എന്റെ ഡോക്ടറൂട്ടി – 11 16അടിപൊളി 

“”…ഇതെന്തായിവിടെ..??”””_ അച്ഛൻ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു ചോദിയ്ക്കുന്നത്…

ഓഹോ.! അപ്പോളെല്ലാരും കഥയറിയാണ്ട് പടം കാണുവായ്രുന്നല്ലേ..?? എന്നമട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും പുറത്തേയ്ക്കിറങ്ങി…

“”…ഇപ്പോളവരു വരും… വന്നിട്ട് പെണ്ണിനൊരു കല്യാണസാരിയെടുക്കണം..!!”””_ എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്ത്കുത്തി ആരെയോവിളിയ്ക്കാനായി കുറച്ചുമാറി…

“”…എടാ… സംഗതി നെനക്കുമനസ്സിലായോ..?? ഇതു കല്യാണത്തിന് ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ… നമുക്കൊരേ കളറെടുത്താലോ..??”””_ അച്ഛനവിടുന്നുമാറിയതും ശ്രീയെന്നോട് രഹസ്യമെന്നപോലെ ചോദിച്ചു…

“”…ഡ്രെസ്സ് മാത്രമാക്കണ്ട, പെണ്ണിനെക്കൂടിയെടുത്തോ… അതായ്ട്ടു കൊറയ്ക്കണ്ട..!!””‘

“”…വെശപ്പുണ്ടെന്നുകരുതി ആരേലും വെഷങ്കഴിയ്ക്കോടേ..??”””

“”…ഓ.! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്… എന്നിട്ടാണെന്നോടു കഴിച്ചോളാമ്പറഞ്ഞയല്ലേ..?? നന്നായെടാ നന്നായി..!!”””_ ഞാൻ മുഖംദയനീയമാക്കി പറഞ്ഞശേഷമവനോടു പിണങ്ങിയമാതിരി അവന്റടുക്കെനിന്നു കുറച്ചുമാറിനിന്നു…

“”…ദേ… അതവരുടെ വണ്ടിയല്ലേ…??”””_ പെട്ടെന്നമ്മ റോഡിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടച്ഛനോടു ചോദിച്ചതും അച്ഛനങ്ങോട്ടേയ്ക്കോടിപ്പിടഞ്ഞെത്തി…

പിന്നെ അമ്മയുമച്ഛനും ചെറിയമ്മയുംകൂടി അവരെ എതിരേൽക്കുകയും വർത്താനം പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാനും ശ്രീയും കീത്തുവും മൂന്നു കോണിലായിനിന്ന് അതൊക്കെ വീക്ഷിച്ചുപോന്നു…

കാറിന്റെ ഫ്രണ്ടിൽനിന്നും മീനാക്ഷിയുടെ അച്ഛനുമമ്മയുമിറങ്ങി കുറച്ചു കഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ വെറുതെയെങ്കിലും ഉള്ളിന്റെയുള്ളിലൊരു സന്തോഷംവന്നതായ്രുന്നു…

പക്ഷേ, എന്റെ സന്തോഷങ്ങൾക്കു സമയപരിധി കൂടുതലായതിനാൽ പിന്നിലെഡോറുംതുറന്നാ കാലത്തി പുറത്തേയ്ക്കിറങ്ങി…

ഒരിളം ചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും മഞ്ഞലെഗ്ഗിൻസും ലെഗ്ഗിൻസിനുമാച്ചിങ്ങായ ഷോളുമായ്രുന്നു കക്ഷീടെ വേഷം…

ഒറ്റപ്പാളിയായി രണ്ടുഷോൾഡറിലും പിൻചെയ്തിരുന്ന ഷോൾ അലസമായി തോളിലൂടെ പിന്നിലേയ്ക്കിട്ടിരുന്നു…

മുടിയെല്ലാംകൂടി പിന്നിലേയ്ക്കു വലിച്ചുപിടിച്ച് ഹെയർബൺ വലിച്ചിട്ടിരിയ്ക്കുന്നതൊഴിച്ചാൽ വേറെ കെട്ടിച്ചമയങ്ങളൊന്നും ഞാൻകണ്ടില്ല…

“”…ഇവളിത് കരുതിക്കൂട്ടിയാണല്ലോടാ, ചൊമലയൊക്കിട്ട്… ഇനി രെക്തങ്കണ്ടാലേ അടങ്ങോളാ..??”””_ അവളെയുമൊന്നു വായുംപൊളന്നു നോക്കീട്ടെന്റടുത്തായി ശ്രീയങ്ങനെ പറഞ്ഞപ്പോളെവിടെയോ ഒരു പേടിയെനിയ്ക്കുമില്ലാതില്ലായ്രുന്നു…

“”…പിന്നെന്തൊക്കെ പറഞ്ഞാലുംശെരി… ഒരു രക്ഷേമില്ലാത്ത ലുക്കാട്ടാ… കുളിയ്ക്കപോലും ചെയ്യാണ്ടിറങ്ങി വന്നിട്ടുപോലും ഇമ്മാതിരി ലുക്കാവുമ്പോൾ ഒന്നൊരുങ്ങിയൊക്കെ വന്നാലെങ്ങനിരിയ്ക്കും..?? ങ്ങാ.! നിന്റൊക്കൊരു യോഗം..!!”””_ ആക്കിയചിരിയോടെ ഒരു വെയ്പ്പുകൂടി വെച്ചശേഷമവൻ അവരുടെ അടുത്തേയ്ക്കുപോയപ്പോൾ ഞാനുമറിയാത്ത ഭാവത്തിലവളെയൊന്നു പാളിനോക്കി…

സമ്മതിച്ചുകൊടുക്കാൻ ഈഗോ അനുവദിയ്ക്കില്ലെങ്കിലും സംഗതി സത്യമായ്രുന്നു…

എന്നാൽ അവളെന്നെയിട്ടൂമ്പിച്ചതും അവൾടഹങ്കാരോമൊക്കെ ഓർക്കുമ്പോൾ ലുക്കൊക്കെയാര് മൈൻഡ് ചെയ്യുന്നു..??

ഞാൻ മനസ്സിലോരോന്നൊക്കെ ആലോചിച്ചുകൂട്ടുമ്പോളും കണ്ണവളിൽനിന്നും മാറ്റാൻ മറന്നുപോയ്രുന്നു…

അതു കൃത്യമായവളു കാണുകയുംചെയ്തു…

അതിനെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടവുംനോക്കി അവൾ ഷോപ്പിനുള്ളിലേയ്ക്കു പോയി…

തലേദിവസം കുണ്ണനെ പഞ്ഞിയ്ക്കിട്ടതുകൊണ്ടാവണം അവൾടെ അമ്മയുമച്ഛനുമൊക്കെ ഇടയ്ക്കിടെയെന്നെ നോക്കി പേടിപ്പിയ്ക്കുന്നുണ്ടായ്രുന്നു…

പക്ഷേ, എന്തോ അവരൊന്നും നേരിട്ടുചോദിയ്ക്കാൻ നിന്നില്ല… അതേക്കുറിച്ച് വീട്ടുകാരു തമ്മിലെന്തേലും സംസാരമായോ എന്നുമറിയില്ല കേട്ടോ…

അങ്ങനെ ഞാൻ മെയിൻഎൻട്രൻസിന്റെ വാതിൽക്കൽ നിന്നുതിരിയുമ്പോൾ അകത്തേയ്‌ക്കുനടന്ന മീനാക്ഷിയെന്നെ തിരിഞ്ഞൊന്നു രൂക്ഷമായിനോക്കി…

ആ നോട്ടത്തിനർത്ഥം മനസ്സിലായില്ലെങ്കിലും സംഗതി വശപ്പെശകാണെന്നുറപ്പാണല്ലോ…

Leave a Reply

Your email address will not be published. Required fields are marked *