ഒന്നുമറിയാതെ – 2 1

ഞാൻ (ചമ്മിയ മുഖവും ആയി) : കണ്ടായിരുന്നു അല്ലെ 😊

അമൽ : അയ്യേ നാണിക്കല്ലേ നാണിക്കല്ലേ…..

ഞാൻ : 😊

അമൽ : ഭയങ്കര ജാട ആണ് അവൾക്കു… സംസാരിക്കാൻ കൂടി മടിയാണല്ലോ നീ എങ്ങനെ വളക്കും അവളെ. പോരാഞ്ഞിട്ട് പെൺപിള്ളേരോട് സംസാരിക്കാൻ നിനക്ക് പേടിയും ആണ്.

ഞാൻ : എടാ നീ ഇങ്ങനെ ഒക്കെ പറയല്ലേ.. എനിക് എന്തോ അവളെ കണ്ടപ്പോ തൊട്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.

അമൽ : എടാ നീ സെഡ് ആവല്ലേ. നമ്മുക്ക് റെഡി ആകാ.

ഞാൻ :ഹ്മ്മ്

അമൽ : എടാ ശെരി എന്നാ എന്റെ സ്റ്റോപ്പ്‌ ആയി.ഗ്രൗണ്ട് ൽ കാണാം.

ഞാൻ : ആഹ്ടാ ഒക്കെ

 

എന്നും പറഞ്ഞു അവനും ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ ഞാനും ഇറങ്ങി. നോക്കുമ്പോ നേരത്തെ കണ്ട പരിചയം പോലും ഇല്ലാണ്ട് അവൾ മുന്നിൽ സ്പീഡിൽ നടന്നു പോകുന്നു.

ഞാൻ അത് പിന്നെ കാര്യമാക്കിയില്ല എന്തേലും വഴി കാണും.. നമ്മുക്ക് നോക്കാം.

വീട്ടിൽ വന്നപ്പോഴേക്കും അമ്മ ചായ വെച്ച് തന്നു. അനിയത്തി അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. അവൾക്ക് പിന്നെ ടീവി കിട്ടിയാൽ പിന്നെ അമ്മേനേം അച്ഛനേം ഒന്നും വേണ്ട.

 

അവളെ ഓർത്തട്ടാണെങ്കിൽ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. മനസ്സിൽ ഫുൾ ഉം റീനു എന്നാ പേരും അവളുടെ ആ കണ്ണുകളും ആണ്. എനിക്കാണെകിൽ അവൾക്ക് എന്നെ ഇഷ്ടം ആവുവോ എന്നായി പിന്നെ ഉള്ള ചിന്ത.

 

(ഞാൻ ആണെങ്കിൽ നല്ല ഉയരം ഉണ്ട്. മെലിഞ്ഞിട്ടാണ് . വല്യ ഭംഗി ഒന്നും ഇല്ലെങ്കിലും കണ്ടാൽ മോശം പറയില്ല. പല്ല് ചെറുതായി പൊന്തിയിട്ടുണ്ട് എന്ന് കരുതി നിങ്ങൾ വിചാരിക്കും പോലെ അല്ല ചെറുതായി ആരും അത് ശ്രദ്ദിക്കുക കൂടി ഇല്ലെങ്കിലും എനിക് അത് ചിരിക്കുമ്പോൾ ഒക്കെ ഒരു കോംപ്ലക്സ് ആണ്. അതുകൊണ്ട് ചിരിക്കുമ്പോൾ ഒക്കെ ഞാൻ വായപോത്തും.

അവളാണെങ്കിൽ ഉയരം പാകത്തിനാണ്. മെലിഞ്ഞിട്ടാണ്. ആ കണ്ണുകൾ ആണ് അവളുടെ ഹെയലൈറ്റ്. പിന്നെ അത്യാവിശം ആരും നോക്കി പോകുന്ന സൗന്ദര്യവും)

 

മനസിലൂടെ ഇതൊക്കെ ഓടി കളിക്കുന്നത് കൊണ്ട് കളിക്കാൻ ഇന്ന് പോകേണ്ടെന്നു തീരുമാനിച്ചു. അമൽനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് സഞ്ജു ചേട്ടൻ പറഞ്ഞ ഇൻസ്റ്റയുടെ കാര്യം ഓർമ വന്നത്.

 

ഞാൻ പെട്ടെന്ന് തന്നെ ഇൻസ്റ്റാ എടുത്ത് അവളുടെ അക്കൗണ്ട് കണ്ടുപിടിച്ചു ഒരു റിക്വസ്റ്റ് അയച്ചു.അക്‌സെപ്റ് ചെയ്യണേ എന്ന പ്രാർത്ഥന ആയിരുന്നു പിന്നെ.

 

എന്തൊക്കെയോ ആലോജിച്ചിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല. അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

 

അമ്മ : ഇതെന്ത് ഉറക്കം ആണ്. നീ ക്ലാസ്സിൽ പഠിക്കാൻ തന്നെ ആണോ പോണത്?

ഞാൻ : അറിയാണ്ട് ഫോണിൽ നോക്കി ഇരുന്നു ഉറങ്ങിപോയതാ. അല്ല സമയം എന്തായി?

അമ്മ : സമയം 8 മണി കഴിഞ്ഞു. നിനക്ക് വല്ല വയ്യായികയും ആണെന്ന് കരുതിയാണ് നേരത്തെ വിളിക്കാതിരുന്നത്. എഴുന്നേറ്റു വന്നു ഭക്ഷണം കഴിച്ചിട്ട് കിടന്നോ.

ഞാൻ : ഞാൻ ദാ വന്നു. അമ്മ ഭക്ഷണം എടുത്തു വെച്ചോ…

അമ്മ പോയിക്കഴിഞ്ഞു കൊറച്ചു നേരം കഴിഞ്ഞപ്പോൾ ആണ് ശെരിക്കും എനിക് ഉറക്കം വിട്ടുമാറിയത്. അപ്പോഴേക്കും റീനുന്റെ ഓർമ്മകൾ പിന്നെയും വന്നു.

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ഇൻസ്റ്റാ ഓപ്പൺ ആക്കി നോക്കി. അവൾ എന്റെ റിക്വസ്റ്റ് അക്‌സെപ്റ് മാത്രം അല്ല എന്നെ തിരിച്ചും ഫോളോ ചെയ്തിട്ടുണ്ട്. എനിക്കാണെങ്കിൽ സന്തോഷം ആയിരുന്നു മൊത്തം.

 

ഫുഡ്‌ കഴിച്ചു കഴിഞ്ഞു വന്നിട്ട് അവളുടെ പ്രൊഫൈൽ എടുത്തുനോക്കാൻ തുടങ്ങി. അവളുടെ എല്ലാ ഫോട്ടോയും നോക്കി സ്വപനം കണ്ടോണ്ടിരുന്നു.എന്റെ വീടിന്റെ അടുത്തായതുകൊണ്ട് തന്നെ നാളെ രാവിലെ ബസ് കയറാൻ പോകുമ്പോ അവളെ കണ്ടു വെറുതെ സംസാരിക്കാം എന്ന് തീരുമാനിച്ചു.

കിടക്കുന്നതിനു മുന്നേ അമൽനെ വിളിച്ചു നാളെ നേരത്തെ ക്ലാസ്സിൽ കയറണം എന്നും പറഞ്ഞു അലാറം വെച്ചും ആണ് കിടന്നത്.

 

 

___________________________________________________________________________________________________

Leave a Reply

Your email address will not be published. Required fields are marked *