ബസ്സ് കയറി കുറച്ചു എത്തിയപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു പരിചയമില്ലാത്ത നമ്പർ ആണ് .. ഞാൻ എടുത്ത് നോക്കി ..
” ഹായ് “
“ആരാ മനസ്സിലായില്ല”
” എന്നെ മറന്നോ ഇന്നല്ലെ നിന്നെ ഞാൻ സ്കാനിങ്ങിനു കൊണ്ടു പോയത് “
“ഓഹ് .. നമ്പർ ഇല്ലല്ലോ അതാ മനസ്സിലാവാഞ്ഞത് .. എന്റെ നമ്പർ എവിടന്ന് കിട്ടി “
” എനിക്ക് നിന്റെ നമ്പർ കിട്ടാൻ എന്താ ബുദ്ധിമുട്ട് .. “
” ഞാൻ ബസിൽ ആണ് പിന്നെ വരാം”
“ഓക്കേ “
പിന്നെ ഞങ്ങൾ സ്ഥിരം ചാറ്റ് ചെയ്ത് തുടങ്ങി
ഇടക്ക് എന്നെ വിളിച് അസുഖത്തിന്റെ കാര്യം ഒക്കെ ചോയ്ക്കും .. പിന്നെ ഇടയ്ക്കിടെ വിളിച്ചു തുടങ്ങി … എനിക്ക് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കും ..
അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി ..
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് സിംപതി ആണോ സ്നേഹം ആണോ എന്ന് എനിക്ക് മനസ്സിലായില്ല
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു അടുത്ത സ്കാനിങ്ങിനു വരാൻ പറഞ്ഞു ..
പിറ്റേ ദിവസം ബസ്സ് കയറിയപ്പോൾ ആണ് ഞാൻ നഴ്‌സിന് മെസ്സേജ് അയച്ചത് … അപ്പൊ പറഞ്ഞു ഞാൻ ഇന്ന് ലീവ് ആണ് .. നി ഇന്നലെ പറയാണെങ്കിൽ ഞാൻ ലീവ് എടുക്കിലാർന്നു …
അപ്പൊ ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്…
ഞാൻ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ട് സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക് നഴ്സ് വിളിച്ചത് …
ഞാൻ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി ..
നഴ്സ് : എന്തായി .. ഡോക്ടറെ കണ്ടോ ..??
ഞാൻ : ആ സംസാരിച്ചു കൊണ്ടിരിക്കാണ് ..
നഴ്സ് : സ്‌കാനിങ് കഴിഞ്ഞോ ..?
ഞാൻ : ഇല്ല .. പോയിട്ടില്ല …
നഴ്സ് : എന്നാൽ പോവാൻ വരട്ടെ .. ഞാൻ വന്നിട്ട് പോവാം ..
ഡോക്ടർ പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ ഒകെ പറഞ്ഞു ഫോൺ വെച്ചു ..
അന്ന് ഡോക്ടർക്ക് അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു … അന്നാണ് ഞങ്ങൾ ഒന്നുകൂടെ കമ്പനി ആയത് …
ഡോക്ടറുടെ ശരിക്കും വീട് എന്റെ നാട്ടിൽ നിന്ന് ഒരു 25 കിലോമീറ്റർ ഉള്ളു … ഇവിടേക്ക് കല്യാണം കഴിച്ചു കൊടുന്നതാണ് … ആളുടെ ഭർത്താവ് നാട്ടിൽ ഇല്ല… വിദേശത്താണ് … ഒരു മോളുണ്ട് …
കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് സ്കാൻ ചെയ്യാൻ പൊയ്ക്കോളാൻ പറഞ്ഞു …
ഞാൻ മറ്റേ നഴ്‌സിന് മെസ്സേജ് അയച്ചു …
ഒരു 5 മിനിറ്റിൽ എത്താം എന്ന് റീപ്ലേ വന്നു …
ഞാൻ ഡോക്ടറോട് പറഞ്ഞു എന്തേലും കുടിച്ചിട്ട് പോവാം എന്ന്…
ആ എന്നാ ഞനും വരാം എനിക്ക്നല്ല വിശപ്പുണ്ട് എന്നും പറഞ്ഞു ..
അങ്ങനെ ഞങ്ങൾ ഒരുമിച്ച് ക്യാന്റീനിൽ പോയി ജ്യൂസ് കുടിച്ചു …
അത് കഴിഞ്ഞു ഡോക്ടർ പോയി ഞാൻ സ്കാനിങ്ങിനും പോയി … അപ്പൊ നഴ്സ് അവിടെ ഉണ്ടായിരുന്നു …
” നി വരുന്നു എന്ന് പറഞ്ഞ കാരണം ആണ് ഞാൻ ഇന്ന് വന്നത്.. ശരിക്കും ഞാൻ ഇന്ന് ലീവ് ആയിരുന്നു … “
“ അല്ല മാമിനെന്താ പ്രാന്താണോ എന്റെ സ്കാനിങ്ങിനു വേണ്ടി ലീവ് കളയാൻ … ഇവിടെ വേറെ കൊറേ ആൾക്കാർ ഇല്ലേ ..”
” അവരും ഞാനും നിനക്ക് ഒരുപോലെ ആവും … പക്ഷെ എനിക്ക് അങ്ങനെ അല്ല… അത് കൊണ്ടാണ് ഞാൻ വന്നത് “
ഓഹ് ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു …
എത്ര ആലോചിച്ചിട്ടും അവസാനം പറഞ്ഞത് എനിക്ക് മനസ്സിലായില്ല …ഇനി ഇപ്പൊ എന്റെ സ്റ്റോറി ഒക്കെ കേട്ടിട്ട് എന്നോട് സഹതാപം തോന്നിയിട്ടാണോ എന്നും എനിക്ക് അറിയില്ല …
എന്തായാലും ഞങ്ങൾ തമ്മിൽ ഒടുക്കത്തെ കമ്പനി ആയി ..ഞങ്ങൾക്കിടയിൽ എന്തും സംസാരിക്കാൻ ഉള്ള ഫ്രീഡം ആയി ..
പിന്നീട് ഞങ്ങളുടെ സംസാര ശൈലി മാറി … നഴ്‌സിന്റെ പേർസണൽ ലൈഫിനെ കുറിച്ചൊക്കെ എന്നോട് പറയാൻ തുടങ്ങി …ഭർത്താവുമായി നല്ല റിലേഷനിൽ ആയിരുന്നില്ല മാം .. മാം താമസിക്കുന്നത് ഹസ്ബന്റിന്റെ വീട്ടിൽ ആയിരുന്നില്ല …
അന്നത്തെ ചാറ്റിന്റെ ഒരു ഭാഗം
“അല്ല മാം … ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ ..??”
” നി ഇനി എന്നെ മാം എന്ന് വിളിച്ചാൽ ദേഷ്യപ്പെടും “
“പിന്നെ ഇപ്പൊ എന്താ വിളിക്കാ..??”
