എന്റെ ഡോക്ടറൂട്ടി – 11 3അടിപൊളി 

“”…കീത്തുവേച്ചീ… ഞാൻ… അത്..”””_ അങ്ങനൊരവസ്ഥയിൽ അവളെ മുന്നിൽകണ്ടതും എന്തുപറയണമെന്നറിയാതെ വാക്കുകൾക്കുവേണ്ടി തിരഞ്ഞയെന്റെ കരണം തീർത്തൊന്നുപൊട്ടി…

തല്ലിന്റെ ശബ്ദംകേട്ടാവണം കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കുവീണപ്പോൾ കവിളുംപൊത്തിപ്പിടിച്ചു നിൽക്കാനേ എനിയ്ക്കായുള്ളൂ…

“”…കീത്തൂ… ഞാമ്പറേണ… ഞാമ്പറേണ കൂടിയൊന്നു കേക്ക…”””_ പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനുമുന്നേ വലതുകരമുയർത്തി വേണ്ടന്നവൾവിലക്കിയതും വാക്കുകളറിയാതെ മുറിഞ്ഞുപോയി…

“”…ഇനിയെന്നെ ചേച്ചീന്നു നീ വിളിയ്ക്കരുത്… നീയങ്ങനെന്നെ വിളിയ്ക്കുന്നതെനിയ്ക്കിഷ്ടല്ല… ഒത്തിരി വിശ്വസിച്ചതല്ലേടാ ഞാന്നിന്നെ… എന്തിനും കൂട്ടുനിന്നിട്ടല്ലേയുള്ളൂ… എന്നിട്ടും… എന്നിട്ടുമെങ്ങനാടാ തോന്നുന്നേ എന്നെയിങ്ങനെ ചതിയ്ക്കാൻ..??”””

“”…കീത്തുവേച്ചീ… അതിന്… അതിനു ഞാനെന്തോ ചെയ്തു..?? അവളു വീണ്ടുമെന്നെ…”””

“”…മിണ്ടരുത് നീ.! അവളുപറേണതും നീ പറഞ്ഞതുമൊക്കെ ഞാങ്കേട്ടു… നിങ്ങക്കു തമ്മിലത്രയ്ക്കിഷ്ടോരുന്നേ എന്നോടൊന്നു പറഞ്ഞാ പോരായ്രുന്നോ… ഒളിച്ചുവെച്ചേന്റെ ദേഷ്യോല്ലേ ഞാങ്കാട്ട്യോളൂ… അതിനെന്നെ പിന്നും പിന്നും…”””_ പറയുന്നതിനൊപ്പം അവളുടെ ഏങ്ങലടിയും ഉച്ഛത്തിൽ മുഴങ്ങാൻതുടങ്ങിയപ്പോൾ
ഞാനവളെ ചേർത്തു പിടിച്ചാശ്വസിപ്പിയ്ക്കാനൊന്നു ശ്രെമിച്ചെങ്കിലും അവളെന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു ചീറി;

“”…തൊട്ടുപോകരുതെന്നെ… ഇനി മേലിലെന്റോടെ മിണ്ടാനും വന്നേക്കരുത്… വെറുത്തു പോകുവാണല്ലോടാ ഞാന്നിന്നെ..!!”””_ പറഞ്ഞു തീർത്തുകൊണ്ടവൾ തിരിഞ്ഞുനടക്കുമ്പോൾ ചുരിദാറിന്റെഷോളുകൊണ്ട് വാപൊത്തിപ്പിടിച്ചു കരയുന്നുണ്ടായ്രുന്നു…

അറിവായശേഷം അന്നാദ്യമായി എന്റെ കണ്ണുനിറഞ്ഞു, അന്നുവരെ ശ്രീയും കീത്തുവുംമാത്രമായ്രുന്ന എന്റെ ലോകത്തിൽനിന്നും കീത്തുവെന്റെ ആരുമല്ലാതായ്പോകുമോ എന്നൊരുപേടി നെഞ്ചിനെ കാർന്നുതിന്നുമ്പോളും പകയടങ്ങാത്ത കണ്ണുകളുമായി അവൾ… ആ മീനാക്ഷി… എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായ്രുന്നു…

എന്നാൽ, കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നതിനാലാവണം ചുറ്റുമുള്ള കാഴ്ചകളെനിയ്ക്ക് അന്യംനിന്നത്…

മീനാക്ഷി പറഞ്ഞതുമോർത്ത് താറുമാറായി
തിരികെവരുമ്പോൾ എങ്ങനെയെങ്കിലുമീ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടണമെന്നേ
എനിയ്ക്കുണ്ടായ്രുന്നുള്ളൂ…

മറ്റെന്നാള് കല്യാണമെന്നവളു പറഞ്ഞസ്ഥിതിയ്ക്ക് നാളൊരുദിവസമ്മാത്രേ എന്തേലുംചെയ്യാൻ മുന്നിലുള്ളൂ… സൊ… നാളെയൊരു
ദിവസങ്കൊണ്ടവളെ തല്ലിക്കൊന്നു കെട്ടിതാഴ്ത്തിയിട്ടാണേലും ഈ കല്യാണമ്മുടക്കണം..!! –
വണ്ടിയിലിരിയ്ക്കുമ്പോൾ മുഴുവനെന്റെചിന്ത അങ്ങനൊക്കെയായ്രുന്നു…

വണ്ടി വീടിന്റെ ഗേറ്റുകടന്നപ്പോൾത്തന്നെ
എങ്ങോട്ടേലുമിറങ്ങി ഓടിയാലോന്നും
കരുതിയിരുന്നയെന്നെ അതിനുപോലും സമ്മതിയ്ക്കാതെ ശ്രീ ചുറ്റിട്ടുപിടിച്ചകത്തേയ്ക്കു
കൊണ്ടുപോയി…

“”…നിനക്കു നിന്റാരേങ്കിലും വിളിച്ചുപറയണോങ്കി പറഞ്ഞോ… നാളെ രെജിസ്ട്രോഫീസിവെച്ച് നിന്റെമോന്റെ കല്യാണമാ..!!”””_ ഹോളിലേയ്ക്കു കയറിയപാടെ അമ്മയോടുത്തരവുപോലെ
വിളമ്പരംപുറപ്പെടുവിച്ച തന്തപ്പടിയെ ഞാൻ വിശ്വാസംവരാണ്ടൊന്നുനോക്കി…
ഇങ്ങേർക്കിതെങ്ങനെ സാധിയ്ക്കുന്നെന്നാണ്…

“”…നാളെയോ..?? മറ്റെന്നാളെന്നു പറഞ്ഞിട്ട്..!!”””_ മീനാക്ഷിപറഞ്ഞുള്ളറിവിൽ
ഞാനെടുത്തടിച്ചുകൊണ്ടാണ് തിരക്കിയത്…

ഉടനെ,

“”…കണ്ടില്ലേടീ… ഞാനപ്പഴേ പറഞ്ഞില്ലേ, അവളോടെപ്പറഞ്ഞാ ഇവനറിയോന്ന്… നെനക്കിപ്പൊ ബോധ്യായില്ലേ..??”””_ ഭാവംമാറിയ തന്തപ്പടി അമ്മയോടുചോദിച്ചശേഷം എന്റെനേരേ തിരിഞ്ഞു…

“”…ഞങ്ങക്കപ്പഴേയറിയായ്രുന്നു… ഡേറ്റുപറഞ്ഞുകഴിഞ്ഞാ നിങ്ങളു രണ്ടുങ്കൂടിയതു
മൊടക്കാമ്പ്ലാനിടോന്ന്… അതോണ്ടാണവളോട് രാജീവൊരു നൊണപറഞ്ഞേ… ഇന്നിനിയിപ്പൊ
വീട്ടിച്ചെല്ലുമ്പഴേ അവളും സത്യമറിയൂ..!!”””_ അങ്ങേരെന്നെനോക്കി പുച്ഛച്ചിരി
ചിരിയ്ക്കുമ്പോഴും എന്താ ഇതിന്റൊക്കെയാവശ്യമെന്നുകൂടി എനിയ്ക്കു മനസ്സിലായില്ല…

അച്ഛന്റെ വീരവാദംപറച്ചിലുകേട്ട് അമ്മയും ചെറിയമ്മയും പരസ്പരംനോക്കുമ്പോൾ ഇതൊന്നുംകേട്ടുനിൽക്കാൻകൂടി താല്പര്യമില്ലാതെ കീത്തു മുറിയിലേയ്ക്കു പോയി…

“”…അല്ലേ വിളിച്ചൊന്നുമ്പറേണ്ട… വിളിച്ചാപ്പിന്നെ ചോദ്യായി പറച്ചിലായ്,
അവസാനമെല്ലാമ്പറേണ്ടി വരും… അതോണ്ടിനീപ്പൊ അറിയുമ്പറിഞ്ഞാമതി..!!”””_ അച്ഛൻ
വീണ്ടുമമ്മയോടുത്തരവിറക്കി…

