എന്റെ ഡോക്ടറൂട്ടി – 13 3അടിപൊളി  

എന്നെക്കണ്ടതും സീരിയലും കണ്ടിട്ടിരുന്ന കീത്തുവെണീറ്റ് അകത്തേയ്ക്കു പോയി…

പതിവായവളെന്നെ അവോയ്ഡ്ചെയ്യാൻ ശ്രെമിയ്ക്കുന്നതിനാലാവണം ഉള്ളിലൊരു
നീറ്റലുണ്ടെങ്കിൽക്കൂടി ഞാനുമതൊക്കെ കണ്ടില്ലെന്നു നടിയ്ക്കാൻ തുടങ്ങിയത്…

എങ്കിലും അവളുപോയവഴിയേ ഒന്നു നോക്കാതിരിയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല…

അന്നുരാത്രിയിലെ അത്താഴത്തിനിരിയ്ക്കുമ്പോളാണ് പിന്നെ ഞാൻ മീനാക്ഷിയെ കാണുന്നത്… അപ്പോഴാണ് കക്ഷി റൂമിൽനിന്നുമിറങ്ങുന്നതെന്നു സാരം…

“”…മോളു വാ… വന്നിരിയ്ക്ക്… ഞാനങ്ങോട്ടു വിളിയ്ക്കാന്തുടങ്ങുവായ്രുന്നു..!!”””_ അവളെകണ്ടതും അമ്മ കൈയ്ക്കുപിടിച്ച് കസേരയിലേയ്ക്കിരുത്തി…

ചോറിന്മേൽ വിരലുകുത്തി പടംവരച്ചിരുന്ന കീത്തുവിനിതൊന്നുമങ്ങട് സഹിയ്ക്കുന്നില്ലെന്ന് അവൾടെ മുഖഭാവം
കണ്ടാലറിയാം…

അടുത്താരുമില്ലാത്തൊരവസരത്തിലായിരുന്നെങ്കിൽ അവളുറപ്പായും മീനാക്ഷീടെ കൊരവള്ളി കടിച്ചുതുപ്പിയേനെ…

“”…നൈറ്റെനിയ്ക്കു ചോറു വേണ്ടമ്മേ, ഞാങ്കഴിയ്ക്കൂല… ഡയറ്റിങ്ങിലാ..!!”””_ അവൾടെ പ്ലേറ്റിലേയ്ക്കു ചോറുവിളമ്പാനായി തുടങ്ങിയ അമ്മയെ തടഞ്ഞുകൊണ്ടവൾ പറഞ്ഞു…

“”…ഡയറ്റിങ്ചെയ്യുന്നതു നല്ലതാ മോളേ…. ഞാനുമതേ രാത്രി ചോറുകഴിപ്പില്ല….!!”””_
അച്ഛൻ മരുമോളെ സപ്പോർട്ടുചെയ്തു…

“”…പിന്നെന്തോ കഴിയ്ക്കുവ…??”””_ ചോറുപാത്രം മാറ്റിവെച്ചമ്മ ചോദിച്ചു…

“”… ചപ്പാത്തിയോ മറ്റോ….!!””” പറയുന്നത് അബദ്ധമായാലോന്നോർത്താവണം അവള് പെട്ടന്നു പറഞ്ഞുവന്നതങ്ങുനിർത്തി…

“”…ഓരോരുത്തർക്ക് ഓരോന്നുണ്ടാക്കാൻ ഇതു ഹോട്ടലൊന്നുമല്ല..!!”””_ സ്വന്തം പ്ലേറ്റിലേയ്ക്കു നോക്കി കീത്തുപറഞ്ഞതും അടികിട്ടിയപോലായ
മീനാക്ഷിയുടെ പ്ലിങ്ങിയമുഖംകണ്ട എനിയ്ക്കങ്ങോട്ടു ചിരിയടക്കാൻവയ്യാതായി…

“”…കീത്തൂ…. നീയൊന്നു മിണ്ടാണ്ടിരുന്നേ..!!”””_ ശബ്ദമുയർത്തി കീത്തുവിനെ വിലക്കിയ അമ്മ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു:

“”…മോളിരിയ്ക്ക്…. ഞാനിപ്പൊ ചപ്പാത്തിയൊണ്ടാക്കിത്തരാം..!!”””

