എന്റെ മാത്രം മീനുട്ടി 15

ആരിൽ നിന്നും എനിക്ക് വേണ്ട വിവരം ലഭിച്ചില്ല.പക്ഷെ എന്റെ വീടിന് മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നതും അതിൽ കയറി എന്റെ മീനൂസും മാളുവും പോകുന്നത് കണ്ടു എന്ന വിവരം
പത്രക്കാരനിൽ നിന്ന് ഞാൻ അറിഞ്ഞു.

ഒരോട്ടമായിരുന്നു മുറിയിലേക്ക്.
ഫോണെടുത്തു വിളിക്കാൻ തുടങ്ങുമ്പോൾ അതിൽ മീനു അയച്ച മെസ്സേജ് വന്നുകിടപ്പുണ്ട്.

“അന്വേഷിക്കരുത്,പിന്നാലെ തിരക്കി വരികയുമരുത്.നമ്മൾ ഇനി കാണില്ല,ഞാൻ പോകുന്നു എന്റെ മോനൂസിൽ നിന്നും ഒരുപാട് ദൂരേക്ക്.ഇങ്ങനെയൊരു അധ്യായം ഞാൻ മറക്കുന്നു.ഇനി ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ ഇടവരാതിരിക്കട്ടെ.”

ഞാൻ തുടരെയെന്റെ മീനുവിനെ ഫോണിൽ കിട്ടാൻ ശ്രമിച്ചു.സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത് എന്ന സർവീസ് മെസ്സേജ് അല്ലാതെ മറ്റൊന്നും എന്റെ കാതുകളിൽ മുഴങ്ങിയില്ല.

ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു എനിക്ക്.ഞാൻ എന്റെ മീനുവിനെ തിരഞ്ഞിറങ്ങി.അവൾ പോകാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം തിരഞ്ഞു.

പരിചയക്കാരോട് തിരക്കിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല.ഒരു മാൻ മിസ്സിംഗ്‌ കേസ് കൊടുത്തു എങ്കിലും ആദ്യമുണ്ടായിരുന്ന ചൂട് പിന്നീട് പോലീസുകാരിലും കണ്ടില്ല.

എന്റെ മീനു എന്നെ വിട്ടുപോയി എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല,എന്ത് കാരണത്തിന്റെ പേരിലാണെന്ന് പോലും പറയാതെ അവൾ ശൂന്യതയിൽ പോയ്‌ മറഞ്ഞു.

അതോടെ എന്റെ മനസ്സിന്റെ പിടി വിട്ടുപോയി.ഒരു പട്ടം പോലെ എന്റെ മനസ്സ് പാറിപ്പറന്നു.മീനു എന്ന ലഹരിക്ക് പകരം ഞാൻ മദ്യത്തെ ചേർത്തുപിടിച്ചു.പക്ഷെ അവളെക്കാൾ വലിയ ലഹരി ലോകത്തിലില്ല എന്നറിഞ്ഞിട്ടും അല്പം സ്വസ്ഥത കിട്ടാൻ ഞാൻ കുടിച്ചുകൊണ്ടെയിരുന്നു.എന്റെ ജീവൻ എന്നെ വിട്ടുപോയി,ഒപ്പം എന്റെ ജീവിതവും.
***********
അതിനിടയിലും മോഹൻ സാറും രമൺദീപും എന്നെ കാണാൻ വരുമായിരുന്നു.ഏതോ ദുർബല നിമിഷത്തിൽ രമണിനെ എന്റെ മീനുവിന്റെ സ്ഥാനത്ത് കണ്ടു. അങ്ങനെയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.അല്ലെങ്കിൽ മദ്യം തലക്ക് പിടിച്ച നിമിഷം അവൾ എന്നെയങ്ങനെ വിശ്വസിപ്പിച്ചു.

മീനുവിന് പകരം നിനക്ക് ഞാനുണ്ട് എന്നവൾ കൂടെക്കൂടെ എന്നോട് പറയുമായിരുന്നു.മീനു എനിക്ക് നൽകിക്കൊണ്ടിരുന്ന തൃപ്തി രമണിലൂടെ ഞാനറിയാൻ തുടങ്ങി,കാരണം മദ്യത്തിനൊപ്പം എനിക്ക് കാമപൂർത്തികരണവും നിർബന്ധമായിരുന്നു.

മീനു പോയശേഷം വേശ്യകളിൽ ആയിരുന്നു എങ്കിൽ പിന്നീട് രമൺ ആയി എന്റെ കിടക്കയിൽ എനിക്ക് പങ്കാളി. സമയവും കാലവും നോക്കാതെ ഞാൻ
അവളിലേക്ക് പടർന്നുകയറി,ഒരു ദിവസമല്ല പല ദിവസങ്ങളിൽ.

മോഹൻ പട്ടിയെപ്പോലെ അതിന് എല്ലാറ്റിനും കാവൽ നിന്നു.
പലതിനും മൂകസാക്ഷിയായി.
അയാളുടെ മുന്നിൽവച്ച് പോലും അവളെനിക്കായി തുണിയഴിച്ചു.

മീനുവിനെ വെട്ടി എന്റെ സമ്പാദ്യം നേടുകയെന്ന അവരുടെ ലക്ഷ്യത്തിന്റെ ആദ്യപടി അവർ വിജയിച്ചു.

ഇതിനിടയിൽ അവളുടെ ചേച്ചി എന്ന് പരിചയപ്പെടുത്തിക്കൊണ്ട് അവൾ വന്നു,ഒരു കുർദീപ് കൗർ. രമണിനെ വിശ്വസിക്കരുത് എന്ന് പറയാൻ,ശാസനയിലൂടെ എന്നെ പിന്തിരിപ്പിക്കാൻ.പക്ഷെ അവൾ പറഞ്ഞത് ഒന്നും എന്റെ തലയിൽ കയറിയില്ല എന്ന് മാത്രമല്ല,എന്റെ വായിൽ നിന്നും പുലയാട്ട് കേട്ടിട്ടാ അവൾ മടങ്ങിയത്,മറുത്തൊരു വാക്ക് പറയാതെ.എന്റെ ജീവിതം എന്റെ വിധി എന്നവൾ ചിന്തിച്ചു കാണും,ഒരുവേള എനിക്ക് വേണ്ടി പ്രാർത്ഥിച്ചുകാണുമായിരിക്കും.

പക്ഷെ കുർദീപ് പറഞ്ഞത് സത്യം തന്നെയായിരുന്നു.അത് എനിക്ക് പിടികിട്ടിയില്ലെങ്കിലും മോഹൻ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. തന്റെ സ്വത്തിൽ ലക്ഷ്യമിട്ട് വന്ന്, എല്ലാം നഷ്ട്ടത്തിലെത്തിച്ചവൾ തന്നെയൊഴിവാക്കി ഉള്ളവന്റെ കൂടെ തുണിയഴിച്ചവരാതിച്ച് നടക്കുകയാണെന്ന തിരിച്ചറിവ് അയാളെ മാനസീകമായി വളരെ അധികം തകർത്തുകളഞ്ഞു.
പക്ഷെ രമണിനെ തടയാൻ അയാൾക്കും കഴിയുമായിരുന്നില്ല
പക്ഷെ അവളെ വെട്ടാൻ അയാൾ എന്തോ മനസ്സിൽ കണ്ടിരുന്നു.

അന്ന് രാത്രി എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.ഇടക്ക് അവളുടെ ബെഡ് റൂമിൽ ആണ് കലാപരിപാടികൾ.അപ്പോൾ മോഹൻ ഒരു കുപ്പിയുമായി പുറത്തിരുന്ന് കൂട്ടുകൂടും.അത് ആയിരുന്നു പതിവ്.

Leave a Reply

Your email address will not be published. Required fields are marked *