ഇത് കേട്ട വന്ന ഇളയമാമ്മൻ എന്താടാ നിന്നെകൊണ്ടുള്ള പ്രശ്നമാണല്ലോ ഇവിടെമൊത്തം നിന്റെ നാവടങ്ങി ഇരിക്കില്ലേ നിന്ന് ചിലക്കാതെ കേറി പോടാ അകത്ത് ഞാൻ പറഞ്ഞു പോകുന്നില്ല ഞാൻ എന്റെ അമ്മയോടാ സംസാരിക്കുന്നത് അതിൽ മാമ്മൻ തല ഇടണ്ട എന്താ അമ്മേ എന്നേ വീണ്ടും അടിക്കാൻ പ്ലാൻ ചെയ്ത് നിങ്ങൾ ആങ്ങളയും പെങ്ങളും കൂടി ഒരു സീൻ ഉണ്ടാക്കിയതാണോ അതിനാണോ ഞാൻ വരാൻ നോക്കി നിന്നപോലെ ഇവിടെ നിന്നത് അമ്മക്കെന്നെ തല്ലണമെങ്കിൽ വന്നു അടിച്ചോ ഇതുപോലെ ഒരു സീൻ ഉണ്ടാക്കണോ ഞാൻ അമ്മയുടെ കൈ രണ്ടു പിടിച്ചു എന്റെ കവിളത്തു മാറി മാറി അടിപ്പിച്ചു എന്നെ തടയാൻ വന്ന ഇളയമ്മനെ തടഞ്ഞുകൊണ്ട് പറഞ്ഞു ഇത് ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള പ്രശ്നമാ അച്ഛനും അങ്ങളയൊന്നും ഇതിൽ ഇടപെടണ്ട എന്നിൽ നിന്നും അങ്ങനൊരു പ്രതികരണം മാമാൻ പ്രതീക്ഷിച്ചില്ല മാമ്മൻ ഒന്നും മിണ്ടാതെ അവിടുന്ന് പോയി പെട്ടന്ന് ആര്യ ചേച്ചിയും ശ്രീജ മാമ്മിയും എന്നേ പിടിച്ചു മാറ്റി അമ്മ കരഞ്ഞു നിലവിളിച്ചു അകത്തേക്ക് പോയി വലിയമാമ്മൻ പറഞ്ഞു മോളെ ഇവനെ എന്റെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കോ ഞാൻ പിന്നാലെ വരാം ചേച്ചിയും മാമ്മിയും എന്നെ പിടിച്ചു വലിയമ്മാവന്റെ വീട്ടിലേക്ക് കൊണ്ടു പോയി ഇതെല്ലാം കണ്ടും കെട്ടും പുറത്തെ പന്തലിലിരുന്നു മുകസാക്ഷിയായി കരയുകയായിരുന്നു പൂജ
വീട്ടിലെത്തിയ മാമി എന്താടാ മോനേ നിനക്കെന്താ വട്ടായോ അതേ മാമി എനിക്ക് വട്ടാ എല്ലാവരും കൂടി എന്നേ വട്ട് പിടിപ്പിച്ചു ഞാൻ ചേച്ചിയെ നോക്കി പറഞ്ഞു ഞാനും ചേച്ചിയും (ചിറ്റ ) കൂടി ഉച്ചക്ക് എല്ലാം പറഞ്ഞു തന്നതല്ലേ പിന്നെ എന്തിനാ നന്ദു അമ്മയോട് വഴക്കുണ്ടാക്കിയെ മാമി ചോദിച്ചു ഞാൻ ഉണ്ടാക്കിയതാണോ അമ്മയും മാമ്മനുമല്ലേ പ്രശനമുണ്ടാക്കിയത് .
എടാ ചേച്ചിയും വല്യേട്ടനും (ചിറ്റയും വലിയമാമ്മനും ) നീ ഉറങ്ങി കിടന്നപ്പോൾ അമ്മയെയും ചെറിയമാമനെയും വഴക്കിട്ടു നിന്നെ തല്ലിയതിനു അമ്മയെ തല്ലാൻ വരെ വല്യേട്ടൻ കയ്യോങ്ങി പിന്നെ ആര്യ എല്ലാവരോടും പറഞ്ഞു അവൾ തമാശ പറഞ്ഞതിന് നിങ്ങൾ എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നു പിന്നെ പൂജമോൾ വന്നു കറഞ്ഞു പറഞ്ഞു ആ ചേട്ടനോട് എനിക്കങ്ങനെ ഒന്നും ഇല്ലെന്ന്. ആ ചേട്ടനുംഎന്നോട് അങ്ങനെ ഒന്നും ഇല്ലെന്ന് ഒരു പൂ പറിച്ചു തരാൻ മാത്രമേ അവൾ പറഞ്ഞുള്ളു അത് നീ പറിച്ചു കൊടുത്തില്ലന്ന് ഇഷ്ടമുള്ള ആളാണെകിൽ പറിച്ചു തരുമായിരുന്നു ആ ചേട്ടൻ എന്നേ അങ്ങനെ കണ്ടിട്ടില്ല നിങ്ങൾക്കൊക്കെ ഓരോന്ന് കേട്ട് ആ പാവത്തിനെ തല്ലാൻ വട്ട് ആണോന്നു വരെ ചോദിച്ചു ഇതൊക്കെ കേട്ട് സത്യം മനസിലാക്കിയ അമ്മ നിന്നോട് സോറി പറയാൻ നിന്നതാ ഒന്നും പറയാൻ സമ്മതിക്കുന്നതിന് മുമ്പേ വളെടുത്തു തുള്ളുവല്ലേ നീ ഇപ്പോൾ ചേച്ചിയോട് കാണിച്ചത് വളരെ മോശമായി പോയി നന്ദു നീ പോയി അമ്മയോട് സോറി പറ ഇല്ലേ നന്ദു നിന്നോട് ഇനി ഞാൻ മിണ്ടില്ല ശ്രീജമാമി പരിഭവിച്ചു പറഞ്ഞു.
അപ്പോഴേക്കും എന്റെ വലിയ മാമ്മനും വലിയമാമിയും (ബിന്ദു മാമി ) കൂടി അങ്ങേട്ടേക്ക് വന്നു നിന്നോട് ഞാൻ എന്താ മോനേ വൈകിട്ട് പറഞ്ഞേ നീ അല്ലേ കുടുംബത്തിലെ മൂത്തവൻ നിന്നേക്കണ്ടല്ലേ ബാക്കിയുള്ള കുഞ്ഞുങ്ങൾ പഠിക്കേണ്ടത് അമ്മയോട് ഇങ്ങനെയൊന്നും പെരുമാറരുത് ഇനി കേട്ടല്ലോ മാമ്മിയും മാമ്മനും കുടി എന്നെ ഉപദേശിച്ചു വലിയമാമ്മൻ പറഞ്ഞാൽ ഞാൻ അനുസരിക്കുമെന്ന് അവർക്കും അറിയാമായിരുന്നു വാ നമുക്ക് പോകാം പോയി അമ്മയോട് സോറി പറയാം ഞാൻ വരാം മാമ്മാ കുറച്ചു കഴിഞ്ഞുവരാം കുറച്ചു നേരം ഞാൻ ഇവിടെ ഇരിക്കട്ടെ മാമ്മാ കുറച്ചു കഴിയുമ്പോൾ നീ അങ്ങോട്ടേക്ക്. വരണം നല്ല മഴക്കോളുണ്ട്. ഞാൻ വരാം മാമ്മാ ഇവനെ ഞാൻ കൊണ്ടുവന്നോളാം വല്യേട്ടാ.മോളെ ശ്രീജേ നിന്നേ അവൻ അന്വേഷിക്കുന്നുണ്ട് ഞാൻ അങ്ങേരെ ഒന്ന് കാണാനിരിക്കുവായിരുന്നു അവിടെ തന്നെ ഉണ്ടല്ലേ അല്ലേ ചേട്ടാ ഞാനും വരുന്നു ആര്യമോളെ നീ ഇവിടെ ഇവന്റെ കൂടെ ഇരിക്ക് കുറച്ചു കഴിഞ്ഞു ഇവനെയങ്ങ് കൊണ്ടുവരണെ പിന്നെ ഈ വാതിൽ അടച്ചേക്ക് മണി എഴാവറായി അവിടെ ചടങ്ങിപ്പോൾ തുടങ്ങും അതും പറഞ്ഞ് അവരിറങ്ങി.