അമ്മയാണേലെല്ലാം തലകുലുക്കി സമ്മതിയ്ക്കുവേം ചെയ്തു…

അന്നെല്ലാരും പിരിഞ്ഞുപോയപ്പോൾ അക്കൂട്ടത്തിൽ ശ്രീയും മറുകണ്ടം ചാടുന്നതുകണ്ടു
ഞാനൊന്നുഞെട്ടി…

അവനോടെന്തേലുമൊരു വഴി ചോദിയ്ക്കാമെന്നു കരുതിനിന്നയെന്നെ
ഞെട്ടിച്ചുകൊണ്ട്‌,

“”…ശ്രീക്കുട്ടാ…
രെജിസ്ട്രാറെയൊന്നൂടെ വിളിച്ചു
ചോദിക്കണോടാ..??”””_ ന്നുള്ള എന്റെതന്തപ്പടിയുടെ ചോദ്യമാണ് കാര്യങ്ങളുടെ
കിടപ്പുവശമേറെക്കുറേ മനസ്സിലാക്കിച്ചത്…

“”…വേണ്ട… ഞാൻവിളിച്ചു പറഞ്ഞിട്ടുണ്ട്..!!”””_ എന്നുള്ളവന്റെ
മറുപടികൂടികേട്ടപ്പോൾ എനിയ്ക്കുണ്ടായ ഞെട്ടലിന് കയ്യുംകണക്കുമില്ല…

പിന്നൊന്നും ചോദിക്കാതെ, അവന്റൊരു ന്യായീകരണവും കേൾക്കാൻനിൽക്കാതെ ഞാൻ
റൂമിലേയ്ക്കുചെന്ന് എന്റെ തുണിയെല്ലാംവാരി ബാഗിലാക്കി…

ഇത്രയൊക്കെയെന്നെ പൂട്ടാൻ പ്ലാനിട്ടസ്ഥിതിയ്ക്ക് അതൊന്നു കാണണോലോ…

കല്യാണത്തലേന്നു മുങ്ങിക്കഴിഞ്ഞാലുറപ്പായും
അവൾടെ വീട്ടുകാർടെമുന്നിൽ എന്റെതന്ത ചീയും…

പോരാത്തേന് നാട്ടുകാരുടെമുന്നിൽ
മുഴുവൻ നാണങ്കെട്ടുനാറിയാ മീനാക്ഷി വല്ലോ കടുങ്കൈയും ചെയ്യേം ചെയ്യും…

അതുമല്ലെങ്കിൽ കൂടെനടന്നിട്ട് കാലുവാരിയ, ഈ പ്രശ്നങ്ങൾ മൊത്തമുണ്ടാക്കിയ ആ
അവന്തന്നെ കെട്ടട്ടെയവളെ… അതല്ലേയതിന്റെ ന്യായം..??_ നടക്കുമോയില്ലയോ
എന്നുറപ്പില്ലാഞ്ഞിട്ടും മനക്കോട്ടയ്ക്കുമാത്രം കുറവുണ്ടായില്ല…

അങ്ങനൊളിച്ചോടാനായി എല്ലാം സെറ്റാക്കിവെച്ച് കിടന്നതു മാത്രമേയോർമ്മയുള്ളൂ…

രാവിലെ
ചെറിയമ്മവന്നു തട്ടിവിളിച്ചപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്;

…ങേ..?? ഒളിച്ചോടാൻ സമയന്താമസിച്ചേനു വിളിച്ചെഴീപ്പിയ്ക്കാനുമാളോ..??_ കണ്ണുതുറന്നു
നോക്കുന്നതേകണ്ടത്, തരപ്പെടുത്തിവെച്ചിരുന്ന ബാഗെന്നെ
നോക്കിയിരിയ്ക്കുന്നതാണ്…

“”…സിത്തൂ… എഴീച്ചുവാ… മതിയൊറങ്ങീത്..!!”””_ ചെറിയമ്മ വീണ്ടുമെന്നെ
കുലുക്കിവിളിച്ചു… രാത്രിയെല്ലാരുമുറങ്ങിക്കഴീമ്പ ഒളിച്ചോടാന്നും കരുതിക്കിടന്ന
ഞാനെങ്ങും പോയിട്ടില്ല…

വീട്ടിൽത്തന്നെയുണ്ടെന്നു ബോധ്യപ്പെട്ടപ്പോളുള്ള കിളി
പാറിയവസ്ഥയിൽനിന്നും പുറത്തുവരാൻ നന്നേ പാടുപെടുകയുണ്ടായി…

പാളിപ്പോയപ്ലാനിനേം ഉറങ്ങിപ്പോയസമയത്തേയും ശപിച്ചുകൊണ്ടെഴുന്നേറ്റ എനിയ്ക്കുമുന്നിൽ
സമയമൊരുപാടുണ്ടായ്രുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *