രണ്ടാം ദിവസം
രാവിലെ എല്ലാവരും എണീറ്റു യോഗ, അസംബ്ലി, ഒക്കെ കഴിഞ്ഞു, ഫുഡ് കഴിക്കാൻ ആയി അവിടെ അടുത്ത് ഉണ്ടായിരുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്നു ഒപ്പം മനുവും പെട്ടന്ന് അതാ വരുന്നു മനുവിന്റെ സ്വപ്നറാണി രേഷ്മ കുറച്ചു അകലെ ആയി ബെഞ്ചിൽ ഇരുന്നു അശ്വിൻ നോക്കുമ്പോൾ മനു നിരങ്ങി നിരങ്ങി പോകുന്നു
ഡാ…
മനു:ഇപ്പോൾ വര എന്ന് കാണുകൊണ്ട് കാണിച്ചു നീങ്ങി നീങ്ങി രേഷ്മയുടെ അടുത്തേക്ക് പോയി.
കുറച്ച് നീങ്ങി ഇരുന്നെടാ….
അശ്വിൻ നോക്കിയപ്പോൾ നവ്യ കൂടെ സ്നേഹയും അവൻ കുറച്ച് നീങ്ങി ഇരുന്ന് കൊടുത്തു പക്ഷെ സ്നേഹ നവ്യയുടെ അപ്പുറത് ആയിട്ട് ഇരുന്നത് കൊണ്ട് അശ്വിൻ വലിയ സന്തോഷം തോന്നിയില്ല ഈ പെണ്ണ് ഒന്ന് പോയിരുന്നെകിൽ എന്ന് അവൻ ചിന്തിച്ചു.
നവ്യ:നിനക്ക് ലൈൻ ഒന്നുമില്ലെടാ…
അശ്വിൻ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….നിനക്കോ
ഓ ഇല്ലടാ…..
അവൾ തിരിഞ്ഞു സ്നേഹയോട് ചോദിച്ചു സ്നേഹയുടെ ഉത്തരം കേൾക്കാൻ ഒരു നിമിഷം അശ്വിൻ കഴിക്കുന്നത് നിർത്തി………
മ്മ് ഇണ്ട് വലിയ സന്തോഷത്തോടെ ആയിരുന്നില്ല അതേപറഞ്ഞത്
അശ്വിൻ പിന്നെ കഴിക്കാൻ തോന്നിയതെ ഇല്ല അവൻ പെട്ടന്ന് എഴുനേറ്റ് പോയി…
അന്ന് ഒരു ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു… ക്ലാസ് ന്റെ ഇടയിൽ അശ്വിന്റെ ചിന്ത സ്നേഹയെ പറ്റിയും ലൈൻ ഉണ്ടെന്ന് കേട്ടെങ്കിലും….അവൻ സങ്കടം കാണിച്ചില്ല അവൻ ഇടക്ക് സ്നേഹയെ നോക്കി അത്രയും നേരം ക്ലാസ് കേട്ടോണ്ടിരുന്ന അവൾ പൊടുന്നനെ അവനെ നോക്കി..
അശ്വിൻ ഒന്ന് ഞെട്ടി നോട്ടം മാറ്റി.അന്ന് രാത്രിയിൽ ഫുഡ് കഴിച്ചു കഴിഞ്ഞ് എല്ലാവരും മരത്തിന്റെ ചുവട്ടിൽ ഒക്കെ പോയി ഇരിക്കുന്നുണ്ടായിരുന്നു രാത്രി + ചുറ്റുവട്ടത് ആരും സെറ്റ് ആയവർക് സല്ലപിക്കാൻ ഇതിലും നല്ല അവസരം ഉണ്ടോ….. അശ്വിൻ മനുവിനെ നോക്കി പക്ഷേ കണ്ടില്ല പിന്നെ വിമലിന് ഒപ്പം ഇരുന്ന് ക്ലാസിലെ പെണ്ണ് പിള്ളേരെ വിലയിരുത്താൻ തുടങ്ങി.അപ്പോളേക്കും നവ്യ യും സ്നേഹയും അങ്ങോട്ടേക്ക് വന്നത് കൊണ്ട് വിലയിരുത്തൽ നിർത്തി..
വിമൽ:നവ്യയെ ഒരു ചേർക്കനെ അങ്ങോട്ട് സെറ്റ് അക്കത്തിലാരുന്നോ…
നവ്യ:ഒന്ന് പോയെടാ….. പിന്നെ നാളെ നമ്മുക്ക് ആണ് കിച്ചൺ ഡ്യൂട്ടി….സാർ നോട് അതൊന്ന് ചോദിക്കണ്ട….
വിമൽ:യെസ്… ചോദിക്കം
നവ്യ സ്നേഹയെ വിളിച്ചു. “ബാ പോയി ചോദിച്ചിട്ട് വരം ”
സ്നേഹ:ഇല്ലടി നീ പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം….
നവ്യ:ആരെങ്കിലും വാ കൂടെ…
വിമൽ:ഞാൻ വരാം…. ഡാ വരുന്നുടോ…
അശ്വിൻ:ഇല്ലടാ ഞാൻ റൂമിലോട്ട് പോക്കുവ….
വിമലും നവ്യ യും ബിനോയ് സാർ ന്റെ അടുത്തേക്ക് പോയി….
സ്നേഹ:റൂമിൽ പോവുന്നിലെ
അശ്വിൻ കുറച്ചു കൂടി കഴിഞ്ഞ് പോകാ….
മ്മ്മ്മ്….. സ്നേഹ ഒന്ന് മൂളി
അവളോട് എന്താ ചോദിക്കണ്ടേ എന്തിനെ പറ്റിയ സംസാരിക്കണ്ടേ എന്ന് അശ്വിൻ വളരെ സംശയിച്ചു…. ഒടുവിൽ ചോദിച്ചു”നിനക്ക് ലൈൻ ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഒരു സങ്കടം പോലെ ”
സ്നേഹ:ലൈനോ ആർക് ”
അശ്വിൻ:നിനക്ക് ഇല്ലേ ”
സ്നേഹ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല…
അശ്വിൻ:പിന്നെന്താ രാവിലെ………
സ്നേഹ:ഓ അതോ അത് ആ സമയത്ത് ഞാൻ അവരോട് ഒക്കെ കുറെ പറഞ്ഞിരുന്നു സെറ്റ് ആയപ്പോ ഉള്ള കാര്യങ്ങൾ പിന്നെ ഇപ്പോൾ ബ്രേക്ക് ആയി എന്ന് പറയാൻ ഒരു മടി…….നിനക്ക് ഇല്ലേ…..”
“അത് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….. “അശ്വിൻ ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു… പേരെന്തായിരുന്നു…..?
അവളുടെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അശ്വിൻ ഒന്ന് പണിപ്പെട്ടു….. അവൻ മറുപടി കൊടുക്കാൻ പറ്റിയില്ല.
സ്നേഹ അതേപറ്റി കൂടുതൽ ചോദിച്ചതും ഇല്ല..
ഒന്ന് നടന്നിട്ട് വന്നാലോ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അശ്വിൻ ചോദിച്ചു.
സ്നേഹക്കും സമ്മതം. അവൻ എഴുന്നേറ്റു നിന്ന് അവളെ നോക്കി. ബ….
അവൾ അശ്വിന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു ആ ഒരു ചെറിയ സ്പർശം പോലും അവനെ മറ്റൊരു ലോകത്തേക് കൊണ്ടുപോയിരുന്നു. അവർ ഗ്രൗണ്ടിലൂടെ നടന്നു അവൾ അവളുടെ വീടിനെ പറ്റിയും ബ്രേക്ക് അപ്പ് ആയതിന്റെ കാരണങ്ങളും അവനോട് പറഞ്ഞു അവനെ പോലും മറന്ന് അതൊക്കെ കേട്ടുകൊണ്ടിരുന്നു ഇടക്ക് അവൻ ചോദിച്ചു നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…. അതിന് മറുപടി എന്നോണം ആദ്യം ഒരു ചെറു ചിരിയും പിന്നെ മറ്റൊരു ചോദ്യവും വന്നു അതെന്താ അങ്ങനെ ചോദിച്ചേ…..?
