ഞാൻ : എങ്ങനുണ്ടായിരുന്നു?
ചേച്ചി എന്നെ ദേഷ്യത്തിൽ നോക്കി
ജാൻസി : രണ്ട് സെക്കൻഡ് കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്നെ മേലോട്ടെടുത്താനെ പട്ടി..
എന്ന് പറഞ്ഞ് നെഞ്ചിൽ കൈ വെച്ച് ശ്വാസം എടുത്തു. ഞാൻ ചിരിച്ചപ്പോൾ എന്റെ തുടകളിൽ തല്ലി.
ജാൻസി : ഹമ് ദുഷ്ടൻ..
ഞാൻ കുനിഞ്ഞ് ചേച്ചിയുടെ നെറ്റിയിൽ ഉമ്മവെച്ചു
ഞാൻ : അങ്ങനെ പെട്ടെന്നൊന്നും ഞാൻ കൊല്ലില്ലാട്ടോ
ജാൻസി : ഹമ് പോ പോയി അവിടെ ഇരിക്ക്
ഞാൻ അങ്ങോട്ട് മാറിയതും ചേച്ചി മുകളിലേക്ക് ഓടിപോയി. രതീഷിന്റെ കാബിനിൽ ചെന്ന് അവനെ വിളിച്ചു. പൊട്ടൻ കേൾക്കുന്നുണ്ടോ ഞാൻ നല്ല പോലെ ഡോറിൽ മുട്ടി കുറച്ചു കഴിഞ്ഞ് അവൻ ഡോർ തുറന്നു.
ഞാൻ : കഴിഞ്ഞോ?
രതീഷ് : ഇല്ല ഇപ്പൊ തീരും
ഞാൻ : മതി വാ പോവാം ചേച്ചി ഇവിടെ ഇല്ല വേഗം ഓഫാക്കാം
എന്ന് പറഞ്ഞ് ഞാൻ വീഡിയോ ക്ലോസ് ചെയ്ത് കമ്പ്യൂട്ടർ ഷഡൌൺ ചെയ്തു.ഞങ്ങൾ കാബിനിൽ നിന്ന് പുറത്തിറങ്ങി. മുകളിലേക്ക് പോയ ചേച്ചി മുഖമൊക്കെ കഴുകി താഴെ വന്നു.
ഞാൻ : ചേച്ചി ഞങ്ങൾ പോവാണ്
ജാൻസി : മം
ഞാൻ : നാളെ കാണാം
ജാൻസി : നാളെ കാണില്ല സന്ധ്യ വിളിച്ചിരുന്നു അവര് വീട്ടിൽ എത്തി.
അത് കേട്ടതും എന്റെ മുഖം വല്ലാതായി
ഞാൻ : ശരിയെന്ന പോണ്
വീഡിയോ പകുതിയിൽ നിന്ന സങ്കടത്തിൽ രതീഷും ചേച്ചിയുടെ കൂടെയുള്ള യാത്ര അവസാനിച്ച സങ്കടത്തിലും ഞാനും അവിടെ നിന്നും ഇറങ്ങി നടന്നു.വീടിനടുത്തെത്തിയപ്പോൾ
രതീഷ് : ഡാ ഞാൻ പോണ് വൈകിട്ട് സന്ദീപിന്റെ അടുത്ത് പോവാം
ഞാൻ : ആ…
ആകെ ഒരു നിരാശയിൽ ആയി ഞാൻ. വൈകുന്നേരം ആയപ്പോഴേക്കും രതീഷ് വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്
രതീഷ് : എന്ത് ഉറക്കമാടാ വാ പോവണ്ടേ
ഞാൻ : ആ വന്ന്
കുളിച്ച് റെഡിയായി സന്ദീപിന്റെ വീട്ടിലേക്ക് പോയി. അവന്റെ വീട്ടിൽ എല്ലാവരും ഹാളിൽ ഇരുന്ന് സംസാരമാണ്
രതീഷ് : എന്താണ് ഇത്രവലിയ ചർച്ച എല്ലാവരും കൂടി
ഞങ്ങളെ കണ്ടതും
സന്തോഷ് : ആ നിങ്ങള് വന്നോ ഇരിക്ക്
ഞാനും രതീഷും സോഫയിൽ സന്ദീപിന്റെ അടുത്ത് ഇരുന്നു സുധയാന്റി ചായ എടുക്കാൻ അകത്തേക്ക് പോയി സന്ധ്യചേച്ചി കസേരയിൽ കാലും മടക്കിയിരുന്ന് സന്ദീപിന്റെ ഫോണിൽ ഫോട്ടോസ് നോക്കുന്നുണ്ട്.
രതീഷ് : എവിടെയൊക്കെ പോയി
സന്തോഷ് : അങ്ങനെ അധികം ഒന്നുമില്ല കുറച്ച് റിലേറ്റീവ്സിന്റെ വീട്ടിൽ പിന്നെ സുധയുടെ വീട്ടിൽ ആ വഴി ഊട്ടി പിന്നെ ചെന്നൈയിലും
രതീഷ് : ആ ഫുൾ കറക്കായിരുന്നു അപ്പോ
സന്ദീപ് : കറക്കം മാത്രമല്ലടാ ചെന്നൈയിൽ ഐ ടി ഐ യിൽ എനിക്ക് ഒരു സീറ്റും ബുക്ക് ചെയ്തിട്ടുണ്ട്.
ഞാൻ : അതെന്താ അപ്പൊ ഡിഗ്രി?
സന്ദീപ് : ഓ ഡിഗ്രി കൊണ്ട് വലിയ കാര്യം ഒന്നുമില്ലെന്നാ അച്ഛൻ പറയുന്നേ മൂന്ന് കൊല്ലം കൊണ്ട് ഐ ടി ഐ എടുത്ത് അച്ഛന്റെ കൂടെ ഗൾഫിലേക്ക് കൊണ്ടോവാനാ പ്ലാൻ
ഞാൻ : മം
സന്തോഷ് : അതാ ഇപ്പൊ നല്ലത് ഡിഗ്രി വേണമെങ്കിൽ പിന്നെയും നോക്കാലോ ഇതാവുമ്പോ ഒരു ജോലി കൈയിൽ ഇരിക്കല്ലേ
ഞാൻ : അപ്പൊ ക്ലാസ്സൊക്കെ തുടങ്ങി കാണില്ലേ
സന്ദീപ് : നാല് മാസം ആയി അത് വലിയ സീൻ ഇല്ല
രതീഷ് : എന്നാ പോണേ അപ്പൊ
സന്ദീപ് : അടുത്ത വെള്ളിയാഴ്ച ക്രിസ്തുമസ് അല്ലെ അത് കഴിഞ്ഞ് ശനിയാഴ്ച്ച ഞാൻ ചെന്നൈയിലേക്കും അച്ഛൻ ദുബായിലേക്കും പോവും
രതീഷ് : അപ്പൊ ആന്റിയും ചേച്ചിയും ഒറ്റക്കാവില്ലേ
അടുക്കളയിൽ നിന്നും ചായയുമായി വന്ന
സുധ : അതെന്താടാ അപ്പൊ നിങ്ങളൊക്കെ ഇവിടെയില്ലേ
രതീഷ് : ആ..
സുധ : എന്താ അജു ശെരിയല്ലേ
ഞാൻ : ആ അതെ ആന്റി
സന്ദീപ് : ഞാൻ ഇടക്ക് വരോല്ല
സന്തോഷ് : അങ്ങനെ ഇടക്ക് നീ വരാൻ നിക്കണ്ട ഒഴപ്പാതെ മര്യാദക്ക് അവിടെ നിന്ന് പഠിച്ചോ
ചായകുടിച്ചു കൊണ്ടിരിക്കുന്ന നേരം സുധാന്റി കുറച്ചു ചോക്ലേറ്റ് കൊണ്ട് വന്ന് തന്നു
സുധ : ഊട്ടിയിലെയാ
അത് മേടിച്ച് പോക്കറ്റിൽ ഇട്ടു സന്ധ്യചേച്ചി അപ്പോഴും മൊബൈൽ കുത്തികൊണ്ട് ഇരിക്കുവാണ്
