“”…ഈ സിത്തുവങ്ങനൊക്കെ പറയും ചെറീമ്മേ… ചെറീമ്മേങ്ങു താ..!!”””_ ന്നുംപറഞ്ഞവൾ ചാടിവീണു ചായക്കപ്പു കൈയ്ക്കലാക്കി…
“”…അല്ലേലും നക്കിത്തിന്നാനൊരുളുപ്പുമില്ലാത്ത ജാതി..!!”””_ ചെറിയമ്മ കേൾക്കാതെ
ഞാനവൾക്കുനേരേ പിറുപിറുത്തപ്പോളും അവളതൊന്നും കേട്ടഭാവംകൂടി നടിയ്ക്കാതെ ചായയൂതിക്കുടിച്ചു…..!
“”…അല്ലാ… ഇതെന്താമോളേ… എന്തായിങ്ങനെ..??””” പെട്ടെന്നെന്തോകണ്ടു ഞെട്ടിയമാതിരി
ചെറിയമ്മ മീനാക്ഷിയുടെ ചുണ്ടുകളിലേയ്ക്കു നോക്കുകയും അവൾടെമുഖം പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിയ്ക്കുകയും ചെയ്തപ്പോളാണ് ഞാനുമങ്ങോട്ടേയ്ക്കു നോക്കുന്നത്…
സംഗതിയത്രേം നേരമതു ശ്രെദ്ധിയ്ക്കിണ്ടാരുന്ന ഞാനുമൊരു നിമിഷമൊന്നുപകച്ചു…
കീഴ്ചുണ്ടിന്റെഭാഗം തടിച്ചുവീർത്ത് വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്നു…
…ഇതിന്നലെ തല്ലീപ്പൊ പൊട്ടിയതാണോ..?? ഏയ്.! അതിത്രയ്ക്കുമ്മേണ്ടിയില്ലായ്രുന്നു… ഇതു പാതിരാത്രി മുള്ളാമ്പോയപ്പോ മൂഞ്ചീങ്കുത്തി വീണതിന്റെയാവും..!! _
അതോർത്തപ്പോൾത്തന്നെന്റെ ചുണ്ടിലൊരു ചിരിവിടർന്നു…
അവളെ കളിയാക്കാനായി
കിട്ടിയയവസരം വിനിയോഗിയ്ക്കാനെന്നോണം ഒരുകവിൾ ചായയുമൂതി കുടിച്ചുകൊണ്ടു ചെറിയമ്മേടെനേരേ നോക്കുമ്പോളവരെന്നെ കൊല്ലാനുള്ള കലിപ്പോടെ നിൽക്കുവാണ്…
മീനാക്ഷിയാണെങ്കിലെന്റെ മുഖത്തേയ്ക്കൊന്നു നോക്കീമെച്ചു നാണത്തോടെയോടി ബാത്ത്റൂമിലും കേറി…
അവൾടപ്പോഴത്തെ മുഖഭാവവും നാണങ്കൊണ്ടുള്ള ഓട്ടവുമൊക്കെകണ്ട് ഈ
പുണ്ടച്ചിയ്ക്കിതെന്തോത്തിന്റെ കേടെന്നു മനസ്സിൽ പറഞ്ഞുനിൽക്കുമ്പോളേക്കും
ചെറിയമ്മയെന്നെയും പിടിച്ചുവലിച്ചുകൊണ്ടു പുറത്തേയ്ക്കുചാടി
ഭിത്തിയിലേയ്ക്കു ചേർത്തു നിർത്തിയിരുന്നു…
“”…ഡാ ചെക്കാ… നീയതെന്തൊക്കെയാടാ ചെയ്തുവെച്ചേക്കുന്നേ..?? നെനക്കൊക്കെ അത്രയ്ക്കു മുട്ടിനിയ്ക്കുവായ്രുന്നോ..??”””_ കനലെരിയുന്നപോലത്തെ മുഖഭാവത്തോടെ ചെറിയമ്മ ചോദിയ്ക്കുമ്പോളാണ് വീണ്ടും ബൾബുകത്തീത്…
മീൻസ്, വീണ്ടുമവളെന്നെ തേച്ചല്ലേ..??!!_ സംഗതിയൊരേ പണിതന്നെ റിപ്പീറ്റായികിട്ടീട്ടും തടുക്കാനാവാതെ എന്തോ ചെയ്യണമെന്നാലോചിച്ചു നിൽക്കുമ്പോൾ ചെറിയമ്മതുടർന്നു;
“”…അന്നെല്ലാരുങ്കൂടി നീയവൾടെ ഹോസ്റ്റലിക്കേറീന്നു പറഞ്ഞിട്ടും ഞാനതൊന്നും വിശ്വസിച്ചില്ല… നെനക്കതിനുള്ള ബുദ്ധിയൊന്നുമില്ലെന്നു കരുതിയിരുന്ന എന്നെക്കൂടി നീ
മണ്ടിയാക്കുവായ്രുന്നല്ലേ..?? നീയങ്ങനൊന്നും ചെയ്യൂല… എന്തേലും അബദ്ധമ്പറ്റീതാവുംന്ന്
നാഴികയ്ക്കു നാല്പ്പതുവട്ടമേട്ടനോടു വാദിച്ചോണ്ടുനടന്ന ചേച്ചിയവളെക്കണ്ടാൽ..??
എന്നാലും നെനക്കിതൊക്കെങ്ങനെ പറ്റുന്നു സിത്തൂ..??”””_ ചെറിയമ്മ ദയനീയഭാവത്തോടെ
ചോദിയ്ക്കുമ്പോൾ അതിനുത്തരമെനിയ്ക്കും അറീലായിരുന്നു, എന്നെക്കൊണ്ടിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??
“”…എന്റെ ചെറിയമ്മേ… അതിനു ഞാനൊന്നും ചെയ്തതല്ല… അവളു മുള്ളാമ്പോയപ്പൊ
മുഖമടിച്ചുവീണതാ…
അല്ലാതെ ഛെ.! എനിയ്ക്കു റോസാപ്പൂവും ശവംനാറിപ്പൂവും
തിരിച്ചറിയാനുള്ള ശേഷിയൊക്കെണ്ട്..!!”””
“”…അതിന്റെ ഞാൻ കാണുവേംചെയ്തു… എന്തോടാ നീയൊക്കെയീ കാട്ടിവെച്ചേക്കുന്നേ..??”””_ പറയുന്നതിനൊപ്പമവരു തലയുള്ളിലേയ്ക്കിട്ട് ഒന്നുകൂടി മുറിയാകമാനം വീക്ഷിച്ചു…
ബുക്കുകളും ബെഡ്ഷീറ്റും തലയിണയുമായി നിലത്താകമാനം കൊളമായി കിടക്കുന്നു…
“”…എന്നാലും പലതരം പ്രാന്തിനെക്കുറിച്ചും കേട്ടിട്ടുണ്ട്…
പക്ഷേയിതുപോലൊന്നാദ്യായ്ട്ടാ..!!”””_ അവരെന്നെനോക്കിയൊന്നു പിറുപിറുത്തുകൊണ്ടു
താഴേയ്ക്കിറങ്ങാനായി തുടങ്ങീതും,
“”…ചെറീമ്മേ..!!”””_ ന്നു നീട്ടിവിളിച്ചുംകൊണ്ട് അവളിറങ്ങി വന്നു…
“”…എന്താ മോളേ..??”””
“”…ചെറീമ്മ താഴേയ്ക്കല്ലേ… ദേ.. ഈ കപ്പൂടെങ്ങു കൊണ്ടാവാവോ..?? എനിയ്ക്കു തീരെ നടക്കാമ്മയ്യാഞ്ഞിട്ടാ..!!”””_ വേച്ചുവേച്ചു ചെറിയമ്മയ്ക്കടുത്തെത്തിയ അവൾ രണ്ടുകപ്പും ചെറിയമ്മയ്ക്കുനേരേ നീട്ടുമ്പോൾ അവരെന്നെ ചുഴിഞ്ഞൊരുനോട്ടം നോക്കി…
