ഈ അഞ്ചുവർഷംകൊണ്ടു എന്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ. അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് . പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ്
അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,കോളേജിൽ പോയതും അതിനുശേഷം അവിടെ ഉണ്ടായ കാര്യങ്ങൾ എല്ലാത്തുമായി കുറച്ചധികം കഥകൾ നിങ്ങളോടു പങ്കുവെക്കാനുണ്ടാകും എന്നു കരുതുന്നു ഞാൻ ഈ വരുന്ന ബുധനാഴ്ച്ച വരും അതുവരെ എല്ലാവരും ഈ പേരുകൂടി മനസ്സിൽ ഓർക്കുമെന്നു പ്രതീക്ഷയോടെ
സസ്നേഹം : രേഖ
