എന്റെ ഡോക്ടറൂട്ടി – 11 3അടിപൊളി 

“”…എന്നുവെച്ചാ..??”””_ ഞെട്ടലു പുറമേ കാണിയ്ക്കാതിരിയ്ക്കുന്നതിൽ
പരാജയപ്പെട്ടുകൊണ്ടവൾ ചോദിച്ചു…

“”…ആടീ.! നിന്നെ കിട്ടാമ്മേണ്ടിയൊള്ള വാശിയ്ക്കുതന്നെയാ ഞാന്നിന്റെ
കോളേജിക്കേറീതും അത്രേമ്പേർടെ മുന്നിലിട്ടുനിന്നെ നാറ്റിച്ചതും… അന്നേരം നാട്ടുകാരുകൂടി കല്യാണന്നടത്തിത്തരോന്നാ കരുതിയേങ്കിലും അതുചീറ്റിപ്പോയി… സംഗതിപൊളിഞ്ഞല്ലോന്നു കരുതി നടന്നപ്പഴാ നീയിവടെവന്നെല്ലാരോടും നമ്മളു തമ്മിലിഷ്ടാന്നുപറഞ്ഞേ… അതോടെ ചീറ്റിയെന്നുകരുതിയ പ്ലാൻ നീയുമെന്റെ തന്തേങ്കൂടി
നടപ്പാക്കിത്തന്നു… അപ്പഴാണതുമൊടക്കാനായ്ട്ട് നിന്റനിയന്തെണ്ടി വന്നേ…
അവനിട്ടു രണ്ടുകൊടുത്തുംമെച്ച് ആ നാട്ടുകാർടെ മുന്നിലങ്ങനൊരു ഡയലോഗുവിട്ടേന്റെ
കാര്യമെന്താന്നു നിനക്കിപ്പ മനസ്സിലായോ..?? ഈ നാട്ടീന്നല്ല, ഈ രാജ്യത്തൂന്നുപോലും
വേറൊരുത്തൻ നിന്നെക്കെട്ടാമ്മേണ്ടി വരരുത്… അതിനാ… പിന്നെ നീ മുന്നേവന്നപ്പഴെല്ലാം വെറുംപൊട്ടൻ കളിച്ചുനടന്നത്, അതു നിന്നെയിങ്ങനെന്റെ
കയ്യിക്കിട്ടാനുള്ള അടവായ്രുന്നു മോളേ… എന്നിട്ടവൾടെ കോപ്പിലൊരു ഡയലോഗ്… മീനാച്ചി പണി തുടങ്ങാമ്പോണേള്ളൂന്ന്… ത്ഫൂ.! ഞാനേ… ഞാൻ പ്ലാൻചെയ്തേന്റെ നാലിലൊന്നു നീ പ്ലാൻ ചെയ്തിട്ടില്ലെടീ പുന്നാരമോളേ..!!”””_ മനസ്സിൽ കരഞ്ഞുകൊണ്ടവളോടു
ജയിയ്ക്കാനായി കടിച്ചാൽപൊട്ടാത്ത നുണപറയുമ്പോൾ, കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ
നടുങ്ങിയൊരവസ്ഥയിലായ്രുന്നൂ മീനാക്ഷി…

ഞാൻ കോത്തിലാപ്പു കേറിയപോലവൾടെ മുന്നിലൂടോടിയതൊക്കെ
അന്നേയവളു മറന്നെന്നുതോന്നുന്നു…

ആ പൊട്ടിക്കാളി ഞാൻപറഞ്ഞതെല്ലാം വിശ്വസിച്ചമട്ടിൽ നിറഞ്ഞുവന്ന കണ്ണുകളൊന്നുതുടച്ചപ്പോൾ സംഗതിയേറ്റത്രില്ലിൽ ഞാൻ വീണ്ടുംതുടർന്നു;

“”…എടീ… നീ ആരോടേന്നുവെച്ചാ എന്നാവേണേലും കാട്ടിയ്‌ക്കോ… പക്ഷേ… എന്റോടെവേണ്ട… പിന്നെ നീയെന്നെ മലത്തിക്കളയോന്നു പറഞ്ഞത്, അതെന്റെകക്ഷത്തെ മൂന്നാലുപൂടയായ്ട്ട് കാണാന്തക്കതേയുള്ളൂ..!!”””_ അവൾടെ മുഖത്തുനോക്കി മാസ്സ്ഡയലോഗടിച്ചു
ശ്വാസംവിടുന്നേനുമുന്നേ എന്റെ ചെകിടടിച്ചു പൊളിച്ചിട്ടായ്രുന്നൂ അവൾടെമറുപടി;

“”…അപ്പൊ… അപ്പൊ നീയിതെല്ലാം കരുതികൂട്ടിയായ്രുന്നല്ലേടാ നാറീ..?? എന്നെ വെറുതെ
പൊട്ടിയാക്കീതാല്ലേ..?? സമ്മയ്ക്കൂലെടാ… ഇനി നിന്നെ ജീവിയ്ക്കാഞ്ഞാൻ
സമ്മയ്ക്കൂല..!!”””_ കനലെരിയുന്ന കണ്ണുകളോടെപറഞ്ഞ് അവളെന്റെ കഴുത്തിൽകുത്തിപ്പിടിച്ചു കരണംനോക്കി ഇടതുകൈയൊരിയ്ക്കൽ കൂടി വീശിയെങ്കിലും ഞാനതുതടുത്തു…

പിന്നെ കഴുത്തിൽ മുറുകെപ്പിടിച്ചിരുന്ന കൈ പറിച്ചുമാറ്റി കരണംപൊളിയെ
തിരിച്ചൊന്നുകൊടുത്തു…

