എന്‍റെ ആദ്യ പ്രണയം – 2 Like

വീണ :ആണോ അത് ഞാൻ അറിഞ്ഞില്ലല്ലോ ഏതായാലും പ്രശ്നമൊന്നുമില്ലന്ന് തോന്നുന്നു അച്ഛൻ ഇതുവരെ എന്നോടൊന്നും ചോദിച്ചില്ല നീ ഫുഡ്കഴിച്ചോഡാ

ഞാൻപറഞ്ഞു കഴിച്ചു എന്ന് പിന്നെ ഞങ്ങൾ അതുമിതും പറഞ്ഞു കുറെ നേരം ചാറ്റ് ചെയ്തു വല്ലാത്തൊരു അടുപ്പമുണ്ട് വീണയോട് അവസാനം അവൾ പറഞ്ഞു ചേച്ചി വരുന്നുണ്ട് കിടക്കാൻ പോവുകയാണ് എന്നിട്ടൊരു ഗുഡ് നൈറ്റും ദുഷ്ടത്തി ഇവക്കിത്തിരി നേരം കൂടി മിണ്ടിയാലെന്താ ഇവളുടെ വായിന്നു മുത്തും പവിഴവും ഒന്നുമല്ലല്ലോ ചുമ്മാ കുറച്ച് പേട്ട് തുപ്പലല്ലേ വീഴണത് ഹൊ ഇതാ പെണ്ണുങ്ങള് ഇങ്ങോട്ട് വന്ന് കൊതിപ്പിച്ചേച്ചു ഒരൊറ്റ പോക്കാ .. എനിക്കാണേൽ ഉറക്കോം വരണില്ല അവസാനം ചിമിട്ടനെ ഒന്നു വിളിച്ചേക്കാം എന്നു വച്ചു അവനോട് ഞാൻ അവള് മെസേജിയതും എല്ലാം പറഞ്ഞു അവസാനം അവള് പെട്ടന്ന് പോയന്ന് പറഞ്ഞപ്പോൾ ആ നാറി പറയുവാ അവളു നിന്റെ കെട്ട്യോള് ഒന്നും അല്ലല്ലോ ഇത്ര ഉരുകാൻ എന്ന് ഞാൻ അവന്റെ മുത്തിയെയും ചത്ത് കുഴിയിൽ കിടക്കുന്ന മുത്തിടെ മുത്തിയെയും ഒന്നു സ്മരിച്ചിട്ടാണ് ഫോൺ വച്ചത്
കാര്യം ഞാൻ തെറി വിളിച്ചെങ്കിലും ചിമിട്ടൻ പറഞ്ഞതിലും കാര്യമുണ്ട് ഞാനെന്തിനാല്ലെ ഇത്ര ടെൻഷൻ അടിക്കണെ
അങ്ങനെ മെസ്സേജുകളും ഫോൺ വിളികളുമായ് ഞങ്ങടെ അവധിക്കാലം അങ്ങനെ കടന്ന് നിങ്ങി പക്ഷെ ഇതിനിടയിൽ തന്നെ ഞാൻ വീണയുടെ മാത്രം കണ്ണനായി തീർന്നു . വീണ കണ്ണന്റെ വാവയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ ഇടയ്ക്കിടയ്ക്ക് എന്റെ ദേവിയെ ഒരു നോക്ക് കാണാൻ ഞാൻ ക്ഷേത്ര ദർശനം നടത്തുവാൻ വരെ തുടങ്ങി വീട്ടിലിന്നു വെറുതെ തിന്നും കുടിച്ചും എന്റെ വാവ വെളുത്ത് തുടുത്ത് വന്നു അതിനനുസരിച്ച് ആലിൻ ചോട്ടിൽ കോഴികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ്വുണ്ടായി

ചന്തന കളറുള്ള പട്ടുപാവാടയും ബ്ലൗസുമിട്ട് നെറ്റിയിൽ നേർത്ത ചന്ദനവുമായി കാവിൽ നിന്ന് അവൾ ദേവിയെ തൊഴുന്നത് തന്നെ കാണാൻ ഒരു പ്രത്യേക ചന്ദമാണ് പോരാത്തതിന് അഴിച്ചിട്ട പനങ്കുല പോലുള്ള മുടിയും .. അവളുടെ കാലിൽ രണ്ട് വെള്ളി പാദസ്വര ങ്ങളുണ്ടങ്കിലും അത് കിലുങ്ങുന്നത് എന്റെ നെഞ്ചിലാണ് എന്നെനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്

അങ്ങനെ വലിയ പ്രശനങ്ങളില്ലാതെ പോകുമ്പോഴാണ് ഞങ്ങളുടെ അലോട്ട്മെന്റ് വരുന്നത് എനിക്കും ചിമിട്ടനും തോട്ടപ്പുറം സ്കൂളിലും വീണയ്ക്ക് സരസ്വതിയിലും കിട്ടുന്നത്… അടിപൊളി. …ദൈവം ഉണ്ട് ഉണ്ട് എന്ന് പറയുന്നത് ഇതാണ് .ഞാനും വാവയും ഒരു ക്ലാസിൽ വന്നാൽ ദേവിക്ക് രണ്ട് ഭക്തരെ കുറയൂല്ലേ… അത് കൊണ്ട് ദേവി നൈസായിട്ട് ഒരു പണി നമുക്കിട്ട് തന്നു എന്നാലും ഇതിത്തിരി കൂടി പോയി വാവയാണേൽ ഭയങ്കര കരച്ചിൽ അവളുടെ അച്ഛൻ ഹരിദാസനാണേൽ സരസ്വതി ഹയർ സെക്കന്ററി എന്നു കേട്ടാ മതി ബിരിയാണി കിട്ടിയ സന്തോഷവാ.. കാര്യം നല്ല സ്കൂൾ ഒക്കെ ആണങ്കിലും എനിക്കവിടെ കിട്ടിയില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം വാവയാണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അവസാനം ഒരു വിധത്തിൽ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു

വീണ പെട്ടന്ന് തന്നെ പുതിയ സ്കൂളും കൂട്ടുകാരുമായി കളം കയ്യടക്കി അതല്ലേലും കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരുടെ പുറകേ എന്തു സഹായത്തിനും കുറേയെണ്ണം കാണുമല്ലോ ഞാനാണേൽ ചിമിട്ടൻ ഒപ്പിക്കുന്ന ഏണി പിടിച്ചു മടുത്തു അങ്ങനെ ഞങ്ങൾക്ക് പുതിയ പേര് വീണു സൂത്രനും ഷേരുവും മണ്ടത്തരം ഒപ്പിക്കണത് ആ ചെറ്റ ആണേലും ഷേരു എന്ന പേര് എനിക്ക് വീണു നല്ല പേര് അല്ലേ സീനിയർ ചേച്ചിമാരിട്ട് തന്ന പേരാണ് അത്യാവശ്യം ആക്ടീവായോണ്ട് തന്നെ സൂത്രനും ഷേരുവു സയൻസ് ബാച്ചിന്റെ ഓമനകളായ് മാറി ചിമിട്ടനും ഞാനും ക്രിക്കറ്റ് ടീമിലും കേറി പറ്റി പിന്നെ പറയണ്ടല്ലോ ക്ലാസിൽ ഞങ്ങൾക്ക് തന്നെ ഒരു ഗ്യാങ്ങ് ഉണ്ടായിരുന്നു വർഷ, അശ്വതി ,സാജു ,പിന്നെ ഞാനും ചിമിട്ടനും.
പകൽ മുഴുവൻ കാളകളിച്ച് നടന്ന് രാത്രി ഞാനും വീണയും അന്നന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും പരസ്പരം പറഞ്ഞിട്ടേ കിടക്കൂ ഞാനാണേൽ പലപോഴും ഉറങ്ങി പോകും വീണയാണേൽ എല്ലാ കാര്യങ്ങളും പറഞ്ഞ് മുഴുമിപ്പിച്ചിട്ടേ ഉറക്കൂ പിന്നെ നേരത്തെ എണീറ്റ് ക്ലാസിലോട്ട് ഒരൊറ്റ പോക്കാണ് ഞാൻ. വീട്ടിൽ വന്നിട്ട് കാര്യമായ പഠിത്തമൊന്നുമില്ല ഞാൻ, ഞാൻ മാത്രം കേട്ടോ അവള് നല്ല പോലെ പഠിച്ചിട്ട് മാത്രമേ എന്നെ വിളിക്കൂ .അങ്ങനെ ഒരു ദിവസം രാവിലെ ക്ലാസിൽ ചെന്നപ്പോ ആൺ പിള്ളേര് ഭയങ്കര ബഹളം എന്തോ വലിയ സംവാദം വല്ല പഠിക്കണ കാര്യമാന്നോർത്ത് ഞാൻ മൈൻഡ് ചെയ്തില്ല പക്ഷെ അഭിപ്രായം പറയാൻ കിട്ടണ ചാൻസ് മിസ്സാക്കാത്ത ഒരു ചങ്ങായി ഉണ്ടല്ലോ നമ്മക്ക് അവൻ അതിനകത്ത് കയറി വിരകി മൂല കാരണം ചികഞ്ഞെടുത്തു NCC യിൽ ചേരണോ വേണ്ടയോ എന്നത്രേ കാരണം .ചേരാൻ താൽപര്യം ഉള്ളവർ ഇന്ന് 3 മണിക്ക് മുന്നെ പേര് നൽകണം പോലും. പിന്നേ ഇനി അവിടെ പോയി അവൻമാരുടെ ചവിട്ടും കുത്തും കൊള്ളാനാ എന്നാലോചിച്ച് ഇരിക്കുമ്പോ ചിമിട്ടൻ ഒരു ഊമ്പിയ ചിരിയും ചിരിച്ച് എന്റെ അടുത്ത് കയറി ഇരുന്നു എന്നിട്ട് പറയുവാ എന്ത് NCC ഞാനെങ്ങും പേര് കൊടുത്തില്ല പക്ഷെ നിന്റെ പേര് കൊടുത്തിട്ടുണ്ടന്ന് അടുത്ത ഏണി .ഈ മൈരൻ അല്ലേലും എന്റെ പുക കണ്ടിട്ടെ പോകു ഫസ്റ്റ് പീരിയഡ് അന്ന് സുവോളജി ആരുന്നു ശാലിനി ടീച്ചർ പുള്ളിക്കാരി വന്ന് കൂളായി എന്തൊക്കെയോ പഠിപ്പിച്ചിട്ടങ്ങ് പോയി പിന്നെ കണക്ക് ടീച്ചർ ,കെമിസ്ടി സാർ അങ്ങനെ അങ്ങനെ ഊഴം അനുസരിച്ച് ഓരോരുത്തരും കയറി ഇറങ്ങി വൈകിട്ട് ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഗ്യാംങ്ങ് മെമ്പേഴ്സ് ശശി ചേട്ടന്റെ ചായക്കടയിൽ കേറും അവിടെ നല്ല ഏത്തക്കയും പോത്തിറച്ചിയും കിട്ടും ആരും നെറ്റി ചുളിക്കുവൊന്നും വേണ്ട കഴിച്ചിട്ടുള്ളവർക് അറിയാം അതൊരു ഡെഡ്ലി കോംബോ തന്നെയാണ് …. വർഷയും ഞാനും നല്ല കമ്പനി ആണ് ഞങ്ങൾ ഒരേ പാത്രത്തിൽ നിന്നാണ് കഴിക്കണത് ചിമിട്ടന് ഒറ്റയ്ക്ക് തിന്നണം പക്ഷെ അശ്വതിയും സാജുവും രണ്ടും എപ്പോഴും എന്തേലുമൊക്കെ കുശുകുശുത്തോണ്ടെ ഇരിക്കും ഒരേ പാത്രത്തിൽ നിന്നും കഴിപ്പും എന്തോ ഒരു വശപിശക് ഞാനത് വർഷയോട് പറഞ്ഞു അവൾക്കും അത് തോന്നിയത്രേ .. എങ്കിൽ ഒന്നു അറിഞ്ഞിട്ട് തന്നെ എന്ന് ഞാനുറപ്പിച്ചു ചിമിട്ടൻ ഇതൊന്നും ശ്രദ്ധിക്കില്ല അവൻ തിന്നാൻ കിട്ടിയാൽ ഭൂകമ്പം ഉണ്ടായന്ന് പറഞ്ഞാലും എണിക്കില്ല പിന്നാ വൈകിട്ട് വർഷയും അശ്വതിയും പോയി കഴിഞ്ഞ് ഞാൻ സാജുവിന്റെ കോളറിൽ കയറി പിടിച്ചിട്ട് അലറി എന്താടാ നാറി ഇവിടെ നടക്കുന്നെ സത്യം പറഞ്ഞോ..
സാജു: എന്റെ പൊന്നു വിവേകേ ഇടിക്കല്ല് എനിക്ക് അശ്വതിയെ ഇഷ്ടമാ അവൾക്കും ഇഷ്ടാന്ന് തോന്നു..
ചിമിട്ടൻ: എന്റെ പൊന്നു നാറി ഇതൊക്കെ എപ്പോ… അപ്പോ നീ അവളോട് പറഞ്ഞില്ലേ

Leave a Reply

Your email address will not be published. Required fields are marked *