വാസന്തി : എനിക്ക് ഒരു വയ്യായികയുമില്ല, ഇനി പറഞ്ഞ് വരുത്താതിരുന്നാൽ മതി
ചായ ഗ്ലാസ് വാങ്ങി
അയ്യപ്പൻ : ആ നിന്റെ ഈ ഉറക്കം തൂങ്ങിയ മുഖം കണ്ടപ്പോ ചോദിച്ചതാണ്, മനുഷ്യർക്ക് എന്താ എപ്പഴാ നടക്കുന്നേന്ന് ആർക്കറിയാം, ഇല്ലേ മോനേ…
വാസന്തിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ അത് തന്നെ
ചായ കുടിച്ചു കൊണ്ട്
അയ്യപ്പൻ : അർജുന് ചായ കൊടുത്തോ
ഞാൻ : ഞാൻ കുടിച്ചു അങ്കിൾ
അയ്യപ്പൻ : ആ…എന്നാ വിളക്ക് വെക്കാൻ നോക്ക് സമയം ആറ് കഴിഞ്ഞു
അയ്യപ്പൻ പറഞ്ഞത് കേട്ട് വാസന്തി അകത്തേക്ക് പോയ് നിലവിളക്ക് കത്തിച്ചു കൊണ്ട് വന്ന് സിറ്റൗട്ടിൽ വെച്ചതും കസേരയിൽ നിന്നുമെഴുന്നേറ്റ്
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ
ചായ കുടിച്ചഴുന്നേറ്റ
അയ്യപ്പൻ : ആ ശെരി മോനെ ഇടക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങാൻ നോക്ക്
വാസന്തിയേയും വീണയേയും നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ വരാം അങ്കിൾ
എന്ന് പറഞ്ഞു കൊണ്ട് പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നേരം
അയ്യപ്പൻ : രതീഷിന്റെ വീട്ടിലേക്കാണോ?
ഞാൻ : ആ അവിടെയും ഒന്ന് കേറാന്നുണ്ട്
അയ്യപ്പൻ : ആ…
ഞാൻ : ശരിയെന്ന
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും നേരെ രതീഷിന്റെ വീട്ടിലേക്ക് ചെന്ന് അവനോട് ജോലിയുടെ കാരങ്ങളൊക്കെ പറഞ്ഞ് വീട്ടിലേക്ക് പോയ്.
