എൻ്റെ മീനൂട്ടി 4

ഇപ്പോൾ പ്രശ്നം അതല്ല, ഇന്നലത്തെ പ്രശ്നം ഇങ്ങനെ പരിഹരിക്കും എന്നതാണ് പ്രശ്നം.. അവൾ വരുന്നതിനു മുന്നേ നാട് വിട്ടാലോ? വേണ്ട എന്തായാലും വരുന്നിടത്ത് വച്ച് കാണാം.. ഓരോന്നും ആലോചിച്ച് പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് ഞാൻ ഹാളിൽ വന്നിരുന്നു.

“നിങ്ങൾ ഇതെവിടെ പോകുവാ?” ഒരുങ്ങി ഇറങ്ങിയ അമ്മയെയും അനിയനേയും കണ്ട് ഞാൻ ചോദിച്ചു..”

“അതെന്തിനാ നീ അറിയുന്നെ?” എപ്പോഴത്തെയും പോലെ എന്നെ പുച്ഛിച്ചു കൊണ്ട് അമ്മ പുറത്തേക്ക് ഇറങ്ങി. പുറകെ അനിയനും..

“ഡാ, നിൻ്റെ ATM CARD ഞാൻ എടുത്തിട്ടുണ്ട് കേട്ടോ” അനിയൻ എന്നോട് പറഞ്ഞു.

“അതുശരി, തള്ളയും മകനും കൂടി എന്നെക്കൂട്ടാതെ കറങ്ങാൻ പോകുവാ അല്ലേ? ആഹ് പോക്കോ.. ഒരു ദിവസം ഞാൻ പിടിച്ചോളാം രണ്ടിനെയും” ഇതിപ്പോൾ കുറെയായി എന്നെ കൂട്ടാതെയുള്ള രണ്ടു പേരുടെയും കറക്കം..

എന്നെ മൈൻഡ് ചെയ്യാതെ എൻ്റെ ബൈക്കും എടുത്തുകൊണ്ട് അവർ സ്ഥലം കാലിയാക്കി.. അമ്മ ഉണ്ടാക്കി വെച്ച ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ ദേ ആദ്യം പറഞ്ഞ കൊടുംകാറ്റ് നടന്നു വരുന്നു, മീനു.. എന്തിനെയും നേരിടാൻ തയാറായി ഞാൻ അവിടെ തന്നെ ഇരുന്നു..

തുറന്നു കിടന്ന വാതിലിൽ കൂടി അകത്തു കയറി അവള് എന്നെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിൽ പോയി. കലം കഴുകി അടുപ്പത്ത് വെച്ച്, അരി കഴുകി ഉച്ചക്കത്തേക്കിന് ചോറുണ്ടാക്കുവാണ് കക്ഷി..

“അതുശരി, തള്ള എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് പോയത്..” ഞാൻ എന്നോട് തന്നെ പറഞ്ഞു.

കഴിച്ചുകഴിഞ്ഞ് അവിടെത്തന്നെ ഇരുന്ന എൻ്റെ പാത്രത്തിലേക്ക് ഇഡ്ഡലി വിളമ്പി അവൾ കഴിക്കാൻ തുടങ്ങി.. കഴിച്ചു കഴിഞ്ഞ് അവൾ പാത്രവും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.. അവൾ ഒന്ന് മിണ്ടുന്നുകൂടിയില്ല.. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. കൈ കഴുകി ഞാൻ അടുക്കളയിലേക്ക് ചെന്നു.. കറിക്കരിയുകയാണ് കക്ഷി.

“മീനൂ..”

മറുപടിയില്ല..

“മീനുക്കുട്ടി..”

“ഹ്മ്മ്മ്..”

“പറ്റിപ്പോയി മോളേ, ക്ഷമിക്ക് നീ..”

“നിൻ്റെ ഫോൺ ഇങ്ങ് തന്നെ”

ഞാൻ ഫോൺ അവൾക്ക് കൊടുത്തു..

Whatsapp ഓപ്പൺ ചെയ്ത് ഉണ്ടായിരുന്ന 2 തുണ്ട് ഗ്രൂപ്പും അവൾ ഓപ്പൺ ചെയ്തു നോക്കി.. കുറെ ഫോട്ടോസും വീഡിയോസും.. അവൾ എന്നെയൊന്നു പാളി നോക്കി.. എന്നിട്ട് ആ 2 ഗ്രൂപ്പിൽ നിന്നും അവൾ ലെഫ്റ്റ് ചെയ്തു, ഗ്യാലറിയിൽ കേറി ഡൗൺലോഡ് ചെയ്ത് വെച്ച എല്ലാ വീഡിയോസും ഡിലീറ്റ് ചെയ്തു കളഞ്ഞു, ഫോൺ എൻ്റെ നേരെ നീട്ടി..

വീണ്ടും മൗനം…

“എന്തേലും ഒന്ന് മിണ്ടെടി, അല്ലെങ്കിൽ എനിക്കിട്ട് 2 അടിയെങ്കിലും താ, ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലെ മോളേ..”

പറഞ്ഞു തീർന്നതും അവളുടെ വലതുകരം എൻ്റെ ഇടതു കവിളിൽ പതിഞ്ഞിരുന്നു.. കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു.. കണ്ണുനീർ അവൾ നക്കിയെടുത്തു.. ഞാനും തിരികെ കെട്ടിപ്പിടിച്ചു.

“എൻ്റെ കെട്ടിയോൻ അങ്ങനെ മറ്റുള്ളവരുടെ നഗ്നത കണ്ട് ആസ്വതിക്കണ്ട.. അഥവാ കാണണം എന്നു തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി.. കേട്ടല്ലോ..!!” ഇത്രേം പറഞ്ഞ് അവളെന്നെ വിട്ട് തിരിഞ്ഞു നിന്ന് പച്ചക്കറി അരിയാൻ തുടങ്ങി.

ഒരു നിമിഷം കഴിഞ്ഞാണ് അവൾ പറഞ്ഞത് മുഴുവൻ ഞാൻ ഗ്രഹിച്ചെടുത്തത്.. കെട്ടിയോൻ എന്ന്,, അതിനർത്ഥം ഞാൻ അവളെ കെട്ടാൻ അവൾ ആഗ്രഹിക്കുന്നു എന്നല്ലേ, ഈശ്വരാ, ഇവൾക്ക് എന്നോട് പ്രണയം ആയിരുന്നോ.. മനസ്സിൽ ലഡ്ഡു പൊട്ടി..

“മീനൂ..”

“എന്താ..??”

“നീ എന്താ ഇപ്പോൾ പറഞ്ഞത്..!!”

“കേട്ടില്ലേ..?? ഇനിയും പറയണോ..?? എൻ്റെ കെട്ടിയോൻ അങ്ങനെ മറ്റുള്ളവരുടെ നഗ്നത കണ്ട് ആസ്വതിക്കണ്ട.. അഥവാ കാണണം എന്നു തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി എന്ന്..”

“നീ തമാശ പറയുവല്ലല്ലോ..??”

“ഡാ തെണ്ടി, ആണുങ്ങൾ ആയാൽ കുറച്ചൊക്കെ ധൈര്യം വേണമെടാ.. ഇഷ്ട്ടം ആണെങ്കിൽ അത് തുറന്ന് പറയണം..”

ഞാനവളെ എല്ല് നുറുങ്ങുന്ന ശക്തിയിൽ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും അവളും എന്നെ തിരിച്ച് കെട്ടിപ്പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *