എന്റെ ഡോക്ടറൂട്ടി – 11 3അടിപൊളി 

“”…ദേ… അതവരുടെ വണ്ടിയല്ലേ…??”””_ പെട്ടെന്നമ്മ റോഡിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടച്ഛനോടു ചോദിച്ചതും അച്ഛനങ്ങോട്ടേയ്ക്കോടിപ്പിടഞ്ഞെത്തി…

പിന്നെ അമ്മയുമച്ഛനും ചെറിയമ്മയുംകൂടി അവരെ എതിരേൽക്കുകയും വർത്താനം പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാനും ശ്രീയും കീത്തുവും മൂന്നു കോണിലായിനിന്ന് അതൊക്കെ വീക്ഷിച്ചുപോന്നു…

കാറിന്റെ ഫ്രണ്ടിൽനിന്നും മീനാക്ഷിയുടെ അച്ഛനുമമ്മയുമിറങ്ങി കുറച്ചു കഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ വെറുതെയെങ്കിലും ഉള്ളിന്റെയുള്ളിലൊരു സന്തോഷംവന്നതായ്രുന്നു…

പക്ഷേ, എന്റെ സന്തോഷങ്ങൾക്കു സമയപരിധി കൂടുതലായതിനാൽ പിന്നിലെഡോറുംതുറന്നാ കാലത്തി പുറത്തേയ്ക്കിറങ്ങി…

ഒരിളം ചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും മഞ്ഞലെഗ്ഗിൻസും ലെഗ്ഗിൻസിനുമാച്ചിങ്ങായ ഷോളുമായ്രുന്നു കക്ഷീടെ വേഷം…

ഒറ്റപ്പാളിയായി രണ്ടുഷോൾഡറിലും പിൻചെയ്തിരുന്ന ഷോൾ അലസമായി തോളിലൂടെ പിന്നിലേയ്ക്കിട്ടിരുന്നു…

മുടിയെല്ലാംകൂടി പിന്നിലേയ്ക്കു വലിച്ചുപിടിച്ച് ഹെയർബൺ വലിച്ചിട്ടിരിയ്ക്കുന്നതൊഴിച്ചാൽ വേറെ കെട്ടിച്ചമയങ്ങളൊന്നും ഞാൻകണ്ടില്ല…

“”…ഇവളിത് കരുതിക്കൂട്ടിയാണല്ലോടാ, ചൊമലയൊക്കിട്ട്… ഇനി രെക്തങ്കണ്ടാലേ അടങ്ങോളാ..??”””_ അവളെയുമൊന്നു വായുംപൊളന്നു നോക്കീട്ടെന്റടുത്തായി ശ്രീയങ്ങനെ പറഞ്ഞപ്പോളെവിടെയോ ഒരു പേടിയെനിയ്ക്കുമില്ലാതില്ലായ്രുന്നു…

“”…പിന്നെന്തൊക്കെ പറഞ്ഞാലുംശെരി… ഒരു രക്ഷേമില്ലാത്ത ലുക്കാട്ടാ… കുളിയ്ക്കപോലും ചെയ്യാണ്ടിറങ്ങി വന്നിട്ടുപോലും ഇമ്മാതിരി ലുക്കാവുമ്പോൾ ഒന്നൊരുങ്ങിയൊക്കെ വന്നാലെങ്ങനിരിയ്ക്കും..?? ങ്ങാ.! നിന്റൊക്കൊരു യോഗം..!!”””_ ആക്കിയചിരിയോടെ ഒരു വെയ്പ്പുകൂടി വെച്ചശേഷമവൻ അവരുടെ അടുത്തേയ്ക്കുപോയപ്പോൾ ഞാനുമറിയാത്ത ഭാവത്തിലവളെയൊന്നു പാളിനോക്കി…

സമ്മതിച്ചുകൊടുക്കാൻ ഈഗോ അനുവദിയ്ക്കില്ലെങ്കിലും സംഗതി സത്യമായ്രുന്നു…

എന്നാൽ അവളെന്നെയിട്ടൂമ്പിച്ചതും അവൾടഹങ്കാരോമൊക്കെ ഓർക്കുമ്പോൾ ലുക്കൊക്കെയാര് മൈൻഡ് ചെയ്യുന്നു..??

ഞാൻ മനസ്സിലോരോന്നൊക്കെ ആലോചിച്ചുകൂട്ടുമ്പോളും കണ്ണവളിൽനിന്നും മാറ്റാൻ മറന്നുപോയ്രുന്നു…

അതു കൃത്യമായവളു കാണുകയുംചെയ്തു…

അതിനെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടവുംനോക്കി അവൾ ഷോപ്പിനുള്ളിലേയ്ക്കു പോയി…

തലേദിവസം കുണ്ണനെ പഞ്ഞിയ്ക്കിട്ടതുകൊണ്ടാവണം അവൾടെ അമ്മയുമച്ഛനുമൊക്കെ ഇടയ്ക്കിടെയെന്നെ നോക്കി പേടിപ്പിയ്ക്കുന്നുണ്ടായ്രുന്നു…

പക്ഷേ, എന്തോ അവരൊന്നും നേരിട്ടുചോദിയ്ക്കാൻ നിന്നില്ല… അതേക്കുറിച്ച് വീട്ടുകാരു തമ്മിലെന്തേലും സംസാരമായോ എന്നുമറിയില്ല കേട്ടോ…

അങ്ങനെ ഞാൻ മെയിൻഎൻട്രൻസിന്റെ വാതിൽക്കൽ നിന്നുതിരിയുമ്പോൾ അകത്തേയ്‌ക്കുനടന്ന മീനാക്ഷിയെന്നെ തിരിഞ്ഞൊന്നു രൂക്ഷമായിനോക്കി…

ആ നോട്ടത്തിനർത്ഥം മനസ്സിലായില്ലെങ്കിലും സംഗതി വശപ്പെശകാണെന്നുറപ്പാണല്ലോ…

…അനിയനെ തല്ലിയതിനും അവനോടങ്ങനെ ഡയലോഗ് വിട്ടേനുമൊക്കെ ഇവളിനി നാട്ടുകാരുടെ മുന്നിലിട്ടെന്നെ തല്ലോ ആവോ..??_ എന്നും ചിന്തിച്ചുനിൽക്കുമ്പോളാണ് കീത്തു മുന്നിലൂടെ പോകുന്നതുകണ്ടത്…

മീനാക്ഷിയെന്തേലും പണിതന്നാലോന്നുള്ള പേടിയിൽ കീത്തുവിനെകണ്ടപാടെ പിടിച്ചുവലിച്ചുംകൊണ്ട് പുറത്തേയ്‌ക്കു നടക്കുവായ്രുന്നു…

ബിൽഡിംഗിന്റെ കോംപൗണ്ടിലൊരുമൂലയിൽ ചെന്നതും ഞാനവളുടെ കൈരണ്ടും ചേർത്തുപിടിച്ച് കരയുമ്പോലെപറഞ്ഞു;

“”…പ്ലീസടീ ചേച്ചീ… ഞാമ്പറയുന്നയൊന്നു വിശ്വസിയ്ക്കെടീ… ഞാനും മീനാക്ഷീം തമ്മിലൊരു മണ്ണാങ്കട്ടേമില്ല..!!”””

“”…എന്നിട്ടാണോ…”””_ ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ എന്തോ പറയാൻതുടങ്ങിയ കീത്തുവിന്റെ വായപൊത്തിപ്പിടിച്ചശേഷം ഞാൻതുടർന്നു;

“”…എടീ ഞാനൊന്നു പറഞ്ഞു തീർത്തോട്ടേ… എന്നിട്ടെന്തോ പറഞ്ഞോ..!!”””_ സ്വരംകുറച്ചു കടുപ്പത്തിലായതും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവള് മിണ്ടാതെനിന്നപ്പോൾ,

“”…എടീ ഒരുദിവസം ഞാനും ശ്രീയുങ്കൂടി മെഡിയ്ക്കൽ കോളേജിനുമുന്നിലെ ബസ്സ്‌സ്റ്റോപ്പിൽചെന്നിരുന്നു… ഞങ്ങള് വേറൊരുകാര്യത്തിനായി പോയതാ… സത്യത്തിലതിവൾടെ ഹോസ്പിറ്റലാന്നുകൂടി ഞങ്ങക്കറിയില്ലായ്രുന്നു… അപ്പൊയീbമീനാക്ഷീം അവൾടെ കൊറേ കൂട്ടുകാരികളുങ്കൂടെവന്നെന്നെ കോഴിന്നൊക്കെവിളിച്ചു കളിയാക്കി… അപ്പോളത്തെ ദേഷ്യത്തില് ഞാനുമവളെയെന്തോ പറഞ്ഞു… ആ കലിപ്പാണവളിപ്പോളും തീർത്തോണ്ടിരിയ്ക്കുന്നേ… അന്നു നിന്റെൻഗേജ്മെന്റിന്റന്നും അവളെന്നെയോരോന്നൊക്കെ പറഞ്ഞ് എല്ലാർടേംമുന്നിൽ കളിയാക്കുവായ്രുന്നു… അല്ലാതെ നീ കരുതിയിരിയ്ക്കുമ്പോലെ ഞാനുമവളുംകൂടി സൊള്ളിയതല്ല..!!”””_ ഞാനിടയ്ക്കൊന്നു നിർത്തിയവൾടെ മുഖത്തേയ്ക്കുനോക്കി, സംഗതിയേൽക്കുന്നുണ്ടോന്നറിയണോലോ…

എന്തേലും തിരിച്ചുപറഞ്ഞു സീൻമോശമാക്കണ്ടെന്നു കരുതിയാവണം അവളൊന്നുംമിണ്ടാതെ എല്ലാം കേട്ടുനിൽക്കുന്നുണ്ടായ്രുന്നു…

ആ ചെറുസന്തോഷത്തിൽ ഞാൻ വീണ്ടും പറഞ്ഞുതുടങ്ങി;

“”…അന്നെന്നെ കളിയാക്കിയേന്റെ വാശിയ്ക്കാടീ ഞാനവൾടെ ഹോസ്റ്റലിക്കേറി തിരിച്ചു നാറ്റിയ്ക്കാന്നുകരുതിയേ… പക്ഷേ, അവൾടെ റൂമിലൊന്നുങ്കേറീലാ അതിനുമുന്നേയെല്ലാരുങ്കൂടിയെന്നെ തല്ലി ബോധങ്കെടുത്തി പോലീസിനേയും വിളിപ്പിച്ചു… അവരെന്നെ പിടിച്ചോണ്ടു പോവാനൊരുങ്ങീപ്പഴാ ഞാനവൾടെ പേരുപറഞ്ഞേ… അതു നിങ്ങളൊക്കെകരുതുമ്പോലെ പ്രേമായ്ട്ടൊന്നുവല്ല, പേടിച്ചിട്ടാടീ… അതിന്റെ… അതിന്റെവാശിയ്ക്കാ ഇന്നലവളുവന്നിട്ടാ ഷോ മൊത്തമിറക്കിയേ… ഇപ്പഴുമെന്നെ കൊല്ലോന്നാ പറഞ്ഞേക്കണേ… അതിനാണെന്നെ കെട്ടണതന്നെ..!!”””_ ഞാൻ കുറച്ചുകഷ്ടപ്പെട്ടു കണ്ണുനിറച്ചുകൊണ്ടങ്ങനെ പറഞ്ഞപ്പോളവിടത്തെ മഞ്ഞൽപ്പമുരുകിയമാതിരി…

കാര്യം വിശ്വസിച്ചിട്ടൊന്നൂല്ല, പക്ഷേയൊരു കൺഫ്യൂഷനുണ്ട്… നമുക്കതു മതീലോ…

“”…നീ കള്ളനാ… നീ പറയുന്നോക്കെ വെള്ളന്തൊടാതെ വിഴുങ്ങാനെന്നെകിട്ടൂല്ല… ഒന്നും നടക്കാണ്ടായപ്പോ പുതിയ സൂത്രോമായ്ട്ടു വന്നേക്കുവാ..!!””

“”…ശെരി… അങ്ങനേങ്കിലങ്ങനെ… എന്നാ നീയൊരു കാര്യമാലോയ്ച്ചുനോക്കിയേ, നിങ്ങളൊക്കെ കരുതുമ്പോലെ ഞങ്ങളു തമ്മിലൊരിഷ്ടോണ്ടാരുന്നേല് അവള് നിന്നോടു പറയാണ്ടിരിയ്ക്കോ..?? അല്ലേത്തന്നെയിന്നലെ നിങ്ങളെല്ലാങ്കൂടി കല്യാണമുറപ്പിച്ചപ്പോ അവളെന്തോത്തിനാ ഇതു വേണ്ടാന്നുമ്പറഞ്ഞു കരഞ്ഞേ..?? ഇഷ്ടോരുന്നെങ്കി സന്തോഷിയ്ക്കുവല്ലേ വേണ്ടീരുന്നേ..?? നീ പറ..!!”””

“”…അതു നിങ്ങടടവാ..!!”””

“”…കോപ്പാണ്.! എല്ലാരുങ്കൂടിപ്പിടിച്ചു കല്യാണന്നടത്തിത്തരുമ്പോ ചുമ്മാ മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ..?? എടിചേച്ചീ…
ഇതതൊന്നുവല്ല, എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ… പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കിനോക്ക്… നമ്മളുതമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം… എന്താ..??”””

Leave a Reply

Your email address will not be published. Required fields are marked *