എന്റെ മാത്രം മീനുട്ടി 10

കഴിഞ്ഞതെല്ലാമിന്ന് പഴങ്കഥകൾ മാത്രമാണെനിക്ക്.പക്ഷെ ഏത്ര
മറന്നാലും,ഏത്ര കണ്ടില്ലെന്ന് നടിച്ചാലും,ഏത്രയൊക്കെ ഓടിയോളിച്ചാലും പ്രകൃതി അവയെ നമ്മിലേക്ക്‌ തിരികെ കൊണ്ടുതരുമെന്ന് തിരിച്ചറിയാൻ ഞാൻ വൈകി.എല്ലാത്തിനും മുകളിലൊരു ശക്തിയുണ്ട്,
ഏത്രയൊക്കെ തിരുത്താൻ ശ്രമിച്ചാലും,എങ്ങനെയൊക്കെ മാറുവാൻ ശ്രമിച്ചാലും
എഴുതപ്പെട്ടത് നടക്കുകതന്നെ ചെയ്യും.

അങ്ങനെയിരിക്കെ ഒരു കോഫി കുടിക്കാനിറങ്ങിയതായിരുന്നു ഞാൻ.സന്ധ്യമയങ്ങിയ സമയം. വല്ലപ്പോഴും സ്ഥിരമായി പോകുന്ന കഫെയിലെ ഒഴിഞ്ഞ കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു

ചുമ്മാ മൊബൈലിൽ തോണ്ടി ഇരിക്കുന്ന സമയം ആരോ അടുത്ത് നിൽക്കുന്നതായി തോന്നി.ഓർഡറെടുക്കാൻ വന്നതാണ്.എന്റെ ഇഷ്ട്ട പാനീയം ഓർഡർ കൊടുത്ത് അവരെ ഒന്ന് നോക്കിയതെ എനിക്കറിയൂ…..

ഒരുപാട് തേടിനടന്നവളെ,ഇനിയും
കാണണം എന്നാഗ്രഹിച്ചവളെ,
ഈയൊരു ജന്മത്തിലും,
ഇനിയുള്ള ജന്മങ്ങളിലും സ്നേഹിച്ചും കാമിച്ചും ജീവിക്കുവാൻ ഒപ്പമുണ്ടാവണം എന്ന് കൊതിച്ചവളെ,എന്റെ പെണ്ണിനെ,എന്റെ മീനുവിനെ ഞാൻ അവിടെ കണ്ടു.

അവളുടെ മുഖം വിളറിയിരുന്നു.
ഞാനവളെ തിരിച്ചറിഞ്ഞതായി ഭാവിച്ചില്ല.ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ടായിരുന്നു,ചോദിക്കാൻ തികട്ടിവന്നുവെങ്കിലും അതിന് പറ്റിയ സാഹചര്യമായിരുന്നില്ല. റെസ്റ്റോറന്റിൽ തിരക്കേറിവരുന്ന സമയമായിരുന്നു അത്. ഒന്നും പറയാതെ ഞാൻ അവിടെ നിന്നുമിറങ്ങി.

പരിചയമുണ്ടെന്ന് പോലും ഭവിക്കാതെ പോന്നപ്പോൾ മീനൂട്ടി വേദനിച്ചിരിക്കണം.അവളുടെ മുഖഭാവം കണ്ടിട്ടങ്ങനെയാണ്
എനിക്ക് തോന്നിയത്.പുറത്തേക്ക് വരാൻ തുടങ്ങിയ കരച്ചിൽ ഉള്ളിലൊതുക്കുന്നത് പോലെ.

ഒരു മധുരപ്രതികാരം, ഒരു വേദന അവളുമറിയട്ടെ എന്ന് ഞാനും കരുതി.അത്രക്ക് ഇഷ്ട്ടായിരുന്നു, സ്നേഹിച്ചിരുന്നു ഞാൻ അവളെ.
പക്ഷെ ഇപ്പോൾ മാറ്റത്തിനൊത്ത് ജീവിക്കാൻ പഠിച്ചിരിക്കുന്നു.
കുറച്ചുനാളത്തെ ആശ്രമജീവിതം മനസ്സിനെ ഏത് സാഹചര്യത്തി
ലും പാകപ്പെടുത്താൻ എന്നെ സഹായിച്ചു.പിന്നിട്ട കാലങ്ങളിൽ ജീവിക്കാതെ,ഇന്നിൽ ജീവിച്ച്, നാളയെക്കുറിച്ച് ഒട്ടും തന്നെ ആകുലപ്പെടാതെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഞാൻ.ഇനിയും അത് മതി എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.

രണ്ടാഴ്ച്ച കഴിഞ്ഞുകാണും.അന്ന് മീനൂട്ടിയെ കണ്ടതിൽ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല.
അവളെ തേടിപ്പോവില്ല എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.ഇനി ഒന്നിനും ഉത്തരം അറിയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.അവൾ ജീവനോടെയുണ്ടെന്നറിഞ്ഞത് തന്നെ ആശ്വാസം എന്ന് ഞാൻ കരുതി.

ഓരോന്ന് ആലോചിച്ചിരിക്കെ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു.സാധാരണ ഞാൻ എടുക്കാറില്ല.ഒന്ന് രണ്ടു വട്ടം അത് തുടർന്നപ്പോൾ ഞാൻ കാൾ അറ്റൻഡ് ചെയ്തു.

മാളവികയായിരുന്നു ഫോണിൽ. “അമ്മയെ,എന്റെ മീനൂട്ടിയെ ഒന്ന് ചെന്ന് കാണുമോ എന്ന്?”
റെസ്റ്റോറന്റിൽ കോൺടാക്ട് നമ്പർ എപ്പഴോ കൊടുത്തതായി ഞാൻ ഓർത്തു. അവിടെ ഇടക്ക് പോവാറുണ്ടെങ്കിലും മീനുവിനെ കണ്ടതിൽ പിന്നെ അതുവഴി പോകാതെയായി,ഫുഡ്‌ ഓർഡർ ചെയ്തു വരുത്തുന്നതും നിർത്തി.

എനിക്കവളെ കാണണ്ട എന്ന് തീർത്തുപറഞ്ഞു.പക്ഷെ മാളു വീണ്ടും വീണ്ടും ശല്യമായപ്പോൾ ചെല്ലാമെന്നേറ്റു.എന്നെ കണ്ടതിൽ പിന്നെ മീനു മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല എന്ന് ഞാൻ
അവിടെ ചെന്നപ്പോഴാണറിഞ്ഞത്
.മാളു എന്നെ അകത്തേക്ക് ക്ഷണിച്ചു.

കുറച്ചധികം സമയമെടുത്തു ഒന്ന് മഞ്ഞുരുകിത്തുടങ്ങാൻ.
“ഞാൻ എന്ത് തെറ്റാ ചെയ്തേ?
എന്തിനാ എന്നെവിട്ടു പോയെ?
കാരണമറിയണം എനിക്ക്”ദീർഘ നേരത്തെ മൗനം വെടിഞ്ഞ ഞാൻ മാളവികയോട് ചോദിച്ചു.
എന്റെ ശബ്ദം കേട്ടതും ചടഞ്ഞു റൂമിലിരുന്ന എന്റെ പെണ്ണ് ഓടി ഹാളിലെത്തിയിരുന്നു.

“അത് തന്റെ ഇണയെ മറ്റൊരുത്തിയുമായി പങ്കിടാൻ ഇഷ്ട്ടമില്ലാത്തതുകൊണ്ട്.സ്വന്തം കുഞ്ഞുങ്ങളുടെയും പ്രാണനായി കരുതിയവന്റെയും ജീവൻ അപകടത്തിലാണെന്നറിഞ്ഞത് കൊണ്ട്.”അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു.

“ആ മോഹനും രമൺദീപും ചേർന്ന് നടത്തിയ കളികളാണ് എല്ലാം.ഇയാൾക്ക് നാട്ടിൽ കോടികൾ മതിപ്പ് വിലയുള്ള ഭൂസ്വത്തുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരുടെ കുടിലബുദ്ധിയിൽ തോന്നിയ തന്ത്രം.സാമ്പത്തീകബാധ്യത മൂലം നട്ടംതിരിഞ്ഞിരുന്നവർക്ക് കിട്ടിയ
പിടിവള്ളിയായിരുന്നു നിങ്ങൾ.
വളക്കാൻ ഒത്തിരി ശ്രമിച്ച കഥ ഒക്കെ എനിക്കും അറിയാം, പക്ഷെ നിങ്ങൾ അതിൽ വീണില്ല.
അതിനിടയിലേക്കാണ് അമ്മ കടന്നുവരുന്നത്.നിങ്ങൾക്ക് അമ്മയെ മതി എന്നറിഞ്ഞപ്പോൾ പക അമ്മയോടായി.അവരുടെ പദ്ധതികൾക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു നിങ്ങൾക്ക് അമ്മയുമായുള്ള അടുപ്പം.”

“പക്ഷെ അതിന് ഇങ്ങനെയൊരു ഒളിച്ചോട്ടം എന്തിനായിരുന്നു.
ഒന്നിച്ചു നേരിടായിരുന്നില്ലേ?അവൾക്ക് കൂടുതൽ സൗകര്യം ഉണ്ടാവട്ടെ എന്ന് കരുതിയല്ലേ?”

“അങ്ങനെയല്ലെന്റെ കുട്ടുസെ.”
മീനുവാണ് അത് പറഞ്ഞത്. ഞാൻ അവളെയൊന്ന് നോക്കി. ആ നോട്ടം കണ്ട് തല കുനിച്ചു എങ്കിലും വിതുമ്പലോടെ അവൾ ബാക്കി പറഞ്ഞുതുടങ്ങി.

“നാട്ടിലിപ്പോൾ സാധാരണമായ കപ്പിൾ സ്വാപ്പിങ് ട്രൈ ചെയ്യാം എന്ന് പറഞ്ഞാ അവൾ എന്നെ ആദ്യം സമീപിച്ചത്.എനിക്ക് മറ്റു പുരുഷനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്ന് തീർത്തുപറഞ്ഞു ഞാൻ, അപ്പൊ നിന്നെ അവൾക്ക് കൂടി പകുത്തുകൊടുക്കണം എന്നായി ഡിമാൻഡ്.അല്ലേൽ നിന്റെ പേര് ചീത്തയാക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണിയുടെ തുടക്കം.

എന്റെ മുൻഭർത്താവിനെവരെ അവരുടെ പക്ഷത്താക്കി.എന്റെ മാളുവിനെ എന്നീന്ന് അകറ്റാൻ ശ്രമിച്ചു.കുട്ടുസിന്റെ അമ്മയും എന്നെ അംഗീകരിച്ചു എന്നറിഞ്ഞ അവളുടെ വൈരാഗ്യം കൂടി.
ഒടുക്കം എന്റെ വയറ്റിൽ ഉരുവായ നമ്മുടെ കുഞ്ഞിനെയും അവൾ ലക്ഷ്യം വച്ചപ്പോഴാ നിവൃത്തി ഇല്ലാതെ ഞാൻ…..”മീനുവിന് മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

“എന്നാലും എന്തിനാ മീനൂട്ടി നീ എന്നെ വിട്ടു പോയെ?എല്ലാം ഒറ്റക്ക് സഹിക്കാനായിട്ട്. ഒന്ന് പറഞ്ഞൂടാരുന്നൊ?”ഞാൻ വിതുമ്പിക്കൊണ്ട് ചോദിച്ചു.

പഴയ ഓർമ്മകൾ വീണ്ടും എന്റെ മനസ്സിലേക്കെത്തി.ഏത്ര മറക്കാൻ ശ്രമിച്ചാലും അതങ്ങനാ
“നിനക്കറിയുമോ ഞാൻ അനുഭവിച്ച വേദന?” ഞാൻ ചോദിച്ചു.

“അവളുടെ കുടിലതയിൽ ഞാൻ പതറിപ്പോയി കുട്ടുസേ.നിന്റെയും നമ്മുടെ കുഞ്ഞിന്റേം ഭാവിമാത്രേ ഞാൻ അപ്പൊ ഓർത്തുള്ളൂ.”

“നീയില്ലാതെ എനിക്കെന്ത്
ഭാവിയാണെടി പട്ടി?”ഞാൻ ചോദിച്ചു.
“എന്റെ ഭാവിയും ഭൂതവും നീയാ മീനൂസെ.”ആ ചോദ്യത്തോട് ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു.

അവളുടെ കരച്ചിൽ ഒന്നുംകൂടെ ഉച്ചത്തിലായി.
“എന്റെ മോനുസേ………എനിക്ക് വയ്യടാ.എന്റെ പൊന്നുസേ……..
എനിക്കിനിയും നിന്നെ പിരിഞ്ഞു ജീവിക്കാൻ വയ്യടാ……………”
കരച്ചിലിനിടയിലും അവൾ പുലമ്പിക്കൊണ്ടിരുന്നു.
ഞാനവളെ ചേർത്തുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *