ഒന്നുമറിയാതെ – 2 1

അമൽ : അവരുടെ കാര്യം ആര് നോക്കുന്നു… അല്ലേടാ?

ഞാൻ : അതെ അതെ.

വീണ മിസ്സ്‌ : എന്നാ ശെരി നിങ്ങളുടെ പേരുപടി നടക്കട്ടെ.. സമയമാകുമ്പോൾ ക്ലാസ്സിൽ കയറിക്കോണം… കണ്ട പണിയൊന്നും മേടിച്ചു വെച്ചിട്ട് വേരരുത്.. അറിയാലോ.. എല്ലാരും എന്നെയാണ് നിങ്ങളെ എല്ലാത്തിനും കൂട്ടു നില്കുന്നു എന്നുപറഞ്ഞു വഴക്ക് പറയുന്നത്.

ഞാൻ : ഞങ്ങൾ ശ്രദ്ധിക്കാം മിസ്സേ…

എന്നും പറഞ്ഞു ഞങ്ങൾ സയൻസ് ലേക്ക് പോയി.

 

അമൽ : ആ ഇതെന്താ തമ്പുരാട്ടിമാര് ഇന്ന് കുളിച്ചട്ടൊക്കെയാണല്ലോ ക്ലാസില്ലേക് വന്നേക്കുന്നത്🤭.

ഇതാണ് ഞങ്ങളുടെ കൂട്ടുകാരികൾ – നയന, മിയ

ഞങ്ങൾ നല്ല കൂട്ടുകാർ ആണ്. രണ്ടുപേരും ഞങ്ങളുടെ ഒരേ വെവ് ലെങ്ത് ആണെന്ന് തോന്നിയപ്പോ കൂടെ കൂട്ടിയതാണ്. ഇവരുടെ എടുത്ത് എന്തും ഞങ്ങൾക്ക് പറയാം അത്രേം സ്വാതന്ത്ര്യം ആണ്. പക്ഷെ ചിലപ്പോഴൊക്കെ എന്നികുതോന്നാറുണ്ട് എന്റടുത്തുള്ളതിനേക്കാൾ കൂട്ടു ഇവന്റെടുത്താണെന്ന്, ചിലപ്പോൾ വെറും തോന്നൽ ആണെന്ന് വിചാരിക്കും

 

നയന : ഓഹ് പറയുന്ന മഹാൻ ഇന്ന് പല്ലുതേച്ചോ ആവോ 🙄.

അമൽ : ഇവിടെ അടുത്ത വന്നു കിസ്സ് അടിച്ചു നോക്കടി അപ്പൊ അറിയാം പല്ല് തേച്ചിട്ടുണ്ടോ എന്ന് 😘

 

ഞാൻ പറഞ്ഞില്ലേ ഇവരുടെ അടുത്ത് എന്ത് വേണേലും ഞങ്ങൾക്ക് പറയാം അത് വേറെയൊന്നുകൊണ്ടല്ല ഞങ്ങളുടെ അടുത്തുള്ള അവരുടെ വിശ്വാസം കൊണ്ടാണ്.

 

മിയ : എടാ നിനക്ക് നാണം ഉണ്ടോ ഇങ്ങനെ പറയാൻ ഒന്നുമില്ലേലും ഞങ്ങൾ രണ്ടു സുന്ദരി പെൺകുട്ടികൾ അല്ലെ?

ഞാൻ : എടാ അമലേ? എവടെ?

അമൽ : എന്ത്?

ഞാൻ : അല്ല ഇവള് പറഞ്ഞായിരുന്നു രണ്ടു സുന്ദരിയായ പെൺകുട്ടികളെ പറ്റി കാണാൻ ഇല്ലേല്ലോ ഇവിടെയൊന്നും 🤭

നയന : ഓഹ് ഓവർ ആക്കല്ലേ മോനെ നീ 😠

ഞാൻ : ഓഹ് ഞാൻ വെറുതെ തമാശക്ക് പറഞ്ഞേയല്ലേ.നയന ചേച്ചി കൂൾ ഡൌൺ..

നയന : അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.

അപ്പോൾത്തേക്കും ബെൽ അടിച്ചു.

അമൽ : എന്നാ ശെരി ഡീ. ക്ലാസ്സിൽ പോട്ടെ ഇപ്പൊ മറ്റേ തള്ള ആണ് ക്ലാസ്സിൽ കേറാൻ വൈകിയാൽ പിന്നെ അത് മതി.

മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.

 

രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി ടൈം ഒക്കെ ഞങ്ങൾ വെറുതെ കറങ്ങി നടന്നു വായിനോക്കാരാണ് പതിവ്. പിന്നേ +2 ലെ ചേട്ടന്മാരെ ഒക്കെ നല്ല കമ്പനി ആണ് ഞങ്ങളും അയ്യിട്ടു അപ്പൊ പിന്നെ അവരുടെ കൂടെ കൂടും.

 

പിന്നെ ഉള്ള ടൈം ഒക്കെ ഭയങ്കര ബോർ ആയിരുന്നു ക്ലാസ്സിൽ കെടന്നു ഉറങ്ങിയും ലഞ്ച് കയ്ച്ചും ഒക്കെ ടൈം പോയി.

 

സ്കൂൾ വിട്ടതും ഞങ്ങൾ നേരെ ബേക്കറിലേക്ക് വിട്ടു. ഇനി ½ മണിക്കൂർ ഇവിടെ ഇരിക്കും. സ്കൂൾ ഇരിക്കുന്നത് ഒരു പട്ടികാടായതിനാൽ 15,20 മിനിറ്റ് കൂടുമ്പോഴാണ് ബസ് ഉള്ളു. അതും ആദ്യത്തെ രണ്ടു ബസിൽ ശ്വാസം വിടാൻ പോലും സമയം കിട്ടൂല. അതുകൊണ്ട് ഞങ്ങൾ 4 ഉം സ്ഥിരം 3 മത്തെ ബസ് ലാണ് പോകാറ്.

 

ബേക്കറിയിൽ കേറിയപ്പോ തന്നെ സഞ്ജു ചേട്ടനെ കണ്ടു. ഞങ്ങളുടെ സീനിയർ ആണ്. പുള്ളിയാണ് ഞങ്ങളെ ബാക്കി സീനിയർസ് ഒക്കെ ആയിട്ട് കമ്പനി ആക്കിയെ. എല്ലാരും നല്ല ക്ലീൻ ആൾകാർ ആണ്. പിന്നെ ഇവരിൽ ചിലർ ഒക്കെ എന്റെ അവിടത്തെ ഗ്രൗണ്ടിൽ ആണ് എല്ലാ ദിവസവും വൈകുന്നേരം ഫുട്ബാൾ കളിക്കാൻ വരാറു.

 

സഞ്ജു : ദേ ചേട്ടാ എന്നാ 2 സർബത്ത് കൂടി അടിച്ചോ..

കടയിലെ ചേട്ടൻ : ആ മോനെ ഇപ്പൊ തരാം.

ഞങ്ങൾ രണ്ടു സ്റ്റൂൾ വലിച്ചു ആൾടെ അടുത്തിരുന്നു.

ഞാൻ : അല്ല ബാക്കിയുള്ളവർ എവിടെ?

സഞ്ജു : അവന്മാർ ഇപ്പൊ ഇറങ്ങിയതേ ഉള്ളു. നേരെ ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട് അല്ല നീ വരുന്നില്ലേ?

ഞാൻ : ഞങ്ങൾ സാദാരണ വരുന്ന സമയത്ത് എത്തിക്കൊള്ളാം.

സഞ്ജു : ഹ്മ്മ് രണ്ടും കെടന്നു കൂടുതൽ ചുറ്റികളിക്കണ്ടു പെട്ടെന്നു എത്തിക്കോ.

അമൽ : അഹ്.

അപ്പോൾത്തേക്കും 2 സർബത്ത് എത്തി. അതും കുടിച്ചു സംസാരിച്ചിരുന്നപ്പോഴാണ് അതിലെ പോയ ബസ് ഇൽ വലിഞ്ഞു കയറി മറ്റേ രണ്ടെണ്ണം പോണു. വേറെആരും അല്ല മിയയും നയനയും. കഷ്ടപ്പെട്ട് എന്തിവലിഞ്ഞു ടാറ്റാ ഒക്കെ കാട്ടുനിണ്ട്.

Leave a Reply

Your email address will not be published. Required fields are marked *