“”…അതിനിനിയെന്തോത്തിനാ വേറെയൊണ്ടാക്കുന്നേ….?? ഇതേന്നു രണ്ടെണ്ണമെടുത്തു കൊടുത്താപ്പോരേ….??”””_ ചോദിച്ചതും ഞാനച്ഛന്റെ പ്ലേറ്റിൽനിന്നും രണ്ടുചപ്പാത്തിയെടുത്തു മീനാക്ഷീടെപ്ലേറ്റിലേയ്ക്കിട്ടു…

പിന്നെ തുടർന്നു:

“”…ഇതാവുമ്പോ തീറ്റേങ്കൊറയും… ചെലവുഞ്ചുരുക്കാം…!!”””_ രണ്ടുപേർക്കും വൃത്തിയായിട്ടെന്റെ കുത്തുകൊണ്ടതും കുറച്ചു നേരത്തേയ്ക്കാരുമൊന്നും മിണ്ടീല…

ഇടയ്ക്കമ്മ, അച്ഛനോടു മതിയോ…. ഇനിയൊണ്ടാക്കട്ടേന്നൊക്കെ തിരക്കിയതൊഴിച്ച്…

അതിനൊക്കെ വേണ്ടെന്നഭാവത്തിൽ തലയാട്ടുമ്പോളെനിയ്ക്കു ചിരിയാണുവന്നത് വേണോന്നു പറഞ്ഞാലുണ്ടാകുന്ന പുള്ളീടെ അവസ്ഥയോർത്ത്…

“”…മോള് നാളെപ്പോവാനൊള്ള ഒരുക്കോക്കെ കഴിഞ്ഞോ…??”””_ വിഷയംമാറ്റാനായി അച്ഛനാണതുചോദിച്ചത്…

…അതെന്താ ഇത്രയ്‌ക്കൊരുങ്ങാൻ..?? ഇനിയാനേം അമ്പാരീമൊക്കെ വേണോ… കോളേജിലല്ലേ… അല്ലാണ്ടു ഘോഷയാത്രയ്‌ക്കൊന്നുവല്ലല്ലോ പോണെ..??_ ചോറു ചവച്ചരയ്ക്കുന്നതിനിടയിൽ ഞാനോർത്തു…

“”…ആം.! കഴിഞ്ഞച്ഛാ… ഇനികുറച്ചു ബുക്സൂടിയെടുത്താൽ മതി…!!”””

“”…ഈ പഠിയ്ക്കാമ്പോണോര് ബുക്കല്ലാണ്ട് പിന്നെന്താണാവോ എടുത്തുവെച്ചേ….??”””_ മീനാക്ഷീടെ മറുപടിയ്ക്ക് കീത്തുവിന്റെവകയൊരു കുത്തുവന്നതും അവളുവീണ്ടും പ്ലിങ്ങി…

“”…ദേ… എന്റെറൂമില് വെലപിടിപ്പുള്ള പലസാധനങ്ങളുമൊണ്ടാവും…. വല്ല
തെണ്ടിത്തരോങ്കാണിച്ച ചവിട്ടിക്കൂട്ടിക്കളേം ഞാൻ..!!”””_ കീത്തുവിനെതാങ്ങി
മീനാക്ഷിയ്ക്കിട്ടൊന്നൂടി വെച്ചതും അമ്മയുടെ രൂക്ഷമായുള്ള നോട്ടമെന്റെനേരേ നീണ്ടു…

പിന്നാലെയവൾക്കായുള്ള സപ്പോർട്ടും:

“”…ഇവറ്റോളങ്ങനൊക്കെ പറേം… മോളതു കാര്യവാക്കണ്ട…!!! മോൾക്കാവശ്യോള്ളതൊക്കെ എടുത്തുവെച്ചോ..!!”””

“”…ഞാനതോണ്ടല്ല… എന്റൊപ്പം വരോന്നൊറപ്പില്ലാണ്ട് എങ്ങനാടുത്തുവെയ്ക്കുന്നേന്നു കരുതീട്ടാ….!!”””

“”…മോളതോർത്തൊന്നും വെഷമിയ്ക്കണ്ട… ഇവൻ വരും, ഇല്ലേലിവന്റെ മണ്ട ഞാന്തല്ലി പൊളിയ്ക്കും..!!”””_ മീനാക്ഷിയുടെ ദയനീയഭാവത്തിനുള്ള
അച്ഛന്റെ മറുപടിവന്നു….

പുള്ളീടെ മറുപടിയും അതുകേട്ടിട്ടുള്ള മീനാക്ഷീടെ പുഴുങ്ങിയ
ചിരിയുമെല്ലാങ്കൂടിയായപ്പോൾ ഞാൻകഴിപ്പു നിർത്തിയെഴുന്നേറ്റു…

…ഓ.! എന്നെയിട്ടുതാറ്റിച്ചിട്ട് നീ പറിപ്പിന് പോകാനാനുള്ള കഴപ്പിലാണല്ലേടീ കൂതറേ.. എന്നാ നീ റെഡിയായി നിന്നോടീ… നിന്നെ ഞാമ്പഠിപ്പിയ്ക്കാം… ഞാനാരാന്നു നിന്നെ ഞാൻ ശെരിയ്ക്കും ഞാമ്പഠിപ്പിച്ചു തരാം..!!

കൈയുംകഴുകി റൂമിലേയ്ക്കുനടക്കുമ്പോൾ പിറ്റേന്നത്തെയങ്കത്തിനായുള്ള ശംഖുനാദം
മുഴക്കുകയായിരുന്നെന്റെ മനസ്സ്…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *