രേണു എന്തായി………….
ആ സിദ്ധു….. എപ്പോ വന്നു…… ഒരു വിധം അവസാനിക്കാറായി ഇനി രണ്ടു മൂന്നു സോങ്‌സ് ഉള്ളു.
ഓക്കേ…. എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞു തിരിച്ചു നടക്കുമ്പോഴാണ് അവൾ പാട്ടുപാടുന്നത് ഞാൻ കേക്കുന്നത്……ആ മധുരമാർന്ന ശബ്ധത്തിനുടമയെ കാണാൻ ഞാൻ സ്റ്റേജിനു മുൻപിലേക്ക് വന്നു…. ഓഹ്….. നിവിൻ പോളി പറഞ്ഞപോലെ പിന്നെ എന്റെ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…….അരക്കെട്ടു വരെയും ഇടതൂർന്നു നിക്കുന്ന മുടിയും വെളുത്തു തു വെള്ള നിറമുള്ള ശരീരവും എതോരാണിനെയും കൊതിപ്പിക്കുന്ന അകാരവടിവും ഉള്ള അവളെ ഒരാൾക്കും വിട്ടുകൊടിക്കില്ലെന്നു അപ്പോൾ തന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊത്തിവച്ചു.പാട്ടു തീരുന്നതു വരെയും ഞാൻ ആ ഒറ്റ നിൽപ്പ് തന്നെ നിന്നു.
അബി വന്നു തോളിൽ ചാരിനിന്നു ഒരു ചോദ്യം അളിയാ അവൾ നിന്റെ ഖൽബിൽ കയറിയോ…….. ?
നിനക്കങ്ങനെ മനസിലായി…..ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു
എനിക്ക് മാത്രമല്ല അവർക്കും മനസിലായി അവൻ പുറകിലേക്ക് ചൂണ്ടി പറഞ്ഞു
ഞാൻ പുറകിലേക്കുനോക്കുമ്പോൾ ക്ലാസ്സിലെ എല്ലാലവന്മാരും ഉണ്ട് എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കാണ്.
മച്ചാനെ നീ ഇത് വരെയും ഒരു പെൺകുട്ടിയെ ഇതുപോലെ നോക്കി നിന്നിട്ടില്ല. ഒരുപാട് പേര് നിന്റെ പുറകെ വന്നിട്ട് കൂടി……….. പിന്നെ എങ്ങനെ മനസിലാകാതിരിക്കും……
അപ്പോഴാണ് അത് ശരിയാണ് എന്നു എനിക്കും തോന്നിയത്…. എനിക്കു ഇത് വരെയും പ്രേമം തോന്നിയിട്ടില്ല….. തോന്നിയത് കാമം മാത്രമായിരുന്നു… ഇന്ന് ആദ്യമായി ഒരു ആളെ പ്രേമത്തോടെ നോക്കി അതെ എന്റെ മാലാഖ……………………………………
അപ്പോഴേക്കും അപ്പു അവളുടെ ഡീറ്റെയിൽസ് കൊണ്ട് വന്നിരുന്നു പേര് അനുപമ പരമേശ്വരൻ. ഫസ്റ്റ് ഇയർ BCA എന്ത്നു ബ്ലഡ് ഗ്രുപ്പ് വരെയും…….നൻബാൻ ടാ…..
അങ്ങനെ കുറച്ചു നേരം അവളെയും വീഷിച്ചു നടന്നു ശേഷം ഞങ്ങൾ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് പോയി അവിടെ പിള്ളേർ പ്രാക്ടീസ് തുടങ്ങിയിരുന്നു.ഞങ്ങളും ചേർന്ന് രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്തു. റോയൽ കോളേജുമായി അടുത്ത ആഴ്ച മാച്ച് ഉണ്ട്. അതിൽ എങ്ങനെയും ജയിക്കണം…… അത് കോളേജിന്റെ തന്നെ അഭിമാനപ്രശ്നമാണ്.ഈ രണ്ടു കോളേജും ഇത് തുടങ്ങയിട്ട് കുറച്ചു കാലമായി. ജയവും പരാജയവും മാറിമാറി വന്നു. കഴ്ഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടണം… മാത്രമല്ല എനിക്ക് ഒരു പ്രതികാരവും ഉണ്ട്. അങ്ങനെ പ്രാക്ടീസ് ന് ശേഷം…. വീണ്ടും കോളേജിലേക്ക് വന്നു അപ്പൊ അതാ അവളും നാലു കൂട്ടുകാരികളും കോളേജ് വിട്ടു പോകാൻ തുടങ്ങിയിരുന്നു…… ഞാനും അപ്പുവും അവൾ ബസ് കയറുന്നതു വരെയും അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. അവസാനം അവൾ ബസ്സിൽ കയറുമ്പോൾ ഒരു നോട്ടം നോക്കി എന്നെ……… ഒന്നും കൊണ്ട് വിരരിക്കാൻ കഴിയാത്ത ആ നോട്ടം…… അത് എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി. അപ്പോഴേക്കും അഭിയും ഷെഫിയും കാറുമായി എത്തിയിരുന്നു.അവൾ പോയ ഉടനെ വീട്ടിലേക്കു തിരിച്ചു. വണ്ടിയിൽ ഇരിക്കുമ്പോഴും മനസ്സിൽ ആ നോട്ടം ആയിരുന്നു. അപ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ഒന്ന് വേഗം നാളെ ആയിരുന്നെകിൽ എന്നു….. അവളെ കാണാൻ………………
