മുന്ന് വർഷത്തിന് ശേഷം ആണ് ഉമ്മയെ നേരിട്ട് കാണാൻ പോകുന്നത്. എന്നും സംസാരിക്കും. എന്നാലും നേരിട്ട് കാണുന്നത് പോലെ ആകില്ലലോ. ഫ്ലൈറ്റ് കേറുന്നതിനു മുന്നേ തന്നെ സംസാരിച്ചതാണ്. അധികം ലഗേജൊന്നും ഉമ്മ കൊടുവരുന്നില്ല. ഷെറീന എടുക്കാൻ സമ്മതിച്ചില്ല. യാത്ര ചെയ്യാൻ അതാണ് കൂടുതൽ നല്ലതു.
“എന്തിനാ വെറുതെ എല്ലാം കൂടെ ചുമന്നോടു പോകുന്നെ ഉമ്മ. ഉമ്മ മാത്രം അല്ലെ പോകുന്നെ. വെറുതെ മിനക്കെടേണ്ട. എല്ലാം അവിടെ കിട്ടും ഉമ്മ.” അതാണ് ഷെറീനയുടെ ഭാഷ്യം. അത് ശേരിയുമാണ്.
പക്ഷെ എന്നാലും എനിക്ക് ഇഷ്ടപെട്ട ചില ഭക്ഷണ സാധനങ്ങൾ ഉമ്മ ഉണ്ടാക്കി കൂടെ കൊണ്ട് വന്നിട്ടുണ്ട് എന്നവൾ പറഞ്ഞപോൾ എനിക്ക് ശെരിക്കും സന്തോഷം തോന്നി. പിന്നെ സമാധാനവും. ഉമ്മ പഴയതുപോലെ ഉഷാറാകും. ഞാൻ കരുതി. പഴയ ഉമ്മയെ തിരിച്ചു കിട്ടിയാൽ മതി എങ്ങേനെയും ഞങ്ങൾക്കു.
വിമാനത്താവളത്തിൽ വന്നിട്ടു ഇപ്പോൾ ഏകദേശം നാൽപ്പത്തിയഞ്ച് മിനിറ്റാകുന്നു. വാച്ചിൽ നോക്കി കണ്ണെടുത്തതും ലോഞ്ചിന്റെ ഒരു ഭാഗത്തും നിന്നും നടന്നു വരുന്ന ഉമ്മയെ ഞാൻ കണ്ടു. നന്നായി. അധിക കാത്തിരിക്കേണ്ടി വന്നില്ല. മനസ്സ് പറഞ്ഞു. ഞാൻ ഉടൻ തന്നെ എഴുനേറ്റു ഉമ്മ കാണാനായി കൈവീശികാണിച്ചു. ഉമ്മ കണ്ടു എന്ന് ഉറപ്പു വരുത്തി ഞാൻ ഉമ്മ നടന്നു വന്നുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് നടന്നു.
ഒരു കാപ്പിപ്പൊടി കളർ ചുരിദാർ ആയിരുന്നു ഉമ്മ ഉടുത്തിരുന്നത്. ഉമ്മയെ ഞാൻ അങ്ങെനെ ചുരിദാർ ഇട്ടു അധികം കണ്ടിട്ടില്ല. സാരിയാണ് ഉമ്മയുടെ ഇഷ്ട്ട വേഷം. സാരിയാണ് ഉമ്മ കൂടുതലും ഉടുക്കാറ്. സാരിയാണ് ഉമ്മാക് കൂടുതൽ ഇണങ്ങുന്നതും. വീട്ടിൽ ഉള്ളപ്പോഴും നല്ല അഴകുള്ള സാരിയണിഞ്ഞു, പുറത്തു പോകുമ്പോൾ എന്നപോലെ ഒരുങ്ങി സുന്ദരിയായാണ് ഉമ്മ എപ്പോളും നിൽക്കാറ്. കാതിൽ കമ്മലും. കഴുത്തിൽ ഒരു വജ്രാ മാലയും കയ്യിൽ രണ്ടുമൂന്നു വളകളും പിന്നെ സ്വർണ്ണ കൊലുസ്സും എക്കെ ഉണ്ടാകും. ഉപ്പ മേടിച്ചു കൊടുത്ത ആ വജ്രാ മാലയോടു ഉമ്മാക്ക് ഒരു സെന്റിമെന്റൽ ഫീൽ ഉണ്ട്. അത് ഒരിക്കലും ഊരാറില്ല ഉമ്മ.
ഉപ്പ മരിച്ചതോടുകൂടി അതെല്ലാം മാറി. പഴയ ഏതേലും സാരിയും എടുത്തു ഉടുക്കും. ഒരുക്കം ഒന്നും അങ്ങെനെ പഴയതു പോലെ ഇല്ലായിരുന്നു. മുടി എക്കെ എന്തേലും കട്ടികുട്ടി ഒതുക്കി വെക്കും.കാണുമ്പോൾ തന്നെ വിഷമമാകും ഞങ്ങൾക്ക്.
പക്ഷെ ഇപ്പോൾ കണ്ടപ്പോൾ കുറച്ചൊക്കെ മാറ്റം വന്നപോലെ തോനുന്നു. കാതിലെ കമ്മലും, കഴുത്തിലെ വജ്രാ മാലയും ഇട്ടിട്ടുണ്ട്. തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടുണ്ട് . ക്യാമ്പിന് ലഗേജ് പോലെ ഒരു ചെറിയ ട്രോളി ബാഗും ഉണ്ട്. ഞാൻ അടിമുടി ഉമ്മയെ ഒന്ന് നോക്കി. ഉമ്മ ലേശം ഒന്ന് ക്ഷീണിച്ചതു പോലെ എനിക്ക് തോന്നി.
ഉമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞാൻ ആ കണ്ണുകളിലെ അശ്രു കണങ്ങൾ കണ്ടത്. എന്റെ അരികിൽ ചേർന്ന് നിൽക്കുന്ന ഉമ്മ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഉമ്മ നിന്നപ്പോൾ ഞാൻ ഉമ്മയെ എന്റെ മാറോടടുപ്പിച്ചു. ഉമ്മ തന്റെ മുഖം എന്റെ നെഞ്ചിൽ അമർത്തി. ആ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. കുറച്ചു നേരത്തേക്ക് ഞങ്ങൾ അങ്ങേനെത്തന്നെ നിന്നും. ലോഞ്ചിലൂടെ പുറത്തു ഇറങ്ങുന്ന ആളുകളുടെ എണ്ണം കൂടി കൂടി വന്നു. ഉമ്മ വന്ന അതെ ഫ്ളൈറ്റിൽ നിന്നും ഇറങ്ങിവരുന്ന യാത്രക്കാർ ഞങ്ങളുടെ ഇരുവശത്തുകൂടി കടന്നുപോയി. ചിലർ ഞങ്ങളെ നോക്കി.മറ്റു ചിലർ ഞങ്ങളെ ഗൗനിക്കാതെ.
ഞാൻ ഇരുകൈകളും കൊണ്ട് എന്റെ ഉമ്മയെ ചേർത്ത് കെട്ടിപിടിച്ചു.കുറെ കാലത്തിനുശേഷം ഞാൻ ഇപ്പോളാണ് എന്റെ ഉമ്മയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നത്. ഞാനും ഉമ്മയും അത്രത്തോളം അടുപ്പം തന്നെയായിരുന്നു. എന്നിരുന്നാലും കാലഘട്ടം ഞങ്ങളെ കുറച്ചധികം മാസങ്ങൾ വേർപിരിച്ചു. ഇതുപോലെ അമർത്തി ചേർത്ത് പിടിക്കാൻ കൊതിച്ച ഒരുപാടു നിമിഷങ്ങൾ അനേകം ഉണ്ടായി എനെറെ ജീവിതത്തിൽ. ഇപ്പോളാണ് സാധിച്ചത്. ഞാൻ ഉമ്മയെ ചേർത്ത് പിടിച്ചു അങ്ങെനെ തന്നെ നിന്നു പരിസരം മറന്നു. അതും ഇതുപോലെ ഒരു പൊതു സ്ഥലത്തു, ഇത്രയും ആൾക്കാർ ഉള്ളപ്പോൾ.
