“”…വല്യച്ഛാ… എങ്ങോട്ടാ..??”””

“”…നേരേ..!!”””_ സ്ഥലമറിയാനുള്ളവ്യഗ്രതയിൽ ചോദിച്ച ശ്രീയ്ക്കു പുള്ളിയുടേന്നു മറുപടികിട്ടിയതും അവനെന്നെയൊരുനോട്ടം…

അവന്റെ മനസ്സിലുണ്ടായ്രുന്ന തെറിമുഴുവനുമാ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…

പിന്നെ പുള്ളി വണ്ടിനിർത്താൻ പറയുന്നത് പോത്തീസിന്റെ മുന്നിലെത്തുമ്പോളാണ്…

ഇതെന്തായിവിടെന്നമട്ടിൽ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ അവനും കിളി പറന്നിരിയ്ക്കുവാണ്…

“”…ഇതെന്തായിവിടെ..??”””_ അച്ഛൻ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു ചോദിയ്ക്കുന്നത്…

ഓഹോ.! അപ്പോളെല്ലാരും കഥയറിയാണ്ട് പടം കാണുവായ്രുന്നല്ലേ..?? എന്നമട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും പുറത്തേയ്ക്കിറങ്ങി…

“”…ഇപ്പോളവരു വരും… വന്നിട്ട് പെണ്ണിനൊരു കല്യാണസാരിയെടുക്കണം..!!”””_ എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്ത്കുത്തി ആരെയോവിളിയ്ക്കാനായി കുറച്ചുമാറി…

“”…എടാ… സംഗതി നെനക്കുമനസ്സിലായോ..?? ഇതു കല്യാണത്തിന് ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ… നമുക്കൊരേ കളറെടുത്താലോ..??”””_ അച്ഛനവിടുന്നുമാറിയതും ശ്രീയെന്നോട് രഹസ്യമെന്നപോലെ ചോദിച്ചു…

“”…ഡ്രെസ്സ് മാത്രമാക്കണ്ട, പെണ്ണിനെക്കൂടിയെടുത്തോ… അതായ്ട്ടു കൊറയ്ക്കണ്ട..!!””‘

“”…വെശപ്പുണ്ടെന്നുകരുതി ആരേലും വെഷങ്കഴിയ്ക്കോടേ..??”””

“”…ഓ.! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്… എന്നിട്ടാണെന്നോടു കഴിച്ചോളാമ്പറഞ്ഞയല്ലേ..?? നന്നായെടാ നന്നായി..!!”””_ ഞാൻ മുഖംദയനീയമാക്കി പറഞ്ഞശേഷമവനോടു പിണങ്ങിയമാതിരി അവന്റടുക്കെനിന്നു കുറച്ചുമാറിനിന്നു…

Leave a Reply

Your email address will not be published. Required fields are marked *