എന്റെ മൊബൈൽ റിങ് ചെയുന്നത് ഞാൻ അറിഞ്ഞു. ഷെറീന ആണ് . ഉമ്മ എത്തിയോ എന്ന് ചോദിയ്ക്കാൻ വിളിക്കുന്നതാണ്.
“ഉമ്മ, ഷെറീന വിളിക്കുവാനുമ്മ.” ഞാൻ പറഞ്ഞു.
ഉമ്മ എന്റെ മാറിൽ നിന്നും മുഖം ഉയർത്തി. ആ കണ്ണുകൾ അപ്പോൾ കലങ്ങിയിട്ടുണ്ടായിരുന്നു.
പോക്കറ്റിൽ നിന്നും ഞാൻ ഫോൺ എടുത്തു. വിഡിയോ കോൾ ആണ്. ഞാൻ ഉമ്മാക് തന്നെ ഫോൺ നൽകി. കണ്ണ് തുടച്ചുകൊണ്ട് ഉമ്മ കാൾ അറ്റൻഡ് ചെയ്തു.
” എന്താ ഉമ്മ ഇത്. ഞാൻ പറഞ്ഞല്ലേ വിട്ടത് എല്ലാം . ഉമ്മ എന്നോട് പ്രോമിസ് ചെയ്തതല്ലേ കരയില്ലാ എന്ന് .” ഉമ്മയെ കണ്ടപാടെ ഷെറീന പറയുന്നത് എനിക്ക് കേൾക്കാം.
“ഇല്ല മോളെ. ഇനിയും കരയില്ല.” ഉമ്മ പറഞ്ഞു.
“ഓക്കേ ഉമ്മ. യാത്ര എക്കെ സുഖമായിരുന്നു?” അവൾ ചോദിച്ചു.
ഉമ്മ അതെന്നു മൂളി.
“ശെരി ഉമ്മ വീട്ടിൽ പോയി റസ്റ്റ് എടുക്കു. ഞാൻ പിന്നെ വിളിക്കാം. പിന്നെ കരയരുത് കേട്ടോ. ഇക്കയെയും കരായിക്കരുത്.”
“ഇല്ല മോളെ”
“പ്രോമിസ്”
“പ്രോമിസ് ”
“ഇക്ക കൊടുത്തേ.”
ഉമ്മ ഫോൺ എനിക്ക് തന്നു.
“ഇക്ക വന്നപാടെ തന്നെ ഉമ്മയെ കരയിച്ചു അല്ലെ. ഇവിടുന്നു എല്ലാം സെറ്റ് ആക്കി വിട്ടതാ.”
“ഇല്ലടാ . എല്ലാം ഒകായ് ആണ് .”
“ശെരി എന്നാൽ നിങ്ങൾ പൊയ്ക്കോ.പിന്നീട് വിളിക്കാം.”
ശെരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ച്.
“വീട്ടിലേക്കു പോകാം ഉമ്മ.?” ഞാൻ ഉമ്മയെ നോക്കി ചോദിച്ചു.
ഉമ്മാടെ ആ കലങ്ങിയ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു.അപ്പോൾ ആ കണ്ണുകൾ ചെറിയ തെളിച്ചം ഞാൻ കണ്ടു, ഒരു ചെറു പുഞ്ചിരിയും, കുറച്ചു സന്തോഷവും ആ കണ്ണുകളിൽ ഞാൻ കണ്ടു. അത് എനിക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.
തുടരും ….
