ഒരുത്തി അനുരാഗം Like

 

അല്ല നിങ്ങൾ ഇപ്പോ വിചാരിക്കും ഞാൻ ഇപ്പോ എവിടയാന്ന്. അല്ല ചങ്ങായിമാരെ ധൃതി വെക്കല്ലെ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നല്ലേ പഴഞ്ചൊല്ല്.

 

അപ്പൊ പ്രീയമുള്ള സുഹൃത്തുക്കളെ. ഇതുവരെയായും എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ആന്റണി. തെക്കേപ്പറമ്പിൽ ജോണിന്റേയും അന്നാമ്മയുടേയും ഇളയ പുത്രനായ ഞാൻ CET(Collage of Engineering Trivandum)ൽ അവസാന വർഷ CS Engineering വിദ്യാര്ർഥി കൂടിയാണ്. വീട് നമ്മുടെ മധ്യതിരിവിതാംകൂറിൽ തന്നെ. അതന്നെ നമ്മുടെ ആലപ്പുഴയിൽ. മുമ്പ് കേട്ടത് Campus Selectionൽ Placed  ആയതാണ്. വീട്ടിൽ അച്ഛൻ,അമ്മ,ചേച്ചി. അച്ഛൻ നാട്ടിലെ വല്യ പ്രമാണിയാണ്. നാട്ടിലെ എല്ലാവർക്കും തെക്കേപ്പറമ്പിലെ ജോൺ എന്നു കേട്ടാലേ നൂറു നാവാണ്. വെറുതെ പറഞ്ഞതല്ല കേട്ടോ. നാട്ടിലെ ഏത് കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ എന്റെ അച്ഛൻ കാണും. അത്യാവിശ്യം പൊതുപ്രവർത്തനവും ഉണ്ട്. രാഷ്ടീയം ഇല്ല കേട്ടോ. ഇടക്കിടക്ക് സമുഹ വിവാഹങ്ങളും അച്ഛൻ നടത്താറുണ്ട്. ചുരുക്കം പറഞ്ഞാൽ ആ നാട്ടിലെ ചെറിയ നാട്ടുരാജാവാണെന്നും പറയാം.പിന്നെ എന്റെ അമ്മക്കുട്ടി അന്നാമ്മ ഗൃഹനാഥ ആണ്. സ്നേഹത്തിന്റെ പര്യായമാണ് അന്നാമ്മ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, അത്രയ്ക്കും പാവമാണ് എന്റെ അന്നക്കുട്ടി. അപ്പനും അമ്മയും പഴേ പ്രണയജോടികളാണ്.പണ്ട് കല്യാണത്തിന് അന്നമ്മയുടെ അപ്പൻ അതായത് എന്റെ അപ്പാപ്പൻ  എതിർത്തപ്പോൾ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് വന്ന് കല്യാണം കഴിച്ച വീരപുരുഷൻ ആണ് എന്റെ അപ്പൻ Bro. പിന്നെ എന്റെ ചേച്ചി വക്കീലാണ്. High Courtൽ ഒരു കൊടികെട്ടിയ വക്കീലിന്റെ ജൂനിയറായി പ്രാക്ടിസ് ചെയ്യുന്നു. അത്യാവിശ്യം ജോലിത്തിരക്കുള്ള ഒരു വ്യക്തി കൂടിയാണവൾ. ഓർമ്മ വെച്ച കാലം മുതൽ എന്റെ ഏതു കാര്യങ്ങൾക്കും കൊടിയും പിടിച്ച് അവൾ എന്റെ കൂടെ ഉണ്ട്.

 

Back To Present

 

ഹോസ്റ്റലിൽ നിന്ന് ഇന്നാണ് ഇറങ്ങേണ്ടത്. ഓർത്തപ്പോൾ നെഞ്ചിൽ ഒരു കൊളുത്തുവലി. നീണ്ട 4 വർഷം അടിച്ചുപൊളിച്ച് നടന്ന എന്റെ കോളേജ്, ഇനി ഞാനവിടില്ല എന്ന് ഓർത്തുകൊണ്ടിരുന്നപ്പോ notifications.

 

ആരാന്നല്ലെ, നേരത്തെ വിളിച്ച പെണ്ണ് തന്നെ. ഒരു ആഴ്ച്ചയ്ക്കകം ജോയിൻ ചെയ്യണം എന്ന് പറഞ്ഞായിരുന്നു മെസ്സേജ് കുടെ കമ്പനി details and location.  Oru Thumps up ഇട്ട് അപ്പുറത്ത് ദിവാകരൻ ചേട്ടന്റെ കടയിൽ നിന്ന് ചായയും കുടിച്ച് പറ്റും തീർത്ത് ഞാനെന്റെ Hostelൽ നിന്ന് പടിയിറങ്ങുകയാണ് സുഹൃത്തുക്കളെ.

 

അങ്ങനെ പത്മനാഭന്റെ മണ്ണിൽ നിന്നും എന്റെ സ്വന്തം നാടായ ആലപ്പുഴയിലേക്ക്.

 

വിട്ടിൽ എത്തിയപ്പോ രാത്രി 2 മണി. ചേച്ചിയെ വിളിച്ച് കതകും തുറന്ന് അകത്ത് കയറി ഒരു കുളിയും പാസാക്കി കിടന്നു. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിയും പോയി.

രാവിലെ കുണ്ടിക്ക് വെയിലടിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. എഴുന്നേറ്റപാടെ ഫോണും എടുത്ത് കക്കൂസിലേക്ക് ഒരു ഓട്ടം ആയിരുന്നു. എന്തിനാന്ന് ചോദിച്ചാൽ അതിന് തന്നെ. 2 . (നല്ലത് ചിന്തിക്കു ലോകമേ…..)

 

ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ച് ഒരുമ്മയും കൊടുത്തപ്പോഴാണ് ആ തെണ്ടിയെ ഞാൻ കാണുന്നത്. എന്റെ ബാല്യകാലസഖി അലീന. എന്റെ കൂടെ LKG മുതൽ പഠിച്ച എന്റെ ചങ്ക്. അന്നും ഇന്നും എന്റെ നിഴലായി കാണുന്ന എന്റെ ഉറ്റ തോഴി.

 

“ഡീ നാറീ, നിനക്ക് വീടും കുടിയും ഒന്നും ഇല്ലേ”?

“അയിന് നി ഏതാടാ” എന്ന അവൾടെ മറുചോദ്യം കേട്ടപ്പോൾ ഒന്നും കഴിക്കാതെ തന്നെ വയർ നിറഞ്ഞു.

ഞങ്ങൾ തമ്മിൽ ഇത് പതിവായതുകൊണ്ട് അമ്മയും ഇതിന്റെ ഇടയിൽ കേറിയില്ല.

നിറം സിനിമയിലെ കുഞ്ചക്കോ ബോബനെപ്പോലയും ശാലിനിയെപ്പോലെയും ആണ് ഞങ്ങൾ. അപ്പോ ഏതാണ്ട് മനസ്സിലായിക്കാണില്ലെ ഞങ്ങൾ തമ്മിലുള്ള ബന്ധം.

 

ഒരാഴ്ച്ചയ്ക്കുള്ളിൽ Bangalore ജോയിൻ ചെയ്യേണ്ടതുകൊണ്ട് അവളുമായി ടൌണിൽ പോയി എല്ലാ കാര്യങ്ങളും സെറ്റാക്കി പോകേണ്ട തിവസത്തെ പ്ലെയിൻ ടിക്കറ്റും ശരിയാക്കി ഉച്ചക്കൽത്തെ ഭക്ഷണം പുറത്ത് നിന്ന് കഴിച്ച് ഒരു സിനിമസും കണ്ടാണ് ഞങ്ങൾ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *