എന്‍റെ ആദ്യ പ്രണയം – 2 Like

സാജു: മം .. പറഞ്ഞു

ഞാൻ: എന്നിട്ട് …

സാജു: അവളൊന്നും പറഞ്ഞില്ല .. ചെറുതായ് ഒന്ന് ചിരിച്ചു അത്ര തന്നെ വേറെ ഒന്നും മിണ്ടിയില്ലടാ ഇനി എന്നെ ഇഷ്ടമല്ലെ ?

ഞാൻ: ഇത് തുടങ്ങിട്ട് എത്ര നാളായ്…?

സാജു : അത് .. 2 മാസം

ചിമിട്ടൻ: എടാ കുണ്ണെ ആകെ 6 മാസം ആയതല്ലെടാ ഒള്ളു ക്ലാസ്സ് തുടങ്ങിയട്ട് സാമദ്രോഹി എന്നിട്ട് അവന്റെ ഒടുങ്ങിയ അഭിനയവും . ഇവിടെ ഒരുത്തൻ സന്യാസി ആയിട്ട് ജീവിച്ച് മരിക്കും .. നാട്ടിലുള്ള എല്ലാ കൊജ്ഞാണൻമാർക്കും പെണ്ണുണ്ട് എനിക്ക് … മാത്രം കുറെ പെങ്ങൻമാരും … ഓരോരോ അവരാധം…

അവൻ വളഞ്ഞ വഴിക്ക് എനിക്കിട്ട് ഒന്നു കുത്തിയതാണെങ്കിലും ഞാനങ്ങ് ക്ഷമിച്ചേച്ചു

സാജു പോയിക്കഴിഞ്ഞും ഞങ്ങൾ അവിടെ ചുറ്റിപറ്റി നിന്നു കാരണം വേറൊന്നുല്ല 4. മണിയ്ക്ക് ക്ലാസ് തീരും വീണയ്ക്ക് ട്യൂഷൻ ഉണ്ട് അത് എന്റെ സ്കൂളിന്റെ അടുത്താണ് അവൾക്ക് കണക്ക് പാടായോണ്ട് കൊമേഴ്സ് ആണ് എടുത്തിരിക്കുന്നത് പിന്നെ ട്യുഷൻ വിട്ട് എന്റെ സ്കൂളിന് മുന്നിലൂടെ വീട്ടിൽ പോകാല്ലോ എന്നോർത്തു ചേർന്നതാണ് . 5.30 യ്ക്ക് വീണ ട്യൂഷൻ കഴിഞ്ഞ് അതു വഴി വന്നാണ് വീട്ടിൽ പോകുന്നത് അവൾക്ക് നേരെ വീട്ടിൽ പോകാവുന്ന വഴി ഉണ്ട് എന്നാലും ഒരു നോക്ക് കാണാൻ എന്റെ വാവ ഈ ബുദ്ധിമുട്ടുന്നത് കാണുമ്പോ എനിക്കും വിഷമവാകും ചിമിട്ടനും അറിയാം ഞാൻ അതോണ്ട് ഇങ്ങനെ സ്കൂളിന്റെ പരിസരത്ത് തമ്പടിച്ചിരിക്കും …

അതാ ദൂരെ നിന്ന് നടത്തം കണ്ടാലറിയാം വാവയാണ് കൂടെ ധന്യയാണ് വാവേ ടെ ഇണപിരിയാത്ത കൂട്ടുകാരി ..ധന്യയ്ക്കറിയാം ഞാനും വീണയും തമ്മിലുള്ള ഇഷ്ടം വീണ അടുത്തൂടെ വന്ന് നടന്ന് അകലുമ്പോൾ ചങ്ക് പിടയ്ക്കും മാത്രമല്ല ക്ഷീണിച്ച് വാടി തളർന്ന ആ മുഖം കാണുമ്പോൾ എനിക്കെന്തോ പോലാണ് എന്നെ ഒന്നു കാണാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോ …. വൈകിട്ട് വിളിക്കുമ്പോ ഞാൻ ചോയിച്ചു
എന്റെ വാവെ നിനക്ക് എന്തിനാടി ഈ ട്യൂഷൻ നിനക്ക് തന്നെ പഠിച്ച് മാർക്ക് വാങ്ങാൻ പറ്റും പിന്നെ എന്നെ കാണാൻ വേണ്ടി എന്തിനാ .. നമ്മുക്ക് അമ്പലത്തിൽ വച്ച് എല്ലാ ആഴ്ചയും കാണാൻ പറ്റണതല്ലേ പിന്നെന്തിനാടോ ഈ വെയിലും കൊണ്ട് ഈ നടത്തം എന്റെ കൊച്ച് ക്ഷീണിക്കൂടാ
വീണ: പോടാ മണ്ടൻ ഷേരു ഞാൻ ട്യൂഷന് വരണത് എനിക്ക് പഠിയ്ക്കാനാ അയ്യടാ.. അല്ലാതെ ഈ മത്തങ്ങാ മോന്ത കാണാനാന്നോർത്തോ

ഞാൻ: ന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല സുല്ല് സുല്ല് … പുല്ല്

വീണ: അല്ല ഷേരുക്കുട്ടൻ പിണങ്ങിയോ … ന്റെ കണ്ണനെ കാണാതെ വാവ എങ്ങനാടാ ഇരിക്കുക എനിക്ക് പറ്റിഞ്ഞിട്ടല്ലേ പിന്നെ എന്നും കാണാല്ലോ കണ്ണാ പ്ലീസ് എനിക്കല്ലാതെ പറ്റില്ല പ്ലീസ് പ്ലീസ്

ഞാൻ: എന്റെ വാവേ നീ ഇത്രയുമേ ഉള്ളോടി … നീ എന്തു വേണേലും കാട്ടിയ്ക്കോ കേട്ടോ

വീണ : പിന്നെ അതിനിപ്പോ ഷേരുന്റെ അനുവാദം ഒന്നും വേണ്ട ഒന്നു പോടാ പോയിക്കിടന്ന് ഉറങ്ങ് നേരം കുറെ ആയി ചേച്ചി ചോയിക്കുന്നു ഏത് കൂട്ട് കാരിയാണ് എന്ന് … ഞാൻ പോവാന്നെ ഗുഡ് നൈറ്റ് …

ഞാൻ വീണ്ടും പ്ലിങ്ങി ഈ പെണ്ണ് KSEB യെ’ ക്കാളും കഷ്ടാണല്ലോ … അങ്ങനെ പതിവു പരിപാടികൾ എല്ലാം മുറതെറ്റാതെ നടന്നു കൊണ്ടിരിന്നു … അതിനിടയിൽ അശ്വതിയും സാജുവും കയറി അങ്ങ് പ്രേമിച്ച് തകർത്തു ഏതായാലും അവരുടെ ആക്രാന്തം കൊണ്ട് സ്റ്റാഫ് റൂം മുഴുവൻ സംഗതി അറിഞ്ഞു എക്സാമിനു രണ്ടിനും മാർക്ക് കുറവായോണ്ട് ദീപാവലി ഓഫർ ആരുന്നു രണ്ടിന്റെയും ചേർത്ത് 20 % കിഴിവിൽ രണ്ടെണ്ണത്തിനും ടീച്ചർമാരുടെ കയ്യിൽ നിന്നും കണക്കിനു കിട്ടി അങ്ങനെ താൽകാലികമായി ആ പ്രണയത്തിന് ചെറിയൊരു സ്റ്റോപ് ആയി അതല്ലേലും എത് ടീച്ചർമാരാ പറയണെ നിങ്ങള് പ്രേമിക്കടാ മക്കളെ എന്ന് ഹല്ല പിന്നെ ഇതിനൊക്കെ ഒരു പ്രത്യേക കഴിവ് ഉണ്ട് .. പിന്നെ ഞാൻ കൂടുതൽ ഇളക്കാൻ പോയില്ല … പക്ഷെ അത് ഞങ്ങടെ ഗ്യാങ്ങിനെ സാരമായി ബാധിച്ചു ..അശ്വതി പഠിത്തത്തിൽ മാത്രമായ് ശ്രദ്ധ സാജു ആകട്ടെ കിളി പറന്ന് .നടന്നു .പക്ഷെ പെട്ടു പോയത് വർഷ ആണ് അവക്ക് വല്ലാണ്ട് വിഷമമായി .. ഇങ്ങനെ വിരസതയോടെ ദിനങ്ങൾ ചവിട്ടി തള്ളി നീക്കുമ്പോൾ ആണ് ചിമിട്ടൻ ഒരു എമണ്ടൻ ഏണി പിടിച്ചോണ്ട് വരണത് അവൻ B2 വിലെ റീന ചേച്ചിയുടെ കവിളത്ത് ഒന്ന് കീറിയെന്ന് …പിന്നെ പോരെ പൂരം… റീന ആണേൽ സ്കൂളിലെ സ്വപ്ന സുന്ദരിയാണ് എട്ട് വീട്ടിലെ വർക്കിടെ ഒറ്റ മോള് .. അവളുടെ ക്ലാസിൽ ഉള്ളോരുടെ ഇടി കിട്ടിട്ട് മിച്ചമുണ്ടേൽ അടപ്പന്റെ ആൾക്കാരും കേറി നിരങ്ങും ഏതായാലും നല്ല ടൈമിംഗാ ഏണി വാങ്ങിച്ച് വയ്ക്കാൻ പറ്റിയ ബെസ്റ്റ് സമയം.. B2 മൊത്തം ഇളകി ഇടി ഉറപ്പായി ..
ഇടിം വാങ്ങീട് അവസാനം സംഗതി സ്റ്റാഫ് റൂമിൽ എത്തിയാൽ സസ്പെൻഷൻ ഉറപ്പാ സൊ ഞാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമല് ചേട്ടായിയുടെ കാല് പിടിച്ച് കാര്യം പറഞ്ഞാൽ അതല്ലാതെ വേറെ മാർഗമില്ലാരുന്നു .. അവസാനം ക്ഷമ പറയാന്നു പറഞ്ഞു പക്ഷെ റീന ചേച്ചി സമ്മയിക്കണില്ല … അവക്ക് തിരിച്ചു തല്ലണമെന്ന്. അവളെ ലൈബ്രറിയിൽ വച്ചാ തല്ലിയെ അതു കൊണ്ട് അവിടെ വച്ചു തന്നെ തിരിച്ച് തല്ലണമെന്ന് അവളൾക്കല്ലങ്കിൽ നാണക്കേടാന്ന്. എത്ര മനോഹരമായ ആചാരങ്ങൾ..ചിമിട്ടൻ ആണേൽ ആകെ വിരണ്ട് നിക്കുവാ … പാവം ഞാൻ പറഞ്ഞു ഒരു തല്ല് അല്ലേ ആയിക്കോട്ടെടാ റീന യുടെ ആ പഞ്ഞിക്കെട്ട് പോലത്തെ കൈ വീണാൽ നിനക്കെന്നാ പറ്റാനാ എന്ന് പറഞ്ഞ് സമ്മതിപ്പിച്ച് അവനെ ലൈബ്രറിയിലേട്ട് കേറ്റിയിട്ട് ഒരു തല്ലേ തല്ലാവൂന്ന് പറയുവേം

Leave a Reply

Your email address will not be published. Required fields are marked *