എന്റെ ഡോക്ടറൂട്ടി – 13 3അടിപൊളി  

“”…ഇപ്പവളു കഴിച്ചതായല്ലേ നെനക്കുകുറ്റം..?? ഇത്രേക്കെ നീയിട്ടുപദ്രവിച്ചിട്ടും
നിന്നെക്കാണാണ്ടുവന്നപ്പോൾ ഇവളെന്തൊക്കെയാ കാട്ടിക്കൂട്ടിയേന്നറിയോ..?? അതാടാ സ്നേഹം..!!”””_ കണ്ണിനുമുന്നിൽ കാണുന്നതെല്ലാം സത്യമെന്നു കരുതുന്നയെന്റെ പാവമമ്മയ്ക്ക് ഇതൊക്കെ പറയുമ്പോഴുള്ള മീനാക്ഷീടെ ചുണ്ടുകോട്ടിയുള്ള ചിരികാണാൻ കഴിയാതെപോയി…

“”…അതേമ്മേ… ഇപ്പത്തന്നെ ഞാങ്കാരണാ അച്ഛങ്കോളേജിന്നു വിളിച്ചേന്നുമ്പറഞ്ഞാ എന്നെ ചവിട്ടിയെ… ഇതിപ്പ മാത്രവല്ല… എപ്പഴുവങ്ങനാ… ഞാനെന്തേലുമ്പറഞ്ഞാ അതിനുസമയമില്ല… എന്നാ ഫ്രണ്ട്സിനൊപ്പങ്കറങ്ങാൻ ഒരു സമയക്കുറവുമില്ല താനും..!!”””_
ഒന്നേങ്ങിക്കൊണ്ടു മീനാക്ഷി പറഞ്ഞുനിർത്തി…

“”…മോള് സങ്കടപ്പെടണ്ട… ഇനിമൊതലിവൻ ഫ്രണ്ട്സെന്നുമ്പറഞ്ഞിറങ്ങിയാലല്ലേ… അതു ഞാന്നോക്കിക്കോളാം..!!”””_ അമ്മയുടെ ഭാഗത്തുനിന്നുമുള്ള അടുത്ത
സമാധാനിപ്പിയ്ക്കൽ…

“”…വേണ്ടമ്മേ… സിത്തു പൊയ്ക്കോട്ടേ…. ഇനീപ്പം ഫ്രണ്ട്സിനൊപ്പമുള്ള കറക്കോംനിർത്തിച്ചതു ഞാനാന്നുമ്പറഞ്ഞാവും അടുത്ത ചവിട്ട്…. സാരല്ല, എനിയ്ക്കു വെഷമമതല്ലമ്മേ… സിത്തു കോളേജിലൊക്കെപോവുമ്പം ഞാമ്മാത്രമിവടെ
ചടഞ്ഞിരിയ്ക്കണോലോന്നോർക്കുമ്പോഴാ… കീത്തൂങ്കൂടി ശത്രുവായപ്പോ
ആകെയങ്ങോട്ടൊറ്റപ്പെട്ടപോലെ..!!”””

“”…അതിനെന്താ… നാളെത്തൊട്ടു മോളും പൊയ്ക്കോ..!!”””_ മീനാക്ഷി പറഞ്ഞുകഴിയുന്നതിനു മുന്നേ അശരീരികണക്കെ തന്തപ്പടിയുടെ സ്വരമെത്തി…

ഞാൻ നിന്നിടത്തുനിന്നും തലനേരേ മുകളിലേയ്ക്കുയർത്തി നോക്കി….

ഇനിയിപ്പൊ ദിവ്യവലയത്തോടെ
പ്രത്യക്ഷപ്പെട്ടാലോ, പ്രിയ ഭക്തയെ പ്രീതിപ്പെടുത്താൻ…

ഞാൻ നോക്കിത്തിരിയുമ്പോഴേയ്ക്കും ആശാനങ്ങോട്ടേയ്ക്കെത്തി…

“”…അന്നു കല്യാണങ്കഴിഞ്ഞാമാത്രം ഹോസ്പിറ്റലിലേയ്ക്കു പോയാൽമതിയെന്ന് പറഞ്ഞത് സത്യവാ… ഇപ്പൊ കല്യാണങ്കഴിഞ്ഞല്ലോ… ഇനി മോളുപൊയ്ക്കോ… പിന്നെ മോൾടെ സങ്കടങ്കണ്ടിട്ടാ ഞാനിവനെ തിരിച്ചുവിളിപ്പിച്ചേ…. അല്ലാണ്ടിവമ്പോണേനും എനിയ്ക്കെതിർപ്പൊന്നൂല്ല..!!”””_ കയ്യിലിരുന്ന ബാഗ് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടച്ഛൻ പറഞ്ഞു…

“”…അതല്ലച്ഛാ… എന്റെ.. ന്റെ സസ്പെൻഷൻ പിൻവലിയ്ക്കണോങ്കിൽ വീട്ടീന്നാരേലും ചെല്ലണോന്നാ പറഞ്ഞേക്കുന്നേ, ഇപ്പോളത്തെ സാഹചര്യത്തിൽ പപ്പയോമമ്മിയോ
വരില്ലെന്നുറപ്പല്ലേ..??”””_ അവളൊരു ചോദ്യഭാവത്തോടെ വാക്കുകൾമുറിച്ചതും
അച്ഛനുമമ്മയും ചിന്തയിലാണ്ടു…

കുറച്ചുനേരം മൗനംപൂണ്ടുനിന്ന മീനാക്ഷി അവസാനമൊരുവഴി കണ്ടിട്ടെന്നപോലെ തുടർന്നു:

“”…അത്… അതച്ഛന് എന്റൊപ്പമൊന്നു വരാവോ..??”””

“”…ഇവനിവടുള്ളപ്പൊ ഞാനെന്തിനാ മോളേ വരുന്നേ..?? ഇനിയെന്തായാലും രാജീവിനെക്കാട്ടിയും
നിന്റെമേലധികാരം ഇവനുതന്നാ…
ഇവൻ വരും… മോള് നാളെയിവനേങ്കൂട്ടിയങ്ങു പോയാമതി..!!”””

“”…ഞാനോ..?”””_ അങ്ങേര് പറഞ്ഞത് എന്നെപ്പറ്റിയാണോന്നുപോലും മാനസ്സിലുന്നേന് മുമ്പേ അവളുടെ മറുപടി പുറപ്പെട്ടിരുന്നു:

“”…സിത്തുവെങ്ങും വരൂലച്ഛാ…. ഞാൻ കോളേജീപ്പോണതൊന്നും അവനിഷ്ടമാവില്ല….!!”””

“”…അതവനല്ലല്ലോ തീരുമാനിക്കുന്നത്… മോള്പോകാൻ റെഡിയായിക്കോ… നാളെയിവൻ വന്നിരിക്കും..!!”””_ മരുമോളെ സ്നേഹംകൊണ്ടു പൊതിഞ്ഞു സമാധാനിപ്പിച്ചു പറഞ്ഞശേഷം അങ്ങേരെന്റെനേരേ നോക്കി:

“”…ഡാ… നാളെയിവൾക്കൊപ്പം കോളേജിപ്പൊയ്‌ക്കോണം കേട്ടല്ലോ… ഇനിയതിനും നീയെന്തേലും കുന്നായ്മകാണിച്ചാ… കഴുത്തു ഞാൻവെട്ടും….!!”””_ ഭീഷണിയുടെ ശബ്ദത്തിലെന്നോടു
പറഞ്ഞുകൊണ്ടമ്മയേം മാറ്റി റൂമിലേയ്ക്കു നടക്കാന്തുടങ്ങിയ പുള്ളിയെ നോക്കി, നിങ്ങളങ്ങോട്ടാ വഴിമാറിക്കൊടുത്താണ് ആരോമൽചേകവരു പോട്ടെന്നും പിറുപിറുത്തുകൊണ്ടു ഞാനും വീട്ടിന്നിറങ്ങി…

വീട്ടിലിരുന്നാൽ വല്ലതും കടുത്തതു ചെയ്തുപോകുമെന്നു തോന്നിയതിനാൽ ശ്രീയേയുംകൂട്ടി പുറത്തൊക്കെ തെണ്ടിത്തിരിഞ്ഞുനടന്ന ഞാൻ വൈകുന്നേരമൊക്കെയായപ്പോൾ
ഗ്രൗണ്ടിലേയ്ക്കു ചെന്നു…

അന്നു കോളേജ് ക്രിക്കറ്റ്‌ടീമിലും അതേപോലെ വിക്ടറിലെവൻസെന്ന അറിയപ്പെടുന്നക്ലബ്ബിലും കളിയ്ക്കുന്നതിനാൽ നോമിനു ഗ്രൗണ്ടിലത്യാവശ്യം ആരാധകരൊക്കെണ്ട്…

മീനാക്ഷിയോടുള്ള ആദ്യാനുരാഗമായ്രുന്നു ക്രിക്കറ്റിലേയ്ക്കു നയിച്ചതെങ്കിലും പിന്നീടതു ക്രിക്കറ്റ്‌മാത്രമായി മാറുകയായിരുന്നല്ലോ…

അങ്ങനെ എതിർടീമിന്റെ ബാറ്റിങ് കഴിഞ്ഞു കളിയ്ക്കാനിറങ്ങിയയെന്നെ ബൗൺസറുകളും നോബോളുകളും കൊണ്ടാണവർ നേരിട്ടത്….

അവരെയാരേം കല്യാണംവിളിക്കാത്ത ഞാൻ ചാവുന്നെങ്കിൽ ചാവട്ടേയെന്നമട്ട്…

എന്നാലതിലൊരു ബോളെന്റെ തുടയിൽതട്ടിപ്പോയതും ലെഗിൽനിന്നൊരുത്തന്റെ
കമന്റുവന്നു:

“”…ഇന്നലെയാണ് ചെക്കൻ ഗ്രൗണ്ടുൽഘാടനം നടത്തിയെ… അതിനുമുന്നേ നീയവന്റെ
ബാറ്റെറിഞ്ഞൊടിയ്‌ക്കോ..??”””_ അതുകേട്ടതും കൂടെ നിന്നവന്മാരെല്ലാം കൂടിയാർത്തു ചിരിച്ചു…

കൂട്ടത്തിൽ സ്വന്തം ടീമിലുണ്ടായിരുന്നവന്മാരും…

നല്ലജാഡയിട്ടു പിച്ചിലിറങ്ങീട്ട് നാണങ്കെടേണ്ടിവന്ന അമർഷത്തിൽ ഞാൻ ബാറ്റും ഗ്രൗണ്ടിലേയ്ക്കു വലിച്ചെറിഞ്ഞ് അതുപറഞ്ഞവനേം കൂടെ ചിരിച്ചവന്മാരെയുമെല്ലാം നാലുതെറീംപറഞ്ഞു വീട്ടിലേയ്ക്കുനടന്നു…

അങ്ങോട്ടു കൂടെക്കൊണ്ടോയ ശ്രീയെപ്പോലും ഞാനവിടെ മറന്നുവെന്നതാണ് സത്യം…

തിരികെ വീട്ടിലേയ്ക്കു വന്നുകേറുമ്പോൾ സീരിയലിനുമുന്നെ അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമൊക്കെയുണ്ട്…

ഇനി ഡോറ വെച്ചുകൊടുക്കാത്തോണ്ടാണോ ആവോ
മറ്റേസാധനത്തിനെയാ പരിസരത്തൊന്നും കണ്ടില്ല…

“”…മ്മ്മ്…?? ഇന്നെന്തോപറ്റി നേരത്തെ…?? കെട്ട്യോളെ കാണാനായ്ട്ടോടി പോന്നതാണോ…??”””_ വിയർത്തുകുളിച്ചുള്ളെന്റെ നിൽപ്പുകണ്ടിട്ടാവണം ചെറിയമ്മ ആക്കിയചിരിയോടെ ചോദിച്ചു…

അതിനു കീത്തുവൊഴികെ മറ്റെല്ലാപേരുടെമുഖത്തും ചെറിയൊരുപുഞ്ചിരീമുണ്ട്…

…കോപ്പ്.! എങ്ങോട്ടുപോയാലും പട്ടിത്താറ്റും പരിഹാസോമാണല്ലോ ദൈവമേ..!!_ എന്നും മനസ്സിൽപറഞ്ഞു ഞാന്നേരെ റൂമിലേയ്ക്കോടിക്കേറി…

“”…ഏതു നേരോം തമ്മിക്കെടന്നടികൂടോങ്കിലും അവനുമവളെക്കാണാണ്ട് ഇരിപ്പുറയ്ക്കൂല… കണ്ടില്ലേ പാഞ്ഞുപോണത്..!!”””_ സ്റ്റെയറു കയറുന്നതിനിടയിൽ ചെറിയമ്മ അമ്മയോടു പറയുന്നതുകേട്ടു കലികയറിയെങ്കിലും തിരിഞ്ഞെന്തേലും പറയാനൊരുങ്ങിയാൽ കീത്തുവിന്റെ
വലിച്ചിറക്കിയ മുഖം കാണേണ്ടി വരുമല്ലോന്നോർത്തു മാത്രം
ഞാനൊന്നുമ്മിണ്ടാമ്പോയില്ല…

“”…പിന്നേ… കാണാണ്ടിരിയ്ക്കാമ്പറ്റൂല പോലും… അതുമാ ചളുക്കിനെ… ഇവർടൊക്കെ തലയ്ക്കെന്തേലുമോളമൊണ്ടോ….??”””_ പിറുപിറുത്തുകൊണ്ട് കയ്യിലിരുന്ന ഫോണും
കട്ടിലിലേയ്ക്കെറിഞ്ഞ് കയറിക്കിടന്നു…

കുറച്ചു കഴിയുമ്പോളാണ് ബാത്‌റൂമിന്റെവാതിൽ തുറന്നൊരു മൂളിപ്പാട്ടു പുറത്തേയ്ക്കുവന്നത്…

Leave a Reply

Your email address will not be published. Required fields are marked *