കാര്യം എന്തുപറഞ്ഞാലും ഈ സീരിയലുകളുടെ സോങ്‌സ് എല്ലാം നല്ലതാണുട്ടോ , എന്ത് രെസമായിട്ടാണ് അത് … പക്ഷെ തുടങ്ങിയതും തുടങ്ങി കണ്ണീർപുഴയൊഴുക്കാൻ …. ഞാൻ അത് കാണാനില്ല എന്നു പറഞ്ഞു എൻ്റെ ലാപ്ടോപ്പ് എടുത്തു . കുറച്ചു ദിവസമായി ഫേസ്ബുക് ഒന്ന് ഓപ്പണാക്കിയിട്ടു . ഞാൻ എൻ്റെ ലോഗിൻ നെയിം പിന്നെ പാസ്സ്‌വേഡും കൊടുത്തു ഓപ്പണാക്കി
ഇപ്പോൾ മനപൂർവമാണ് ഈ ഫേസ്ബുക് ഒഴിവാക്കുന്നത് , പണ്ട് കോമഡി അല്ലെങ്കിൽ നല്ല കമ്മെന്റ്സ് ആയിരുന്നു കണ്ടിരുന്നതെങ്കിൽ ഇന്ന് കാണുന്നത് . ഓരോരുത്തരും അവരവരുടെ മതത്തെ പിൻതാങ്ങി മറ്റുമതങ്ങളെക്കാൾ വലതും ചെറുതുമാണെന്നുള്ള വിലയിരുത്തലുകളാണ് , രാഷ്ട്രീയക്കാരുടെ പുകഴ്ത്താനും കുറ്റം പറയാനുമുള്ള ഒരുവേദിയായിമാറി …ഫേസ്ബുക്കിൽ മതവും മത പണ്ഡിതന്മാരുടെ എണ്ണവുംകൂടി … നല്ല ജീവനുള്ള മനുഷ്യരുടെ എണ്ണംകുറഞ്ഞു … ഈ സ്വയം പുകഴ്ത്തലുകൾ കണ്ടു മടുപ്പുതോന്നിയാണ് പലരെയും ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് … പറഞ്ഞിട്ടു എന്തുകാര്യം ലോകം പുരോഗമിക്കുന്നു മനുഷ്യൻ അധപതിക്കുന്നു അല്ലാതെ എന്ത് പറയാൻ …
പഠിച്ചിരുന്നവരുടെയും പലരുടെയും എന്തിനു ഞാൻ ഒരിയ്ക്കലും കാണാത്തവരുടെപോലും ചിത്രങ്ങൾ കണ്ടു ഞാൻ സ്ക്രോൽ ചെയ്തു ഞാൻ അടിയിലേക്ക് പോയി . കുറച്ചു മെസ്സേജസ് ഉണ്ട് , പലതും പഴയ സ്റ്റുഡന്റസ് അയച്ചിരിക്കുന്നതാണ് റിപ്ലൈ പലതിനും മനഃപൂർവം ഞാൻ കൊടുക്കാറില്ല .
അതിനിടയ്ക്കാണ് ഒരു ന്യൂ മെസ്സേജ് റിക്വസ്റ്റ് കിടക്കുന്നുണ്ട് , അത് മാത്രമായി ശ്രദ്ധിക്കാനും ഒരു കാര്യമുണ്ട് ഒരു ക്യൂട്ട് കുട്ടിയുടെ സ്മൈലി ആണ് പ്രൊഫൈൽ പിച്ചർ , അത് കണ്ടാൽ തന്നെ എങ്ങിനെയാ അത് ഒന്ന് നോക്കാതെ പോവുക
പ്രീതി ,
അങ്ങിനെ ഒരു പേര് ഞാൻ പടിക്കുമ്പോളൊന്നും ഓർമ്മയിൽ കിട്ടുന്നില്ല . ആരാണ് ?
ഒരു പക്ഷെ ഞാൻ പഠിപ്പിച്ച എൻ്റെ സ്റ്റുഡന്റസ് ആകുമോ ?
അതിലെ മെസ്സേജ് … ഹായ് ടീച്ചർ സുഖമാണോ ?
ഒരു പക്ഷെ ഞാൻ പഠിപ്പിച്ച സ്റ്റുഡന്റ ആകും , എങ്ങിനെയാ അവോയ്ഡ് ചെയ്യാ .
ഞാൻ മനസ്സില്ല മനസ്സോടുകൂടിത്തന്നെ ആഡ് ചെയ്തു
ഞാൻ ചാറ്റ് സെക്ഷൻ ഓൺ ചെയ്തു
പെട്ടന്ന് തന്നെ… ഇതു നല്ല തമാശ … ഞാൻ ആഡ് ചെയ്യാൻ കാത്തിരിക്കുന്നതുപോലെ
പ്രീതി : ഹായ് ടീച്ചർ സുഖമാണോ
കുട്ടി ഒന്നും കരുതരുത് എനിക്ക് ആരാണെന്നു മനസ്സിലായിട്ടില്ല
പ്രീതി : അതെങ്ങിനെ മനസ്സിലാകാനാ , ഞാൻ ടീച്ചറെ പോലെ സുന്ദരിയും അതുപോലെ നല്ല പഠിക്കുന്ന കുട്ടിയും ഒന്നുമല്ല
ഞാൻ സുന്ദരികുട്ടികളെ നോക്കിയല്ല പഠിപ്പിക്കുന്നത്
പ്രീതി : ഞാൻ തമാശക്ക് പറഞ്ഞതാണ്
ഞാൻ ഏതു വർഷത്തിലാണ് കുട്ടിയെ പഠിപ്പിച്ചിട്ടുള്ളത്
പ്രീതി :2011 ൽ
സത്യമായിട്ടും ഒന്നും ഓർമകിട്ടുന്നില്ല
പ്രീതി : അത് സാരമില്ല , പിന്നെ മിസ്സിൻ്റെ വിശേഷങ്ങൾ എന്തെല്ലാമാണ്
നല്ല വിശേഷം , ഞാൻ വീണ്ടും നമ്മുടെ കോളേജിൽ പഠിപ്പിക്കാൻ പോയിത്തുടങ്ങി
പ്രീതി : അപ്പോൾ വീട്ടിൽ ആരെല്ലാമുണ്ട്
ഞാനും അച്ഛനും അമ്മയും ഒപ്പം എൻ്റെ മോളും
പ്രീതി : അപ്പോൾ ഹസ്ബൻഡ്
ദുബായ് ,
ഞാൻ ജോലി പോകാം എന്നുകരുതി ഞാൻ തിരിച്ചുപോന്നതാ ,
പ്രീതി : അപ്പോൾ മിസ്സും എന്നെപോലെ വിരഹിണിയാണലോ
അതെന്താ അങ്ങിനെ പറഞ്ഞത്
പ്രീതി : എൻ്റെ ഹസ്ബണ്ടും ഇതുപോലെത്തന്നെ വിദേശത്താണ് , ജോലി അത്ര സെറ്റപ് അല്ലാത്തതിനാൽ എന്നെ കൊണ്ടുപോകാനും പറ്റില്ല , അപ്പോൾ മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനെപോലെയാണ് നമ്മൾ
നല്ല ഉപമ
പ്രീതി : എനിക്ക് വർഷത്തിൽ മഴ ഒരിക്കലേയുള്ളു … മിസ്സിന് അത് വർഷത്തിൽ രണ്ടു തവണയാണ് എന്നുമാത്രം
ഞാനും ചിരിച്ചു ..
അപ്പോ പിന്നെ കാണാം പ്രീതി , വീട്ടിൽ ‘അമ്മ സീരിയൽ വെച്ചുകൊണ്ട് ഇരിപ്പാണ് അതിനാലാണ് ഞാൻ ഈ ഫേസ്ബുക് ഓപ്പൺ ആക്കിയത് , അതുകൊണ്ടുതന്നെ എൻ്റെ ഒരു പഴയ സ്റ്റുഡന്റിനെ കാണാൻ പറ്റിയല്ലോ .അതിനു സന്തോഷമുണ്ട്
പ്രീതി : മിസ്സ് എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ല , ഞാൻ BA മലയാളം ആയിരുന്നു അതിനാൽ തന്നെ മിസ്സിനെ ഞാൻ കണ്ടു എന്നതല്ലാതെ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം ഒന്നും എനിക്ക് കിട്ടിയിട്ടില്ല