ആ തല്ലിലെന്റെ മനസ്സിലുള്ള സകലയമർഷവും നിസ്സഹായതയും
വെളിവായ്രുന്നെന്നതു മറ്റൊരുസത്യം…

കിട്ടിയ അടിയുടെഫോഴ്സിൽ കട്ടിലിൽ ചെന്നിടിച്ചുവീണ അവൾക്ക് പറന്നുപോയകിളികളെ
തിരിച്ചുകിട്ടാൻ കുറച്ചു സമയംവേണ്ടിവന്നു…

“”…എന്താടീ നോക്കുന്നേ..?? അന്നു നീയിവിടെക്കേറി എന്നെത്തല്ലിയപ്പോൾ എനിയ്ക്കിതു തിരിച്ചുതരാമ്പറ്റീല… ഇനി നീ വാടീ… വന്നുതല്ലെടീ…
നിന്നിവിടിട്ടു തല്ലിക്കൊന്നാപ്പോലുമാരും ചോദിയ്ക്കൂല, നിന്റെ വീട്ടുകാരുപോലും… മോളെ പടിയടച്ചുപിണ്ഡംവെച്ചിട്ടാ അവര്പോയത്… ഇനിവേണേൽ എന്നുമെന്റെ അടിമേപ്പോലിവടെ കിടക്കാന്നെനക്ക്..!!”””_ പകുതികലിപ്പിലും പകുതിപുച്ഛത്തോടെയും
പറഞ്ഞ എന്റെനേരേ
ചീറിക്കൊണ്ടവൾ
പാഞ്ഞുവന്നതും
ഡോറിൽമുട്ടുകേട്ടു;

“”…മീനൂ..??”””_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു…

ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??

ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും…

ഓഹ്.!

അങ്ങനെയാവുന്നേലാവട്ടേ…

ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ…

ഞാൻ മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു…

“”…എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമോർത്തിരിയ്ക്കണ്ട… മോള് വാ..!!”””_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു…

സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്…

എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു…

“”…അല്ലമോളേ… ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!”””_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി…

അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു…

“”…നീയിതെന്താടീ ചോദിയ്ക്കുന്നേ..?? ഒന്നുമറിഞ്ഞൂടാത്തപോലെ… ഇങ്ങോട്ടുവന്നേ നീ..!!”””_ അടുത്തുനിന്ന ചെറിയമ്മ അമ്മയെ പിടിച്ചുവലിച്ചുകൊണ്ടു
പറഞ്ഞശേഷം
ഞങ്ങൾക്കുനേരേ തിരിഞ്ഞു;

“”…അതേ… ഇടയ്‌ക്കൊന്നു താഴേയ്ക്കിറങ്ങിവന്നാൽ എന്തേലുംകഴിച്ചേച്ചും
വരാങ്കേട്ടോ..!!””” ആക്കിയചിരിയോടെ ചെറിയമ്മ പറഞ്ഞതുകേട്ടതും,

“”…ശ്ശോ.! ഈ ചെറിയമ്മ..!!”””_ എന്നുംപറഞ്ഞ് മീനാക്ഷി ഇതിൽപരമില്ലാത്ത നാണത്തോടെന്നെ
മലർന്നുനോക്കി…

ഞാനാണേൽ അന്നേരമെന്തോ ചെയ്യണോന്നറിയാത്തവസ്ഥയിൽ മൊത്തത്തിലങ്ങു പൊളിഞ്ഞുപോയി…

ചെറിയമ്മ അമ്മയേംകൂട്ടി താഴേയ്ക്കുപോയതും അവളെന്റെ നേർക്കുതിരിഞ്ഞു;

“”…എന്നാലുമിതെന്തോ കടിയാകടിച്ചേ..?? ഇത്രേമാക്രാന്തം പാടില്ലാട്ടോ…
ഞാനിവിടെത്തന്നെയില്ലേ..?? ഇനി നാളെ ഞാനെങ്ങനാ അവരുടൊക്കെ മൊഖത്തുനോക്കണേ..??”””_
ചോദിച്ചുകൊണ്ട് അവളകത്തേയ്ക്കുപോയതും വാതിൽക്കൽനിന്നെന്നെ കട്ടകലിപ്പോടെനോക്കുന്ന
കീത്തുവിനെ ഞാനൊരു ഞെട്ടലോടെകണ്ടു…

അപ്പോഴാണെനിയ്ക്കു സംഗതിയെന്തെന്നുപോലും
മനസ്സിലായത്…

ഞാനളേവക്കേറി പൂശിയപ്പോൾ കടിച്ചുപറിച്ചേന്റെ ബാക്കിയാണതെന്ന്
കീത്തൂനെ കേൾപ്പിക്കാൻ നോക്കീതാണാ പുണ്ടച്ചി…

“”…കീത്തുവേച്ചീ… ഞാൻ…”””_ ഒരാവശ്യവുമില്ലാതെ സ്വയം ന്യായീകരിയ്ക്കാനായി അവളെ
വിളിച്ചുനോക്കിയെങ്കിലും കലിയടങ്ങാതെ ചവിട്ടിക്കുലുക്കിക്കൊണ്ടവൾ മുറിയിലേയ്ക്കുകയറി ഡോറുവലിച്ചടച്ചു…

…മ്മ്മ്.! എത്രേം പെട്ടെന്നവൾക്കൊരു ക്യാമറ മേടിച്ചുകൊടുക്കണം… ഒളിഞ്ഞിരുന്നു പടംപിടിയ്ക്കുന്നേൽ ഇവളുനന്നായി ഷൈൻചെയ്യോന്നു തോന്നുന്നു… എങ്കിലും
ആവശ്യമുള്ളതൊന്നുമീ മൈര് കാണുന്നില്ലല്ലോന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *